Friday, July 11, 2008

പൈങ്കിളി സാഹിത്യം...


ഞാന്‍ പൈങ്കിളിക്കാര്യങ്ങളാണു്‌ ഈയടുത്തായി കൂടുതല്‍ എഴുതുന്നതു്‌ എന്ന് അമ്മ പരാതിപ്പെടുന്നു.


പ്രത്യേകിച്ചു്‌ ഇന്നലത്തെ പോസ്റ്റ്.. :(


ഇനിയപ്പൊ പൈങ്കിളിക്കഥകള്‍ ഇത്തിരി കുറയുംട്ടോ.. 


സസ്നേഹം, ഞാന്‍.

12 comments:

Sands | കരിങ്കല്ല് said...

ഇനിയപ്പൊ പൈങ്കിളിക്കഥകള്‍ ഇത്തിരി കുറയുംട്ടോ..

Anonymous said...

ഓ, അപ്പോ അമ്മ പറഞ്ഞാല്‍ കുറച്ചെങ്കിലും അനുസരിക്കുമല്ലേ, ‘കരിങ്കല്ല്‘. നല്ല കുട്ടി. Keep it up.

കാന്താരിക്കുട്ടി said...

കഷ്ടം ഈ ബൂലോകത്ത് ഒരു മുട്ടത്തു വര്‍ക്കി ഉണ്ടാവും എന്നു കരുതി ഇരിക്കുകയായിരുന്നു.. ആ ആശ കളഞ്ഞു.. (വെറുതേ ആണ് ട്ടോ..ചെറുപ്പത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നോവലിസ്റ്റ് ആണ് മുട്ടത്തു വര്‍ക്കി..അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പഠിക്കുന്ന പുസ്തകത്തിന്റെ ഇടയില്‍ വെച്ചു എത്രയോ പ്രാവശ്യം വായിച്ചിരിക്കുന്നു.. ) എന്തായാലും “ അമ്മേടുണ്ണി “മിടുക്കനാവട്ടേ

മലമൂട്ടില്‍ മത്തായി said...

എന്തായാലും വായന മുടക്കണ്ട.

Sands | കരിങ്കല്ല് said...

@അനോണീസ്‌ പുണ്യവതി...
ഒരു പക്ഷേ എന്റെ ഏറ്റവും നല്ല ക്രിട്ടിക്ക് അമ്മയായിരിക്കും..
മാത്രമല്ല.. അമ്മയും ആണല്ലോ അല്ലേ... :)

@കാന്താരിച്ചേച്ചീ...
ഊതാണല്ലേ... ;)
പിന്നെ ഡാങ്ക്സ് :)

@മത്തായിച്ചാ...
അതു കിടിലന്.. മനസ്സിലാക്കാന്‍ ഒരു സെക്കെന്റ് എടുത്തു. ;)

smitha adharsh said...

എടൊ,കരിങ്കല്ലേ...താനിത്രക്കും തൊട്ടാവാടി ആണോടെ?ശേ ! മോശം..മോശം..!
പിന്നെ,ഒര്‌ കാര്യം ചോദിച്ചാല്‍ സത്യം പറയണം...ഇന്നലെ കമന്റ് ഇട്ട ആ "അനോണി ചേച്ചി" ഞാനാണ് എന്ന് എപ്പോഴെങ്കിലും, വിചാരിച്ചോ?ആണെന്കില്‍ അല്ല കേട്ടോ...വരികള്‍ക്കിടയിലൂടെ വായിച്ചപ്പോള്‍ അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടോ....ന്നൊരു സംശയം... എനിക്ക് പറയാനുള്ളത് "അനോണിയുടെ" കെയര്‍ഓഫില്‍ പറയേണ്ട കാര്യം ഇല്ല കേട്ടോ....ഇല്ലെന്കില്‍ വിട്ടേക്ക്
പിന്നെ,അമ്മ പറഞ്ഞെന്കില്‍ അനുസരിച്ചോളൂ..വേണ്ടെന്നു വക്കണ്ട.
പിന്നെ,പൈങ്കിളി, അത് കോളേജ് കാലത്തു കുറെ വായിച്ചിട്ടുണ്ട്..എത്ര "മില്‍സ് & ബൂണ്‍സ്" വായിച്ചിരിക്കുന്നു..?? പൈങ്കിളി വായിച്ചാലും മനസ്സിന് ഒരു സുഖമോക്കെയുണ്ട്

Sands | കരിങ്കല്ല് said...

