Wednesday, September 17, 2008

(കുഞ്ഞി) രാമന്റെ കൈപ്പൊടി അഥവാ പൊടിക്കൈ

 

എന്നാല്‍ തുടങ്ങാം അല്ലേ?

അന്നു പറഞ്ഞപ്പോഴേ എനിക്കു സംശയം ഉണ്ടായിരുന്നു .. ഇതു കുഞ്ഞിരാമനല്ലാ തെന്നാലിരാമന്‍ ആണ്‌ എന്നു. എന്നാലും ഒരു പേരിലിപ്പൊ എന്തിരിക്കുന്നു അല്ലേ?

തെന്നാലിരാമന്റെ പാത്രക്കഥ കഥ അറിയുന്നവര്‍ക്കു കഥക്കു ശേഷമുള്ള ഈ ഭാഗത്തേക്കു പോകാം [ഇവിടെ ഞെക്കൂ] .. അല്ലാ ഇനിയൊരിക്കല്‍ കൂടി വായിക്കണം എന്നാണെങ്കില്‍ വായിക്കുകയും ആവാം .. :)

എന്തായാലും കഥക്കു മുമ്പ്, കഥയുടെ കഥ. എന്റെ ഓര്‍മ്മക്കു്‌ വലിയ തെറ്റില്ല എങ്കില്‍ ഈ കഥ എനിക്കു പറഞ്ഞ് തന്നിട്ടുള്ളതു അച്ഛനാണു്‌ - അതാണു ഈ പേരിലൊക്കെ വലിയ മാറ്റം വന്നതു്‌. [പൊടിപ്പും തൊങ്ങലും വെക്കുന്നതിന്റെ ആശാനാണച്ഛന്‍ ]

കുഞ്ഞായിരുന്ന എനിക്കു പൊടിക്കൈ എന്നതിനേക്കാള്‍ കൈപ്പൊടി എന്നു ഓര്‍ക്കാനായിരുന്നു സുഖം -- ബാംഗ്ളൂരിനേക്കാള്‍ സുഖം ബ്ളാങ്കൂര്‍ ആയിരുന്ന പോലെ. :)

അപ്പൊ ഇതാ കഥ.

[എല്ലാരും ഈ കഥ കുട്ടികള്‍ക്കു പറഞ്ഞ് കൊടുക്കണം ... അതു പറ്റില്ല എങ്കില്‍ നിങ്ങളും വായിക്കണ്ട... കുട്ടികള്‍ക്കു്‌ പറഞ്ഞു കൊടുക്കാം എന്നുറപ്പുള്ളവര്‍ തുടര്‍ന്ന് വായിച്ചോളൂ... ]

******************************************************************************************

കുഞ്ഞിരാമന്‍ പാവമായിരുന്നു. നല്ല വിദ്യാഭ്യാസം ഒക്കെ നേടിയവനാണെങ്കിലും നല്ല ജോലിയൊന്നും കിട്ടിയില്ല പാവത്തിനു്‌ :( .... ഭാര്യയും 4 കുട്ടികളും ഒക്കെയുള്ള കുഞ്ഞിരാമനു കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള വകയേ ഉണ്ടായിരുന്നുള്ളൂ...  എന്നാലോ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു നമ്മുടെ കുഞ്ഞിരാമന്‍ .. 

ഒരിക്കല്‍ കുഞ്ഞിരാമന്റെ സഹോദരിയും കുടുംബവും കുഞ്ഞിരാമന്റെ കൂടെ ഒരാഴ്ച വന്നു താമസിച്ചു. എല്ലാര്‍ക്കും  കൂടി ചോറുവെക്കാന്‍ പാകത്തിനു ഒരു വലിയ പാത്രം പോലും ഇല്ലായിരുന്നു നമ്മുടെ പാവം കുഞ്ഞിരാമന്റെ വീട്ടില്‍ .. 

കുഞ്ഞിരാമന്റെ ഭാര്യ പറഞ്ഞു - "നിങ്ങള്‍ ഒരു കാര്യം ചെയ്യു്‌... അപ്പുറത്തെ ആ ഭാര്‍ഗ്ഗവന്റെ വീട്ടില്‍ നിന്നൊരു പാത്രം ഒരാഴ്ചക്ക്‌ കടം വാങ്ങിയിട്ടു വാ" എന്നു്‌.

