Tuesday, May 19, 2009

ശങ്കരാടിയും ഞാനും പിന്നെ അടൂരും

ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിരി കമ്മിയായിരുന്നു. അതു മാത്രമല്ലാട്ടോ… ആശയ ദാരിദ്ര്യത്തിന്റെ വിപരീതവും ഉണ്ടായിരുന്നു. എന്തെല്ലാം എഴുതും എന്നൊരു ശങ്ക.

എന്നാല്‍ ആശയങ്ങളില്‍ അധികവും സെന്‍സര്‍ ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായിരുന്നതിനാല്‍ ഒന്നും എഴുതിയില്ല.

അതിനിടയില്‍ ഒരു വീടുമാറ്റവും നടന്നിരുന്നു.. ഇന്നു അതാണു് വിഷയം.

കഴിഞ്ഞ മാസം ഏതാണ്ടിതേ സമയത്ത് എനിക്കൊന്നു വീടുമാറാന്‍ തോന്നി. മ്യൂണിക്കില്‍ പുതിയ വീടു് കണ്ടെത്തല്‍ എളുപ്പമല്ല എന്നൊരു കിംവദന്തി/കേട്ടുകേള്‍വി ഉണ്ടെങ്കിലും എനിക്കു അന്വേഷണം തുടങ്ങി 2 ദിവസത്തിന്നുള്ളില്‍ പുതിയ സ്ഥലം കിട്ടി.

ഭാര്യ ഉപേക്ഷിച്ചിട്ടു പോയ, 64 വയസ്സുകാരനായ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്‍ – അയാളാണെന്റെ ലാന്‍ഡ്‌ലോര്‍ഡ്. ഞാനും അദ്ദേഹവും ഒരു ഇറാനിപ്പയനും ഒരു കൂരയ്ക്കു് കീഴില്‍.  ഒരോരുത്തര്‍ക്കും സ്വന്തമായി ഓരോ മുറി; പിന്നെ അടുക്കള, കുളിമുറി എന്നിവ പങ്കുകച്ചവടം.

ഇറാനിപ്പയന്‍ പയ്യന്‍ ഒന്നുമല്ലാട്ടോ – 38 വയസ്സായി… ഇപ്പൊ ചെയ്യുന്നത് 3-ആമത്തെ മാസ്റ്റേഴ്സ്. ഒരേ ഒരു കുഴപ്പം മാത്രമുള്ളതെന്തെന്നാല്‍, ഇപ്പോഴും വീട്ടീല്‍ നിന്നാ സാമ്പത്തിക സപ്പോര്‍ട്ട്. പിതാശ്രീക്കവിടെ വല്ല ഏണ്ണക്കിണറിന്റെ ബിസിനസ്സായിരിക്കും. :)

ഒരു “സല്‍ഗുണം” ഉള്ളതെന്താന്നു വെച്ചാല്‍ – എല്ലാ നാലു വാക്കുകളില്‍ ഒരെണ്ണം ഷിറ്റ്, അല്ലെങ്കില്‍ f*ck ഇതായിരിക്കും. എനിക്കാണെങ്കില്‍ അസഭ്യം പറച്ചില്‍ തീരെ ഇഷ്ടമല്ല. ആളൊരു പാവമൊക്കെയാണെങ്കിലും ഇതെനിക്കു് ഇഷ്ടമല്ല. അതു കാരണം ഞാന്‍ അധികം മിണ്ടാന്‍ പോവാറില്ല.

പിന്നെ ഉള്ള ഒരു കുഴപ്പം ഒരു സ്വീഡന്‍ പ്രേമമാണു്. കുറച്ചു കാലം സ്വീഡനില്‍ ഉണ്ടായിരുന്നതുകൊണ്ട്, സ്വീഡന്‍-സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തതൊക്കെ മുകളില്‍ പറഞ്ഞ രണ്ടു വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കുന്ന ഒരു ചെറിയ പ്രശ്നം. ഉള്ളതു കൊണ്ട് സന്തോഷമായി ജീവിച്ചൂടേ?

ഇനി നമ്മുടെ പോലീസങ്കിള്‍ ആവട്ടെ, ഒരു രസികനാണു്. ഇവിടെ ആണു് ശങ്കരാടി കടന്നു വരുന്നതു്. അനിയത്തിപ്രാവിലെ മിലിട്ടറി അങ്കിള്‍ തന്നെ. ഞാന്‍ അദ്ദേഹത്തോടു് ജര്‍മ്മനില്‍ സംസാരിക്കുന്നതിനാലാവാം എന്നോടു അത്യാ‍വശ്യം ഫ്രണ്ട്‌ലിയാണു്.

