മാംസനിബദ്ധമല്ല രാഗം??
അതോ ആണോ????
മാംസനിബദ്ധമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
തെറ്റില്ലെന്നു തോന്നുന്നു.
എനിക്കു് തോന്നുന്നത്...
മാംസനിബദ്ധം തന്നെയാണെന്നാണു്.
അല്ല എന്ന് പറയുന്നവര്‍ക്കു് ആണെന്നു പറയുന്നവരോടെന്തു തോന്നും? നിലവാരമില്ലത്തവര്‍ എന്നു തോന്നുമോ?
തോന്നിയാല്‍ എനിക്കു് പ്രശ്നമുണ്ടായിട്ടല്ല... എന്നാലും അറിഞ്ഞിരിക്കാല്ലോ! ;)
ഉപകാരപ്പെട്ടേക്കാം.. ;)
~ കരിങ്കല്ല്.
20 comments:
തോന്നിയാല്‍ എനിക്കു് പ്രശ്നമുണ്ടായിട്ടല്ല... എന്നാലും അറിഞ്ഞിരിക്കാല്ലോ! ;)
ഉപകാരപ്പെട്ടേക്കാം.. ;)
എനിക്കും തോന്നുനതു മാംസനിബിദ്ധം തെന്നെയാണു എന്നു തന്നെയാണു!
-വിവേക്
മാംസനിബ്ബദ്ധവും ആകാം രാഗം. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ?
ശരിക്കും,മാംസ നിബദ്ധമല്ല രാഗം.നമ്മുടെ ലീലാ-മദനന്മാര്‍ .... അത് തെളിയിച്ചതല്ലേ?.പിന്നെ,നമ്മുടെ നാടന്‍ പ്രേമത്തിന്റെ ഭാഷകള്‍ക്ക് വന്ന രുചി ഭേദം പോലെ,ഈ രാഗത്തിലും,നമ്മുടെ പോസ്റ്റ് മോഡേണ്‍ കള്‍ച്ചര്‍,ചില ചില്ലറ പച്ചവെള്ളം ചേര്ത്തു അതിന്‍റെ പരിശുദ്ധി കളഞ്ഞു.അപ്പോള്‍,"മാംസനിബദ്ധംആണ് രാഗം" എന്നായി തുടങ്ങി..അത്രേള്ളൂ....പരസ്പരം തോന്നുന്ന അട്രാക്ടഷന്‍ ശരിയായ രീതിയിലുള്ള രാഗം ആണോ?എനിക്കും അതിനെപറ്റി അത്ര വശം ഇല്ല.
വിവേകേ.. കൊടുകൈ
മത്തായിച്ചാ.. അങ്ങനെയല്ല.. ഞാന്‍ ജനറല്‍ ആയി ചോദിച്ചതാ... {അങ്ങനെ ഇഷ്ടത്തിനനുസരിച്ചു നിയന്ത്രിക്കാവുന്നതല്ലല്ലോ ... ഈ രാഗം എന്ന രോഗം }
കിനാവിന്റെ ചിറകുള്ള സ്മിതേ... എനിക്കു് എതിരഭിപ്രായമുണ്ടു്. എല്ലാ രാഗവും (പ്രണയം എന്നു വിവക്ഷ)... അന്തിമമായി പ്രജനനത്തിലേക്കുള്ള ഒരു കുറുക്കുവഴിയല്ലേ? (ആവോ?)
നമുക്കു് തോന്നില്ലായിരുക്കും .. എന്നാലും അതല്ലേ മനസ്സിന്റെ ഉള്ളിലിരിപ്പു്? (അറിയില്ലാട്ടോ... കൊച്ചു കുട്ടിയായ എനിക്കിത്രക്കൊന്നും വിവരം പോര)
നമുക്കു ഡോ. സൂരജിനോടു് ചോദിച്ചാലോ..?
ഇതു ഒരു അടിക്കു വഴിതെളിക്കും ....
"""എല്ലാ രാഗവും (പ്രണയം എന്നു വിവക്ഷ)... അന്തിമമായി പ്രജനനത്തിലേക്കുള്ള ഒരു കുറുക്കുവഴിയല്ലേ? (ആവോ?)
