Wednesday, October 18, 2006

വിവാഹിതരില്‍ വരേണ്ട പോസ്റ്റ്

കുമ്പസാരക്കൂട്ടില്‍ നിന്ന് അയാള്‍ പള്ളീലച്ഛനോട് പറഞ്ഞു.

“അച്ചോ, എനിക്ക് ഭയങ്കര കുറ്റബോധം. ഈയടുത്തായി ഞാന്‍ വളരേയധികം നുണകള്‍ പറയുകയും, കള്ളത്തരങ്ങള്‍ എഴുതുകയും ചെയ്യുന്നു”

“എന്താ തോമാസേ നീയങ്ങനെ? ഇതൊന്നും ശരിയല്ലാന്നു നിനക്കറിഞ്ഞുകൂടേ?”

“ഉവ്വച്ചോ.. എന്നാലും ഇതൊരു നിലനില്‍പ്പിന്റെ പ്രശ്നമാണേ!”

“നീയതിനെന്താ ചെയ്യുന്നേ തോമാസേ?”

“ഞാന്‍ ‘വിവാഹിതര്‍’ എന്ന ബ്ലോഗില്‍ വിവാഹത്തേപ്പറ്റി പുകഴ്ത്തിയും, അവിവാഹിതരെ കൊച്ചാക്കിക്കാ‍ണിച്ചും ലേഖനങ്ങളെഴുതുന്നു. യാതൊരുവിധ സത്യവും ഇല്ലാത്ത കാര്യങ്ങലാണതൊക്കെ. കല്യാണം കഴിച്ചതേ തെറ്റായില്ലേ എന്നു കൂടെ എനിക്ക് സംശയമുണ്ടച്ചോ”

“സാരമില്ല തോമാസേ.. വിവാഹജീവിതം എന്ന പീഢനം തന്നെ നിന്റെ എല്ലാ പാപങ്ങള്‍ക്കുമുള്ള ശിക്ഷയാണു്. എന്നാലും ഞങ്ങള്‍ പള്ളീലച്ചന്‍‌മ്മാര് കല്യാണം കഴിക്കാത്തതിന്റെ ഡിങ്കോള്‍ഫി മനസ്സിലായോ കുഞ്ഞാടേ?”

....
....

പിന്നീട് പള്ളിക്ക് പുറത്ത് കാത്ത് നിന്ന ഭാര്യയുടെ അടുത്ത്..

“എന്താ മന്ഷ്യാ അച്ചനോടൊരു പുന്നാരം പറചില്‍?”

“ഇവിടത്തെ ബാച്ചിലേഴ്സു് തല്ലിപ്പൊളികളെ നിലക്കു നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണം എന്ന് പറയായിരുന്നു” എന്നു ഭാര്യയോടു പറഞ്ഞ്, അടുത്ത നുണ പോസ്റ്റ് എന്താവണം എന്നാലോചിച്ച്‌ അയാള്‍ നടന്നു!!

കരിങ്കല്ല്

അടിക്കുറിപ്പ്: ആരും തന്നെ വലിയ കൂടമോ മറ്റും എടുത്ത്, ഈ കരിങ്കല്ലുടക്കാന്‍ വരല്ലേ എന്നൊരു അപേക്ഷ!

12 comments:

Sands | കരിങ്കല്ല് said...

ഇതു ‘വിവാഹിതരില്‍‘ വരേണ്ട പോസ്റ്റാണു്. എനിക്കവിടെ അംഗത്വം കിട്ടാത്തതിനാല്‍ ഇവിടെ ഇടുന്നു.

ആദീ, ദില്‍ബൂ, ശ്രീജിത്തേ.. ഇതാണപ്പൊ സത്യം. നമുക്കവരോടു ക്ഷമിക്കാം..

കരിങ്കല്ല്.

Sreejith K. said...

കരിങ്കല്ലേ, കലക്കന്‍ പോസ്റ്റ്. പലരുടേയും പൂച്ച് പുറത്താക്കാന്‍ ഉപകരിക്കും. നന്ദി.

--ബാച്ചിലേര്‍സിനു വേണ്ടി

രാജ് said...

