Sunday, July 27, 2008

എങ്ങനെ??


എങ്ങനെ പ്രതികരിക്കണം എന്നറിയില്ല... (Terrorism)

അകെക്കൂടെ മനസ്സില്‍ വന്ന ആശയം ഇതാണു്‌...
അതിനെ ക്യാന്‍വാസിലാക്കി...  (പെയിന്റ് ശരിക്കും ഉണങ്ങിയിട്ടില്ല -- ക്ഷമിക്കുക)

മതത്തിന്റെ കറുത്ത കയ്യും ... തീവ്രവാദത്തിന്റെ നിണമണിഞ്ഞ കയ്യും ...

മതത്തിന്റെ കറുത്ത കൈയ്യും...; തീവ്രവാദത്തിന്റെ, നിണമണിഞ്ഞ കൈയ്യും...
ഈ രണ്ടു കൈകളും ചേര്‍ന്നു നമ്മുടെ സമാധാനത്തെ പിച്ചിച്ചീന്തുന്നു.

ഞാന്‍ കമ്മ്യൂണിസ്റ്റല്ല... എന്നാലും, മാര്‍ക്സിന്റെ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു്‌ [opium]" എന്ന വാചകം ഓര്‍ത്തു പോകുന്നു. എന്റെ കണ്ണില്‍ എല്ലാ മതങ്ങളും ഒന്നു തന്നെ - The very same wine in different bottles.

നമുക്കെന്തു ചെയ്യാന്‍ സാധിക്കും?

ഒരുപാടു്‌ കാര്യങ്ങള്‍ സാധിക്കും.. അണ്ണാറക്കണ്ണനെ ഓര്‍ക്കുക..

Action is powerful than words - അതുകൊണ്ടു തന്നെ ഞാന്‍ ഒന്നും എഴുതുന്നില്ല. എന്നാലാവുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ ഞാന്‍ ചെയ്തോളാം.

സുഹൃത്തുക്കളേ.., ആരും ആര്‍ക്കും വാക്കു കൊടുക്കുകയൊന്നും വേണ്ട.. എന്നാലും മനസ്സില്‍ ഒരു തീരുമാനം എടുത്തേക്കൂ.. തന്നാലാവുന്നതു ചെയ്യും എന്നു്‌... ചെയ്യാന്‍ ശ്രമിക്കുകയും വേണം.

നമുക്കും ശ്രമിക്കാം... നമ്മുടെ ലോകത്തെ നന്നാക്കാന്‍.  Ready?

സ്നേഹാദരങ്ങളോടെ,
-- കരിങ്കല്ല്.

21 comments:

Sands | കരിങ്കല്ല് said...

സുഹൃത്തുക്കളേ.., ആരും ആര്‍ക്കും വാക്കു കൊടുക്കുകയൊന്നും വേണ്ട.. എന്നാലും മനസ്സില്‍ ഒരു തീരുമാനം എടുത്തേക്കൂ.. തന്നാലാവുന്നതു ചെയ്യും എന്നു്‌... ചെയ്യാന്‍ ശ്രമിക്കുകയും വേണം.

Sharu (Ansha Muneer) said...

നല്ല ചിന്ത. എല്ലാവരും തന്നാലാകുന്നത് ചെയ്യാനുള്ള മനോഭാവം കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. അഭിനന്ദനങ്ങള്‍

ശ്രീ said...

ഞാന്‍ പൂര്‍ണ്ണമായും അംഗീകരിയ്ക്കുന്നു സന്ദീപേ...

“നമ്മള്‍ ഒന്നും ചെയ്തിട്ട് കാര്യമില്ല, ഈ നാടു നന്നാവില്ല” എന്നു പലരും പറയാറുണ്ട്. പക്ഷേ അങ്ങനെ തന്നെ എല്ലാവരും കരുതുന്നതല്ലേ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാടിന്റെ ശാപം?

നമ്മെക്കൊണ്ട് കഴിയുന്നത് നാം ചെയ്യുക തന്നെ വേണം.

Rare Rose said...

കരിങ്കല്ലേ..,..അപ്പറഞ്ഞതാണു ശരി...വാക്കുകളേക്കാള്‍ പ്രധാനം പ്രവൃത്തിയാണു...എല്ലാവര്‍ക്കും ഈ ബുദ്ധി തോന്നട്ടെ..

Sands | കരിങ്കല്ല് said...

ഷാരു:
ആഗ്രഹിച്ചാല്‍ മാത്രം പോര.. ചെയ്യുകയും വേണം ... കേട്ടോ ഷാരൂ?

