Tuesday, July 01, 2008

ഉള്ളിന്റെയുള്ളിലെ കുട്ടി... :)


എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എനിക്കു്‌ ജര്‍മ്മന്‍ ക്ളാസ്സുണ്ട്. ഒന്നര മണിക്കൂര്‍ ക്ളാസ്സ് കഴിയുമ്പോള്‍ ഒരു കുട്ടി ഇടവേള ഉണ്ടാകും. അപ്പോഴാണു്‌ പൊതുവേ ഞങ്ങള്‍ അടുത്തുള്ള കടകളില്‍ പോയി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുന്നതു്‌.

ഞാനും പോകും.. എല്ലാരില്‍ നിന്നും ഒരിത്തിരി വ്യത്യസ്തനായി, ഞാന്‍ ഒരു സ്പെഷ്യല്‍ സാധനം വാങ്ങും. ഇവിടെ അതിനെ "കിന്‍ഡര്‍ യൂബറാഷുങ്ങ് ഐയര്‍ " - കുട്ടികളുടെ അത്ഭുത മുട്ട എന്നു പറയും.

ഞാന്‍ സാധാരണയായി ഈ അത്ഭുത മുട്ടയാണു്‌ വാങ്ങാറു്‌. ഈ മുട്ടയുടെ പ്രത്യേകത  എന്താണു്‌? അതു സാധാരണ മുട്ടയല്ല... ചോക്കലേറ്റ് മുട്ടയാണു്‌. ചോക്കലേറ്റു്‌ കൊണ്ടുള്ള മുട്ടത്തോടു്‌ പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു മഞ്ഞ കൂട് (ഒരു ചെറിയ മുട്ട പോലെ) കാണാം.

ചോക്കലേറ്റ് മുട്ടയാണു്‌

അതിനുള്ളില്‍ എന്തെങ്കിലും ഒരു കൊച്ചു കളിപ്പാട്ടം ഉണ്ടാകും..  ചെറുതെന്നു പറഞ്ഞാല്‍ വളരേ ചെറുതു... കളിക്കാനൊന്നും പറ്റില്ല. എന്നലും എടുത്തു വെക്കാനൊക്കെ നല്ല ഭംഗിയാണു്‌ :)

കുറച്ചു കാലമായി ഇതു സ്ഥിരം ചെയ്യുന്ന കാരണം.. ദാ എന്റെ കയ്യില്‍ വളരേ ചെറുതല്ലാത്ത ഒരു കളക്ഷന്‍ ഉണ്ടു്‌.. :)

കളക്ഷന്‍

ഇപ്പൊ ഇതെഴുതാന്‍ എന്താ കാരണം..?

എന്റെ ജര്‍മ്മന്‍ ക്ലാസ്സു്‌ തീരുന്നു.....

ഏകദേശം 2 വര്‍ഷത്തോളമായി എന്നെ പഠിപ്പിക്കുന്ന ആ ടീച്ചറുടെ ക്ലാസ്സു്‌ ഇനിയില്ല... എന്തോ ഒരു കുഞ്ഞു വിഷമം. കോളേജില്‍ നിന്നോ, IIT-ല്‍ നിന്നോ, Microsoft-ല്‍ നിന്നോ വിട്ടു പോന്നപ്പോള്‍ എനിക്കിങ്ങനെ ഒരു നഷ്ടപ്പെടുന്ന തോന്നല്‍ ഉണ്ടായിട്ടില്ല...

