Monday, June 23, 2008

ഒന്നൊന്നര രണ്ട് കിലോ....

മുസ്ലിയും ഫ്രൂട്ട് യോഗെര്‍ട്ടും  ബ്രേക്ക്ഫാസ്റ്റിനു്‌... സോസേജും സൗവ്വര്‍ക്രൗട്ടും - ഉച്ചക്കു്‌... നല്ല പനീര്‍ പറാത്ത/പറാട്ട വൈകീട്ടത്തേ ഭക്ഷണം, കൂടെ മൂന്നു്‌ മുട്ടയും.. [ശനി] 

പിന്നെ കോണ്‍ഫ്ലേക്സും, മുട്ടയും വീണ്ടും പ്രാതല്‍, ഉച്ചക്കു്‌ സാധാരണ ചോറ്... വൈകീട്ടു്‌ വീണ്ടും ഒന്നര ഗ്ലാസ്സ് അരിക്കുള്ള ചോറും, ഒരു ചെറിയ ചട്ടി നിറയെ ചിക്കന്‍‌കറിയും.... [ഞായറ്]

 

 

 

ശനിയാഴ്ച്ച ലൈബ്രറിയിലെ 2 മണിക്കൂറ് ഡ്യൂട്ടി...

വീട്ടില്‍ വായിക്കാന്‍ കാഫ്ക്കയുടെ "The Trial"...

ഞായറാഴ്ച വൈകീട്ട് ഒരു മണിക്കൂര്‍ ബൗളിങ്ങ്.. {രണ്ട് പെണ്‍കുട്ടികളുടെ കൂടെ ;) } 

 

 

 

ശനിയാഴ്ച്ക വൈകീട്ടു്‌ ജര്‍മ്മന്‍ ടെലിവിഷനില്‍... നമ്മുടെ ഹിന്ദി സിനിമ - "കല്‍ ഹോ ന ഹോ"-യുടെ ജര്‍മ്മന്‍-ഡബ്ബ്. എല്ലാ ശനിയാഴ്ചയും ഉണ്ട് ഒരു ഷാരൂഖ് സിനിമ. ഇവിടെ ഷാരൂഖിനു്‌ നല്ല മാര്‍ക്കറ്റാ... ഞാനും ഇനി എല്ലാ ആഴ്ചയും ഹിന്ദി  സിനിമ കാണാന്‍ പോവാ - in German. എന്റെ ഭാഷ നന്നാവൂല്ലോ...

ഞായറാഴ്ച വൈകീട്ടു്‌ ഫുട്‌ബോള്‍ കളി കണ്ടു - സ്പെയിന്‍ X ഇറ്റലി.... :)

ഇതായിരുന്നു സുഹൃത്തുക്കളേ എന്റെ വീക്കെന്റ് പരിപാടി... 

After a long time, this weekend, I was free and it was a bliss! :) Enjoyed it to the core! :)

വീണ്ടും ഒരു തിരക്കു പിടിച്ച ആഴ്ച വരുന്നു.. ഞാന്‍ കോളേജില്‍ പോട്ടെ.. :)

എന്നു്‌, സസ്നേഹം.... കരിങ്കല്ല്.

25 comments:

Sands | കരിങ്കല്ല് said...

ഇതായിരുന്നു സുഹൃത്തുക്കളേ എന്റെ വീക്കെന്റ് പരിപാടി...

kaithamullu : കൈതമുള്ള് said...

ഇനിയെന്താ പരിപാടി അടുത്താഴ്ച?

-സോസേജിന്റെ പടം കൊള്ളായിരുന്നൂ, കരിങ്കല്ലേ!

ശാലിനി said...

:)

കാന്താരിക്കുട്ടി said...

ഹൊ എല്ലാ ആഴ്ച്ചയും ഉങ്ങനെ ആണൊ ?? കൊതിയായിട്ടു വയ്യേ....

ശ്രീലാല്‍ said...

ആനന്ദലബ്ധിക്കിനിയെന്തുവേണം..!! അങ്ങ്‌ഡ് അറ്‌മാദിക്ക്യാ അടുത്താഴ്‌ചയും.. :)

Sands | കരിങ്കല്ല് said...