നമുക്കു് തോന്നില്ലായിരുക്കും .. """"
ഒരു തോന്ന്യാസങ്ങള്‍ എഴുതി നിറക്കല്ലേ കരിങ്കല്ലേ....ഭാഗ്യം നിങ്ങള്‍ ആണുങ്ങള്‍ക്ക് പ്രജനനത്തിനുള്ള(പ്രസവം എന്ന് വിവക്ഷ) കഴിവ് ഇല്ലാതെ പോയത്...ഇല്ലെന്കില്‍,എന്തെങ്കിലും ഒക്കെ ആയേനെ....മനസ്സിന്‍റെ ഉള്ളിലിരിപ്പ് ഈ "കൊച്ചു കുട്ടിക്ക്" നല്ല വശമാണ് അല്ലെ?
അറിവില്ലായ്മ കൊണ്ടല്ലേ സ്മിതേ.. മാപ്പാക്കൂ...
എനിക്കു വല്ല്യ പിടിയൊന്നുമില്ല..
അതാ നിങ്ങളോടൊക്കെ ചോദിക്കാം എന്നു വെച്ചതുതന്നെ.
ഒരു പെണ്കുട്ടിയോടൊരിത്തിരി ഇഷ്ടം തോന്നി... അതു തീരെ മാംസനിബദ്ധമല്ലാ എന്നു ഉറപ്പിച്ചു പറയാന്‍ വയ്യ...
എന്നാലോ.. തനി വിശുദ്ധപ്രേമം മുമ്പെനിക്കു ഉണ്ടായിട്ടുമുണ്ടേ....
അപ്പൊ ആകെ കണ്ഫ്യൂഷസ് ആയി! :(
എന്തായാലും ... ആ പ്രജനനമോ അല്ലയോ... എന്നതിനെ നമുക്കൊരു ചൂണ്ടക്കൊളുത്താക്കി.. ബൂലോകത്തെ വലിയ മീനുകള്ക്കിട്ടുകൊടുത്താലോ..
ഇത്തിരി അടിയും കാണാം... പിന്നെ എനിക്കു കുറച്ചധികം കമന്റും കിട്ടും... ;)
കൂടെ നിക്കാമോ? ;)
PS: "കരിങ്കല്ലേ....ഭാഗ്യം നിങ്ങള്‍ ആണുങ്ങള്‍ക്ക് പ്രജനനത്തിനുള്ള(പ്രസവം എന്ന് വിവക്ഷ) കഴിവ് ഇല്ലാതെ പോയത്..." LINK .. ശാസ്ത്രം പോയൊരു പോക്കേ... അല്ലെ???
പ്രേമത്തിലും യുദ്ധത്തിലും എന്തും ആകാം എന്നാണ്. അപ്പോള്‍ മംസനിബ്ബധമായാലും, അല്ലെങ്ങിലും രാഗം ഉണ്ടായാല്‍ മതി എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ എല്ലാ രാഗവും സന്തനോല്പതനത്തിനായി ഉള്ള ഒരു കുറുക്കുവഴി തന്നെയാണ്, തല്ലു കൊറേ കൊള്ളാന്‍ വഴി തെളിയുനുന്ടെങ്ങിലും. ഒരു ഉപചോദ്യം കൂടി - മുകളില്‍ പറഞ്ഞതു സത്യം ആണെങ്ങില്‍, സ്വവര്‍ഗാനുരാഗികളുടെ രാഗം ഏതു ഗണത്തില്‍ പെടുത്തും?
മത്തായിച്ചാ ..
