Tuesday, September 09, 2008

വീണ്ടും ക്യാമറ മറന്നു! :(

എല്ലാര്‍ക്കും എന്റെ നമസ്കാരം ...

തിരക്കിത്തിരി കൂടുതല്‍ ആയതിനാല്‍ അധികം വിസ്തരിക്കാതെ കാര്യത്തിലേക്കു്‌ കടക്കാം

മുമ്പൊരിക്കല്‍ ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്ന ജര്‍മ്മന്‍ ടീച്ചര്‍ എന്നെ പുള്ളിക്കാരിയുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.. കഴിഞ്ഞ വീക്കെന്റ് ഞാന്‍ അവിടെ ആയിരുന്നു.  സ്ഥലത്തിന്റെ പേരു റോസന്‍ഹൈം -- മ്യൂണിക്കില്‍ നിന്നു്‌ ഏതാണ്ട് 45 മിനുട്ട്!

ക്യാമറ ഞാന്‍ മനഃപൂര്‍വ്വം തന്നെ എടുത്തില്ല ... എന്താച്ചാല്‍ ഞാന്‍ ഫോട്ടോ പിടിക്കാന്‍ നിക്കുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ബോറടിക്കും ... അതു കൊണ്ടു്‌ തന്നെ, ഞാന്‍ സാധാരണ ഒറ്റക്കുള്ള നേരങ്ങളില്‍ മാത്രമേ ഫോട്ടോ എടുക്കാറുള്ളൂ

എന്നാല്‍ ...., ഞായറാഴ്ച രാവിലെ ഞാന്‍ എല്ലാരേക്കാളും മുമ്പ് എഴുന്നേല്ക്കുമെന്നോ, ഒറ്റക്കു ചാറ്റല്‍ മഴയത്തു്‌ അടുത്തുള്ള മലമുകളിലേക്ക് പോകുമെന്നോ ഒന്നും നേരത്തേ  കാണാനുള്ള ദിവ്യദൃഷ്ടി എനിക്കുണ്ടായിരുന്നില്ല.

എന്നാല്‍ അതാണു്‌ സംഭവിച്ചതു ... അറ്റ്ലീസ്റ്റ് എന്റെ മൊബൈല്‍ എങ്കിലും കയ്യില്‍ ഉണ്ടായിരുന്നതു കൊണ്ടു കഷ്ടിച്ചു ഒപ്പിച്ചു...

എന്നെ ചീത്ത പറയുകയോ, ശിക്ഷിക്കുകയോ ഒക്കെ ചെയ്തോളൂ... - പക്ഷേ ഇനി മുതല്‍ എന്തൊക്കെയായാലും ക്യാമറ ഇല്ലാതെ എവിടേക്കും ഞാന്‍ ഇല്ല! :( ;)

മൊബൈല്‍ ആയതിനാല്‍ ഇത്തിരി ക്ളാരിറ്റി ഒക്കെ കുറവാണു്‌ ... എന്നാലും വേണ്ടത്ര അടിക്കുറിപ്പൊക്കെ ചേര്‍ത്തു ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ;)

ചില ചിത്രങ്ങളൊക്കെ കാണാന്‍ ഒരുപക്ഷേ ടോര്‍ച്ചടിച്ചു നോക്കേണ്ടിവരും :)

ബോറടിച്ചാല്‍ നിര്‍ത്തിപ്പൊക്കോളൂ ട്ടോ ... അടുത്ത പ്രാവശ്യം ഞാന്‍ ഒരു കഥയോ കാര്യമോ ... അധികം ബോറില്ലാതെ പറയാം :)

എന്നാല്‍ മുഴുവന്‍ ചിത്രങ്ങളും കണ്ടു്‌, ഒരു കുഞ്ഞു അഭിനന്ദനവും കമന്റും ഒക്കെ തന്നിട്ടു പോയാല്‍ ... സന്തോഷം ;)

[And for some other details of the trip see my English Blog --- ഞാനും കൊടുക്കട്ടെ ഇത്തിരി പരസ്യം :)]

ടീച്ചറുടെ വീടിനടുത്തുള്ള പുഴ... കുറെ അരയന്നങ്ങളും കൊക്കുകളും ബീവറുകളും ഉണ്ടിവിടെ ... (ബീവറുകളെ കണ്ടില്ലാട്ടോ :( )

മലമുകളിലേക്കു്‌ കയറാന്‍ തുടങ്ങുമ്പോള്‍ അതാ ഒരാപ്പിള്‍ മരം :)

പാതി വഴിയില്‍ നില്ക്കുന്നു രണ്ടു കുതിരകള്‍ ... പുള്ളിക്കാരിയുടെ വീട്ടിലെയാ... (പറഞ്ഞില്ലാ അല്ലേ .. നല്ല കാശുള്ള വീട്ടിലെയാണു ടീച്ചര്‍ - കൊട്ടാരം പോലൊരു വീട് - മുന്നില്‍ 5 കാറുകള്‍ ... യേതു്‌? ;) )

ഒരു കാട്ടു പാത ...