ഒരു പക്ഷേ ..... അവിടെയുണ്ടായിരുന്നവരുടെയും എന്റെയും വഴികള്‍ ഏതാണ്ടൊരേ പോലെയാണെന്നും, അവരെയൊക്കെ ഇനിയും കാണാന്‍ കഴിയും എന്ന തോന്നല്‍ ആയിരുന്നിരിക്കാം.. എന്നാല്‍ ഈ ടീച്ചറുടെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ...  വല്ലപ്പോഴും ഒരിക്കല്‍ കാണുമായിരിക്കും.. എന്നാലും ഞങ്ങള്‍ ഇനിയങ്ങനെ കാണില്ലാ... :(

വാസുദേവന്‍ മാഷുടെ മലയാളം ക്ലാസ്സിനേക്കാളും നല്ലതായിരുന്നു ഡാനിയേലയുടെ ക്ലാസ്സു്‌ - അത്രക്കു നല്ല ക്ലാസ്സുകള്‍‌‌‌ !!

അവസാന ക്ലാസ്സു കഴിഞ്ഞു്‌ ടീച്ചറും ഞാനും  ഒരു സഹപാഠിയും കൂടി കുറച്ച് ദൂരം നടക്കാനിറങ്ങി.. എന്നിട്ട് അവസാനം ട്രെയിന്‍ കയറിപ്പോരുന്നതിന്നു്‌ മുമ്പ്, She hugged me.. That hug really showed the warmth between us... it showed.. how much she liked me.. it told me that she is going to miss me too....  It really touched me!

എനിക്കും അതേ തോന്നല്‍ തന്നെയായിരുന്നു. ഒരു അദ്ധ്യാപികയോടുള്ള ബഹുമാനവും, ഒരു സുഹൃത്തിനോടുള്ള സ്നേഹവും ഒക്കെ ചേര്‍ന്നുള്ള വികാരം..

മ്യൂണിക്കിലെ വിദ്യാര്‍ത്ഥികളില്‍ വെച്ച്..., ഞാനായിരുന്നു ടീച്ചറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ എന്നതില്‍ എനിക്കു ഭയങ്കര അഭിമാനവും തോന്നി!! :)

കൂട്ടുകാരേ.. അപ്പൊ സെന്റി ഒക്കെ കളയാനായിട്ടു ദാ വീണ്ടും ഒരിത്തിരി കളിപ്പാട്ടങ്ങള്‍ ! :)

വീണ്ടും ഒരിത്തിരി കളിപ്പാട്ടങ്ങള്‍

കരിങ്കല്ല്.

22 comments:

Sands | കരിങ്കല്ല് said...

ഞാന്‍ സാധാരണയായി ഈ അത്ഭുത മുട്ടയാണു്‌ വാങ്ങാറു്‌. ഈ മുട്ടയുടെ പ്രത്യേകത എന്താണു്‌? അതു സാധാരണ മുട്ടയല്ല... ചോക്കലേറ്റ് മുട്ടയാണു്‌. ചോക്കലേറ്റു്‌ കൊണ്ടുള്ള മുട്ടത്തോടു്‌ പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു മഞ്ഞ കൂട് (ഒരു ചെറിയ മുട്ട പോലെ) കാണാം.

ശ്രീ said...

ആ ഗുരുശിഷ്യ ബന്ധം നല്ല ഓര്‍മ്മകളായി എന്നെന്നും കൂട്ടിനുണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

കളിപ്പാട്ടങ്ങള്‍ കൊള്ളാമല്ലോ.
:)

കാന്താരിക്കുട്ടി said...

ഇപ്പോള്‍ അപൂര്‍വമായി മാത്രം കാണാന്‍ പറ്റുന്ന ഒന്നാണ് ആത്മാര്‍ഥമായ ഗുരു ശിഷ്യ ബന്ധം..ആ ബന്ധം എന്നും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു..ആ കളിപ്പാട്ടങ്ങള്‍ കണ്ടിട്ട് കൊതിയാവുന്നു.

Anonymous said...

പുറത്തു കരിങ്കല്ലാ‍ണെങ്കിലും, ഉള്ളില്‍ കുട്ടിയാണില്ലേ,
കുട്ടിത്തം സൂക്ഷിക്കാന്‍ കഴിയുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല.

Sands | കരിങ്കല്ല് said...

