Monday, May 05, 2008

മാടപ്രാവിന്റെ ഹൃദയവും, ചാത്തന്‍‌കോഴിയുടെ സ്വഭാവവും

ശരിക്കുള്ള അസ്തമയം കൂട്ടുകാരേ...

.

.

എന്നും വൈകീട്ട്... ഇത്രയും സുന്ദരമായ ദൃശ്യം കാണാന്‍ കഴിയുമെങ്കില്‍... അതൊരു ഭാഗ്യം തന്നെയല്ലേ?എന്നാല്‍ പിന്നെ ഞാന്‍ എന്റെ കലാവാസനയും ഇത്തിരി ഉപയോഗിച്ചാലെന്താ എന്നു കരുതി....

അതാണു്‌ ഈ പെയിന്റിംഗ്.... ഇന്നു വരെ ഞാന്‍ വരച്ച ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു്‌ പറഞ്ഞാല്‍ പോലും തെറ്റു പറയാന്‍ വയ്യ....

.

വരച്ച അസ്തമയം

ഇനി ഈ ചിത്രം ആര്‍ക്കാണു്‌ കൊടുക്കുക? - അറിയില്ല... ആലോചിച്ചില്ല.... എന്റെ അടുത്ത ഗേള്‍ഫ്രണ്ടിനാവാം... :)

അതു പറഞ്ഞപ്പോഴാ ഓര്‍ത്തതു്‌ .. പഴയചില കഥകള്‍....

മാടപ്രാവിന്റെ ഹൃദയവും... ചാത്തന്‍‌കോഴിയുടെ സ്വഭാവവും - അതാണു്‌ ഞാന്‍ എന്നാണു്‌ പണ്ടൊരിക്കല്‍ ഒരു സുഹൃത്ത് (ജ്യോതിഷു്‌) പറഞ്ഞതു്‌....

ദില്‍ ചാഹ്ത്താ ഹൈ - യിലെ സൈഫ്-അലി-ഖാന്റെ സ്വഭാവം ആയിരുന്നതു കൊണ്ടു്‌ തന്നെ!
ഞാന്‍ ഇഷ്ടപ്പെടാത്ത, പഞ്ചാരയടിക്കാത്ത പെണ്‍കുട്ടികളും ചേച്ചിമാരും അന്നൊന്നും ഉണ്ടായിരുന്നില്ല....

പിന്നീടെപ്പോഴോ ഞാന്‍ ഇത്തിരി സ്പീഡ് കുറച്ചു്‌ ലോ ഗിയറിലായിരുന്നു.... ഒരു സുശീലന്‍, നിഷ്കളങ്കന്‍ റേഞ്ചു്‌...

ഇപ്പൊ ഞാന്‍ വീണ്ടും ഫുള്‍ പിക്കപ്പ് എടുത്തു വന്നിരിക്കാണു്‌ - അപ്പഴോ? - ആ പഴയ സ്ഥിതിയൊന്നുമല്ല...

സ്വപ്നക്കൂടിലെ പൃഥ്വീരാജിന്റെ ഒരു കേസരിയോഗം ഇല്ലേ? ആ ഒരു ലെവല്‍! തൊട്ടതെല്ലാം പൊന്നാകുന്നു... തനി ഗജകേസരിയോഗം... :)

ഈ നിലക്കൂ്‌ പോയാല്‍ കാലു തല്ലിയൊടിക്കാന്‍ പോലും ആളുണ്ടാവും - ഒരു പോളണ്ട്കാരന്‍ ആണു ഇപ്പോള്‍ എന്റെ കാലിനു്‌ ക്വട്ടേഷന്‍ കൊടുക്കാന്‍ ഏറ്റവും സാധ്യത...   {ബാം‌ഗ്ലൂരുകാരന്റെ അടി കൊള്ളാതെ കഷ്ടി രക്ഷപ്പെട്ടേ ഉള്ളൂ!! :) }  പോളണ്ട്കാരിയുമായുള്ള "കിറുക്കു്‌" കഴിഞ്ഞിട്ടു വേണം ഒരു ജര്‍മ്മന്‍ പ്രണയകഥ തുടങ്ങാന്‍..