ടീച്ചറുടെ അനിയനും ഗേള്‍ഫ്രണ്ടും മലമുകളില്‍ ടെന്റില്‍ (ചുമ്മാ തമാശക്ക് ;) ) താമസിക്കുന്നു... (2 ദിവസത്തേക്കു്‌ മാത്രം )

നല്ല ഭംഗീണ്ടല്ലേ???

മുകളിലും ഒരു പള്ളി!! (കപ്പോള എന്നല്ലേ പറയേണ്ടതു?)

ഞാന്‍ തിരിച്ചു താഴെ വന്നു. ഇവിടെയാണു വീട്ടിലേക്കുള്ള കടത്ത് - ഒരു കുഞ്ഞു ചങ്ങാടം ഉണ്ടിവിടെ. (കാറിനൊക്കെ വരാന്‍ വേറെ വളഞ്ഞു്‌ ദൂരം കൂടിയ വഴികളുണ്ട്)

മുറ്റത്തിരിക്കുന്നു ... അമ്മക്കസേരയും കുട്ടിക്കസേരയും ... (കുഞ്ഞിരാമന്റെ പാത്രക്കഥ അറിയാത്തവര്‍ കൈ പൊക്കുക. അടുത്ത പ്രാവശ്യം പറഞ്ഞു തരാം - കുഞ്ഞിരാമന്റെ പൊടിക്കൈ അഥവാ കൈപ്പൊടി ;) )

ഇനിയല്ലേ രസം .. അവരുടെ വീട്ടില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. മലമുകളില്‍ നീരുറവകള്‍ ഉണ്ട്... അവിടുന്നുള്ള വെള്ളം താഴെ ടര്‍ബൈനിലേക്കു ഒഴുക്കുന്നു... വൈദ്യുതിയില്‍ പോലും സ്വയം പര്യാപ്തത... :)

ഇതു ടര്‍ബൈന്‍ റൂമിലേക്കുള്ള വാതില്‍ ... വാതില്ക്കല്‍ തൂങ്ങി നില്ക്കുന്ന സംഭവം കണ്ടൂല്ലോ ഇല്ലേ? ;)

അടുക്കളത്തോട്ടം

പടക്കച്ചെടി -- അറിയോ? നാട്ടില്‍ ഞാന്‍ ഇത്രക്കും പഴുത്തതു കണ്ടിട്ടില്ലാ...

ചട്ടിയിലും മുന്തിരി???

പൂച്ചട്ടിയായാല്‍ ഇങ്ങനെ വേണം .. അല്ലേ?

വീണ്ടും പുഴയോരം

ടര്‍ബൈന്‍ കാണാന്‍ പോവാന്‍ ഇങ്ങനെയും പോവാം ... എന്തൊരു സുന്ദരികളാ അല്ലേ?

ദാ ഇവിടെയും കുറച്ച് ആപ്പിളുകള്‍ .. എന്നാല്‍ നിറമുള്ളവ... :)

എന്റെ കമ്പ്യൂട്ടര്‍ ട്രിക്കിനു ഇരയായ ഒരാപ്പിള്‍ :)

വീട്ടിലേക്കു കടക്കുന്നതിനു്‌ തൊട്ടു മുമ്പൊരു വിരുതന്‍ .. വാതില്ക്കല്‍ ....

സസ്നേഹം ... കരിങ്കല്ലു്‌

30 comments:

Sands | കരിങ്കല്ല് said...

ചില ചിത്രങ്ങളൊക്കെ കാണാന്‍ ഒരുപക്ഷേ ടോര്‍ച്ചടിച്ചു നോക്കേണ്ടിവരും :)

കുറ്റ്യാടിക്കാരന്‍|Suhair said...

വൌ.. എന്തൊരു ഭംഗി...
ക്യാമറ എടുത്ത് ഒരിക്കലങ്ങോട്ട് ഇറങ്ങിയേക്കൂ...