ശ്രീ... :)
കളിക്കാന്‍ കൂടുമോ.. നമ്മളൊക്കെ ഒരേ പ്രായക്കാരല്ലേ!

കാന്താരിച്ചേച്ചീ...
കാലം മാറിക്കൊണ്ടിരിക്കല്ലേ.. അധികം കുട്ട്യോള്‍ക്കൊന്നും അദ്ധ്യാപകരെ കണ്ടൂടാ..
അവരെ മാത്രം കുറ്റം പറയാനും വയ്യ... അദ്ധ്യാപനം എത്ര മഹത്തരമാണെന്നു്‌ മനസ്സിലാക്കുന്ന എത്ര മാഷന്മാരും / ടീച്ചര്‍മ്മരും ഉണ്ട്?

എന്തായാലും എന്റെ ക്ളാസ്സിലെ ഏറെക്കുറെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്നെ വലിയ കാര്യമാണു്‌ :)

അനോണീസേ...
ലിറ്റില്‍ പ്രിന്‍സ് എന്നൊരു കഥയുണ്ട്... (ഒറിജിനല്‍ ബുക്ക് ഫ്രഞ്ച് ആണു്‌)... താങ്കളുടെ കമന്റ് കണ്ടപ്പോള്‍ അതോര്‍മ്മ വന്നു.

Sharu.... said...

നല്ലൊരു ഗുരുശിഷ്യബന്ധം ഈ കുറിപ്പില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞു. പിന്നെ ഇത്തിരിപ്പോന്ന ആ കുഞ്ഞുകളിപ്പാട്ടങ്ങള്‍ കണ്ടപ്പോള്‍ ഒരിഷ്ടം :)

ശ്രീ said...

പിന്നെന്താ സന്ദീപേ... ഞാനെപ്പഴേ റെഡി. എന്നെ കൂട്ടിയില്ലെങ്കിലോ എന്ന് കരുതി അങ്ങോട്ട് ചോദിയ്ക്കാതിരുന്നതല്ലേ? ;)

ഗീതാഗീതികള്‍ said...

കരിങ്കല്ലേ, നല്ലൊരു അദ്ധ്യാപകന്റേയോ അദ്ധ്യാപികയുടേയോ ക്ലാസ്സ് തീരുമ്പോള്‍ അവരുടെ ക്ലാസ്സുകളില്‍ ഇനി ഇരിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം മനസ്സിലാകുന്നുണ്ട്. എനിക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് . വല്ലത്തൊരു നഷ്ടബോധം തോന്നിപ്പിച്ച നാളുകള്‍.

ആ കളിപ്പാട്ട ശേഖരം നന്നായിട്ടുണ്ട്. സൂക്ഷിച്ചു വച്ചേയ്ക്കുക. പിന്നൊരു കാലത്ത് മധുര സ്മരണകളെ ഉണര്‍ത്താന്‍ സഹായിക്കും.
ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു കുട്ടിയുണ്ട് എന്നല്ലേ. ആ കുട്ടിത്തം കാത്തു സൂക്ഷിക്കുകയും വേണം. ജീവിതത്തിലെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒരല്‍പ്പനേരത്തേക്കെങ്കിലും ഒന്നു മാറി നില്‍ക്കാന്‍ അതു നമ്മളെ സഹായിക്കും.
(പക്വത തീരെ കുറവാണ് എന്ന് എന്നെ ഒരിക്കല്‍ കുറ്റപ്പെടുത്തിയില്ലേ. വല്ലപ്പോഴുമൊക്കെ പക്വത ഇത്തിരി കുറഞ്ഞിരിക്കുന്നതും നല്ലതാണ് കല്ലേ)

smitha adharsh said...