ശ്രീ :
ശരിയാണ്‌ ശ്രീ.. ഇവിടെയാണ്‌ അണ്ണാറക്കണ്ണനും തന്നാലായതു എന്ന കഥ നമ്മള്‍ മറ്റുള്ളവര്ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത്.

അധികം കാണാത്ത പനിനീര്പ്പൂവേ (Rare Rose) : തോന്നട്ടെ എന്നല്ല... നമ്മള്‍ വേണം തോന്നിപ്പിക്കാന്. എന്നാലേ ശരിയാവൂ...

Anonymous said...

ഈ കമ്മ്യൂണിസം എന്നു പറഞ്ഞാല് ചുവന്ന കുപ്പിയില് വരുന്ന വോഡ്ക ആണൊ???

Sands | കരിങ്കല്ല് said...

@ Anonymous

ഞാന്‍ കമ്മ്യൂണിസ്റ്റല്ലാ മാഷേ; ഒരിത്തിരി അന്റി-കമ്മ്യൂണിസ്റ്റാണോന്നൊരു സംശയവും ഉണ്ട്.
അപ്പൊ താങ്കളുടെ കമന്റിനുള്ള മറുപടി പറയാനുള്ള അറിവെനിക്കില്ല.. :(
അറിയാവുന്ന ആരോടെങ്കിലും ചോദിക്കൂട്ടോ...

കല്ല്.

പി.എസ്: നാണമാവില്ലല്ലോ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നടക്കാന്?

Anonymous said...

ക്ഷമിക്കണം... കല്ല് കമ്മ്യൂണിസ്റ്റ് ആണ് എന്ന് ഞാന് ഉദ്ദേശിച്ചില്ല... മതങ്ങളെക്കുറിച്ചു മാറ്ക്സിന്റെ അഭിപ്രായം ചേറ്ത്തു കണ്ടു... പിന്നെ എന്തൊ വയിനൊ... കുപ്പിയൊ എന്തൊക്കെയൊ കണ്ടു... അപ്പൊ അറിയതെ മനസ്സില് തൊന്നിയ ഒരു കൊച്ചു സംശയം ചൊതിച്ചെന്നെ ഉള്ളൂ...

പി. എസ്:
പിന്നെ... അറിയില്ലെങ്കില് അതു പറഞ്ഞാപ്പൊരെ... കുടെ കൊഞ്ഞനം കുത്തണൊ??? :-)

Sands | കരിങ്കല്ല് said...

എന്തോ ഒന്നു ആക്കിച്ചോദിച്ച പോലെ തോന്നി....
അതങ്ങു മറന്നു കളയാം നമുക്കല്ലേ.. :)

Anonymous said...

Sorry for adding this commend in English (saving time). I was serious about the question. Many times, the intolerance shown by communists are comparable to religious extremists.
As "kallu" is not a communist and this post is not about communism, these points are out of context. But, a bit difficult to control tides of arguments.... :-)

Anonymous said...

ഞാന് മറന്നു... ;-)

smitha adharsh said...

ഇതിന് കമന്‍റ് എഴുതണമെന്കില്‍ ഞാന്‍ വീണ്ടും ഒരു ടീച്ചര്‍ ആകേണ്ടി വരും....
ഇന്നത്തെ തലമുറ സ്വാര്‍ത്ഥരായാലും വേണ്ടില്ല. അന്യരെ ഉപദ്രവിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു.വെറുതെ ഒരുപാടു പേരുടെ കണ്ണീരും,ചോരയും വീഴ്ത്താന്‍ മാത്രം..എന്നാലോ,ഇതുകൊണ്ടു ഒരു ഉപകാരവും ഉണ്ടാകുന്നില്ലെന്നതാണ് സത്യം....
സത്യത്തില്‍ വിഷമം ഉണ്ട് ഇതൊക്കെ ഓര്‍ക്കുമ്പോള്‍...
പറയാന്‍ വിട്ടു..പെയിന്റിംഗ് നന്നായി.

Anonymous said...

athe, ellavarum ingine chinthichal ethra nannaayirunnu.

siva // ശിവ said...

ഹായ് കരിങ്കല്ലേ,

നല്ല വരയും ചിന്തയും...

എന്നാലും എനിക്ക് ഒരു സംശയം... ഈ ലോകം ഇനിയെന്നെങ്കിലും നന്നാകുമോ...

മലമൂട്ടില്‍ മത്തായി said...