ബൈജു സുല്‍ത്താന്‍ said...

പ്രൊഫഷണല്‍ ക്യാമറ ഇല്ലെങ്കിലെന്താ..ഫോട്ടോകള്‍ നന്നായിരിക്കുന്നു.

smitha adharsh said...

കരിങ്കല്ലേ...ചീത്തയൊന്നും പറയാന്‍ തോന്നുന്നില്ല...ഇയാള് പോയത് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആണോ?നമ്മുടെ നാട്ടിലെ പശൂം,കാളേം പോലെ ഒക്കെയാവുംലെ അവരവിടെ ആ കുതിരകളെ വളര്‍ത്തുന്നത്...??മാവിന് പകരം...ആപ്പിള്‍ ട്രീ..ഞാന്‍ അങ്ങനെയൊക്കെ ആശ്വസിക്കാന്‍ ശ്രമിക്കുന്നു...ഇയാള് ക്യാമറ എടുക്കാതിരുന്നത് നന്നായി.ഇല്ലെങ്കില്‍ എനിക്ക് ആകെ മനപ്രയാസം ആയേനെ..
ഞങ്ങളൊക്കെ ദിവസവും എത്ര സ്ഥലത്തു പോകുന്നു..അതിന്റെ ഒക്കെ ഫോട്ടോ ഇട്ടു ഞങ്ങള്‍ പോസ്റ്റ് ആക്കുന്നുണ്ടോ?ഇല്ലല്ലോ...മനുഷ്യനായാല്‍ സ്വല്പം വിനയം,അടക്കം,ഒതുക്കം ഒക്കെ വേണം..അല്ലാതെ,അവിടേം ഇവിടേം ഒക്കെ പോയി അത് ഫോട്ടോ ആക്കി പോസ്റ്റ് ആക്കുകയല്ല ചെയ്യേണ്ടത്.
പിന്നെ,ഞാന്‍ കൈപൊക്കി... എനിക്ക് കുഞ്ഞിരാമന്റെ പാത്രകഥ അറിയില്ല...അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു..
പോസ്റ്റ് നന്നായി,ചിത്രങ്ങള്‍ അതി ഗംഭീരം എന്നൊന്നും പറയാം എന്‍റെ മനസ്സില്‍ പൊട്ടിമുളച്ച "കുഞ്ഞു അസൂയ" സമ്മതിക്കുന്നെയില്ല..

ജിജ സുബ്രഹ്മണ്യൻ said...

ക്യാമറ മറന്നൂന്നു വെച്ച് എന്താ..എത്ര നല്ല പടങ്ങളാ..എനിക്ക് ആ മുന്തിരി (പച്ചയും നീലയും ) കണ്ടിട്ട് സഹിക്കണില്ല..ആപ്പിളിന്റെ കര്യം പിന്നെ പറയേണ്ടല്ലോ...

കുഞ്ഞിരാമന്റെ പാത്ര കഥ ഞാനും കേട്ടിട്ടില്ലാ..അതൊന്നു പറഞ്ഞു തരണേ...

Anonymous said...

ചിത്രങ്ങള്‍ കൊള്ളാം. ചിത്രങ്ങള്‍ 1ഉം 6ഉം വളരെ നന്നായിട്ടുണ്ട്. പക്ഷെ ആ കുതിരകളുടെ പടം അലമ്പായിട്ടുണ്ടു... ;-)

-വിവേക്

ഫസല്‍ ബിനാലി.. said...

ചിത്രങ്ങളേറെ ഇഷ്ടപ്പെട്ടു, കുറിപ്പും
ഓണാശംസകള്‍..

d said...

മനോഹരമായ സ്ഥലമാണല്ലോ! നല്ല പടങ്ങള്‍. അവസാനത്തെ പടത്തില്‍ എന്തു ചെടിയാണ്?

അനില്‍ശ്രീ... said...

മനോഹരമായ പ്രദേശം... നല്ല പടങ്ങള്‍.. ..അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

പടംസ് കാണുമ്പോള്‍ ഇത് ജര്‍മ്മനിയിലെതാണെന്നു തോന്നുകയില്ല ഒരു കേരള ടച്ച്.

പടംസ് എല്ലാം കിടു..ഇനിയെന്തിനാ ക്യാമറ..?

കുഞ്ഞിരാമന്റെ പാത്രക്കഥ ഞാനും കേട്ടിട്ടില്ല.

