ഒരു കത്തു കിട്ടുമ്പോള്‍ "പ്രിയപ്പെട്ട സന്ദീപേ" എന്ന് കാണുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ടാവും. എന്നാല്‍ "പ്രിയപ്പെട്ട സന്ദീപ് "-നു പകരം "പ്രിയപ്പെട്ടവനേ" എന്നായാലോ... ഒരു ചെറിയ അക്ഷരത്തെറ്റുള്ള പോലെ തോന്നും.
എഴുതിയ ആള് പെണ്‍കുട്ടിയാണെങ്കില്‍ തന്നെ അവള് ആ അര്‍ത്ഥത്തിലുള്ള "പ്രിയപ്പെട്ടവള്‍" അല്ലെങ്കില്‍ ആ അഭിസംബോധന ശരിയല്ല..
എന്നാല്‍ ആണൊരുത്തന് തന്നെ എഴുതിയാലോ!!
കഴിഞ്ഞ ആഴ്ച് കിട്ടിയ 2 എഴുത്തുകളില്‍ (ഒരാണ്, ഒരു പെണ്ണു്) ഞാന്‍ പ്രിയപ്പെട്ടവന് ആയിരുന്നു.. :)
അല്ല വെറുതേ പറഞ്ഞെന്നു മാത്രം... :) [Don't misunderstand me ;) ]
ഇന്ന് വായനശാലയില്‍ എന്റെ ഡ്യൂട്ടിയാണു്... തിരക്കിലാണു് സുഹൃത്തുക്കളേ... പോട്ടെ..
എന്റെ അലസതയുടെ ഉദാഹരണം: എന്റെ കയ്യിലുള്ള 8 പ്ളേറ്റുകളും കഴുകാനിരിക്കുന്ന കാരണം.. ഞാന്‍ ഇപ്പോള്‍ മുട്ട (അപ്പം) ചട്ടുകത്തിന്റെ അറ്റത്തു് മടക്കിവെച്ചിട്ടു പതുക്കെ പതുക്കെ കടിച്ചെടുത്താണു് കഴിക്കുന്നതു്!
:(
മടി അല്ല ശരിയായ കാരണം .... എന്റെ കൂടെ താമസിക്കുന്ന ആ പെണ്‍കുട്ടി അവളുടെ എല്ലാ പാത്രങ്ങളും സിങ്കില്‍ വെച്ചു പൂജ തുടങ്ങിയിട്ടു 3-4 ദിവസങ്ങളായി... ഞാന്‍ എന്തു ചെയ്യും?
അവളെക്കുറിച്ചു ഞാന്‍ പിന്നെ ഒരിക്കല്‍ എഴുതാം - ഇപ്പൊ എളുപ്പത്തില്‍ തീരുന്നതല്ല... :)
എന്നാല്‍ ശരി കൂട്ടുകാരേ.... ഞാന്‍ പോട്ടെ.. അല്ലെങ്കില്‍ ട്രെയിന്‍ അതിന്റെ പാട്ടിനു പോകും.. :)
പിന്നെ... ചിത്രങ്ങള്‍ ... എന്റെ ബാല്‍ക്കണിയില്‍ നിന്നു ഞാന്‍ എടുത്ത ചിത്രങ്ങള്‍ ... അടുത്തുള്ള വയലില്‍ കളിവീടുണ്ടാക്കിക്കളിക്കുന്ന കുട്ടികള്‍, അവരുടെ സൈക്കിളുകളും.
സസ്നേഹം... കരിങ്കല്ല്.
~
22 comments:
എഴുതിയ ആള് പെണ്‍കുട്ടിയാണെങ്കില്‍ തന്നെ അവള് ആ അര്‍ത്ഥത്തിലുള്ള "പ്രിയപ്പെട്ടവള്‍" അല്ലെങ്കില്‍ ആ അഭിസംബോധന ശരിയല്ല..
എന്നാല്‍ ആണൊരുത്തന് തന്നെ എഴുതിയാലോ!?