വര നന്നായിടുണ്ട്. മാര്‍ക്സ് പറഞ്ഞ ഒരേ ഒരു വസ്തുത (ബാക്കിയുള്ളതെല്ലാം നുണ, തൊഴിലാളി ഐക്യം സിന്ദാബാദ്) മതം മനുഷ്യനെ മയക്കുന്ന കരുപന്നെതാണ്. ലോകം നന്നാവില്ല, അത് കൊണ്ടു ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു. അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയതു എന്നലെ പ്രമാണം.

Unknown said...

എന്തൊക്കെ കാണിച്ചാലും ഈ നാട് നന്നാവില്ല മാഷെ
ഇവിടെ സനേഹമില്ലാത്ത ഒരു തലമുറയാണൂള്ളത്

Sands | കരിങ്കല്ല് said...

അനോണീ... :)

കി. ചി. സ്മിതേ:
ടീച്ചര്‍ ആയാലേ മറുപടിയുള്ളൂ എങ്കില്‍ ആയിക്കൂടേ? ;)
എന്താ പ്രൊഫൈല്‍ ചിത്രം മാറ്റിക്കളിക്കാണോ? :)

അനോണി രണ്ടാമന്‍ :
ഇറ്റ് വില്‍ ടേയ്ക്ക് ടൈം ... പതുക്കെ ശരിയാവും :)

മത്തായിച്ചന്‍ :
നന്നായിക്കഴിയുമ്പോ പറയണേ ;) [മത്തായിച്ചന്‍ എന്നു വിളിക്കാന്‍ ഒരു സുഖം ]

അനൂപ് :
നന്നാവും അനൂപേ.. എനിക്കു പ്രതീക്ഷയുണ്ട്.. ഉദാ: മുകളിലെ മത്തായിച്ചനെ നോക്കൂ ;) [കിഡ്ഡിങ്ങ്]

smitha adharsh said...

പ്രൊഫൈല്‍ ചിത്രം എന്‍റെ "കുശുമ്പി വാവയ്ക്ക്" അത്ര പിടിച്ചില്ല...ഇതു മതീത്രേ..
ഇതൊന്നു വായിക്കുമല്ലോ..

http://chokklitales.blogspot.com/

ഗീത said...

തന്നാലാവുന്നത് ചെയ്യും എന്ന് തീരുമാനം എടുക്കും. വാക്കുകൊടുക്കാതേയും വീമ്പിളക്കാ‍തിരിക്കുകയുമൊക്കെയിരിക്കും..
പക്ഷേ പ്രവര്‍ത്തിക്കേണ്ട സമയം വരുമ്പോള്‍, സായിപ്പിനെക്കാണുമ്പോള്‍ കവാത്തു മറക്കും എന്ന രീതിയിലായാലോ? ആദര്‍ശം പ്രവര്‍ത്തിപഥത്തിലെത്തീക്കാന്‍ നല്ല മനക്കരുത്തും കൂടി വേണം. അങ്ങനെയുള്ള ഒരു തലമുറയാവട്ടേ കരിങ്കല്ലുള്‍പ്പെടുന്ന തലമുറ.
ഓ.ടോ. അപ്പോള്‍ ഇനി സീരിയസ് വിഷയങ്ങളെക്കുറിച്ചേ എഴുതൂ എന്നു പറഞ്ഞത് സീരിയസ് ആയിട്ടായിരുന്നു അല്ലേ. എനിക്ക് നല്ലൊരവസരം നഷ്ടപ്പെട്ടു.

Sands | കരിങ്കല്ല് said...

കിനാവിന്റെ ചിറകുള്ള സ്മിതേ: വായിച്ചു! :) നന്ദി. :)

ഗീതചേച്ചീ: മനക്കരുത്തൊക്കെ ഉണ്ട് ചേച്ചീ... എല്ലാര്‍ക്കും ഉണ്ടോ എന്നറിയില്ല; എനിക്കെന്തായാലും ഉണ്ട്, ഞാന്‍ എന്നാലവുന്നതു ചെയ്യുകയും ചെയ്യും.

പിന്നെ സീരിയസ് വിഷയങ്ങള്‍ ... ;) ഞാന്‍ പൈങ്കിളിയെ മൊഴിചൊല്ലിയിട്ടൊന്നും ഇല്ല. ;)

ഗീത said...

അയ്യൊ പൈങ്കിളി വേണ്ടാ.....

സീരിയസ് അല്ലാത്ത വിഷയങ്ങള്‍ എന്നുവച്ചാല്‍ എനിക്ക് കരിങ്കല്ലിനെ ഇത്തിരി കളിയാക്കാന്‍ പറ്റിയ വിഷയങ്ങള്‍......