അല്ഫോന്‍സക്കുട്ടി said...

ഫോട്ടോസ് കണ്ടു കൊതിയായി.

“ചില ചിത്രങ്ങളൊക്കെ കാണാന്‍ ഒരുപക്ഷേ ടോര്‍ച്ചടിച്ചു നോക്കേണ്ടിവരും :)“ ഒരു ഗമക്കു വേണ്ടി പറഞ്ഞതാണല്ലേ :)

Anonymous said...

എല്ലാ ഫോട്ടോസും കലക്കി..പ്രത്യേകിച്ച് ആ അമ്മകസേരയും കുട്ടികസേരയും..
അതിമനോഹരം തന്നെ ട്ടോ..
ഇംഗ്ലീഷ് ബ്ലോഗില്‍ ആ ഫോട്ടോ കാണാന്‍ കുറച്ച് കൂടെ ഭംഗിയുണ്ടോ എന്നൊരു സംശയം..
എന്തായാലും ഒരു പ്രത്യേക feel ഉള്ള ഫോട്ടോ...

ഏതാ മൊബൈല് ?
(എല്ലാ creditum ആ mobile-nu കൊടുക്കാം..എടുത്ത ആള്‍ക്ക് ഒന്നുമില്ല.. ;) )

പിന്നെ ഞാന്‍ ഇവിടെ കയ്യ് പൊക്കി പിടിച്ചിരിക്കുവാ.. കുഞ്ഞിരാമന്റെ കൈപ്പൊടി കേക്കാന്‍ കൊതിയായി.. :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്.മൊബൈലില്‍ എടുത്തതാണോ ഈ പടങ്ങളെല്ലാം?ആശംസകള്‍....
വെള്ളായണി

Anonymous said...

‘പച്ച നിറം‘ എല്ലാ ചിത്രത്തിലും ....
“പടക്കച്ചെടി“ നന്നായിട്ടുണ്ട്.
ഇന്ദു...

പൈങ്ങോടന്‍ said...

മനോഹരമായ സ്ഥലം..മനോഹരമായ പടങ്ങള്‍. കപ്പേളക്കെന്തു ഭംഗി

രജന said...

കലക്കീട്ടോ......... ഓ മൊബൈല്‍ രണ്ടുദിവസത്തേക്കു തരാമോ.....

annamma said...

ടര്‍ബൈന്‍ റും തുറന്ന് കാണിക്കാമായിരുന്നു. ഫോട്ടോസ് ഗംഭീരം

ശ്രീ said...

സന്ദീപേ...
ക്യാമറ എടുത്തില്ലെങ്കിലും മൊബൈല്‍ ഒട്ടും മോശമാക്കിയില്ല കേട്ടോ. എന്തു ഭംഗിയുള്ള ചിത്രങ്ങള്‍... ആപ്പിളും മുന്തിരിയുമെല്ലാം കണ്ടിട്ട് കൊതിയാകുന്നു...

പറയാന്‍ മറന്നു... ഓണാശംസകള്‍...!
:)

Rare Rose said...

ഹായ്..എന്തു ഭംഗിയുള്ള സ്ഥലങ്ങള്‍..ആ ടീച്ചറുടെ ഭാഗ്യം..!!..ക്യാമറ എടുത്തില്ലെന്നു പറഞ്ഞു കരിങ്കല്ല് കരയണ കണ്ടപ്പോള്‍ ഞാന്‍ കരുതി ഒറ്റ പടവും കാണില്ലാന്നു..:)..നോക്കിയപ്പോള്‍ നല്ല കിടു പടംസ്...പ്രത്യേകിച്ചും ആ കടത്തും...ആ കസേരകളും..ഒരു പ്രത്യേക ഭംഗി...ആ മൊബൈല്‍ ആളൊരു കേമന്‍ തന്നെ...;)
പിന്നെ 50ആം പോസ്റ്റിന്റെ ആഘോഷത്തില്‍ തിരക്കായോണ്ടു പങ്കു ചേരാന്‍ കഴിയാഞ്ഞ വിഷമം ആ മുന്തിരിക്കുല പോട്ടം അടിച്ചു മാറ്റി ഞാന്‍ തീര്‍ത്തൂ.....ഓണാശംസകള്‍..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ഫോട്ടോസ്.
അഭിനന്ദനങ്ങള്‍.