സന്ദീപേ , ക്ലാസ്സ് തീരുമ്പോള്‍,സ്റ്റുഡണ്ട് നുണ്ടാകുന്ന അതെ വിഷമം ടീച്ചര്‍ക്കും ഉണ്ട് എന്ന് മനസ്സിലായില്ലെ? നാട്ടിലെ എന്റെ സ്റ്റുഡണ്ട്സ്നെ വിട്ടു പോരുമ്പോഴും ഇതേ വേദന എനിക്കുണ്ടായിന്നു കേട്ടോ... സ്മിത എന്ന വ്യക്തിയേക്കാള്‍ ഒരുപാടു ഉയരത്തിലായിരുന്നു സ്മിത എന്ന മിസ്സിനെ കുട്ടികള്‍ കണ്ടിരുന്നത്‌....അതെനിക്ക് നന്നായി അറിയാം.. ഓരോ തവണ വെകേഷന്‍ നാട്ടില്‍ പോകുമ്പോഴും ഞാന്‍ എന്‍റെ കുട്ടികളെ കാണാന്‍ ആ സ്കൂളില്‍ പോകാറുണ്ട്.എപ്പോഴും ചോദിക്കും,മിസ് ഇനി എന്ന് വരും എന്ന്? എന്‍റെ ഒരു തിരിച്ചു പോക്ക് അവര്‍ ആഗ്രഹിക്കുന്നു എന്നറിയുമ്പോഴുള്ള ആ സന്തോഷം.. !! അതൊന്നു വേറെ..
പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്...നന്ദി..
പിന്നെ, ഈ "കിന്‍ഡര്‍ യൂബറാഷുങ്ങ് ഐയര്‍ " .... അതിനെ പറ്റി, എനിക്ക് ചിലത് പറയാനുണ്ട്.ഈ ചോക്കലേറ്റ്കമ്പനിക്കെതിരെ ഞാന്‍ ചിലപ്പോള്‍ ഒരു കേസ് കൊടുക്കാന്‍ ചാന്‍സ് ഉണ്ട്.ഇവിടെ,എന്‍റെ മോള്‍ക്ക്‌ ഈ "സാധനം" തീറ്റ മാത്രമാണ് ജോലി.ഇവിടെ ഈ സംഭവത്തിന്റെ പേരു "കിന്‍റെര്‍ ജോയ്" .വലിയ ജോയ് ഒന്നും അതില്‍ നിന്നും കിട്ടുന്നില്ല,ഇതു വാങ്ങി കഴിക്കുമ്പോള്‍..കാരണം ഒരെണ്ണത്തിന്റെ വില, മൂന്നര റിയാല് !!! കുട്ടികളെ ആകര്‍ഷിക്കുന്നത് ഇതിന്റെ ഉള്ളിലെ ടോയ് തന്നെ.ഇവിടെ അത് നിരത്തി,പരത്തി വച്ചിട്ടുണ്ട്.അമ്പതു എണ്ണത്തില്‍ കുറയാതെ വരും.ഇപ്പോള്‍,മനസ്സിലായി കാണും അവളുടെ ആ "കാലിബര്‍"..
നാട്ടിലും ഉണ്ട് ഈ സെയിം സാധനം.അവിടെ വില മുപ്പത്തി അഞ്ചു രൂപ.നമ്മുടെ നാട്ടില്‍ മുപ്പത്തി അഞ്ചു രൂപയ്ക്കു കിട്ടുന്ന ഒരു മുട്ട ഇത്തിരി ആര്‍ഭാടം അല്ലെ? ഏതെങ്കിലും,ഷോപ്പില്‍ പോയി,കുട്ടി ഈ ചോക്കലേട്ട് കണ്ടാല്‍ എന്‍റെ ചങ്ക് ഇടിച്ചു തുടങ്ങും.കാരണം,അവള്‍ക്ക് ഒന്നു പോര..എങ്ങനെയിരിക്കും?കാറി കൂവി വിളിച്ചു കരയാന്‍ യാതൊരു മടിയും ഇല്ല.കണ്ടു നില്‍ക്കുന്നവര്‍ക്ക്..ഞാനൊരു "മൂരാച്ചി അമ്മ"....പിള്ളേരെ കൂവി കരയിപ്പിക്കുന്ന ഈ മുട്ട "അത്ഭുത മുട്ട" അല്ല മോനേ സന്ദീപേ....."കൂടോത്ര മുട്ട" ആണ്. ഇത്രക്കും കളിപ്പാട്ടം ഈ മുട്ടക്കുള്ളില്‍ നിന്നും ശേഖരിച്ചത് മതി.കേട്ടോ...ഇനി വാങ്ങാന്‍ പോയാല്‍ എന്‍റെ കൈയില്‍ നിന്നും നല്ലത് കിട്ടും.പോത്ത്‌ പോലെ വലുതായ സന്ദീപിന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ?അല്ല പിന്നെ...!!