കൈതമുള്ളു ചേട്ടാ... ആഗ്രഹം ഉണ്ട്... എന്നാല്‍ കുറച്ച് പണി വേറെ ഉണ്ടേ...

ശാലിനി: തിരിച്ചും ഒരു പുഞ്ചിരി :)

കാന്താരിച്ചേച്ചീ... എല്ലാ ആഴ്ചയും ഇങ്ങനെ അല്ല... പക്ഷെ ഭക്ഷണക്കാര്യത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച വരുത്താറില്ല... ;)

ആനന്ദലബ്‌ധിക്കു്‌ ഒന്നു-രണ്ടു്‌ സംഗതികള്‍ കൂടിയാവാം .. പിന്നെ പറയാം {സ്വകാര്യായിട്ടു്‌} ;)

നിഗൂഢഭൂമി said...

"എന്നേം കൂതി കൊന്തുപോതാ
മാതവേത്താ..
[ഖസാക്ക്‌...]

Don(ഡോണ്‍) said...

ഭാഗ്യവാന്‍...
അടുത്ത വീക്കെന്റ് പനി പിടിച്ച് കൂളമായിത്തീരട്ടെ.... ഓം ഹ്രീം ക്രീം ഭും ഭും..സ്വാഹ

പൊറാടത്ത് said...

ഒന്ന് ഒന്നര രണ്ട് കിലോ..!!

രണ്ട് ഒന്നര ഒന്ന് എന്നല്ലേ ശരി കരിങ്കല്ലേ...

ശ്രീ said...

കൊള്ളാം.
:)

Sands | കരിങ്കല്ല് said...

നിഗൂഢഭൂമി... പോന്നോളൂ.. (പാത്രം കഴുകാന്‍ തയ്യാറായിരിക്കണം ;) )

ഡോണ്... : ബൂമറാംഗ് എന്നു കേട്ടിട്ടുണ്ടല്ലോ അല്ലേ? ;) ഇല്ലെങ്കില്... വീക്കെന്റില്‍ മനസ്സിലായിക്കോളും ;)

പൊറാടത്ത് .... അങ്ങനെയും പറയാം :)

ശ്രീ... : ഒറ്റക്ക് താമസിക്കുന്നതിന്റെ ഗുണം :)

ഗീതാഗീതികള്‍ said...

തിന്ന് തിന്ന് നെറയെ തിന്ന്...
കത്തിയും മുള്ളും ഉപയോഗിച്ചോ, കൈകൊണ്ടോ ഒക്കെ വാരിവലിച്ച് തിന്ന്‌...

ആ ബൂമറാംഗ് ഒരു ഡബിള്‍ ബൂമറാംഗ് ആകട്ടേ...

Sands | കരിങ്കല്ല് said...

ബൂമറാം‌ഗിനെ വഴി തിരിച്ചു്‌ തിരോന്തരത്തേക്കു്‌ വിടണോ? ;)

Typist | എഴുത്തുകാരി said...

ആകെ മൊത്തം അടിച്ചുപൊളിക്കന്ന്യാണ്,ല്ലേ.
സോസേജിന്റെ പടം ഇവിടെ കാണാന്‍ പറ്റിയില്ല.

കുഞ്ഞന്‍ said...

ഇങ്ങനെയൊക്കെയാണ് ജീവിതമെങ്കില്‍ ഏതു കരിങ്കല്ലും വെണ്ണയായിത്തീരും..!

മുഴുത്ത അസൂയതോന്നുന്നു..അതിനാണെങ്കില്‍ മരുന്നും കണ്ടുപിടിച്ചിട്ടില്ല..!

Anonymous said...

The font size is too small, i guess! :-/

-Vivek

smitha adharsh said...