ഭാര്‍ഗ്ഗവന്‍ നാട്ടിലെ കാശുകാരനായിരുന്നു. വലിയ വീടൊക്കെയുണ്ട്. ചീത്ത്റ്റ സ്വഭാവവും :(  ആര്‍ക്കും ഇഷ്ടല്ല ഭാര്‍ഗ്ഗവനെ...

കുഞ്ഞിരാമനു കടം വാങ്ങാന്‍ തീരെ താല്പര്യം ഇല്ലായിരുന്നു. പാവം മനസ്സിലാ മനസ്സോടെ എന്തായാലും അതു തന്നെ ചെയ്തു.

ഒരാഴ്ച കഴിഞ്ഞു കുഞ്ഞിരാമന്‍ ഭാര്‍ഗ്ഗവനു പാത്രം തിരിച്ചു കൊടുക്കാന്‍ പോയി. പാത്രം കൊടുത്തപ്പോള്‍ ഭാര്‍ഗ്ഗവന്‍ പറഞ്ഞു - "എടോ കുഞ്ഞിരാമാ... ഇതില്‍ ഇതാ ഒരു പുതിയ പാത്രം കൂടിയുണ്ടല്ലോ!!".

കുഞ്ഞിരാമന്‍ പറഞ്ഞു - "അതു ഭാര്‍ഗ്ഗവന്‍ മൊതലാളീ... ആ പാത്രം അന്നു ഞാന്‍ കൊണ്ടു പോയപ്പോള്‍ ഗര്‍ഭിണിയായിരുന്നു... എന്റെ വീട്ടില്‍ വെച്ചു അവള്‍ പ്രസവിച്ചു. ഈ പുതിയ പാത്രം അവളുടെ കുഞ്ഞാണു്‌".

ഭാര്‍ഗ്ഗവന്‍ സന്തോഷിച്ചു, മണ്ടന്‍ തന്നെ ഈ കുഞ്ഞിരാമന്‍ എന്നും വിചാരിച്ചു.

2 മാസം കഴിഞ്ഞു.. കുഞ്ഞിരാമന്റെ വീട്ടില്‍ വീണ്ടും വിരുന്നു. വീണ്ടും പാത്രം കടം വാങ്ങാന്‍ ഭാര്‍ഗ്ഗവന്റെ വീട്ടിലെത്തി. ഭാര്‍ഗ്ഗവന്‍ സന്തോഷത്തോടെ ഒരു വലിയ, വില കൂടിയ പത്രം എടുത്തു കൊറ്റുത്തു - എന്നിട്ടു പറഞ്ഞു: "എടോ .. ഇവളും പ്രസവിക്കാറായിട്ടുണ്ടു്‌ പ്രസവിച്ചാല്‍ അമ്മയേയും കുഞ്ഞിനേയും നന്നായി നോക്കണം " എന്നു്‌.

ശരി എന്നും പറഞ്ഞു കുഞ്ഞിരാമന്‍ പത്രം കൊണ്ടു പൊയി.

കുറേ കാലം കഴിഞ്ഞിട്ടും കുഞ്ഞിരാമനെ കാണാതായപ്പോള്‍ ഭാര്‍ഗ്ഗവന്‍ കുഞ്ഞിരാമന്റെ വീട്ടില്‍  ചെന്നന്വേഷിച്ചു ... "എന്താടോ എന്റെ പാത്രം എവിടെ?".

അപ്പൊ നമ്മുടെ രാമന്‍ പറഞ്ഞു .. "ഭാര്‍ഗ്ഗവന്‍ മൊതലാളീ ... ഞാന്‍ അങ്ങോട്ടു വരണം എന്നു വിചാരിച്ചിരിക്ക്യായിരുന്നു.."

"അന്നു ആ പാത്രം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നല്ലോ... അവളുടെ പ്രസവത്തിനു ഇരട്ടക്കുട്ടികളായിരുന്നു. നല്ല ഐശ്വര്യമുള്ള കുട്ടികള്‍ .. എന്നാലെന്തു പറയാനാ?? ഈശ്വരന്‍ അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുസ്സു കൊടുത്തില്ല.. പ്രസവത്തോടെ അവളും കുഞ്ഞുങ്ങളും മരിച്ചു പോയീ. :( ".

എന്തു ചെയ്യണമെന്നറിയാതെ ഭാര്‍ഗ്ഗവന്‍ വീട്ടിലേക്കു പോയി..  :)

******************************************************************************************

അപ്പൊ കൂട്ടുകാരേ ഇതാണു കഥ. ഇതു നിങ്ങള്‍ക്കൊരുപക്ഷേ മുമ്പേ അറിയാമായിരുന്നിരിക്കും ഇല്ലേ?

