Thursday, May 22, 2008

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു..

സുഹൃത്തുക്കളേ... ഇതു കാണേണ്ടതും അറിയേണ്ടതും ആയ ഒരു സംഭവം തന്നെ ആണ്‌. വീഡിയോ കാണൂ... വരികള്‍ വായിക്കൂ...


.... കമോണ്‍ ബേബി.. കം ടു മീ... ...

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്  (2)

ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ..

(കഴുത കരയുന്ന ശബ്ദം)

ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ..

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്

ആആആഅ... ആആആഅഹാആ..

നിന്‍ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ കൊതിച്ചതാണീ നെഞ്ചം.. തകര്‍ത്തടുക്കി പെട്ടിയിലാക്കീല്ലേ..!!
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ്‌ വന്നൂ.. കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ..!!

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു (2)

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്

കമോണ്‍ ബേബി.. കം ടു മീ... വരില്ല? വരില്ല നീ??? ഓയ്..ഹൊ..ഓയ്..ഓയ്..ഹൊ..(2)

നിരാശകാമുകലോകത്തില്‍ ഒരു പ്രധാനിയായീ‌ നിന്നു.. പരീക്ഷയില്‍ ഞാന്‍ തുന്നം പാടീയില്ലെയ്.... (തുന്നം...അഹ്..തുന്നം!!!)

സപ്പ്ലികള്‍ തീര്‍ത്തൊരു കൊട്ടരത്തിന്‍ മുന്നില്‍ പകചു നിന്നു.. മാതപിതാക്കള്‍ ഗുണ്ടകളായില്ലേയ്.. (ഗുണ്ട അഹ് ഗുണ്ട!!!)

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു (2)

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്  (2)

ആഴകോലും പെണ്മൈനേ.... കമോണ്‍ ബേബി..  കൊതിക്കുന്നു ഞാന്‍ നിന്നെ... കം ടു മീ... ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്‍കൂല്ലേ.. വരില്ല നീ???

പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്‍ മൈതാനത്തു്‌.. ഒരു വാക്കും മിണ്ടാതെ നീ.... (കരച്ചില്‍: സലിംകുമാറിന്റെ സ്വതസിദ്ധമായ ശൈലിയില്‍)

സസ്നേഹം... കരിങ്കല്ല്.

PS: ഇവിടുന്നു്‌!

9 comments:

Sands | കരിങ്കല്ല് said...

ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ്‌ ഞാന്‍ നിന്നു

Anonymous said...

ഇന്നലെ ഈ പട്ടു കേട്ടു. ഞാനിന്നു ബ്ലോഗില്‍ എഴുതണമെന്നു കരുതിയിരിക്കായിരുന്നു!!..

സലിം കുമാര്‍ + ഈ പാട്ട് = കിടിലം

അവസാനത്തെ വരി ഞന്‍ കൂട്ടിച്ചേര്‍ക്കട്ടെ...

“ഞാന്‍ ഭയങ്കര emotional ആയി പോയി. ഇനിയും 2-3 ഭാവങ്ങള്ളുണ്ടു, അതു വേണേല്‍ കാച്ചാം.“

-വിവേക്.

Sathees Makkoth | Asha Revamma said...

നല്ല രസമുണ്ട്.
ഇതിവിടെയിട്ടതിന് നന്ദി.

Jayasree Lakshmy Kumar said...

ഈശ്വരാ..ഇത് സലിംകുമാറല്ലേ?! ഇങ്ങിനേം ഒരു ആല്‍ബമോ? എന്തായാലും രസമൊണ്ട്

Unknown said...

കൊള്ളാം കരിങ്കല്ലെ.ഇയ്യാളെന്നെ ചിരിപ്പിച്ചു
കൊല്ലും

Sands | കരിങ്കല്ല് said...

@ വിവേക്...

ഇതു കേട്ടപ്പോള്‍ എന്റെ സര്‍‌വ്വ കണ്ട്രോളും പോയി... എഴുതാതിരിക്കുന്നതെങ്ങനെ? :)

@ സതീശ്...

:)

@ ലക്ഷ്മീ...

അതെ ലക്ഷ്മീ... അതു സലിം കുമാറ് തന്നെ... നല്ല ഗുമ്മായിട്ടില്ലേ?? (തൃശ്ശൂര്‍ ഭാഷ) ;)

@ അനൂപ്...

അതേ... അങ്ങനെയൊന്നും കൊല്ലില്ല മാഷേ... എന്റെ ബ്ലോഗ് വായിക്കാന്‍ ആള്‍ക്കാരു വേണ്ടേ?? :)

Shabeeribm said...

കൊള്ളാം കരിങ്കല്ലെ

Sands | കരിങ്കല്ല് said...

@ഷിബു

:) Danks :)

smitha adharsh said...

ഈ ആല്‍ബം മുന്പ് കണ്ടിരുന്നു.... സലിം കുമാര്‍ സൂപ്പര്‍ ആയി അല്ലെ?