- കരിങ്കല്ല്
കരിങ്കല്ലേ.........ഇവിടെ കണ്ട്തിലും പരിചയപ്പെട്ടതിലും സന്തോഷം.
അല്ല...അപ്പോ വസ്ത്രമലക്കാനുള്ള മടി കൊണ്ടിപ്പോ എന്താ ചെയ്യുന്നത്?.........
:
എന്തായാലും അപ്പം തിന്നാന്‍ ഒരു പുതിയ വഴി കണ്ടുപിടിച്ചു തന്നതിന് നന്ദി.
karinkalline parichayappettathil santhoshamm... kazhinja postile photos super aanu...
സപ്ന, എനിക്കും സന്തോഷം...
തോന്ന്യാസീ... "വേണ്ട മോനെ വേണ്ട മോനെ... " - ഞാന്‍ അത്രക്കേ പറയുന്നുള്ളൂ...
അനൂപ്.. :)
മലമൂട്ടിലെ ചേട്ടായി.. പുതിയ വഴികള്‍ കണ്ടുപിടിക്കുമ്പോള്‍ അറിയിക്കാം... പിന്നേ.. ഇപ്പോഴത്തതിന്റെ റോയല്‍റ്റി വേണം ട്ടോ! :)
ഇടയില്‍ കുത്തുകള്‍ വീണ ക്രാക്കേ... സന്തോഷം, നന്ദി... :)
സന്ദീപേ...
പ്രിയപ്പെട്ടവനായാലും അല്ലെങ്കിലും പാത്രം കഴുകാതിരുന്ന് ഇനി നേരെ ചട്ടിയില്‍ നിന്നും കഴിയ്ക്കേണ്ടി വരും ട്ടാ... ;)
പിന്നെ, അവിടുത്തെ ചിത്രങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക ഭംഗി...
:)
ഇന്നലെ എല്ലാ പാത്രങ്ങളും കഴുകി... :)
ഇനി 3-4 ദിവസത്തേക്കു കുഴപ്പമില്ല...
പിന്നെ ചിത്രങ്ങളുടെ ഭംഗിയുടെ ക്രെഡിറ്റ് എനിക്ക് തരാവുന്നതാണല്ലോ.... എന്തിനാ വെറുതെ സ്ഥലത്തിനു മാത്രം കൊടുക്കുന്നേ? ;)
ശരി, ഫോട്ടോഗ്രാഫര്‍ക്കും തന്നിരിയ്ക്കുന്നു, ചിത്രങ്ങളുടെ ക്രെഡിറ്റ്!
:)
പാത്രം കഴുകീത് നന്നായീട്ടോ. ;)
:)
പ്രിയപ്പെട്ടവനേ കരിങ്കല്ലേ......
ഇനി ചോറ് കലത്തില്‍ നിന്ന് കഴിക്കും. ഈ മടി കൈ കഴുകാനും കൂടി ഉണ്ടായാല്‍ പിന്നെ രക്ഷപ്പെട്ടു.....
ആ പൂക്കളുടെ ചിത്രങ്ങള്‍ നല്ല മിഴിവാര്ന്നത്....
അതിലൊന്നു ഞാന്‍ കട്ടു. ഏതെന്നു പറ.
@ഗീത
1. അതിനല്ലേ കത്തിയും മുള്ളും... (ഇതു യൂറോപ്പല്ലേ... ;) )
2. എടുത്ത ചിത്രം ആദ്യത്തേതായിരിക്കണം... ആണോ?
1.എന്തേ ‘പ്രിയപ്പെട്ടവനേ’ എന്നു വിളിച്ചതില്‍ പ്രതിഷേധം പ്രകടിപ്പിച്ചില്ല?