കിനാവിന്റെ ചിറകുള്ള സ്മിതേ... :)

1. തൊട്ടാവാടിയും ഞാനും ... നല്ല തമാശയാണല്ലോ... [കരിങ്കല്ലെന്നുള്ള പേരില്ലേ... അതു തന്നെയാ എനിക്കു ചേരുന്നതു -- അതു മനസ്സിലാക്കാന്‍ സമയം എടുക്കും എന്നു മാത്രം]

2. ഞാന്‍ അങ്ങനെ (സ്മിതയാണു അനോണിയെന്നു) കരുതിയിരുന്നില്ല, കരുതിയിട്ടും ഇല്ല. പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ മുഖത്ത് നോക്കിപ്പറയുന്ന ആളാണ്‍ സ്മിത എന്നു തന്നെയാണ്‍ എന്റെ ധാരണ . :) [മാറ്റണോ ;) ] {മാത്രല്ല... "പിന്നെ സ്മിതേ" എന്നും ഞാന്‍ എഴുതിയിട്ടുണ്ടല്ലോ... വരികള്ക്കിടയിലൂടെ ഒന്നും വായിക്കല്ലേ.. ഞാന്‍ എല്ലാം തുറന്നു തന്നെ എഴുതുന്നുണ്ടല്ലോ .. ഇല്ലേ?}

3. അമ്മ... ഇങ്ങനെ ചെയ്യൂ അങ്ങനെ ചെയ്യൂ എന്നൊന്നും പറഞ്ഞില്ല.. പറയുകയും ഇല്ല. ഒരഭിപ്രായം പറഞ്ഞു (ഈമെയിലില്)... ശരിയാണെന്നു തോന്നി. അത്രന്നെ.

4. പൈങ്കിളി ഞാന്‍ ശരിക്കും വായിച്ചിട്ടൊന്നുമില്ല. മില്സ്&ബൂണ്സും വായിച്ചിട്ടില്ല... :( ഭയങ്കര നഷ്ടബോധം ;)

ഭയങ്കര ഭീകരമായ കാര്യങ്ങളൊന്നും എഴുതാനല്ലല്ലോ എന്റെ ബ്ളോഗ്. ചുമ്മാ കൊച്ചു കൊച്ചു സന്തോഷങ്ങള്... അത്രേ ഉള്ളൂ... :) - Just for a horror!


പി.എസ്: മുകളിലത്തേപ്പോലെ അഭിസംബോധന ചെയ്യുന്നതു കിടു-അല്ലേ? എന്തോ ഒരു രസം. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിലും വല്ല്യ പൈങ്കിളീയോ???

smitha adharsh said...

പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ മുഖത്ത് നോക്കിപ്പറയുന്ന ആളാണ് സ്മിത എന്നു തന്നെയാണ്‍ എന്‍റെ ധാരണ . :) [മാറ്റണോ ;) ] ...ആ ധാരണ മാറ്റണ്ട.മാഷേ...ഞാന്‍ ആ ടൈപ്പ് തന്നെ.പിന്നെ,"മില്‍സ് & ബൂണ്‍സ്" ഏത് പ്രായത്തിലും വായിക്കാം..വൈകിയിട്ടൊന്നും ഇല്ല.പിന്നെ..സമയം കുറെ പാഴാവും,കാരണം അതിന് പറ്റിയ പ്രായം നമ്മുടെ പണ്ടത്തെ sweet seventeen തന്നെ.

Sands | കരിങ്കല്ല് said...

:)

ശ്രീ said...

ദെന്താപ്പോ പറ്റീത് സന്ദീപേ...

എന്നാലും അമ്മ പറഞ്ഞതല്ലേ? അനുസരിച്ചേക്കാമെന്നേ... :)

My......C..R..A..C..K........Words said...

enthaayaalum poratte..