Sands | കരിങ്കല്ല് said...

ഷാരു: ഈ വഴിക്കു വന്നതില്‍ ഒരുപാട് സന്തോഷം. വെറുതെ പറയുന്നതല്ലാ എന്ന് അറിയാല്ലോ ;)

ശ്രീ: ഒരു കാര്യം ചെയ്യാം .. നമുക്ക് ദോഹയിലേക്ക് പോകാം . അവിടെയാവുമ്പോള്‍ നമ്മുടെ കളിക്കൂട്ടുകാരിയാവാന്‍ പറ്റിയ ഒരാളെ കൂടി എനിക്കറിയാം (കിനാവിന്റെ ചിറകുള്ള സ്മിതയുടെ മോളൂട്ടി)

ഗീതചേച്ചീ: എനിക്കറിയാം ആ വികാരം..; പിന്നെ കുട്ടിത്തം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു പോലും കാര്യമില്ല!! :)

സ്മിത... : ഞാന്‍ ശ്രീയോടു പറഞ്ഞതു്‌ കേട്ടല്ലോ അല്ലേ? ;)
ഈ ടോയ്സ് ശേഖരിക്കലൊക്കെ എന്നെയും മോളൂസിനെയും പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാ... ഇനി എന്നെങ്കിലും മോള്‍ക്ക് അത്ഭുത/കൂടോത്ര മുട്ട വേണംന്ന് പറഞ്ഞാല്‍ അപ്പൊത്തന്നെ വാങ്ങിക്കൊടുക്കണം ട്ടോ..

അല്ല എനിക്കു മനസ്സിലാവും.. സംഭവം നല്ല കത്തിയാണു്‌. ഇവിടെ വില 49 സെന്റ് -- എന്നു പറഞ്ഞാല്‍ ഒരു 30-34 രൂപയുടെ അടുത്തു വരും. അതു കൊണ്ടല്ലേ ഞാനും കുറക്കാന്‍ ശ്രമിക്കുന്നതു്‌.... പറ്റുന്നില്ലെന്നു മാത്രം.. അതിന്റെ അടുത്തെത്തുമ്പോള്‍ ആ ഭാഗത്തേക്കൊരു വലിവാണു്‌.. :(

:)

smitha adharsh said...

അങ്ങനെ ഇപ്പം ആ ഭാഗത്തേക്ക് വലിയണ്ട.അവിടേം കത്തി വില തന്നെയാണ് അല്ലെ?പിന്നെ,കളിക്കാന്‍ ശ്രീയെ കൂട്ടി ദോഹയിലേക്ക് പോന്നോളൂട്ടോ...നന്ദയെ (എന്‍റെ മോള്‍) റെഡി ആക്കി ഇരുത്താം. കളിച്ചു,കളിച്ചു കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര നടത്താം.

ബയാന്‍ said...

സ്മിത കിന്റര്‍ എഗ്ഗ് ചോക്ലേറ്റിനെതിരെ കേസിന് പോവുന്നുണ്ടെങ്കില്‍ ഞങ്ങളും കക്ഷിചേരാം, ഒരു പ്രകടനമായിട്ടു പോവാന്‍ മാത്രം ആള്‍ക്കാരെ കിട്ടും, ഇപ്പോളിത് വാങ്ങി വാങ്ങി എല്ലാം “സെയിംസെയിം“ ആയി.