ഇനി കാര്യം : ധീരനായ ഞാന്‍ :)

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ അലിഞ്ഞു ചേരുന്ന സ്വഭാവം ഉണ്ടെനിക്കു്‌. അതിപ്പൊ പുസ്തകങ്ങള്‍ മാത്രമല്ല.. സിനിമ കാണുമ്പോഴും ഞാന്‍ അതിന്റെ ഉള്ളില്‍ പോകും ...

അതു കൊണ്ടു തന്നെ പല സിനിമകളും കണ്ട്, കഥാപാത്രങ്ങള്‍ കരയുമ്പോള്‍ ഞാനും കരയാറുണ്ട്. (ആരോടും പറയല്ലേ ;) )

ഒരിക്കല്‍ ഞാന്‍ "God of Small Things" വായിക്കായിരുന്നു. ബസ്സിലിരുന്നായിരുന്നു വായന. അങ്ങനെ "അമ്മു" മരിക്കുന്ന ഭാഗം എത്തി ... എന്റെ കണ്ണു നിറയാന്‍ തുടങ്ങി.. നിയന്ത്രിക്കാന്‍ പറ്റുന്നില്ല. വായന നിര്‍ത്താനൊട്ടു തോന്നുന്നും ഇല്ല..

ചുറ്റും ഇരിക്കുന്നവരൊക്കെ നോക്കുന്നു. എന്തെങ്കിലും ആവട്ടെ എന്നു വിചാരിച്ചു ഞാന്‍ കരഞ്ഞുകൊണ്ടു വായിച്ചു.

പല പുസ്തകങ്ങളും ചിരിപ്പിക്കാനാണു്‌ മിടുക്കു കാണിക്കാറുള്ളത്. ഉദാഹരണത്തിനിപ്പൊ "Nick Hornby"യുടെ "High Fidelity" വായിച്ചു ഞാന്‍ രഹസ്യമായും പരസ്യമായും ചിരിക്കുന്നു.

അപ്പൊ പറഞ്ഞു വന്നതു്‌ .. കഴിഞ്ഞയാഴ്ച, വെള്ളിയാഴ്ച രാത്രി 2 മണിക്കു്‌ ഞാന്‍ മലയാറ്റൂരിന്റെ യക്ഷി വായിച്ചു... (കൂടുതല്‍ ഒന്നും പറയുന്നില്ല  ... എല്ലം വായനക്കാരന്റെ(ക്കാരിയുടെ) മനോധര്‍മ്മം പോലെ!) ;)

എന്തു രസായിട്ടാ എഴുതിയിരിക്കുന്നതു്‌ അറിയോ... ഞാന്‍ പോലും പേടിച്ചു പോയി.... കിലുക്കത്തില്‍ തിലകന്‍ രാത്രി പുസ്തകം വായിക്കുന്നതു ഒന്നോര്‍ത്തു നോക്കൂ ;) [ഹ ഹ]

-- കരിങ്കല്ലു്‌

PS: മീന്‍വറുത്തതിന്റെ കൂടെ ചോറുണ്ട നമ്പൂതിരിയുടെ കഥ ആര്‍ക്കൊക്കെ ആറിയാം ??? അറിയാത്തവര്‍ കൈപൊക്കുക.  ;)

ഞാന്‍ ഒരു ആസ്ഥാന കഥാകാരനായലോ? ;) [സ്വയം എഴുതാന്‍ അറിയില്ലെങ്കിലെന്താ.. കുട്ടികള്‍ക്കു്‌  പറഞ്ഞ് കൊടുക്കാനുള്ള കുട്ടിക്കഥകളൊക്കെ കുറെ എന്റെ കയ്യിലുണ്ട്]

രാമനുണ്ണിമാഷേ.. മാഷ്‌ടെ ഫീല്‍ഡിലാണു്‌ ഞാന്‍ കൈ കടത്തുന്നതു കേട്ടോ ;)

15 comments:

Sands | കരിങ്കല്ല് said...

എല്ലാരും ഈ കഥ കുട്ടികള്‍ക്കു പറഞ്ഞ് കൊടുക്കണം ... അതു പറ്റില്ല എങ്കില്‍ നിങ്ങളും വായിക്കണ്ട... കുട്ടികള്‍ക്കു്‌ പറഞ്ഞു കൊടുക്കാം എന്നുറപ്പുള്ളവര്‍ തുടര്‍ന്ന് വായിച്ചോളൂ...

vipiz said...