അയ്യോ..!! സന്ദീപിനെ ആരും ശപിക്കല്ലേ..വേണ്ടാത്ത പണിക്കു പോവരുത്..!! ബൂമരാങ്ങു ശരിക്കും തലക്കടിക്കും.മൂപ്പര് ഏതോ ചാത്തനെ ആവാഹിച്ചു അതില്‍ കുടിയിരുതിയിട്ടുണ്ട്.സന്ദീപ് കഴിഞ്ഞ തവണ നാട്ടിലേക്ക് പോകുമ്പൊള്‍ എന്‍റെ നിഷ്കളങ്കത കൊണ്ടു വെറുതെ ഒന്നു പറഞ്ഞു "വിഷു നാശ കോശമാകും" എന്ന്.....എന്നിട്ട് ഇവിടെ ഞാന്‍ ഒരാഴ്ച ന്യൂമോണിയ പിടിച്ചു കിടന്നു.എന്‍റെ വിഷു ഗോപിയായി !!!
ഇതെന്റെ സ്വന്തം അനുഭവം !!! ലോകത്ത് ആരും കൂടോത്രതിനെതിരെ കേസ് കൊടുത്തതായി കേട്ടിട്ടില്ല.അതുകൊണ്ട് ഞാന്‍ ഒന്നിനും പോയില്ല.

ഗീതാഗീതികള്‍ said...

എനിക്കു പേടിയൊന്നുമില്ല സ്മിതേ. (ആ ഡോണ്‍ ചിലപ്പോള്‍ പേടിച്ചുപോയിട്ടുണ്ടാവും). വഴിതിരിച്ചു വിടുന്നയാളിന്റെ അടുത്തേക്കു തന്നെ ബൂമറാംഗ് തിരിച്ചെത്തിക്കോളും........

Sands | കരിങ്കല്ല് said...

ചെറുതായി അടിച്ചുപൊളി തന്നെ എഴുത്തുകാരീ..

കുഞ്ഞന്‍സേ.. കൊതിപ്പിച്ചതിന്നു്‌ മാപ്പ്

വിവേകു്‌... ഇപ്പൊ ഫോണ്ട് സൈസ് ശരിയായില്ലേ???

Sands | കരിങ്കല്ല് said...

കിനാവിന്റെ ചിറകുള്ള സ്മിതേ... വീണ്ടും വന്നതില്‍ എനിക്കു ഭയങ്കര സന്തോഷം
എന്നെ ചുറ്റും കൂടിയടിക്കാന്‍ ഒരാളുടെകൂടി കുറവുണ്ടായിരുന്നു... അതിപ്പൊ തീര്‍ന്നു. :)

സന്തോഷായീട്ടോ.. :)

പിന്നെ കൂടോത്രം ഒന്നും ഫലിക്കാത്തതു എന്റെ നല്ല മനസ്സുകൊണ്ടാ.. മനസ്സിലായോ ;)

ഗീതചേച്ചീ.. കുട്ടിച്ചാത്തന്റെ സ്വന്തം ചേച്ചിയല്ലേ ... പിന്നെ കൂടോത്രം ഒക്കെ എവിടെന്നു്‌ ഏല്ക്കാന്‍ ? അല്ലേ?

{ചേച്ചിക്കുള്ളതു വെച്ചിട്ടുണ്ട്... എന്നെ നല്ല പോലെയിട്ടു്‌ വാരുന്നുണ്ട് അല്ലേ?? എന്നിട്ടെന്താ ഒരു സന്തോഷം അല്ലെ?}

..വീണ.. said...

“ഒരു ചെറിയ ചട്ടി നിറയെ ചിക്കന്‍‌കറിയും“ കൊള്ളാം!! ചട്ടിക്ക് എത്ര വലിപ്പം ഉണ്ടാകും?? :)

Don(ഡോണ്‍) said...

ആരാ പറഞ്ഞെ ഞാന്‍ പേടിച്ച് സ്ഥലം വിട്ടെന്ന് ?
ഏതായാലും എനിക്കിതുവരെ ബൂമറാംഗ് ഏറ്റിട്ടില്ല.അത് എറിഞ്ഞ ആളുടെ അടുത്തേക്ക് തന്നെ പോയിട്ടുണ്ടാകും.

ഗീതാഗീതികള്‍ said...

പിന്നല്ലാതെ? എന്താ ഒരു സന്തോഷം ....പറഞ്ഞറിയിക്കാന്‍ വയ്യേ...

Anonymous said...

ഫോണ്ട് ശരിയായിട്ടുണ്ടു.. :)

-വിവേക്

Sands | കരിങ്കല്ല് said...

@ Vivek

:)