Thursday, July 17, 2008

ചിത്രശിലാ പാളികള്‍


അതേയ്.., ഇന്നു ലേശം തിരക്കിലാ.. അതു കൊണ്ടു തന്നെ .. ഒരു ചിത്രപ്പോസ്റ്റ് ആക്കിക്കളയാം എന്നു തീരുമാനിച്ചു..

പലപ്പോഴായി എന്റെ ഏതെങ്കിലും ക്യാമറയില്‍ പതിഞ്ഞതു്‌...

എന്തായാലും ചിത്രങ്ങള്‍ കാണുന്ന നേരം കൊണ്ട് ഇതാ ചിത്രശിലാ പാളികള്‍ എന്ന പാട്ടു കൂടി കേട്ടോളൂ...

പണ്ടൊരിക്കല്‍ ഞാന്‍ എന്റെ വീടിനടുത്തുള്ള വയലുകളെ കുറിച്ചെഴുതിയിരുന്നു... അവിടെ ഇപ്പോള്‍ ഗോതമ്പു്‌ വിളഞ്ഞ് കിടക്കുന്നു....

എന്റെ ബാല്ക്കണിയില്‍ നിന്ന് വീണ്ടുമൊരു സൂര്യാസ്തമയം

സിറ്റിയില്‍ ഒരിക്കല്‍ പോയപ്പോള്‍ എടുത്തതു്‌..

എന്റെ കമ്പ്യൂട്ടര്‍ കോര്‍ണര്‍ ...

ഒരു ദിവസം അതിരാവിലെ യൂണിവേഴ്‌സിറ്റിയില്‍ വന്നപ്പോള്... ജന്നലിന്നപ്പുറം നല്ല മൂടല്‍മഞ്ഞാണു്‌.. അതാണിങ്ങനെ വെളുത്തിരിക്കുന്നതു്‌... :)

ഒരു ജീവന്റെ വില...

എന്റെ ഇപ്പോഴത്തെ ഡെസ്ക്‌ടോപ്പ് ചിത്രം....

ബോറടിച്ചില്ലല്ലോ...?
ഇനി ഇതാ ഈ പാട്ടു കേട്ടോളൂട്ടോ.. :)

എന്നാല്‍ ഇനി പിന്നെക്കാണാം..
സ്നേഹാദരങ്ങളോടെ... ഞാന്‍.

17 comments:

Sands | കരിങ്കല്ല് said...

പലപ്പോഴായി എന്റെ ഏതെങ്കിലും ക്യാമറയില്‍ പതിഞ്ഞതു്‌...

ശ്രീ said...

പണ്ട് ആ വയലിന്റെ ഫോട്ടോ ഇട്ടിരുന്നത് ഓര്‍മ്മയുണ്ട്.
എന്തായാലും പടങ്ങള്‍ ഉഗ്രന്‍!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ വയലിന്റെ ഫോട്ട്റ്റോ ഒട്ടും നന്നായില്ല.

അസ്തമനം കിടിലന്‍!

ജിജ സുബ്രഹ്മണ്യൻ said...

ആ സ്റ്റ്രോ ബെറിയുടെ പടം ഞാന്‍ മോട്ടിച്ചോട്ടേ.. ചോദിച്ചിട്ടാരേലും മോട്ടിക്കുവോ അല്ലേ..
ഹി ഹി ഹി ഞാന്‍ മോട്ടിച്ചിട്ടില്ലാട്ടോ..ആ അസ്തമയം കൊള്ളാം

ദിലീപ് വിശ്വനാഥ് said...

ആഹ... നല്ല പടങ്ങള്‍. അസ്തമയം ഇഷ്ടപെട്ടു.

Anonymous said...

എല്ലാ പടങ്ങളും ഗംഭീരമായിട്ടുണ്ട്‌.സ്ട്രോബറി കണ്ടിട്ടു് കൊതിയാവുന്നു.

Unknown said...

എനിക്കേറെ ഇഷടപെട്ടത് ആ അസ്തമയമാണ്
നന്നായിട്ടുണ്ട്
അത് ഞാനെടുത്തു

മലമൂട്ടില്‍ മത്തായി said...

ചിത്രങ്ങള്‍ നന്നായിടുണ്ട്. ഇനിയും പോസ്റ്റുക.

siva // ശിവ said...

സൂര്യാസ്തമയത്തിന്റെ ഫോട്ടൊ എത്ര സുന്ദരം...