പിന്നേ കുട്ടികളുടെ കാര്യം കുട്ടികളാകുമ്പോള്‍ മറന്നില്ലേല്‍ parayam

ശ്രീ said...

പാത്രങ്ങളുടെ കഥ കേട്ടിട്ടുണ്ട്.

മലയാറ്റൂരിന്റെ യക്ഷി വായിച്ച് അത്രയ്ക്കങ്ങു പേടിച്ചോ?
:)

ജിജ സുബ്രഹ്മണ്യൻ said...

പാത്രക്കഥ കേട്ടിണ്ടുണ്ടായിരുന്നു..നംബൂരി മീന്‍ വറുത്തതു തിന്ന കഥ കേട്ടിട്ടുണ്ട്..എന്നാലും കല്ലു പറയുമ്പോള്‍ അതില്‍ ഒരു രസം ഉണ്ട്..സോ അടുത്ത കഥ നമ്പൂരീടെ ആകട്ടേട്ടോ..

Anonymous said...

മോനേ കുട്ടാ, അഛനൊന്ന്വല്ലാ, അമ്മയല്ലേ ഈ കഥ നിനക്കു് പറഞ്ഞു തന്നത്.

പിന്നെ കൈപ്പൊടിയും ബ്ലാംഗൂരും മാത്രല്ല, മുകള് (മുളക്‌), ഓഞ്ചുറ് (ഓറഞ്ച്) എല്ലാം തല തിരിഞ്ഞായിരുന്നല്ലോ ( ആരും കേക്കണ്ടാ,ഇപ്പഴും വല്യ ഭേദൊന്നൂല്യാ!!)

കഥയില് കഥ മാത്രം പോരേ? മറ്റു കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ കഥയുടെ രസം പോവില്ലേ?
(പുസ്തക വായന, etc).പിന്നെ, പൊടിപ്പും തൊങ്ങലും ഇത്തിരി കൂട്ണ്ട്ട്ടോ.

'God of Small Things' ലെ അമ്മു മരിച്ചതു് വായിച്ചിട്ട് സങ്കടം വരാന്‍ പാകത്തിനൊക്കെയുണ്ടോ? 5-6 കൊല്ലം മുന്‍പ്‌ വായിച്ചതാവും അല്ലേ?

അമ്മ.

Sands | കരിങ്കല്ല് said...

ഫുള്‍ ഓഫ് ലവ്വേ ... :  അതു മതി. (ഇങ്ങനെയും ഒരു പേരോ?)





ശ്രീ : :) പേടിയോ എനിക്കോ? നല്ല കഥയായി..  പിന്നെ പാത്രക്കഥ എല്ലാരും കേട്ടിട്ടുണ്ടാവും ഇല്ലേ?





കാന്താരിചേച്ചീ : ചെലപ്പൊ ചേച്ചിക്കറിയണ കഥേം എനിക്കറിയണ കഥേം വേറേ വേറേ ആയിരിക്കും ... അങ്ങനെയാണെങ്കില്‍ ചേച്ചിയും കഥ പറയണം





അമ്മേ... :


ശരിക്കും ???? എന്നാല്‍ ശരി.. അമ്മ തന്നെയാ പറഞ്ഞു തന്നതു്‌. 
പിന്നെ മുകളു്‌ ഓഞ്ചുറു്‌ എന്നിവ എന്റെ അല്ല.. കസേര എന്നതിനു പകരം തക്കേര എന്നു പറഞ്ഞിരുന്ന ഒരാളുടെ ആണു. എനിക്കാ രക്തത്തില്‍ പങ്കില്ല. 
സമയക്കുറവാണു .. ഈ കഥ + കാര്യം മിക്സിങ്ങിനു കാരണം ... :(


അല്ലെങ്കിലും പുസ്തകത്തിന്റെ ഗുണം / ദോഷമാണു എന്നു ഞാന്‍ പറഞ്ഞില്ലല്ലോ .. ഉവ്വോ? എന്റെ അലിഞ്ഞു ചേരലിനെ പറഞ്ഞാല്‍ മതി.

പാര്‍ത്ഥന്‍ said...