ബയാന്‍ said...

ഈ കൂടോത്രമുട്ടയുടെ വശീകരണം കണ്ട്രോള്‍ ചെയ്യാന്‍ പഴയ തോടില്‍ പഴയ ടോയ്സിനെ കുടിയിരുത്തി ചോക്ലേറ്റിന്റെ കവര്‍കൊണ്ടു മൂടി ഒന്നു ആവാഹിച്ചു “ഓം ഹ്രീം സെയിം സെയിം” മന്ത്രം ഉരുവിട്ടാല്‍ അല്പം ശമനം കിട്ടും, ഈ മോനിനും മോളിനുമൊന്നും ചൊക്ലെറ്റല്ലല്ലോ വേന്ടതു..എഗ്ഗും ടൊയ്സുമാണ്. എത്ര കാലം ഈ പറ്റിപ്പ് തുടരും എന്നറീല, എങ്കിലും...മൂന്നെണ്ണം ഒരു പാക്കിലാക്കി 9 ദിര്‍ഹത്തിനു വില്‍കുമ്പോള്‍, ഇതും ഇതിനപ്പുറവും ചെയ്തുപോവും. ഗിര്‍‌‌ര്‍‌ര്‍‌ര്‍....

Sands | കരിങ്കല്ല് said...

ഇതിത്രയും വലിയ പ്രശ്നമാണെന്നറിയില്ലായിരുന്നു.. [ മുട്ടപ്രശ്നം ]

ബയാന്റെ ബുദ്ധി കൊള്ളാം .. പക്ഷേ കുട്ട്യോളെ പറ്റിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടല്ലേ..?
അവരു പെട്ടെന്നു തന്നെ കണ്ടുപിടിക്കും ...

പിന്നെ സ്മിത, വരാന്‍ പറഞ്ഞതില്‍ സന്തോഷം ഞാന്‍ ഒരു വലിയ വിമാനം നിറയെ മുട്ടയുമായി (നന്ദ മോള്‍ക്ക്) സൌകര്യം പോലെ വരാം ...

ശ്രീ said...

ആഹാ... സന്ദീപേ... ഇതിനിടെ കുട്ടിക്കാലത്തേയ്ക്കൊരു യാത്രയും ബുക്കുചെയ്തല്ലേ? ഒരു സീറ്റ് എനിയ്ക്കു കൂടെ... ട്ടോ.
:)

അജ്ഞാതന്‍ said...

കൊള്ളാം..... ഈ കുഞ്ഞു മനസിന്റെ ഉടമയോടാണൊ ഞാൻ എന്റെ ബ്ലോഗിൽ ‘വലിയ വലിയ കാര്യങ്ങൾ‘ സംസാരിച്ചത്.....

തീർച്ചയായും വീണ്ടും ഈ വഴി വരാം...

smitha adharsh said...