കുറുക്കുവഴി സംഭവം ഞാന്‍ സമ്മതിക്കുന്നു... [സ്മിതയോട് പറയണ്ടാ ... ഞാന്‍ സമ്മതിച്ചെന്ന് ;) ]
ഇനി ഉപചോദ്യത്തിനുള്ള മറുപടി: ഞാന്‍ പറയേണ്ടതല്ല ഇത്. എനിക്കെന്തറിയാം? എന്നാലും ഒരു വഴികാട്ടിയായി ഞാന്‍ ഈ ലിങ്ക് ഇതാ തരുന്നു. ഇനിയൊക്കെ മത്തായിച്ചന്റെ കാഴ്ചപ്പാടും, അനാലിസിസും, അനുമാനവും ഒക്കെ അനുസരിച്ചിരിക്കും. എന്തായാലും ഇതൊക്കെ വായിച്ചാല്‍ പിന്നെ സ്വവര്ഗ്ഗക്കാരോട് ഒരു മമത ഒക്കെ തോന്നും. [എനിക്കുണ്ടായിരുന്നു ഒരു സുഹൃത്ത്.. - പുള്ളി തായ്ലന്ഡിലേക്കു പോയി ;) ]
സംഭവം അടി നടക്കാനുള്ള എല്ലാം ഒത്തു വരുന്നുണ്ട്. :)
ഒരിത്തിരി ശ്രമിച്ചാല്‍ നമുക്കു കാഴ്ചക്കാരായി രസിക്കാം.. ;)
ഓ.ടോ: ഈ ലോകത്തുള്ളതെല്ലാം ബി.ബി.സി-യില്‍ ഉണ്ട് അഥവാ.. ബി.ബി.സി-യില്‍ ഇല്ലാത്തതൊന്നും നിലകൊള്ളുന്നില്ല. {ഞാന്‍ ഭയങ്കര ബിബിസി ഭ്രാന്തനാ - അതാ എല്ലാ ലിങ്കുകളും അവിടുന്നായത്}
ആദ്യം ഓഫില്‍ തുടങ്ങാം - ഞാനും ഒരു ബി.ബി.സി പ്രാന്തന്‍ ആണ്. ഈ അമേരിക്കന്‍ ഓണം കേരാമൂലയിലും ബി.ബി.സി കേള്‍ക്കാറുണ്ട്. ഇവിടെ gay മാര്യേജ് ഭയങ്കര പ്രശനം ആണ്. എന്തായാലും അടുത്ത കമന്റ് ആ ആര്‍ട്ടിക്കിള്‍ വായിച്ചതിനു ശേഷം, ഓഫീസ് ആയാല്‍ എന്തോന്കിലും പണി ഒക്കെ ചെയെണ്ടേ?
ആ ആര്‍ട്ടിക്കിള്‍ പുതുതായി ഒന്നും പറയുന്നില്ല. സ്വവര്‍ഗസ്നേഹം ജനിതകം ആയാലും, അല്ലെങ്കിലും അത് ഓരോരുത്തരുടെയും വ്യതിഗതമായ ഇഷ്ടം ആണെനാണ് ഞാന്‍ വിചാരിക്കുന്നതു - ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ പറ്റുമെങ്ങില്‍, ഇഷ്ടമുള്ള വ്യതിയുടെ കൂടെ ജീവികുന്നതിനു പ്രശനം ഒന്നും കാണേണ്ടതില്ല.
അല്ലാ,എനിക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?വീട്ടില്‍ വല്ലതും വച്ചുണ്ടാക്കി,ഭര്‍ത്താവിനെയും കുട്ടിയെയും കഴിപ്പിക്കുന്നതിനു പകരം......ഈ വായില്‍ കൊള്ളാത്ത കാര്യങ്ങള്‍ വായിക്കാന്‍ നില്‍ക്കാന്‍...!!!
ഞാന്‍ സുല്ലിട്ടു.അല്ലെങ്കില്‍,ചിലപ്പോള്‍ നിങ്ങള്‍ ബി.ബി.സി.യില്‍ നിന്നു ഇതിലും വലിയ ലിങ്ക് വായിക്കാന്‍ പറയും..ഞാനില്ലേ...!!!
അല്ല,എല്ലാ പ്രകൃതിവിരുദ്ധ "കാര്യങ്ങളും" നമ്മളിങ്ങനെ തൊണ്ട തൊടാതെ വിഴുങ്ങേണ്ട കാര്യം ഉണ്ടോ?ഉണ്ടായിരിക്കാം അല്ലെ?അല്ലെങ്കില്‍ ആ മൂപ്പിലാന്‍ പ്രസവിക്കാന്‍ പോവുമോ? ഈ മെയില് ഒരു ദിവസം മുന്പ് കിട്ടിയിരുന്നു..വീര്‍ത്ത വയറുമായി ചിത്രസഹിതം..ശാസ്ത്രം പുരോഗമിചെങ്കിലും എവിടെയോ ഒരു പൊരുത്തക്കേട് തോന്നി...കലികാലമല്ലേ...ഇതും,ഇതിലപ്പുറവും നടക്കും..