അതിനിടയില്‍  പഠിത്തം തന്നെ ഏറ്റവും പ്രധാനപ്പെട്ടതു്‌ - അതില്‍ മാത്രം വിട്ടു വീഴ്ചയില്ല... വീഴുന്ന പൂവു്‌

വളക്കല്‍ അഥവാ വളക്കല്‍ - എന്നൊരു ആര്‍ട്ടിക്കിള്‍ ഞാന്‍ അധികം താമസിയാതെ എഴുതേണ്ടി വരും. ;)

തല്‍ക്കാലം post ഇവിടെ നിക്കട്ടെ - ഉറങ്ങുന്നതിനു്‌ മുമ്പ് "ശാന്താറാം" {നോവല്‍} കുറച്ചു്‌ വായിക്കണം..  സമയം കിട്ടുമ്പോള്‍ നിങ്ങളും വായിക്കൂ.. നല്ല നോവലാണു്‌ -  a bit long though. 

ഇനി, ഞാന്‍ വരച്ച വേറൊരു ചിത്രം കൂടി. വീഴുന്ന പൂവു്‌ - അതാണു്‌  ഏറ്റവും പറ്റിയ പേരു്‌ ;) ...  കുമാരനാശാന്‍ എന്നെ തല്ലും..

[കുമാരേട്ടാ... ഞാന്‍ ഓടി.... :)]

സൂര്യാസ്തമയത്തിന്റെ ഒരു ഫോട്ടോ കൂടിയുണ്ട്.. താഴെ.

ഇനി അടുത്ത ലക്കം കാണും വരെ വിടൈ....

കരിങ്കല്ല്. വരച്ച അസ്തമയം -- 2

PS1: ഈ ചിത്രം തല്‍ക്കാലം ... പ്രഥമതാരകമായ അശ്വതിക്കായി കൊടുക്കുന്നു.... :) [ഈ അശ്വതി തല്‍ക്കാലം എന്റെ ഒരു സ്വകാര്യമായി ഇരിക്കട്ടെ...]

PS2: കല (ആസ്വദിക്കാവുന്നതു്‌)..., കത്തി (കേള്‍ക്കാന്‍ സുഖമുള്ളതു്‌.. കുറച്ചു്‌ മധുരം കലക്കിയതു്‌).., പിന്നെ കോണ്‍ഫിഡന്‍സു്‌ (well timed) --- ഇങ്ങനെ മൂന്നു "ക".. ഇത്രയുമുണ്ടെങ്കില്‍ (almost) ആരെയും  ചാക്കിലാക്കാം... --  (വളക്കാം എന്നു്‌ മാറ്റി വായിക്കാന്‍ അപേക്ഷ)

PS3: അമ്മേ... മലയാളിപ്പെണ്‍കുട്ടികളെ എനിക്കു്‌ കിട്ടില്ല എന്നു ഞാന്‍ എന്നാലാവുന്ന വിധം ബ്ലോഗെഴുതി ഉറപ്പാക്കുന്നുണ്ട്‌. ഇനി ഞാന്‍ international ലെവലില്‍ തന്നെ നോക്കാം.. അല്ലേ? ;)

 

~

11 comments:

Sands | കരിങ്കല്ല് said...

PS2: കല (ആസ്വദിക്കാവുന്നതു്‌)..., കത്തി (കേള്‍ക്കാന്‍ സുഖമുള്ളതു്‌.. കുറച്ചു്‌ മധുരം കലക്കിയതു്‌).., പിന്നെ കോണ്‍ഫിഡന്‍സു്‌ (well timed) --- ഇങ്ങനെ മൂന്നു "ക".. ഇത്രയുമുണ്ടെങ്കില്‍ (almost) ആരെയും ചാക്കിലാക്കാം... -- (വളക്കാം എന്നു്‌ മാറ്റി വായിക്കാന്‍ അപേക്ഷ)

PS3: അമ്മേ... മലയാളിപ്പെണ്‍കുട്ടികളെ എനിക്കു്‌ കിട്ടില്ല എന്നു ഞാന്‍ എന്നാലാവുന്ന വിധം ബ്ലോഗെഴുതി ഉറപ്പാക്കുന്നുണ്ട്‌. ഇനി ഞാന്‍ international ലെവലില്‍ തന്നെ നോക്കാം.. അല്ലേ? ;)

നന്ദു said...

സാന്‍ഡ്സ് , നല്ല പെയിന്റിങ്..

ഞാന്‍ പുര നിറഞ്ഞു നില്‍ക്കുന്നു വല്ലതും നോക്കുന്നെ നോക്ക് എന്നു അമ്മയോട് നേരിട്ട് പറയുന്നതിനു പകരം ഈ ബ്ലോഗ് ലിങ്ക് അയച്ചു കൊടുത്താല്‍ മതിയല്ലോ അല്ലെ?..ഹ..ഹ..ഹ.. നന്നായി!!

