Saturday, May 31, 2008

പ്രിയപ്പെട്ടവനോ... ഞാനോ?

ഒരു കത്തു കിട്ടുമ്പോള്‍ "പ്രിയപ്പെട്ട സന്ദീപേ" എന്ന് കാണുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ടാവും. എന്നാല്‍ "പ്രിയപ്പെട്ട സന്ദീപ് "-നു പകരം "പ്രിയപ്പെട്ടവനേ" എന്നായാലോ...  ഒരു ചെറിയ അക്ഷരത്തെറ്റുള്ള പോലെ തോന്നും.

എഴുതിയ ആള്‍ പെണ്‍കുട്ടിയാണെങ്കില്‍ തന്നെ അവള്‍ ആ അര്‍ത്ഥത്തിലുള്ള "പ്രിയപ്പെട്ടവള്‍" അല്ലെങ്കില്‍ ആ അഭിസംബോധന ശരിയല്ല..

എന്നാല്‍ ആണൊരുത്തന്‍ തന്നെ എഴുതിയാലോ!! 

കഴിഞ്ഞ ആഴ്ച് കിട്ടിയ 2 എഴുത്തുകളില്‍ (ഒരാണ്, ഒരു  പെണ്ണു്‌) ഞാന്‍ പ്രിയപ്പെട്ടവന്‍ ആയിരുന്നു.. :)
അല്ല വെറുതേ പറഞ്ഞെന്നു മാത്രം... :) [Don't misunderstand me ;) ]

ഇന്ന് വായനശാലയില്‍ എന്റെ ഡ്യൂട്ടിയാണു്‌... തിരക്കിലാണു്‌ സുഹൃത്തുക്കളേ...  പോട്ടെ..

എന്റെ അലസതയുടെ ഉദാഹരണം: എന്റെ കയ്യിലുള്ള 8 പ്ളേറ്റുകളും കഴുകാനിരിക്കുന്ന കാരണം.. ഞാന്‍ ഇപ്പോള്‍ മുട്ട (അപ്പം) ചട്ടുകത്തിന്റെ അറ്റത്തു്‌ മടക്കിവെച്ചിട്ടു പതുക്കെ പതുക്കെ കടിച്ചെടുത്താണു്‌ കഴിക്കുന്നതു്‌!

:(

മടി അല്ല ശരിയായ കാരണം .... എന്റെ കൂടെ താമസിക്കുന്ന ആ പെണ്‍കുട്ടി അവളുടെ എല്ലാ പാത്രങ്ങളും സിങ്കില്‍ വെച്ചു പൂജ തുടങ്ങിയിട്ടു 3-4 ദിവസങ്ങളായി... ഞാന്‍ എന്തു ചെയ്യും?

അവളെക്കുറിച്ചു ഞാന്‍ പിന്നെ ഒരിക്കല്‍ എഴുതാം  - ഇപ്പൊ എളുപ്പത്തില്‍ തീരുന്നതല്ല... :)

എന്നാല്‍ ശരി കൂട്ടുകാരേ.... ഞാന്‍ പോട്ടെ.. അല്ലെങ്കില്‍ ട്രെയിന്‍ അതിന്റെ പാട്ടിനു പോകും.. :)

പിന്നെ... ചിത്രങ്ങള്‍ ... എന്റെ ബാല്ക്കണിയില്‍ നിന്നു ഞാന്‍ എടുത്ത ചിത്രങ്ങള്‍ ... അടുത്തുള്ള വയലില്‍ കളിവീടുണ്ടാക്കിക്കളിക്കുന്ന കുട്ടികള്‍, അവരുടെ സൈക്കിളുകളും.

P1000315 P1000317

 

സസ്നേഹം... കരിങ്കല്ല്.

~

Monday, May 26, 2008

അന്യഗ്രഹ ജീവിയെ കാണുന്ന പോലെ..

കൂട്ടുകാരേ.. ഇന്ന് അധികം എഴുതാന്‍ സമയമില്ല...  അതുകൊണ്ടു തന്നെ, ഞാന്‍ 3-4 ചിത്രങ്ങള്‍ മാത്രം ഇവിടെ ഇട്ടിട്ടു പോട്ടേട്ടോ..

എല്ലാം ഇവിടെ എന്റെ വീടിന്റെ അടുത്തുന്നു്‌ എടുത്തതാ....  ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള തടാകത്തില്‍ കുളിക്കാന്‍ പോയിരുന്നു... അവിടേക്കു്‌ പോകുന്ന വഴിയില്‍ വെച്ചു്‌ എടുത്ത ചിത്രങ്ങള്‍ ആണു്‌ എല്ലാം.

