രണ്ടാഴ്ചയായി ഇവിടെ വന്നിട്ടു്.. ഇത്തിരി തിരക്കിലായിരുന്നു...
കഴിഞ്ഞ ഒരാഴ്ച എനിക്കു പരിക്കുകളുടെ ആഴ്ചയായിരുന്നു....
കോളേജിലെ, മൂന്നാം നിലയില്‍ നിന്നു് താഴേക്കു് ഇഴുകിവരാവുന്ന കുഴലില്‍ (അതേ... ഈ പാര്‍ക്കിലൊക്കെ കാണുന്ന, കുട്ടികള്‍ കളിക്കുന്ന, ഇഴുകുന്ന സംഭവം)... അതിലൂടെ താഴേക്കു വന്നപ്പോള്‍ കയ്യുരഞ്ഞ്, നല്ല രീതിയില്‍ എന്റെ കൈമുട്ടില്‍ തൊലി പോയി.
പിന്നെ ഞാന്‍ സൈക്കിള്‍ നന്നാക്കുമ്പോള്‍... വളരേ ബുദ്ധിപരമായ സമീപനം കൊണ്ടു്, സ്ക്രൂഡ്രൈവര്‍ ഉള്ളം കയ്യില്‍ കുത്തി ഒടിക്കാന്‍ ശ്രമിച്ചു് ... ഉള്ളം കയ്യിലും നല്ല ഡീസന്റ് ഒരു മുറിവു്...
പിന്നെ ഇന്നലെ കത്തി കൊണ്ടുള്ള കളിയില്‍.... വലതു് കയ്യില്‍ ചെറിയൊരു മുറിവു് (കറിക്കരിയുമ്പോള്‍ ഇടതു കയ്യാണു് മുറിയുക... അപ്പോള്‍ ഞാന്‍ കളിച്ചതാണു് എന്നു മനസ്സിലായല്ലൊ ;) )
ഇതൊക്കെ പരിക്കുകളുടെ കഥ....
വീക്കെന്റില്‍ ഞങ്ങള്‍ ഒരു പത്തുനാല്പതോളം വിദ്യാര്‍ത്ഥികള്‍ സ്വിറ്റ്സര്ലാന്‍ഡില്‍ പോയിരുന്നു.. വഞ്ചി തുഴയാന്‍ (കനൂയിംഗ്)... എന്റെ വഞ്ചിയുടെ ക്യാപ്റ്റന്‍ ഞാന്‍ തന്നെ ആയിരുന്നു... 38 കിലോമീറ്ററോളം തുഴഞ്ഞു് എന്റെ കയ്യൊടിഞ്ഞു!! എന്നാലും അടുത്ത ദിവസം ഞാന്‍ പ്രതീക്ഷിച്ച അത്രക്കും പേശിവേദന (Muscle Pain) ഉണ്ടായില്ലാ....
എന്റെ വാരഫലം ഒന്നു് നോക്കിക്കായിരുന്നു... ;)
എന്തായാലും... ഇവിടെ കാണുന്ന ചിത്രങ്ങളൊക്കെ സ്വിറ്റ്സര്ലാന്‍ഡില്‍ നിന്നു് എടുത്തതാണു് :)
ഇനി ഞാന്‍ കോളേജില്‍ പോട്ടെട്ടോ :)
അപ്പൊ ശരി, കരിങ്കല്ല്.
PS: For the full album, you could go HERE.
11 comments:
എന്റെ വാരഫലം ഒന്നു് നോക്കിക്കായിരുന്നു... ;)
കരിങ്കല്ല്
കരിങ്കല്ലിന് വേദനിക്കുമൊ..?
പടങ്ങളും അടിക്കുറിപ്പുകളും നല്ലത്..ആ ദീപങ്ങളുടെ പടം സ്ഥലം സന്ദര്‍ഭം ഒന്നു പറയാമൊ..(അവിടെ ക്ഷേത്രങ്ങളുണ്ടോ)
@കുഞ്ഞന്‍സ്..
ഹൃദയം മാത്രമേ കരിങ്കല്ലുകൊണ്ടുള്ളൂ.... ശരീരം ഒക്കെ സാധാരണ തന്നെ... ;)
അതു അമ്പലമല്ല... പള്ളിയാണു്.. ഏതാണ്ട് 1500 വര്‍ഷം പഴക്കമുള്ള ഒരു പള്ളി...അവിടത്തെ മെഴുകുതിരികള്‍ ... :)
യേശുക്രിസ്തുവിന്റെ, ക്രൂശിക്കപ്പെടുമ്പോഴത്തെ വസ്ത്രം അവിടെ സൂക്ഷിച്ചിട്ടുണ്ട്..
മാത്രമല്ല.. UNESCO-ന്റെ ഒരു World-Heritage സ്ഥലം കൂടിയാണു് ആ സ്ഥലം :)
പിന്നേയ്.., വന്നതിന്നു നന്ദിട്ടോ :)
എങ്ങനെ മുറിയാണ്ടിരിക്കു! ദേ കണ്ടില്ലെ..
“smitha adharsh said...
“സൂക്ഷിക്കണം..ഒരു ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഒരു ഹോമം കഴിപ്പിചെക്കു.....“
“കാന്താരിക്കുട്ടി said...
