Sunday, January 28, 2007

ഒരമ്മയുടെ ദു:ഖം

ധാരാളം കാര്യങ്ങള്‍ ചെയ്തു് തീര്‍ക്കാനുണ്ടു്, എന്നാലും ഇന്നിപ്പൊ ഇതെഴുതാതെ വയ്യ. കുറേക്കാലമായി ഈ ബ്ലോഗില്‍ എഴുതിയിട്ടു് - ബ്ലോഗ്ഗര്‍മാരുടെ കടിപിടിയും മറ്റും കാരണം ഞാന്‍ വിട്ടുനിന്നു. ഇപ്പൊ ഞാന്‍ അധികം ബ്ലോഗുകളൊന്നും വായിക്കാറില്ല.. - സമയക്കുറവു്, അതാണു് കാരണം. ചില പുലികളെയൊക്കെ വിടാതെ വായിക്കാറുമുണ്ടു്.

ഇപ്പോഴത്തേ പാട്ടു് -

ആകാശഗോപുരം പൊന്മണി മേടയാ‍യ്
അഭിലാഷഗീതകം സാഗരമായ്...


അപ്പൊ കാര്യത്തിലേക്കു കടക്കാം.. ഞാനിപ്പൊ ഒരു ഇറ്റാലിയന്‍ കുടുംബത്തിനൊപ്പം ഒരു പേയിംഗ്-ഗസ്റ്റ് ആയാണു് താമസിക്കുന്നതു്. ഇവിടെ വീട്ടില്‍ എനിക്കു സുഖമാണു്, നല്ല മുറി, മറ്റ് സൌകര്യങ്ങള്‍, എല്ലാമുണ്ട്.

വീട്ടുടമസ്ഥ ഒരു 55-60 വയസ്സ് പ്രായമാ‍യ ഒരു നല്ല സ്ത്രീ. അത്യാവശ്യം തിരക്കുള്ള ഒരു ബിസിനസ്സ്-കണ്‍സല്‍ട്ടന്റ് ആണു പുള്ളിക്കാരി. (ഭര്‍ത്താവുണ്ടോ, ഇല്ലയോ എന്നീ കാര്യങ്ങള്‍ ഒന്നും എനിക്കറിയില്ല, ആകെ അറിയവുന്നതു് - രണ്ട് ആണ്‍കുട്ടികള്‍ ഉള്ളതില്‍ രണ്ടു പേരുടെയും അച്ഛന്മാര്‍ രണ്ടു പേരാണു് എന്നാണു്)

മൂത്ത മകന്‍ 29 വയസ്സ് പ്രായം. കക്ഷി ഒരു കുക്ക് ആണു്. എന്തൊക്കെ ആയാലും സ്വന്തം കാര്യത്തിനുള്ള വക സ്വയം ഉണ്ടാക്കുന്നുണ്ട്.

താഴെയുള്ളവന്‍ 25 വയസ്സ് - പാഷാണത്തില്‍ കൃമി!!

3 മാസത്തോളമായി ആശാന്‍ വീട്ടിലാണു. തിന്നു മുടിക്കലും, കുടിയും, ഉറക്കവും അല്ലാതെ ഒന്നും ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ അവന്‍ (പ്രായം എന്നേക്കാള്‍ കൂടുതലാണു്‌) ഞാനുണ്ടാക്കുന്ന ഭക്ഷണം കട്ടു തിന്നുകൊണ്ടിരുന്നു. അദ്യമൊക്കെ അവന്റെ ചേട്ടന്‍ പറയുമായിരുന്നു - എടുക്കരുതെന്നു. പിന്നീട് ആ ചേട്ടന്‍ എന്നോട് പറഞ്ഞു - എനിക്കു വയ്യ ഇനി പറയാന്‍, സ്വയം പറഞ്ഞോളൂ എന്നു്!

ഒരു മാസം നാട്ടിലെ സുഖവാസമൊക്കെ കഴിഞ്ഞ് ഞാന്‍ വന്നപ്പോഴും അവന്‍ എന്റെ ഭക്ഷണം കഴിക്കുന്ന പതിവു് നിര്‍ത്താനുള്ള ഉദ്ദേശ്യം ഇല്ല. അങ്ങനെ ഒരു ദിവസം ഞാന്‍ ചീത്ത പറഞ്ഞ് കട്ടുതീറ്റ നിര്‍ത്തിച്ചു.

ആലോചിച്ച് നോക്കൂ - ഒരു വീട്ടില്‍ താമസിച്ചു്, അവിടുത്തെ കുട്ടിയെ (കുട്ടിയൊന്നുമല്ല, ഒരു മന്തക്കന്‍ ചേട്ടനെ) ചീത്ത പറയേണ്ടി വരുന്ന അവസ്ഥ! എന്നാലും ആ ചീത്ത കേട്ടതോടെ അവന്‍ നന്നായി. ഇപ്പൊ വളരെ decent :)

എന്നാലും, ആ അമ്മയുടെ തലവേദന. എന്നും ഇവന്‍ അമ്മയുമായി വഴക്കാണു്. സ്വന്തം കാര്യം നോക്കാതെ, ഒരു പണിയും എടുക്കാതെ, അമ്മയുടെ കൂടെ തല്ലു കൂടാന്‍ നാണമാവില്ലേ? എന്റെ മുമ്പില്‍ വെച്ച് വഴക്ക് പറയാന്‍ ആ അമ്മക്കും കാണില്ലേ വിഷമം?