എന്നിട്ടു്‌ അവിടെ ചെന്നപ്പോഴാണെങ്കിലോ... വെള്ളത്തിനു അപാര തണുപ്പ്. അത്ര ഭയങ്കരം എന്നു പറയാന്‍ വയ്യ... നല്ല മഴക്കാലത്തു്‌ നമ്മുടെ പുഴയില്‍ (കുറുമാലിപ്പുഴ) കലങ്ങിയൊഴുകുന്ന തണുതണുത്ത വെള്ളമില്ലേ? അതുപോലെ ഉള്ള തണുപ്പു്‌...

ആ വലിയ തടാകത്തില്‍ ഞാന്‍ മാത്രമേ കുളിക്കുന്നുണ്ടായിരുന്നുള്ളൂ...

കരയില്‍ കൂടി കുറേ ആളുകള്‍ നടക്കുന്നുണ്ടായിരുന്നു ... എല്ലാരും എന്നെ ഒരു അന്യഗ്രഹ ജീവിയെ കാണുന്ന പോലെ നോക്കി നിന്നു...

ഇനി ചിത്രങ്ങള്‍ താഴെ...

Sky is the limit

 Aren't they beautiful?

Pooppaadam

Njangal Sundarikal

 

Finally, the lake too....

 

Anyagraha jeevi...

 

അപ്പൊ എല്ലം പറഞ്ഞ പോലെ... , കരിങ്കല്ല്.

 

~

Thursday, May 22, 2008

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു..

സുഹൃത്തുക്കളേ... ഇതു കാണേണ്ടതും അറിയേണ്ടതും ആയ ഒരു സംഭവം തന്നെ ആണ്‌. വീഡിയോ കാണൂ... വരികള്‍ വായിക്കൂ...


.... കമോണ്‍ ബേബി.. കം ടു മീ... ...

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്  (2)

ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ..

(കഴുത കരയുന്ന ശബ്ദം)

ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ..

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്

ആആആഅ... ആആആഅഹാആ..

നിന്‍ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ കൊതിച്ചതാണീ നെഞ്ചം.. തകര്‍ത്തടുക്കി പെട്ടിയിലാക്കീല്ലേ..!!
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ്‌ വന്നൂ.. കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ..!!

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു (2)

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്

കമോണ്‍ ബേബി.. കം ടു മീ... വരില്ല? വരില്ല നീ??? ഓയ്..ഹൊ..ഓയ്..ഓയ്..ഹൊ..(2)

നിരാശകാമുകലോകത്തില്‍ ഒരു പ്രധാനിയായീ‌ നിന്നു.. പരീക്ഷയില്‍ ഞാന്‍ തുന്നം പാടീയില്ലെയ്.... (തുന്നം...അഹ്..തുന്നം!!!)

സപ്പ്ലികള്‍ തീര്‍ത്തൊരു കൊട്ടരത്തിന്‍ മുന്നില്‍ പകചു നിന്നു.. മാതപിതാക്കള്‍ ഗുണ്ടകളായില്ലേയ്.. (ഗുണ്ട അഹ് ഗുണ്ട!!!)

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു (2)

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്  (2)

ആഴകോലും പെണ്മൈനേ.... കമോണ്‍ ബേബി..  കൊതിക്കുന്നു ഞാന്‍ നിന്നെ... കം ടു മീ... ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ.. വരില്ല നീ???

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ.... (കരച്ചില്‍: സലിംകുമാറിന്റെ സ്വതസിദ്ധമായ ശൈലിയില്‍)

സസ്നേഹം... കരിങ്കല്ല്.

PS: ഇവിടുന്നു്‌!

Tuesday, May 20, 2008

പരിക്കുകളുടെ ആഴ്ച.....

P1000151രണ്ടാഴ്ചയായി ഇവിടെ വന്നിട്ടു്‌.. ഇത്തിരി തിരക്കിലായിരുന്നു...

കഴിഞ്ഞ ഒരാഴ്ച എനിക്കു പരിക്കുകളുടെ ആഴ്ചയായിരുന്നു.... 
കോളേജിലെ, മൂന്നാം നിലയില്‍ നിന്നു്‌ താഴേക്കു്‌ ഇഴുകിവരാവുന്ന കുഴലില്‍ (അതേ... ഈ പാര്‍ക്കിലൊക്കെ കാണുന്ന, കുട്ടികള്‍ കളിക്കുന്ന, ഇഴുകുന്ന സംഭവം)... അതിലൂടെ താഴേക്കു വന്നപ്പോള്‍ കയ്യുരഞ്ഞ്‌, നല്ല രീതിയില്‍ എന്റെ കൈമുട്ടില്‍ തൊലി പോയി.

പിന്നെ ഞാന്‍ സൈക്കിള്‍ നന്നാക്കുമ്പോള്‍... വളരേ ബുദ്ധിപരമായ സമീപനം കൊണ്ടു്‌, സ്ക്രൂഡ്രൈവര്‍ ഉള്ളം കയ്യില്‍ കുത്തി ഒടിക്കാന്‍ ശ്രമിച്ചു്‌ ... ഉള്ളം കയ്യിലും നല്ല ഡീസന്റ് ഒരു മുറിവു്‌...