ബയാന്‍ ചേട്ടാ...ഇവിടെ,ഈ വിദ്യ ഒക്കെ പയറ്റി നോക്കി...പക്ഷെ,എന്‍റെ മോളായത് കൊണ്ടു പൊക്കി പറയുകയല്ല....ഇത്രേം വക്ര ബുദ്ധിയുള്ള ഒരു മുതല്‍..!!! അതൊക്കെ കൈയോടെ പിടികൂടി,അഞ്ചര കട്ടയില്‍ വാ പൊളിച്ചു ...... നിര്‍ത്താതെ കരഞ്ഞു മനുഷ്യന് പണി തരും...ഇടയ്ക്ക് അയല്‍ ഫ്ലാറ്റ് കാരൊക്കെ ഓടിവരും...എന്താ കുട്ടി,എവിടെയെങ്കിലും വീണോ?ഷോക്ക് അടിച്ചോ? എന്നൊക്കെ ചോദിച്ചു ഓടികിതച്ചു കാരണം അന്വേഷിച്ചു എത്തും.ഇവള്‍ടെ ഈ നിര്‍ത്താതെ ഉള്ള സരിഗമ കേട്ടാല്‍...എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണേ..?അതുകൊണ്ട് മൂന്നണ്ണം ഒമ്പത് റിയാലിന്റെ പാകറ്റില്‍ കിട്ടുന്നത് വാങ്ങി കൊടുത്തു നാണക്കേട്‌ മാറ്റുന്നു....കേസ് കൊടുക്കാന്‍ കൂടെ ആളുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം....
പിന്നെ,കരിന്കല്ലേ...കൊണ്ടുവരികയാനെന്കില്‍ ഒന്നോ,രണ്ടോ വിമാനം നിറയെ കൊണ്ടു വന്നാലും,തിരിച്ചയക്കില്ല.അല്ലെങ്കിലും,ഞങ്ങള്‍ വളരെ ഹൃദയ വിശാലത ഉള്ളവരാ....അതിഥികള്‍ എന്തുകൊണ്ടുവന്നാലും സ്വീകരിക്കും.

Sands | കരിങ്കല്ല് said...

:) :) :)

ഒരു സ്നേഹിതന്‍ said...

ആ ഗുരുശിഷ്യ ബന്ധം നല്ല ഓര്‍മ്മകളായി എന്നെന്നും കൂട്ടിനുണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

കൊച്ചുത്രേസ്യ said...

ഉള്ളിന്റെയുളിലെ കുട്ടിയ്ക്ക്‌ ഒരു സേം പിഞ്ച്‌ :-))

ഇങ്ങനെ ചില കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങള്‍ടെ ഉടമയാണ്‌ ഞാനും. പണ്ടാരപ്പെട്ടി എന്നു ഞാന്‍ വിളിക്കുന്ന പിഗ്ഗിബാങ്ക്‌ (ഇപ്പോ പകുതി വരെ നിറഞ്ഞിട്ടുണ്ട്‌), കസിന്‍കുട്ടന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ഒരു പീക്കിരി ആനക്കുട്ടി പാവ, പിന്നെ പൂവിന്റെ ഷേപ്പിലുള്ള ഒരു ടേബിള്‍ ഫാനും (ആകെ തള്ളവിരലിന്റത്രയേ ഉള്ളൂ.എന്നാലും കീ കൊടുത്താല്‍ ഉഷാറായി കറങ്ങും) ..

Sands | കരിങ്കല്ല് said...

ബ്ലോഗ്ഗിലെ ഞാന്‍ ആരാധിക്കുന്ന ഒരു എഴുത്തുകാരിപ്പുലി കൊച്ചുത്രേസ്യയുടെ കമന്റ്!!

മേം ധന്യ ഹൂം ... മാതേ!! {മെഗാ സീരിയല്‍ ഹനുമാനില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്‌കൊണ്ട്!}

പിന്നെ.. തിരിച്ചും ഒരു കൊച്ചു നുള്ളു്‌ :)

ഗൗരിനാഥന്‍ said...

നമ്മളെത്ര കുട്ടികളാണ് ഉള്ളിന്റെ ഉള്ളില്‍..ഞാനും ഇവിടെ പഠിക്കുകയാണ്, ഇവിടെത്തെ ഡയറ്ക്ടര്‍ ആയിരിക്കുന്ന എന്റെ അദ്ധാപകന്റെ ലാളിത്യവും, സൌഹ്രുദവും കാണുമ്പൊള്‍ കോളേജിലും പറ്റുമെങ്കില്‍ ചുരല്‍ കൊണ്ട് നടക്കാന്‍ പറ്റുമെന്ന് ആഗ്രഹിക്കുന്ന പൊലെ നടക്കുന്ന നാട്ടിലെ അദ്ധ്യാപകരെ ഓര്‍ത്തു പോകും..