2. ചോറ് ആദ്യം കറിയും കൂട്ടാനുമൊക്കെ ഒഴിച്ച് കൈ കൊണ്ടു കുഴച്ച് ഒരു ഉരുളയാക്കി വയ്ക്കും. എന്നിട്ട് ഇടത്തേ കൈയില്‍ ഫോര്‍ക് പിടിച്ച്, എച്ചിലു പറ്റിയ വലത്തേ കൈയില്‍ എടുത്ത കത്തി കൊണ്ട് ആ ചോറുരുളയെ മെല്ലെ ഫോര്‍ക്കിലേക്ക് നീക്കിവയ്ക്കും..എന്നിട്ട് സൂക്ഷിച്ചു ..സൂക്ഷിച്ച് ..ഫോര്ക്കുയര്ത്തി, മുഖം മാക്സിമം താഴേക്കു താഴ്ത്തി ആ ഉരുള വായ്ക്കകത്താക്കും...
കരിങ്കല്ലു കത്തിയും മുള്ളും ഉപയോഗിച്ചു ചോറുണ്ണുന്ന കാഴ്ച.....
ഹാ എത്ര നയനാനന്ദകരമായ കാഴ്ച......
3. ആദ്യത്തെചിത്രമല്ല എടുത്തത്. വക്രബുദ്ധിയുപയോഗിച്ചു കണ്ടുപിടിക്കൂ.....
ഇപ്പൊ ക്ളാസ്സില്‍ പോണം ... വന്നിട്ട് മറുപടി തരാംട്ടോ... :)
@ഗീതാഗീതികള്‍
1. 'പ്രിയപ്പെട്ടവനേ’ എന്നു വിളിച്ചതില്‍ ഞാന്‍ പ്രതികരിക്കണോ?? :) ആരെങ്കിലും സ്നേഹത്തോടെ അങ്ങനെ വിളിച്ചാല്‍ സന്തോഷം. ;) {അങ്ങനെ ഇപ്പൊ എന്നെ ബൂലോകത്ത് കുടുക്കാന്‍ നോക്കണ്ട.} ;)
2. വേണ്ട മോളെ.. വേണ്ട മോളെ.. കത്തിയും മുള്ളുമൊക്കെ ഞാന്‍ അസ്സലായി ഉപയോഗിക്കും. എന്തൊക്കെപ്പറഞ്ഞാലും നല്ല അസ്സല് ഭാവന! :)
3. പൊന്നു ഗീതാഗീതി-ഗീതേ.... എന്നെ ഇങ്ങനെ കുഴക്കല്ലേ. അതിനു മാത്രമുള്ള വക്രബുദ്ധിയൊന്നും എനിക്കില്ല.. :(
കാളിന്ദീതീരത്തെ വിലാസങ്ങളും വായിക്കുന്നുണ്ടല്ലേ...! ;)
ഓ, ഇത്രേയുള്ളോ മറുപടി.
ഞാന്‍ വിചാരിച്ചു ഭയങ്കരമായതെന്തോ ....
പിന്നെ മോനേ, കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന എന്നെക്കേറി മോളേ എന്നൊക്കെ വിളിച്ചു കൊടും പാപം തലയിലേറ്റിവയ്ക്കാതെ...
ഗീത മുത്തശ്ശി.
സ്ത്രീജനങ്ങളോട് ഞാന്‍ എപ്പോഴും സോഫ്റ്റ് ആയേ പെരുമാറാറുള്ളൂ... (Chivalrous)
അതുകൊണ്ടു തന്നെ ഈ മൃദുലമായ പ്രതികരണം...
ആഹാ... കുഴിയിലേക്കു കാലും നീട്ടിയിരിക്കാണെന്നോ...
എന്നാല്‍ ശരി.. മുത്തശ്ശീ... ആ "വേണ്ട മോളെ.. വേണ്ട മോളെ" എന്നുള്ളത് സ്വപ്നക്കൂട് എന്ന ചിത്രത്തിലെ പാട്ടാണു കേട്ടോ?
ഓഫ്: കമന്റുകള്‍ കണ്ടിട്ടു, ഒരു 20 വയസ്സുകാരിയുടെ പക്വത പോലും കണ്ടില്ല... തെറ്റിദ്ധരിച്ചതില്‍ തെറ്റുണ്ടോ? ;) ;) [Proof: Your German Skills] ;) {thamaashayaanae}
Oh, really! Can't but admire your chivalry!