പിന്നെ ഇന്നലെ കത്തി കൊണ്ടുള്ള കളിയില്‍.... വലതു്‌ കയ്യില്‍ ചെറിയൊരു മുറിവു്‌ (കറിക്കരിയുമ്പോള്‍ ഇടതു കയ്യാണു്‌ മുറിയുക... അപ്പോള്‍ ഞാന്‍ കളിച്ചതാണു്‌ എന്നു മനസ്സിലായല്ലൊ ;) )

ഇതൊക്കെ പരിക്കുകളുടെ കഥ....

വീക്കെന്റില്‍ ഞങ്ങള്‍ ഒരു പത്തുനാല്പതോളം വിദ്യാര്‍ത്ഥികള്‍ സ്വിറ്റ്സര്ലാന്‍ഡില്‍ പോയിരുന്നു.. വഞ്ചി തുഴയാന്‍ (കനൂയിംഗ്)... എന്റെ വഞ്ചിയുടെ ക്യാപ്റ്റന്‍ ഞാന്‍ തന്നെ ആയിരുന്നു... 38 കിലോമീറ്ററോളം തുഴഞ്ഞു്‌ എന്റെ കയ്യൊടിഞ്ഞു!! എന്നാലും അടുത്ത ദിവസം ഞാന്‍ പ്രതീക്ഷിച്ച അത്രക്കും പേശിവേദന P1000042(Muscle Pain) ഉണ്ടായില്ലാ....

എന്റെ വാരഫലം ഒന്നു്‌ നോക്കിക്കായിരുന്നു... ;)

എന്തായാലും... ഇവിടെ കാണുന്ന ചിത്രങ്ങളൊക്കെ സ്വിറ്റ്സര്ലാന്‍ഡില്‍ നിന്നു്‌ എടുത്തതാണു്‌ :)

ഇനി ഞാന്‍ കോളേജില്‍ പോട്ടെട്ടോ :)

അപ്പൊ ശരി, കരിങ്കല്ല്.

PS: For the full album, you could go HERE.

Monday, May 05, 2008

മാടപ്രാവിന്റെ ഹൃദയവും, ചാത്തന്‍‌കോഴിയുടെ സ്വഭാവവും

ശരിക്കുള്ള അസ്തമയം കൂട്ടുകാരേ...

.

.

എന്നും വൈകീട്ട്... ഇത്രയും സുന്ദരമായ ദൃശ്യം കാണാന്‍ കഴിയുമെങ്കില്‍... അതൊരു ഭാഗ്യം തന്നെയല്ലേ?എന്നാല്‍ പിന്നെ ഞാന്‍ എന്റെ കലാവാസനയും ഇത്തിരി ഉപയോഗിച്ചാലെന്താ എന്നു കരുതി....

അതാണു്‌ ഈ പെയിന്റിംഗ്.... ഇന്നു വരെ ഞാന്‍ വരച്ച ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു്‌ പറഞ്ഞാല്‍ പോലും തെറ്റു പറയാന്‍ വയ്യ....

.

വരച്ച അസ്തമയം

ഇനി ഈ ചിത്രം ആര്‍ക്കാണു്‌ കൊടുക്കുക? - അറിയില്ല... ആലോചിച്ചില്ല.... എന്റെ അടുത്ത ഗേള്‍ഫ്രണ്ടിനാവാം... :)

അതു പറഞ്ഞപ്പോഴാ ഓര്‍ത്തതു്‌ .. പഴയചില കഥകള്‍....

മാടപ്രാവിന്റെ ഹൃദയവും... ചാത്തന്‍‌കോഴിയുടെ സ്വഭാവവും - അതാണു്‌ ഞാന്‍ എന്നാണു്‌ പണ്ടൊരിക്കല്‍ ഒരു സുഹൃത്ത് (ജ്യോതിഷു്‌) പറഞ്ഞതു്‌....

ദില്‍ ചാഹ്ത്താ ഹൈ - യിലെ സൈഫ്-അലി-ഖാന്റെ സ്വഭാവം ആയിരുന്നതു കൊണ്ടു്‌ തന്നെ!
ഞാന്‍ ഇഷ്ടപ്പെടാത്ത, പഞ്ചാരയടിക്കാത്ത പെണ്‍കുട്ടികളും ചേച്ചിമാരും അന്നൊന്നും ഉണ്ടായിരുന്നില്ല....

പിന്നീടെപ്പോഴോ ഞാന്‍ ഇത്തിരി സ്പീഡ് കുറച്ചു്‌ ലോ ഗിയറിലായിരുന്നു.... ഒരു സുശീലന്‍, നിഷ്കളങ്കന്‍ റേഞ്ചു്‌...