ആ മത്തായി ചേട്ടനോട് ഒരു "നമസ്കാരം" പറയാന്‍ മറക്കല്ലേ !!
മത്തായി... പക്ഷേ.. പുതിയ അറിവുകള്‍ കണ്ടിട്ടു് എനിക്കു തോന്നുന്നതു്, ഇത് കുറേയൊക്കെ ജന്മനാ ഉള്ളതാണു് എന്നാണു്. ആണ്‍കുട്ടിയായി, അല്ലെങ്കില്‍ പെണ്‍കുട്ടിയായി ജനിച്ചു എന്നൊക്കെ പറയുന്ന പോലെ.. ഇങ്ങനത്തെ ആളായി ജനിച്ചു എന്നു പറയുന്ന പോലെ!
അപ്പൊ മതം പോലെ ആണെന്നു പറയാന്‍ പറ്റ്വോ? സംശയം?
സ്മിതേ... ഞാന്‍ നിര്‍ത്തി. എന്റെ ബ്ലോഗ്ഗില്‍ ഇങ്ങനത്തെ കാര്യങ്ങളൊക്കെ വായിക്കുമ്പോള്‍ എനിക്കു തന്നെ തോന്നുന്നു - ചെറിയ വായില്‍ വലിയ കാര്യം പറയുന്ന പോലെ.
വല്ല "കുട്ടികളുടെ അല്‍ഭുതമുട്ടയും" ഒക്കെയായി കഴിഞ്ഞാല്‍ മതിയെന്നാ തോന്നണേ.
മത്തായിച്ചോ.. ഞാന്‍ നിര്‍ത്തീട്ടോ.. നമ്മള്‍ പറഞ്ഞ് പറഞ്ഞ് വലിയ കാര്യങ്ങളില്‍ എത്തി... വല്ല്യ വല്ല്യ കാര്യങ്ങളെ ഇവിടുന്ന് ഒഴിവാക്കി നിര്‍ത്താറുണ്ട്.. അങ്ങനെ പോട്ടെ! :)
‘ചെറിയ വായില്‍ വലിയ കാര്യങ്ങള്‍ പറയുന്നപോലെ’ അതിപ്പഴെങ്കിലും തോന്നിയെങ്കില്‍ നല്ലതു്.
കരിങ്കല്ലേ, വെറുതേ ഉള്ള ഇമേജ് കളയല്ലേ
“അതു പോയാലും എനിക്കു പ്രശ്നമുണ്ടായിട്ടല്ല ....” എന്നാവും മറുപടി എന്നും അറിയാം.
എന്നാലും അതാവും നല്ലതു്. ഉണ്ടെന്നു പറഞ്ഞ ആ കുട്ടിത്തം കളയണ്ട.
പോസ്റ്റിനെപറ്റി - നോ കമെന്റ്സ്.
മാംസനിബദ്ധവുമാകാം അബദ്ധവുമാകാം :)
അനോണി ചേച്ചീ.. (ചേച്ചിയാണെന്ന് ഒരു സിക്സ്ത് സെന്സ്)
പിന്നെ സ്മിതേ...
കാടുകയറാനുള്ള സ്ഥലമല്ല ഇതു എന്നു അറിയാം..
നിങ്ങള്‍ പറയുന്നതു മനസ്സിലാക്കുന്നു.... ബഹുമാനിക്കുന്നു....
നല്ല അനുസരണയുള്ള കുട്ടിയാകുന്നു... :)
സന്തോഷമായോ? :)
സന്ദീപ്.
ഹ ഹ ഹ ഹ ....ഇതൊക്കെ കേട്ടാല്‍ ചിരിക്കാതെ എന്ത് ചെയ്യാനാ....
ഒരു രാഗം പോയ പോക്കെ...
സന്ദീപേ...
ഞാനീ വഴി വന്നിട്ടേയില്ല ഹ ഹ. ;)
aa shoulder-il vachirikkunna red nailpolish itta kai aarudeyaa kunje?
@അവസാന അനോണി... :
അതൊക്കെയുണ്ട്... ;)
തോളത്തു കയ്യിട്ടു് നടക്കാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു കൂട്ടുകാരി!
അത്രേ ഉള്ളൂ
Post a Comment