പക്ഷെ ഇതാണ്‍ ഇപ്പോള്‍ പ്രധാനം അതു മറക്കണ്ട “ അതിനിടയില്‍ പഠിത്തം തന്നെ ഏറ്റവും പ്രധാനപ്പെട്ടതു്‌ - അതില്‍ മാത്രം വിട്ടു വീഴ്ചയില്ല...“

siva // ശിവ said...

പെയിന്റിങ്ങ് അതിമനോഹരം....

smitha adharsh said...

കൊള്ളാലോ,മാഷേ ഉള്ളിലിരിപ്പ്‌...international level ആണെന്കില്‍ പെണ്‍പിള്ളേരുടെ ചെരുപ്പിന്റെ ഹീല്‍സ് നു കട്ടി കൂടും..സൂക്ഷിക്കണം..ഒരു ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഒരു ഹോമം കഴിപ്പിചെക്കു.....പാന്ചാര അടി നല്ലത് തന്നെ...അതും അമിതമായാല്‍ സൂക്ഷിക്കണം ഉറുമ്പ് കടിക്കും..
പിന്നെ,ഒന്നാം ക്ലാസിലേക്ക്‌ അഡ്മിഷന്‍ എടുത്തു...പോയി നോക്കട്ടെ...ബാക്കി പിന്നെ പറയാം...

p.s :പറയാന്‍ വിട്ടു..ചിത്രങ്ങള്‍ അതിമനോഹരം....ഇനിയും വരക്കൂ..

Sands | കരിങ്കല്ല് said...

നന്ദുച്ചേട്ടാ... ഹും... ഞാന്‍ കൈവിട്ടു്‌ പോയ കേസ്സ് ആണെന്നു്‌ അമ്മക്കറിയാം ;)
നന്ദി.. :)

ശിവാ -- ഡാങ്ക്‌സ്

സ്മിത.. -- സൂക്ഷിക്കുന്നുണ്ട് ;) ... എന്നാലും ചിലപ്പോ ഉറുമ്പു്‌കടി കൊള്ളും ;) ഇനിയും വരക്കാം :)

yousufpa said...

നേരമ്പോക്ക് ഇങ്ങിനെയും.

കൊള്ളാം

Sunith Somasekharan said...

pdam nallathu...aarum padamaakkaathirikkaan shradhikkuka...

smitha adharsh said...

സന്ദീപേ ഞാന്‍ link പോസ്റ്റ് ചെയ്യാന്‍ പഠിച്ചു കേട്ടോ..താങ്ക്യൂ സൊ മാച്ച്

ജിജ സുബ്രഹ്മണ്യൻ said...

കരിങ്കല്ലേ പടങ്ങള്‍ അടിപൊളി..നല്ല ഭാവി ഉണ്ടല്ലോ..
പോളണ്ട്,ജര്‍മനി,ഫിലിപ്പീന്‍സ്,ചൈനീസ്...മോഹങ്ങള്‍ കൊള്ളാല്ലോ ....വളക്കാന്‍ നോക്കുമ്പോള്‍ പെണ്‍പിള്ളേരുടെ ചെരിപ്പിന്റെ ഹീല്‍ കൂടി ഒനു നോക്ക്ക്കീട്ടു വേണം ട്ടോ..അല്ല മുറിഞ്ഞാല്‍..... ഹ ഹ ഹ

Sands | കരിങ്കല്ല് said...

അത്ക്കന്‍സ് - നേരമ്പോക്കല്ലേ.. എങ്ങനെയും ആവാല്ലോ :)

My......C..R..A..C..K........Words : thanks :)

സ്മിത : :) മുകളില്‍ വെച്ചോളൂ.. (keep it up എന്നുള്ളതിന്റെ മലയാളം)

കാന്താരിച്ചേച്ചി... : വന്നതില്‍ സന്തോഷം... വായിച്ചതില്‍ അതിലും സന്തോഷം...
അടിയൊന്നും കിട്ടില്ല ചേച്ചീ... ഞാന്‍ ഭയങ്കര ഡീസന്റല്ലേ... ;)

Unknown said...

Dear sands,
Valare nalla painting.Adikondu ee manoharamukhathinte shape enthakumennu orthittu sangadam varunnu.All the best.