ഞാന്‍ പൈങ്കിളിക്കാര്യങ്ങളാണു് ഈയടുത്തായി കൂടുതല്‍ എഴുതുന്നതു് എന്ന് അമ്മ പരാതിപ്പെടുന്നു.
പ്രത്യേകിച്ചു് ഇന്നലത്തെ പോസ്റ്റ്.. :(
ഇനിയപ്പൊ പൈങ്കിളിക്കഥകള്‍ ഇത്തിരി കുറയുംട്ടോ..
സസ്നേഹം, ഞാന്‍.
ആശയങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുവാന്‍ കരിങ്കല്ലിന്റെ ഹൃദയമുള്ളൊരുത്തന്‍!
ഞാന്‍ പൈങ്കിളിക്കാര്യങ്ങളാണു് ഈയടുത്തായി കൂടുതല്‍ എഴുതുന്നതു് എന്ന് അമ്മ പരാതിപ്പെടുന്നു.
പ്രത്യേകിച്ചു് ഇന്നലത്തെ പോസ്റ്റ്.. :(
ഇനിയപ്പൊ പൈങ്കിളിക്കഥകള്‍ ഇത്തിരി കുറയുംട്ടോ..
സസ്നേഹം, ഞാന്‍.
മാംസനിബദ്ധമല്ല രാഗം??
അതോ ആണോ???? 
മാംസനിബദ്ധമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
തെറ്റില്ലെന്നു തോന്നുന്നു.
എനിക്കു് തോന്നുന്നത്...
മാംസനിബദ്ധം തന്നെയാണെന്നാണു്.
അല്ല എന്ന് പറയുന്നവര്‍ക്കു് ആണെന്നു പറയുന്നവരോടെന്തു തോന്നും? നിലവാരമില്ലത്തവര്‍ എന്നു തോന്നുമോ?
തോന്നിയാല്‍ എനിക്കു് പ്രശ്നമുണ്ടായിട്ടല്ല... എന്നാലും അറിഞ്ഞിരിക്കാല്ലോ! ;)
ഉപകാരപ്പെട്ടേക്കാം.. ;)
~ കരിങ്കല്ല്.
എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എനിക്കു് ജര്‍മ്മന്‍ ക്ളാസ്സുണ്ട്. ഒന്നര മണിക്കൂര്‍ ക്ളാസ്സ് കഴിയുമ്പോള്‍ ഒരു കുട്ടി ഇടവേള ഉണ്ടാകും. അപ്പോഴാണു് പൊതുവേ ഞങ്ങള്‍ അടുത്തുള്ള കടകളില്‍ പോയി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുന്നതു്.
ഞാനും പോകും.. എല്ലാരില്‍ നിന്നും ഒരിത്തിരി വ്യത്യസ്തനായി, ഞാന്‍ ഒരു സ്പെഷ്യല്‍ സാധനം വാങ്ങും. ഇവിടെ അതിനെ "കിന്‍ഡര്‍ യൂബറാഷുങ്ങ് ഐയര്‍ " - കുട്ടികളുടെ അത്ഭുത മുട്ട എന്നു പറയും.
ഞാന്‍ സാധാരണയായി ഈ അത്ഭുത മുട്ടയാണു് വാങ്ങാറു്. ഈ മുട്ടയുടെ പ്രത്യേകത എന്താണു്? അതു സാധാരണ മുട്ടയല്ല... ചോക്കലേറ്റ് മുട്ടയാണു്. ചോക്കലേറ്റു് കൊണ്ടുള്ള മുട്ടത്തോടു് പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു മഞ്ഞ കൂട് (ഒരു ചെറിയ മുട്ട പോലെ) കാണാം.
അതിനുള്ളില്‍ എന്തെങ്കിലും ഒരു കൊച്ചു കളിപ്പാട്ടം ഉണ്ടാകും.. ചെറുതെന്നു പറഞ്ഞാല്‍ വളരേ ചെറുതു... കളിക്കാനൊന്നും പറ്റില്ല. എന്നലും എടുത്തു വെക്കാനൊക്കെ നല്ല ഭംഗിയാണു് :)
കുറച്ചു കാലമായി ഇതു സ്ഥിരം ചെയ്യുന്ന കാരണം.. ദാ എന്റെ കയ്യില്‍ വളരേ ചെറുതല്ലാത്ത ഒരു കളക്ഷന്‍ ഉണ്ടു്.. :)
ഇപ്പൊ ഇതെഴുതാന്‍ എന്താ കാരണം..?
എന്റെ ജര്‍മ്മന്‍ ക്ലാസ്സു് തീരുന്നു.....
ഏകദേശം 2 വര്‍ഷത്തോളമായി എന്നെ പഠിപ്പിക്കുന്ന ആ ടീച്ചറുടെ ക്ലാസ്സു് ഇനിയില്ല... എന്തോ ഒരു കുഞ്ഞു വിഷമം. കോളേജില്‍ നിന്നോ, IIT-ല്‍ നിന്നോ, Microsoft-ല്‍ നിന്നോ വിട്ടു പോന്നപ്പോള്‍ എനിക്കിങ്ങനെ ഒരു നഷ്ടപ്പെടുന്ന തോന്നല്‍ ഉണ്ടായിട്ടില്ല...
ഒരു പക്ഷേ ..... അവിടെയുണ്ടായിരുന്നവരുടെയും എന്റെയും വഴികള്‍ ഏതാണ്ടൊരേ പോലെയാണെന്നും, അവരെയൊക്കെ ഇനിയും കാണാന്‍ കഴിയും എന്ന തോന്നല്‍ ആയിരുന്നിരിക്കാം.. എന്നാല്‍ ഈ ടീച്ചറുടെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ... വല്ലപ്പോഴും ഒരിക്കല്‍ കാണുമായിരിക്കും.. എന്നാലും ഞങ്ങള്‍ ഇനിയങ്ങനെ കാണില്ലാ... :(
വാസുദേവന്‍ മാഷുടെ മലയാളം ക്ലാസ്സിനേക്കാളും നല്ലതായിരുന്നു ഡാനിയേലയുടെ ക്ലാസ്സു് - അത്രക്കു നല്ല ക്ലാസ്സുകള്‍ !!
അവസാന ക്ലാസ്സു കഴിഞ്ഞു് ടീച്ചറും ഞാനും ഒരു സഹപാഠിയും കൂടി കുറച്ച് ദൂരം നടക്കാനിറങ്ങി.. എന്നിട്ട് അവസാനം ട്രെയിന്‍ കയറിപ്പോരുന്നതിന്നു് മുമ്പ്, She hugged me.. That hug really showed the warmth between us... it showed.. how much she liked me.. it told me that she is going to miss me too.... It really touched me!
എനിക്കും അതേ തോന്നല്‍ തന്നെയായിരുന്നു. ഒരു അദ്ധ്യാപികയോടുള്ള ബഹുമാനവും, ഒരു സുഹൃത്തിനോടുള്ള സ്നേഹവും ഒക്കെ ചേര്‍ന്നുള്ള വികാരം..
മ്യൂണിക്കിലെ വിദ്യാര്‍ത്ഥികളില്‍ വെച്ച്..., ഞാനായിരുന്നു ടീച്ചറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ എന്നതില്‍ എനിക്കു ഭയങ്കര അഭിമാനവും തോന്നി!! :)
കൂട്ടുകാരേ.. അപ്പൊ സെന്റി ഒക്കെ കളയാനായിട്ടു ദാ വീണ്ടും ഒരിത്തിരി കളിപ്പാട്ടങ്ങള്‍ ! :)
കരിങ്കല്ല്.