പണ്ട്‌ ഞാനും ഒരു കുഞ്ഞിരാമന്റെ കഥ കേട്ടിട്ടുണ്ട്‌. പക്ഷെ അതില്‍ വേറെ ഒരു പാത്രമായിരുന്നു.

smitha adharsh said...

കുഞ്ഞിരാമന്റെ പാത്രക്കഥ മുന്പ് കേട്ടിട്ടുണ്ട്.
നമ്പൂരി മീന്‍ കൂട്ടിയ കഥയും...ന്നാലും,പറഞ്ഞോളൂ..
പിന്നെ..അമ്മേടെ കമന്റ് കലക്കി.
സിനിമ കണ്ടും,പുസ്തകം വായിച്ചും ഒക്കെ ഞാനും,കരയാറുണ്ട്.ഇപ്പോഴും,അതിന് കുറവൊന്നും ഇല്ല.പണ്ടു,"ആകാശ ദൂത്" കണ്ടു കരഞ്ഞു,കരഞ്ഞു..ഞാന്‍ സ്വര്‍ഗത്തില്‍ പോയേനെ..

Anonymous said...

ഈ കഥ മുന്പ് കേട്ടിട്ടുന്ടെങ്ങിലും ആ പാത്രം കാണാന്‍ ഭാഗ്യമുണ്ടയ്ത് ഇന്നാണ്.. :)

പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് നമ്പൂരി കഥ ഇങ്ങു പോരട്ടെ... :)

ഹ ഹ ഹ മോന് പറ്റിയ അമ്മയാണല്ലോ ..

ശ്രീലാല്‍ said...

രാഗിണി എന്തു പറയുന്നു കരിങ്കല്ലേ ? സുഖല്ലേ അവൾക്ക് ? ഉറുമ്പുകളെപിടിച്ച് ഹോമിക്കുന്നുണ്ട് ഞാൻ.

siva // ശിവ said...

കുഞ്ഞിരാമന്റെ കഥ ഇഷ്ടമായി.

മീന്‍വറുത്തതിന്റെ കൂടെ ചോറുണ്ട നമ്പൂതിരിയുടെ കഥയും പിന്നെ കയ്യിലുള്ള എല്ലാ കഥകളും പോസ്റ്റ് ചെയ്യണം...

ഉപാസന || Upasana said...

യക്ഷി വായിച്ച് പേടിച്ച ഇദ്ദേഹത്തോട് എന്ത് പറയാനാണ്.
കുട്ടികള്‍ക്ക് ഇഷ്ടപ്പെടും കുഞ്ഞിരാമക്കഥ.
:-)
ഉപാസന

K C G said...

കരിങ്കല്ലേ ഈ പാത്രക്കഥ ഏതോ ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതായി തോന്നുന്നു..

സിനിമയിലും പുസ്തകത്തിലെ കഥയിലുമൊന്നും ഒരുപാടങ്ങലിഞ്ഞു ചേരണ്ടാട്ടോ . അതു നമ്മുടെ ജീവിത്തതിന്റെ സ്വസ്ഥതയെ ഇല്ലാതാക്കും...

ഇനി കല്ലിന്റെ ബ്ലാങ്കൂര്‍ പോലത്തെ കുറേ വാക്കുകള്‍ - ഇവിടത്തെ മക്കള്‍ ചൊല്ലിയത് : ശീ മാരന്‍(ശ്രീരാമന്‍), ഗോപന്ത് (ഗോതമ്പ്), ഉപ്പുടു(ഉടുപ്പ്), ഓമറ(ഓര്‍മ്മ), നേത്തറെ(നേരത്തേ).....

ഭൂമിപുത്രി said...

സിനിമകണ്ട് കരയാൻ ഇഷ്ട്ടമുള്ള ആൾക്കാരേക്കാണുന്നത് സന്തോഷമുള്ള കാര്യമാൺ ട്ടൊ.

നരിക്കുന്നൻ said...

മുമ്പ് കേട്ടിട്ടുണ്ടെങ്കിലെന്താ ഇതൊക്കെ വീണ്ടും കേൾക്കാൻ, അത് കരിങ്കല്ല് പൊടിച്ച് തേങ്ങല് കൂട്ടി പറയുമ്പോൾ ഒരു രസമുണ്ട്. ആ നമ്പൂരിയുടെ കഥകൂടി പോരട്ടേ. യക്ഷിക്കഥ രാത്രിയാണോ വായിച്ചത്. വീട്ടുകാർക്ക് പണിയുണ്ടാക്കിവെച്ചോ?