പിന്നെ ആ പാട്ടൊക്കെ എനിക്കും അറിയാം. ആ തോന്ന്യാസിക്കും പാടിക്കൊടുത്തിട്ടുണ്ടല്ലോ. പക്ഷേ ആ ജെര്‍മന്‍ കമന്റ് കാണുന്നേനും മുന്‍പല്ലേ ആ പാട്ട് എനിക്കു പാടിത്തന്നത്. അതുകൊണ്ട് എന്റെ പക്വതയില്ലായ്മ കണ്ടാണ് പാടിത്തന്നത് എന്നു പറയാതെ....
പിന്നെ വിവരം സ്വല്പ്പം കുറവാണല്ലേ?
1. വാര്‍ദ്ധക്യം = രണ്ടാം ബാല്യം.(കേട്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ കേട്ടോളൂ...)അപ്പോള്‍ 20 വയസ്സിന്റെ പക്വതപോലും കാണീല്ല.
2. ജര്‍മ്മന്‍ എനിക്കറിയാവുന്ന അത്രപോലും അറിയില്ല. എന്നിട്ടാണ് എന്റെ അപാര ജര്‍മ്മന്‍ പാണ്ഡിത്യത്തെ കളിയാക്കുന്നത്...
ഇത്രേം തമാശിച്ചത്.
ഇനി സീരിയസ് : ആ ജര്‍മ്മന്‍ അപ്രൂവ് ചെയ്യില്ലാ എന്നായിരുന്നു കരുതിയേ....അതു വല്ല തെറിയോ മറ്റൊ ആണേല്‍ അങ്ങു ഡിലീറ്റിയേക്കൂ.
(എനിക്കിങ്ങനെ വല്ലോരേയും കളിയാക്കാനൊക്കെ വല്യ ഇഷ്ടാ...കരിങ്കല്ലിന്റെ പ്രിയപ്പെട്ടവനെ എന്ന പോസ്റ്റ് കണ്ടിട്ട് ഒന്നു പ്രകോപിപ്പിക്കാം എന്നുകരുതി....അതാ അങ്ങനെതന്നെ വിളിച്ചു കൊണ്ട് കമന്റിയത്.ക്ഷമി.)
അപ്പോ മുത്തശ്ശി പൂവ്വാ മക്കളേ...
ഇന്നോ നാളെയോ ചാവും. ഭസ്മം കാളിന്ദിയിലൊഴുക്കുമായിരിക്കും.....(കാളിന്ദീ തീരത്തെത്തിയപ്പോഴാ ഉള്ളില്‍ the butter of chivalry ഒളിപ്പിച്ചു വച്ചേയ്ക്കുന്ന ഈ കരിങ്കല്ല് കണ്ണില്‍ പെട്ടത്.)
മക്കളു നന്നായി വാ.....
(നമ്മളിങ്ങനെ കമന്റും മറുകമന്റുമായി കഴിഞ്ഞാല്‍ ഭയങ്കര കൂട്ടായിപ്പോകും......)
@_ഗീതാഗീതികള്‍
മറുപടി ഞാന്‍ ഇമെയിലില്‍ അയച്ചിട്ടുണ്ട്.. (rediffmail id)
----
(നമ്മളിങ്ങനെ കമന്റും മറുകമന്റുമായി കഴിഞ്ഞാല്‍ ഭയങ്കര കൂട്ടായിപ്പോകും......)
ആവുന്നതില്‍ എനിക്കു വിരോധം ഇല്ല..! സത്യം പറഞ്ഞാല്‍ ഇത്തിരി ഇഷ്ടക്കേടില്ലായ്ക ഇല്ലാതെയും ഇല്ല :)
qw_er_ty
_qw_er_ty_
qwerty
_qwerty_
അതേയ്, കുറച്ചു dispossible plates വാങ്ങി വയ്ക്കൂ.അപ്പോള്‍ പിന്നെ സൌകര്യമായില്ലേ?
പിന്നെ,ഫോട്ടോസ് നല്ലതാണേ...കളിവീടൊക്കെ ഹൈ ടെക് ആയി അല്ലെ,മാഷേ..??
Post a Comment