സസ്നേഹം,

ശിവ.

Sands | കരിങ്കല്ല് said...

ശ്രീ: നന്ദി... ഓര്‍മ്മയുണ്ടല്ലേ.. കൊച്ചുകള്ളന്‍ ;)

പ്രിയ ഉണ്ണികൃഷ്ണന്‍: വയലിന്റെ ഫോട്ടോ നന്നായില്ല എന്നറിയായിരുന്നു. പക്ഷേ വേറെ ഇല്ലായിരുന്നു. പിന്നീടൊരിക്കല്‍ നല്ലതു പോസ്റ്റാം .

കാന്താരിച്ചേച്ചീ..
തീര്‍ച്ചയായും എടുക്കാമല്ലോ ചേച്ചീ.. :)

വാല്‍മീകി...: നന്ദി ട്ടോ :)

അനോണീ..: താങ്ക്സ്..

അനൂപ്‌ കോതനല്ലൂര്‍ : :).. വന്നതില്‍ നന്ദി..

മലമൂട്ടില്‍ മത്തായി : നന്ദി.. തീര്‍ച്ചയായും ഇനിയും വരുന്നുണ്ടു്‌.. കൂടുതല്‍ ചിത്രങ്ങള്‍ ! :)

ശിവ: വന്നതിനും , അഭിപ്രായത്തിനും , സ്നേഹത്തിനും നന്ദി! :)

Sarija NS said...

ഇളം നീലവെളിച്ചവുമായി യൂണിവേഴ്സിറ്റിയില്‍ എത്തിയ മൂടല്‍മഞ്ഞിനെയാണ് എനിക്കിഷ്ടപ്പെട്ടത്. :)

തോന്ന്യാസി said...

കരിങ്കല്ലേ.......

പോട്ടങ്ങള്‍ക്ക് കോപ്പീറൈറ്റ് ണ്ടെങ്കി ഒറക്കെ വിളിച്ചു പറഞ്ഞോളണം....

അല്ലെങ്കി അത് ദാ ആ കാന്താരിച്ചേച്ചീനെപ്പോലെള്ള സകല കള്ളികളും അടിച്ചു മാറ്റും.......

ആ കൂട്ടത്തില് എന്നെ ക്കൂട്ടല്ലേ......

smitha adharsh said...

ചിത്രങ്ങള്‍ അടിപൊളി....esp that സ്ട്രോബെര്രീസ്....

ഗീത said...

കരിങ്കല്ലേ,അയച്ചു തന്ന ആചിത്രം ഇത്രനാളും വാള്‍പേപ്പര്‍ ആക്കിയിരുന്നു. ഇനി കുറച്ചുനാള്‍ ആ സ്ട്രാബെറീസ് ആയിരിക്കും വാള്‍പേപ്പര്‍.
എല്ലാ ചിത്രങ്ങളും ഞാനിങ്ങെടുത്തുവച്ചു.
(പിന്നേയ്, ഇങ്ങനത്തെ പോസ്റ്റൊക്കെ ഇട്ടാല്‍ പിന്നെ ഞാനെങ്ങനെ ഒന്നു കളിയാക്കും? )

Sands | കരിങ്കല്ല് said...

Sarija:
എനിക്കും ആ ചിത്രം വളരേ ഇഷ്ടമായതാണു്‌... എ ലിറ്റില്‍ ഡിഫറന്‍ഡ്..

തോന്ന്യാസി:
ധനസമ്പാദനത്തിനല്ലാതെ എന്തിനു വേണ്ടി ഉപയോഗിച്ചാലും എനിക്കു വിരോധമില്ലാ! :)

കിനാവിന്റെ ചിറകുള്ള സ്മിത : നന്ദി! :)

ഗീതാഗീതികള്‍ ‍: അതു ശരി.. കളിയാക്കാന്‍ വേണ്ടിയാണല്ലേ ബ്ളോഗ്ഗ് വായിക്കുന്നതു്‌! {എന്തൊരു ചീത്ത സ്വഭാവമാണെന്നു നോക്കണേ!!}

ഇന്ദു said...

sandss...thaks undettoo for that malayalam font link!!i will try it iut in my s/m.

ഗൗരിനാഥന്‍ said...

തീ പിടിച്ച പോലെ ഒരു അസ്തമയം...പടങ്ങള്‍ നന്നായിട്ടുണ്ട്