വിയറ്റ്നാമില്‍ നിന്നുള്ള ഒരു പയ്യനാണ് തൊട്ടപ്പുറത്തെ മുറിയില്‍ താമസിക്കുന്നത് … ഇടക്കൊക്കെ അവന്റെ ‘കൂട്ടുകാരിയും’ കൂടെ വന്നു താമസിക്കാറുണ്ട്.
രണ്ടു പേരും വളരെ നല്ലവര്‍. ചിലപ്പോഴൊക്കെ ഭയങ്കര പാചകപരിപാടികള്‍ ഉണ്ടാവാറുണ്ട്. ചില ദിവസങ്ങളില്‍ ധാരാളം വെളുത്തുള്ളി ഒക്കെ ചേര്‍ത്തുള്ള പരിപാടികള്‍ ആയിരിക്കും. അന്നു മാത്രം ഞാന്‍ ഒന്നും അവരുടെ കയ്യില്‍ നിന്നു കഴിക്കില്ല. (എനിക്കു വെളുത്തുള്ളി ഇഷ്ടമല്ല)
ഇന്നലെ രാവിലെ ഞാന്‍ അടുക്കളയില്‍ ഇരുന്നു എന്തോ വായിക്കുമ്പോള്‍ കഥാനായിക ഉറക്കചടവോടെ വന്നു. വന്നയുടനെ എന്തൊക്കെയോ പച്ചക്കറികള്‍ എടുത്തു നുറുക്കാനും മുറിക്കാനും അരിയാനും ഒക്കെ തുടങ്ങി. ആദ്യം ഞാന്‍ അത്ര ശ്രദ്ധിച്ചില്ല. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോഴാണു് ഞാന്‍ ശ്രദ്ധിച്ചതു്.
(ബൈ ദ വേ.. ഞാന്‍ ഇപ്പൊഴും അടുക്കളയിലെ കൌച്ചിലിരുന്നു, ലാപ്പ്ടോപ്പ് മടിയില്‍ വെച്ചു, ചായയും കുടിച്ചു്, റിഷാര്‍ട്ട് ബേക്കറിയിലെ കേയ്ക്കും കഴിച്ചു... ജൂലൈ മലര്‍കളേ എന്ന പാട്ടും കേട്ടാണു് ബ്ലോഗ്ഗുന്നതു്... ഇവിടെ രാവിലത്തെ ഇളം വെയിലിലിരുന്നു, മുമ്പിലെ നഴ്സറിയിലെ കൊച്ചു കുട്ടികളുടെ കളിയും കണ്ടിരിക്കുന്നതു് ... അതൊരു സുഖം തന്നെയാണേ. :) )
അപ്പൊ പറഞ്ഞു വന്നതു് … ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നു അരിഞ്ഞ പച്ചക്കറികള്‍.
ചോദിച്ചപ്പോഴല്ലേ പിടികിട്ടിയതു്. അവരൊരു പാര്‍ട്ടിക്കു് പോകുന്നു. അവിടേക്കുള്ള സ്പ്രിങ്ങ് റോളുകളുടെ മൊത്തക്കച്ചവടം ഇവര്‍ക്കാണത്രേ.
ഞാന്‍ പിന്നെ എന്റെ മുറിയിലേക്കു് പോയി.
കുറച്ചു് കഴിഞ്ഞു വന്നപ്പോള്‍ അടുക്കള ഒരു വിസ്മയലോകമായി മാറിയിരുന്നു. അവനും അവളും ഒരുമിച്ചു ജോലിയെടുക്കുന്നു.
അവള് റോളുകള്‍ ഉണ്ടാക്കുന്നു.
അവന് വറുത്തെടുക്കുന്നു.
ഞാന്‍ ഇടക്കൊക്കെ ഓരോന്നെടുത്തു തിന്നുന്നു ;) (അതിന്റെ ഫോട്ടോ ഇല്ല ;) )
അപ്പോഴല്ലേ എനിക്കു തോന്നിയതു്. നിങ്ങളെയൊക്കെ ഒന്നു ചെറുതായി കൊതിപ്പിക്കാം എന്നു. :)
ഇതാ മറ്റൊരു ഫോട്ടോ കൂടി.
ആ കുക്കറില്‍ എനിക്കുള്ള ബിരിയാണി .. ഇന്നലെ ബിരിയാണിയായിരുന്നു! :)
ഇനി എല്ലാര്ക്കും നല്ലൊരു വിഷു ആശംസിച്ചിട്ടു് ഞാന്‍ എന്റെ തിരക്കേറിയ ദിവസത്തിലേക്കു് കടക്കട്ടെ..
സസ്നേഹം, ഞാന്‍.