Monday, October 02, 2006

തുടങ്ങിക്കഴിഞ്ഞു... ബുദ്ധിമുട്ടിയിട്ടാണെങ്കിലും.

കുറച്ച് കാലമായി മലയാളത്തില്‍ എഴുതണം എന്നുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചിട്ട്. ഇന്നലെ രാവിലെ ഇരുന്ന് അതിന്റെ പരിപാടി അങ്ങ് പഠിച്ചെടുത്തു. വിക്കിയില്‍ എഴുതാനാ‍യിരുന്നു ആദ്യം ആഗ്രഹം, എന്തായാലും പഠിച്ച സ്ഥിതിക്ക് ഒരു മലയാളം ബ്ലോഗ് കൂടെ തുടങ്ങിക്കളയാമെന്ന് വെച്ചു.

എന്നാപ്പിന്നെ ഒരു കിടിലോല്‍ക്കിടിലന്‍ പേരു തന്നെ വേണ്ടേ? പേരന്വേഷിച്ചു അന്വേഷിച്ച് വശക്കേടായി. മറ്റു ബൂലോകരെല്ലാം തന്നെ നല്ല “ണപ്പ്”/തകര്‍പ്പന്‍ പേരുള്ളവരല്ലേ. അങ്ങനെ “ജീരക മിട്ടായി” എന്നു സ്വയം നാമകരണം ചെയ്തു. പിന്നീട് ആ പേരു എനിക്ക് തന്നെ ഇഷ്ടമില്ലാ‍ എന്നു മനസ്സിലായി - ഗുമ്മു് പോരാ.

അങ്ങനെയാണു് കരിങ്കല്ലിന്റെ ഉത്ഭവം. ഒറ്റവാക്കായതിന്റെ സുഖമുണ്ടു്.

മറ്റൊരു ബൂലോകം ഉള്ള എനിക്കിത് തലവേദന ആവുമോ എന്നു ചെറിയൊരു സംശയം ഉണ്ട്. എന്താച്ചാല്‍, വായനക്കാരു കൂടുതല്‍ ഉള്ളിടത്തല്ലേ എഴുതാന്‍ സുഖം? അല്ലെങ്കില്‍ ഈ കുന്ത്രാണ്ടത്തില്‍ ഇരുന്ന് കുത്തണ നേരം ഒരു ഡയറി എടുത്തങ്ങു എഴുതിയാല്‍ പോരേ?

മറ്റു ആശാന്മാരേ പോലെ തമാശകള്‍ തട്ടാനുള്ള വകുപ്പോന്നും നമ്മടെ കയ്യിലില്ല. നിത്യ ജീവിതത്തില്‍ ഉണ്ടാകുന്ന ചില കൊചു കൊചു കാര്യങ്ങള്‍ എഴുതുക. അത്രേയുള്ളൂ. അടുത്ത {entry} മുതല്‍ കാര്യത്തിലേക്കു കടക്കാം.

- കരിങ്കല്ല്.

വാല്‍ക്കഷണം : മലയാളത്തില്‍ എഴുതാന്‍ ഭയങ്കര ബുദ്ധിമുട്ട്. കണ്ടമാനം സമയം വേണം. എന്നാലും എഴുതിക്കഴിഞ്ഞ് ഒന്ന് നോക്കുമ്പോള്‍, വായിക്കുമ്പോള്‍ ഒരു സുഖം.
വാല്‍ക്കഷണത്തിന്റെ ബാക്കി: {blog entry} - ടെ മലയാളം എന്താ?

12 comments:

കരീം മാഷ്‌ said...

സ്വാഗതമോതുന്നു മലയാള അക്ഷര്‍ങളുടെ ലോകത്തേക്ക്‌.
നന്മകള്‍ വിതറി ബൂലോഗം സമ്പന്നമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പുള്ളി said...

നെല്ലായിക്കാരാ സ്വാഗതം.
വിദ്യാരംഭത്തിനു തന്നെ എഴുത്തു തുടങിയതു നന്നായി! നല്ല ഉറപ്പുള്ള പേരു തന്നെ. നല്ല കല്ലന്‍ പോസ്റ്റുകള്‍ പോരട്ടെ...

മുരളി വാളൂര്‍ said...

സദാ ആനന്ദമായിരിക്കുന്ന സന്ദീപേ, അപ്പോ ജീരകമിട്ടായിയിലിട്ട കമന്റ്‌ വെള്ളത്തീപ്പോയി അല്ലെ. ഈ പേര്‌ കരിങ്കല്ല്‌ പോലെ ഉറച്ചതായിരിക്കുമല്ലോ, സുസ്വാഗതം.

ഇത്തിരിവെട്ടം said...

സ്വാഗതം സുഹൃത്തേ... സുസ്വാഗതം.

പെരിങ്ങോടന്‍ said...

കരിങ്കല്ലാണെങ്കിലും മലയാളമെന്നു കേട്ടാല്‍ അലിയുമല്ലേ :)

മലയാളം ബൂലോഗത്തേയ്ക്കു സ്വാഗതം.

Anonymous said...

What do I say??
Looks you do have quite a number of readers with the very second post ;)
Wish I could read it...
njan
PS: Sorry for the English comment! :)

വല്യമ്മായി said...

സ്വാഗതംhttp://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

ഇഡ്ഢലിപ്രിയന്‍ said...

പോസ്റ്റുകള്‍ കരിങ്കല്ല് പോലെ കട്ടിയുള്ളതാകുമോ? വരിക വരിക ബൂലോഗത്തേക്ക്‌ സ്വാഗതം...

കരീം മാഷ്‌ said...

സന്ദീപ്‌, ഈ ലിങ്കു നോക്കി സെറ്റിംഗു മനസ്സിലാക്കൂ.
ബാക്കിയൊക്കെ അറിഞു കൊള്ളും വഴിയേ!..ഹ്രീം ഹ്രൂം
തമശയാണ് പേടിക്കണ്ടാ...

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

Sreejith said...

sandeep bhai... vilichathil santhosham.. ini kUtuthal parichayappetaam..

::പുല്ലൂരാൻ:: said...

sandeep bhai... vilichathil santhosham.. ini kUtuthal parichayappetaam..

കരിങ്കല്ല് said...

എല്ലാര്‍ക്കും നന്ദി.... ഇതു ശരിക്കും ഭയങ്കര പ്രോത്സാഹനമായി...

കരിങ്കല്ല്‌