കരിങ്കല്ലേ നീ വെറും കരിങ്കല്ലല്ല, കന്മദം ഊറുന്ന കരിങ്കല്ലാ :)

Shiju said...

ഈ പോസ്റ്റിന്റെ ആദ്യത്തെ ഭാഗം ബാച്ചിലേഴ്സ് ക്ലബിലും മറ്റേ പകുതി വിവാഹിതരിലും പോസ്റ്റ് ചെയ്യാമായിരുന്നുവല്ലോ. എന്തായാലും രണ്ടു പേരേയും സന്തോഷിപ്പിച്ചു, അടിപൊളി.

Unknown said...

കരിങ്കല്ലേ നീ കരിങ്കല്ലല്ലാ വെട്ടുകല്ലാ.. (നീ തങ്കപ്പനല്ലാ... പൊന്നാപ്പനാ എന്ന ട്യൂണില്‍) കലക്കി. സൂപ്പര്‍ പോസ്റ്റ്.

ഓടൊ: ഇടിമിന്നല്‍ തട്ടി മരിയ്ക്കാന്‍ ഒരു സുഖവുമില്ലെന്നാ കേള്‍ക്കണേ. ഒന്ന് സൂക്ഷിച്ചോളൂ.. :-)

ബിന്ദു said...

പെരിങ്ങ്സിനെ കൊണ്ട് അത്രയും പറയിച്ചപ്പോള്‍ സമാധാനമായല്ലൊ.:)

Anonymous said...

tried reading title

vivahi_ril varennata posu

am i 50 % rite ?
karthik

സു | Su said...

കരിങ്കല്ലേ :)

Visala Manaskan said...

അനിയാ.. കരിങ്കല്ലേ..

പോസ്റ്റുകള്‍ യെക്കെ വായിച്ച് നീ ആളൊരു ജഗജില്ലി ആണെന്ന് എനിക്ക് പറയാന്‍ പലതവണ വന്നു. അപ്പോള്‍ ഒന്നുല്ലിങ്ങെ എറര്‍, അല്ലെങ്ങെ ബോസ് വിളിക്കും അല്ലെങ്ങെ കമ്പ്യൂട്ടര്‍ മരിക്കും.

പിന്നെ ഓരോരോ ബിസിയില്‍ മറന്നും പോകും.

എഴുതാന്‍ നല്ല എയിമുണ്ടല്ലോ ഷ്ടാ ഫ്രീ ടൈമില്‍ ഞെരിക്ക്.

ഇമ്മള്‍ വിഷൂന് വാങ്ങിയ പടക്കങ്ങളൊക്കെ പൊട്ടിച്ച് തീര്‍ന്നു. ഇപ്പ പൊട്ടാതെ കിടക്കണേനെ പെറുക്കി എറ്റുത്തോണ്ട് അടുപ്പത്ത് വച്ച് ചൂടാക്കി കല്ലുമ്മെ വച്ച് പൊട്ടിച്ചോണ്ടിരിക്കാ...

അപ്പോള്‍ നെല്ലായിക്കഥകള്‍ ബൂലോഗത്ത് പാറി നടക്കട്ടേ. ആശംസകള്‍.

അതുല്യ said...

നെല്ലായീക്കാരനു മറ്റൊരു നെല്ലായിക്കാരീടെ സ്വാഗതം.

(വിശാലന്‍ എന്നെ പറ്റി പറയണതൊന്നും വിശ്വസിയ്കണ്ട)

മുസാഫിര്‍ said...

കൊള്ളാം,

ഇതു വായിച്ചിട്ട് ഇനിയുള്ള ബ്ലോഗ് ബാച്ചികള്‍ പെണ്ണു കെട്ടുന്നില്ലാന്നു തീരുമാനിച്ചാ‍ല്‍ ഈ ബ്ലോഗ്ഗ് കുലം വംശ നാശം വന്നു നശിക്കാന്‍ പോകുന്ന സിംഹവാലന്‍ കുരങ്ങിനെപ്പോലെയാവുമല്ലോ മുത്തപ്പാ !

Muralee Mukundan , ബിലാത്തിപട്ടണം said...

അത് ശരി നെല്ലായിക്കാരനാണ് അല്ലേ