....വളക്കാന്‍ നോക്കുമ്പോള്‍ പെണ്‍പിള്ളേരുടെ ചെരിപ്പിന്റെ ഹീല്‍ കൂടി ഒനു നോക്ക്ക്കീട്ടു വേണം ട്ടോ..അല്ല മുറിഞ്ഞാല്‍..... ഹ ഹ ഹ“
പറഞ്ഞു പറഞ്ഞു മുറീപ്പിച്ചതല്ലെ?. പാവം സാന്ഡ്സ് :(
കുഴലീക്കൂടെ ഇഴയാന്‍ പറ്റിയ പ്രായം ഹ ഹ ഹ അല്ല ആ കുതിരപ്പുറത്തൊന്നു കയറികൂടാരുന്നോ ???
വാരഫലം നന്നയി നോക്കിക്കോ . ചിലപ്പോള്‍ ധനനഷ്ടം , മാനനഷ്ടം ഒക്കെ കാണും.
"38 കിലോമീറ്ററോളം തുഴഞ്ഞു് " എന്റമ്മേ , ഇങ്ങനെയും മനുഷ്യന്മാര്‍ ബഡായി പറയുമോ?
കയ്യിലിരുപ്പ് ശരിയല്ല.പിന്നെയെങ്ങനെ
കൈമുറിയാതെ ഇരിക്കും.ഇനി വല്ലോ ഇഷടികാന്നോ വെട്ടുകല്ലോന്നോ വല്ലോം
ആക്കിയാലോ പേര്
നന്ദേട്ടാ...
സ്മിതയേയും കാന്താരിച്ചേച്ചിയേയും പ്രതികളാക്കിക്കാണിച്ചു് ഒരു പരാതി കൊടുത്താലോ? (എന്റെ കൂടെ നിന്നാല്‍ നഷ്ടപരിഹാരത്തിന്റെ പകുതി തരാം...) അടി/ഇടി ആയി കിട്ടിയാല്‍ മുഴുവനും തരാം..
എന്തു പറയുന്നു? ;)
പിന്നേ... എന്റെ പോസ്റ്റുകളും, കമന്റുകളും ഓര്‍ത്തു വെക്കുന്നുണ്ടല്ലേ... മിടുമിടുക്കന്‍ - എനിക്കിഷ്ടായി! :)
കാന്താരിച്ചേച്ചീ...
എത്ര പ്രായമായാല്‍ എന്താ... കൊച്ചുകുഞ്ഞുങ്ങളുടേതു പോലുള്ള ആ നിഷ്കളങ്കത... -- അതെന്നെ വിട്ടു പോകുന്നില്ല ;)
ഡോണ്‍...
ബഡായി അല്ലാട്ടോ... ശനിയാഴ്ചയും, ഞായറാഴ്ചയും ഇതു തന്നെ ആയിരുന്നു പണി.
ശനിയാഴ്ച 19 കി.മീ - 6 മണിക്കൂറെടുത്തു.
ഞായറാഴ്ച 19 കി.മീ - 2:30 മണിക്കൂറ് - (തീരെ ചെറുതല്ലാത്ത ഒഴുക്കുണ്ടായിരുന്നു സഹായത്തിനു്)
എത്ര പ്രായമായാല്‍ എന്താ... കൊച്ചുകുഞ്ഞുങ്ങളുടേതു പോലുള്ള ആ നിഷ്കളങ്കത... -- അതെന്നെ വിട്ടു പോകുന്നില്ല ;)
ഇതു പോലൊരെണ്ണത്തിനെ പണ്ട് മമ്മൂട്ടി അഭിനയിച്ചു കാണിച്ചിരുന്നു, അന്ന് ഈ അസുഖത്തിന് ബുദ്ധിമാന്ദ്യം എന്നായിരുന്നു പറഞ്ഞിരുന്നത്, പിന്നെ ഈ നിഷ്കളങ്കത എന്ന് പേര് മാറ്റിയ ഗസറ്റ് ഞാന്‍ കണ്ടില്ലായിരുന്നു
അനൂപേ...
ഇപ്പൊ കുറ്റം മുഴുവന്‍ എന്റെ ആയി അല്ലേ???
പരിക്കു പറ്റിയതും എനിക്കു്, കുറ്റം പറയുന്നതും എന്നെ...
എനിക്കു കരിങ്കല്ലാണെങ്കിലും ഒരു ഹൃദയം ഉണ്ട്... നിങ്ങള്‍ക്കാര്‍ക്കും തന്നെ അതില്ലാന്നുണ്ടോ??
@തോന്ന്യാസി..
അതേ.. ഇതു കേള്‍ക്കാത്ത കുറവു് കൂടിയേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ അതുമായി....
ഇനി ഇപ്പോ വാരഫലം നോക്കണമെന്നില്ല... എല്ലാം അനുഭവങ്ങളിലൂടെ മനസ്സിലായി!! :(
@എല്ലാരും
എല്ലാര്‍ക്കും നന്ദിയുണ്ട്‌ട്ടോ... :)
പരിക്കുകളെല്ലാം ഭേദമായി എന്ന് കരുതുന്നു....ഈ വഴി വരാന്‍ വൈകിപോയി....നല്ല ഫോട്ടോസ് മാഷേ...
espcly, that flowers..
പിന്നെ,എനിക്കെതിരെ കേസ് കൊടുക്കാനുള്ള ഗൂഡാലോചന ഞാന്‍ അറിഞ്ഞു..എന്നോടിത് വേണ്ടായിരുന്നു
Post a Comment