ഞാനെന്താ ചെയ്യാ. ആ അമ്മയുടെ നേരെ സിമ്പതിയോടെ ഒന്നു നോക്കും. ഇങ്ങനെയുമുണ്ടോ സന്തതികള്‍ എന്നു അത്ഭുതപ്പെടും!

സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി നേടുക എന്നതു വലിയ ഒരു കാര്യമാണു്. അതിനു കഴിയില്ലെങ്കില്‍ പിന്നെന്തിനാ ജീവിക്കുന്നത്?

ഇപ്പോഴത്തെ പാട്ട് -

I got my first real six string...
... Those were the best days of my life


തത്ക്കാലം വിട, സന്ദീപ്.

7 comments:

Sandeep Sadanandan said...

"ഒരമ്മയുടെ ദു:ഖം"

മൂന്നു മാസങ്ങള്‍ക്കു ശേഷം... വീണ്ടും ഞാന്‍ :)

സന്ദീപ്.

(സന്ദീപ് എന്നത് തന്നെയാ‍ കരിങ്കല്ല് എന്നതിനേക്കാളും നല്ല പേരു്)

G.manu said...

നമുക്കശ്വസിക്കാം. നമ്മുടെ സംസ്കാരത്തില്‍ ഇനിയും വറ്റാത്ത അമ്മ മക്കള്‍ ബന്ധങ്ങളെ ഓര്‍ത്ത്‌

Peelikkutty!!!!! said...

സന്ദീപേ ഇനി ആ ചെക്കന് ഒന്നും കൊടുക്കണ്ടാ ട്ടൊ:)

സു | Su said...

മോശമാണ്. എന്നാലും...

ഒരാളുടെ അടുത്ത് ഇല്ലാത്തതുകൊണ്ടല്ല, നമ്മുടെ അടുത്ത് ഉള്ളതുകൊണ്ടാണ് ചോദിക്കുന്നത് എന്നൊരു ചിന്ത വന്നാല്‍ പ്രശ്നം തീര്‍ന്നു. സന്ദീപ് ഉണ്ടാക്കുന്ന ഭക്ഷണം അവന് ഇഷ്ടമായിട്ടാണെങ്കിലോ? ആര്‍ക്കറിയാം. അവനും ഒരിക്കല്‍ നന്നാവും എന്ന് വിചാരിക്കാം. അവസരം കൊടുക്കാം.

Sandeep Sadanandan said...

അതല്ല സുചേച്ചീ, കുറേ നാള്‍ ഞാനും അങ്ങനെയൊക്കെ വിചാരിച്ചു. ഞാനുണ്ടാക്കുന്ന ഭക്ഷണം, അവനെ വിളിച്ച് കൊടുത്തു. എന്റെ കൂട്ടുകാര്‍ വന്നപ്പോള്‍ കൂടെയിരുത്തി ചോറ് കൊടുത്തു.

വേണമെങ്കില്‍, എന്നോട് ചോദിച്ചിട്ട് എടുക്കാന്‍ പറഞ്ഞു. എന്നാലും കട്ടേ തിന്നുള്ളൂ‍.. മാത്രമല്ല, എന്തെങ്കിലും ഞാന്‍ കരുതിവെച്ചത് തിന്ന് തീര്‍ക്കേം ചെയ്യും. അവസരം കൊടുത്തത് തെറ്റായി!

ദേഷ്യം വരാതിരിയ്ക്കോ? മാത്രമല്ല... എല്ലാ കാര്യത്തിലും ഉണ്ട് തോന്ന്യാസം.

മനൂസേ, ആശ്വസിക്കാം.. എനിക്കന്നാലും അത്ര വിശ്വാസം പോരാ - നാട്ടിലെ മക്കളെല്ലാം അത്ര നല്ലവരാണെന്ന്. എന്തായാലും ഇവിടുത്തെ മക്കളേക്കാളും ആയിരം തവണ ഭേദമായിരിക്കും.

കുട്ടീ, കുട്ടീ, പീലിക്കുട്ടി... ഈ കഥയുടെ ആദ്യഭാഗം എന്റെ English ബ്ലോഗില്‍ വായിച്ചിട്ടുണ്ടോ?

(പോസ്റ്റിനേക്കാളും വലിയ കമന്റ് - ഞാനാരാ മോന്‍!)

സന്ദീപ് [ഇംഗ്ലീഷായാലും മലയാളമായാലും, സന്ദീപ് എന്ന് ടയ്‌പ് ചെയ്യാന്‍ 'sandeep' എന്നു തന്നെ മതി :) ]

Typist | എഴുത്തുകാരി said...

പാവം സന്ദീപ് , ഉണ്ടാക്കി വക്കുന്നതെല്ലാം
അവനെടുത്തു കഴിക്കുന്നു അല്ലേ?

എഴുത്തുകാരി.

കുടുംബംകലക്കി said...

സമാധാനമായി; എനിക്കൊരു കമ്പനി അവിടെ ഉണ്ടെന്നറിഞ്ഞതില്‍. പരാന്നഭോജിത്വം ഒരു കലയാണു സന്ദീപേ...