ഇപ്പൊ ഞാന്‍ വീണ്ടും ഫുള്‍ പിക്കപ്പ് എടുത്തു വന്നിരിക്കാണു്‌ - അപ്പഴോ? - ആ പഴയ സ്ഥിതിയൊന്നുമല്ല...

സ്വപ്നക്കൂടിലെ പൃഥ്വീരാജിന്റെ ഒരു കേസരിയോഗം ഇല്ലേ? ആ ഒരു ലെവല്‍! തൊട്ടതെല്ലാം പൊന്നാകുന്നു... തനി ഗജകേസരിയോഗം... :)

ഈ നിലക്കൂ്‌ പോയാല്‍ കാലു തല്ലിയൊടിക്കാന്‍ പോലും ആളുണ്ടാവും - ഒരു പോളണ്ട്കാരന്‍ ആണു ഇപ്പോള്‍ എന്റെ കാലിനു്‌ ക്വട്ടേഷന്‍ കൊടുക്കാന്‍ ഏറ്റവും സാധ്യത...   {ബാം‌ഗ്ലൂരുകാരന്റെ അടി കൊള്ളാതെ കഷ്ടി രക്ഷപ്പെട്ടേ ഉള്ളൂ!! :) }  പോളണ്ട്കാരിയുമായുള്ള "കിറുക്കു്‌" കഴിഞ്ഞിട്ടു വേണം ഒരു ജര്‍മ്മന്‍ പ്രണയകഥ തുടങ്ങാന്‍..

അതിനിടയില്‍  പഠിത്തം തന്നെ ഏറ്റവും പ്രധാനപ്പെട്ടതു്‌ - അതില്‍ മാത്രം വിട്ടു വീഴ്ചയില്ല... വീഴുന്ന പൂവു്‌

വളക്കല്‍ അഥവാ വളക്കല്‍ - എന്നൊരു ആര്‍ട്ടിക്കിള്‍ ഞാന്‍ അധികം താമസിയാതെ എഴുതേണ്ടി വരും. ;)

തല്‍ക്കാലം post ഇവിടെ നിക്കട്ടെ - ഉറങ്ങുന്നതിനു്‌ മുമ്പ് "ശാന്താറാം" {നോവല്‍} കുറച്ചു്‌ വായിക്കണം..  സമയം കിട്ടുമ്പോള്‍ നിങ്ങളും വായിക്കൂ.. നല്ല നോവലാണു്‌ -  a bit long though. 

ഇനി, ഞാന്‍ വരച്ച വേറൊരു ചിത്രം കൂടി. വീഴുന്ന പൂവു്‌ - അതാണു്‌  ഏറ്റവും പറ്റിയ പേരു്‌ ;) ...  കുമാരനാശാന്‍ എന്നെ തല്ലും..

[കുമാരേട്ടാ... ഞാന്‍ ഓടി.... :)]

സൂര്യാസ്തമയത്തിന്റെ ഒരു ഫോട്ടോ കൂടിയുണ്ട്.. താഴെ.

ഇനി അടുത്ത ലക്കം കാണും വരെ വിടൈ....

കരിങ്കല്ല്. വരച്ച അസ്തമയം -- 2

PS1: ഈ ചിത്രം തല്‍ക്കാലം ... പ്രഥമതാരകമായ അശ്വതിക്കായി കൊടുക്കുന്നു.... :) [ഈ അശ്വതി തല്‍ക്കാലം എന്റെ ഒരു സ്വകാര്യമായി ഇരിക്കട്ടെ...]

PS2: കല (ആസ്വദിക്കാവുന്നതു്‌)..., കത്തി (കേള്‍ക്കാന്‍ സുഖമുള്ളതു്‌.. കുറച്ചു്‌ മധുരം കലക്കിയതു്‌).., പിന്നെ കോണ്‍ഫിഡന്‍സു്‌ (well timed) --- ഇങ്ങനെ മൂന്നു "ക".. ഇത്രയുമുണ്ടെങ്കില്‍ (almost) ആരെയും  ചാക്കിലാക്കാം... --  (വളക്കാം എന്നു്‌ മാറ്റി വായിക്കാന്‍ അപേക്ഷ)

PS3: അമ്മേ... മലയാളിപ്പെണ്‍കുട്ടികളെ എനിക്കു്‌ കിട്ടില്ല എന്നു ഞാന്‍ എന്നാലാവുന്ന വിധം ബ്ലോഗെഴുതി ഉറപ്പാക്കുന്നുണ്ട്‌. ഇനി ഞാന്‍ international ലെവലില്‍ തന്നെ നോക്കാം.. അല്ലേ? ;)

 

~