Sands | കരിങ്കല്ല് said...

keralainside.net :  ലിസ്റ്റ് ചെയ്തതില്‍ ഒരുപാട് സന്തോഷം .. കടപാട്!


കുറ്റ്യാടിക്കാരന്‍ :  ഇനി എന്നെ അങ്ങോട്ട് ക്ഷണിക്കാവോ ആവോ!! ;‌)


ബൈജു സുല്‍ത്താന്‍ : നന്ദി ട്ടോ ... ഇത്തിരി സന്തോഷായി...


സ്മിതേ : മീന്മാര്‍‌ക്കറ്റില്‍ പോയപ്പൊ ചിത്രം ഇട്ടില്ലേ?? എനിക്കും കൊതിയായി മീമി തിന്നാന്‍ :( ഇനി ഇപ്പൊ ആ കഥ എല്ലാര്‍‌ക്കും അറിയണതാണോ എന്തോ! അവസാനം എനിക്കു ചീത്ത കേള്‍ക്കാണ്ടിരുന്നാല്‍ മതി. :) പിന്നെ ആ "കുഞ്ഞു അസൂയ" തന്നെ എനിക്കു ധാരാളം! :)


കാന്താരി ചേച്ചീ... : എനിക്കും കൊതിയായീട്ടോ.. (പക്ഷേ തിന്നപ്പോ കൊതിയൊക്കെ മാറി ;) )    
പാത്ര കഥ .. അടുത്തതില്‍ ...


വിവേക് :) ... നന്ദി... പിന്നെ അലമ്പായതു ഒരെണ്ണം മാത്രമൊന്നും അല്ലല്ലോ, കുറേയൊക്കെ *കൂതറ* ആണു്‌ ഇല്ലേ?


ഫസല്‍ : നന്ദി.. ഡാങ്ക്സു്‌ :)  മാഷ്‌ക്കും ഇരിക്കട്ടെ  ഓണാശംസകള്‍


..വീണ.. : അങ്ങനെ ചെടിയുടെ പേരൊന്നും എന്നോടു ചോദിക്കരുത്. അവിടെ അടുത്തുള്ള വല്ല പെണ്‍കുട്ടികളുടെ പേരൊക്കെ ചോദിക്കു്‌ ;)


അനില്‍ശ്രീ...  : നന്ദി! :) ശരിക്കും അടിപൊളി സ്ഥലം തന്നെയാ...


കുഞ്ഞന്‍ ചേട്ടാ..  :  അതു എന്റെ ഒരു മല്ലു-ടച്ചിങ്ങ്സ് അല്ലേ ;) ഇനി ഇപ്പൊ കഥാകാരന്റെ വേഷം അണിയാം അല്ലേ?


അല്ഫോന്‍സക്കുട്ടി :  ഗമക്കു്‌ പറഞ്ഞതല്ലാ.. ചിലതൊക്കെ മോശം തന്നെയാ..


ആശ .. :  ഡാങ്ക്സ്  :) മൊബൈല് - N70 (നോക്കിയ)


അപ്പൊ എനിക്കിപ്പൊ മൊബൈല്‍ നോക്കി വാങ്ങിയതിനെങ്കിലും കിട്ട്വോ ക്രെഡിറ്റ്?


വെള്ളായണിവിജയന്‍ :  നന്ദി.... :)


ഇന്ദു : ഹരിത മനോജ്ഞം -- അതു തന്നെ!! :)


പൈങ്ങോടന്‍ :  അതിനെ കപ്പേള എന്നൊക്കെ വിളിക്കാമോ??


രജന : മൊബൈല്‍ തരാല്ലോ രജനേ ... (നല്ല വാടക തരണം)


annamma : ട‌ര്‍‌ബൈന്‍ റൂമിലെ ഫോട്ടോ ഞാന്‍ മനപ്പൂര്‍‌വ്വം എടുക്കാഞ്ഞതാ... ഇഷ്ടപെട്ടില്ലെങ്കിലൊ വീട്ടുകാര്‍‌ക്കു.


ശ്രീ : നന്ദിട്ടോ.. പിന്നേയ് ... ശ്രീക്കും ഓണാശം‌സകള്‍ .. പാട്ടൊക്കെ കേട്ട് അടിപൊളിയാക്കിക്കോ..


പനിനീര്‍‌പ്പൂവേ (rare rose) : അതൊരു മുന്‍‌കൂര്‍ ജാമ്യം ആയിരുന്നൂ... എന്തായാലും ചിത്രങ്ങള്‍ നിങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടതെനിക്കിഷ്ടപ്പെട്ടു.


രാമചന്ദ്രന്‍ വെട്ടിക്കാട്ട്. : നന്ദീണ്ട്ട്ടോ... ഓണം തകര്‍‌ക്കൂ... :)

അപ്പു ആദ്യാക്ഷരി said...

ഹൊ...കലക്കി...
ഇതുതന്നെ ദൈവത്തിന്റെ സ്വന്തം നാട്!

Anonymous said...

Oh.. Kidilam pics... Enthu bhangiyulla sthalama!

Vivek. (Necker Cubicle)

മലമൂട്ടില്‍ മത്തായി said...

ഫോട്ടോകള്‍ കിടു തന്നെ. ഇനിയും പോരട്ടെ.

ഗീത said...

വല്ലഭനു പുല്ലും ആയുധം എന്നല്ലേ?
കലക്കി കേട്ടോ.

ഈശ്വരാ എന്നെ എന്തിനു കേരളത്തില്‍ ജനിപ്പിച്ചു ...
അങ്ങു ജര്‍മ്മനിയില്‍ പോരായിരുന്നോ ?

മുന്തിരിയും ആപ്പിളും ഒക്കെ കൊതിപ്പിച്ചു. ആ മുടിയഴിച്ചിട്ടപോലെ നില്‍ക്കുന്ന ആ മരം എന്താ ഒരു ശേല്....

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിരിക്കുന്നു.

Anonymous said...

പുഴയും ടീച്ചറുടെയാണോ!

എനിക്കിഷ്ടായതു് അവസാനത്തെ പടമാണ്, അല്ല, ആ നല്ല കളറുള്ള പൂവിന്റെ, അല്ലെങ്കില്‍ വേണ്ടാ, എല്ലാം ഭയങ്കര ഇഷ്ടായി.

കണ്ടിട്ടു കൊതിയാവുന്നു. അങ്ങോട്ടൊന്നു വരാന്‍ വല്ല വഴിയുമുണ്ടോ മാഷേ?

അനോണി (സ്ഥിരം).

നരിക്കുന്നൻ said...

അതിമനോഹരം!
അല്ലാതെന്ത് പറയാൻ. മൊബൈലിൽ ഇത്ര ഭംഗിയെങ്കിൽ ക്യാമറയിൽ എന്തായിരിക്കും അവസ്ഥ.

ആശംസകൾ

Sands | കരിങ്കല്ല് said...

അപ്പു : വന്നതിനു നന്ദി :) എല്ലാം ദൈവത്തിന്റെ നാടു തന്നെയല്ലേ???


വിവേകു്‌ : അപ്പൊ ആ മുകളിലെ വിവേക്‌ ആരാ? ഈ.പി-യാണോ? വിവേകേ ഓണമൊക്കെ അടിച്ചുപൊളിച്ചില്ലേ?


മലമൂട്ടില്‍ മത്തായിച്ചാ : സന്തോഷം :) മാഷ്‌ടെ ബ്ലോഗ് ഞാന്‍ വായിക്കാന്‍ തുടങ്ങിട്ടോ


ഗീതചേച്ചീ : ഞാന്‍ ഒരു സമാധാന പ്രിയനല്ലേ ചേച്ചീ... ആയുധം ഒന്നും എനിക്കു ചേരില്ല. ;) [വായില്‍നാവിന്റെ അത്ര നലൊരു ആയുധം വേറെയില്ലതാനും ;) ]

പിന്നെ ഈശ്വരന്‍ ചേച്ചിയെ എന്തിനു കേരളത്തില്‍ ജനിപ്പിച്ചു ... അങ്ങു ജര്‍മ്മനിയില്‍ പോരായിരുന്നോ? എന്നതു്‌? --- ചേച്ചിക്കു്‌ ജര്‍മ്മന്‍ അറിയാത്തോണ്ട് പുള്ളി സഹായിച്ചതല്ലേ???


അനൂപ് തിരുവല്ല :  നന്ദി.. താങ്ക്സു്‌.


സ്ഥിരം അനോണീ : വരാന വഴിയുണ്ടാക്കം :)


നരിക്കുന്നൻ : നന്ദി, താങ്ക്സു്‌,  ശുക്രിയ

പിരിക്കുട്ടി said...

hai nallarasam...
iyalde oru bhagyam...
enthu rasa aa sthalangal okke kanan