(സത്യം പറഞ്ഞാല്‍ പുട്ടിനു നാളികേരം ചേര്‍ക്കുന്ന പോലെ അതെ/ശരിയാണു്/ഉവ്വോ?/ശരിക്കും?/അതിമനോഹരം/തീര്‍ച്ചയായും എന്നൊക്കെ ഇടക്ക് പറയണം എന്നേ ഉള്ളൂ. ബാക്കിയൊക്കെ ആളു തന്നെ പറഞ്ഞോളും. അതും “അന്നു സെവെന്റി ത്രീയില്‍ ഞാന്‍ ബെര്‍ലിനില്‍ ആയിരുന്നപ്പോള്‍..” – ഇതാണു് റേയ്ഞ്ചു് )

ഒരു ദിവസം രാവിലെ പുള്ളി നമ്മുടെ ഇറാനിയെ എഴുന്നേല്‍പ്പിച്ചു പറഞ്ഞു – “ഇപ്പൊ ഇറങ്ങണം ഇവിടുന്നു്. നീ വാടക തന്നിട്ടില്ല.. ഇതു സത്രമല്ല എന്നൊക്കെ”. പാവം ഇറാനി – അവന്‍ താമസിക്കാന്‍ വരുന്നതിനു മുമ്പ് വാടക കൊടുത്തപ്പോള്‍ അങ്കിള്‍ പറഞ്ഞതാണു് സാവകാശം മതി, ആദ്യം കയറിത്താമസിക്കാന്‍. :)

എന്തായാലും ഇറാനി പേടിച്ചു – അവന്‍ പറയുന്നത് ഇതാണു് – “ഷി**! ഞാന്‍ എല്ലാം പായ്ക്കു ചെയ്തു വെക്കാം.. എന്നാ, എപ്പോഴാ ഇറങ്ങാന്‍ പറയാ എന്നറിയില്ലല്ലോ”, എന്നു.

എനിക്കെന്തായാലും പേടിയൊന്നും ഇല്ല. എന്നാലും ഒരിത്തിരി സോപ്പിടുന്നതില്‍ വിരോധം ഇല്ലല്ലോ. അയാളു ചുമ്മാ ഒരു കിറുക്കിനു പറയുന്നതാണു്. ആളു ശുദ്ധപാവമാ.

ഉദാഹരണത്തിന്നു്: ഇന്ന് എന്റെ ഒരു സുഹൃത്ത് വരുന്നുണ്ട് എന്നെക്കാണാന്‍. ഒരിടത്തു പോകുന്ന വഴിക്കു് ഇന്നു രാത്രി എന്റെ കൂടെ തങ്ങുന്നു. അപ്പൊ, ഞാന്‍ ഇന്നലെ നമ്മുടെ അങ്കിളിന്റെ അടുത്തു പറഞ്ഞു … ഇങ്ങനെ ഒരു സുഹൃത്തു് വരുന്നുണ്ട്. (സീനുണ്ടാക്കരുതല്ലോ ഒരാള്‍ക്കേ വാടകക്ക് തന്നിട്ടുള്ളൂ എന്നൊക്കെ) …

പോലീസങ്കിള്‍ പറഞ്ഞു – “സുഹൃത്തുക്കളാവുമ്പോ ഇന്നു വന്നു നാളെ പോയാലെങ്ങനെയാ? ഒരു 3-4 ദിവസം ഒക്കെ നിക്കണ്ടേ… ഒരു 3-4 ദിവസം കൂടെ നിര്‍ത്തിയിട്ടു വിട്ടാല്‍ മതി” എന്നു്. ഇതാ‍ണു പുള്ളീക്കാരന്‍. (ഇനി ഇന്നറിയാം ബാക്കി :) )

ഇനി അടൂര്‍.

ഇവിടെ മ്യൂണിക്കില്‍ അടൂര്‍ ചലച്ചിത്ര മേള. രണ്ടു സിനിമകള്‍ കണ്ടു, ഇന്നു എലിപ്പത്തായം – ഈ സുഹൃത്തു വരുന്നതിനാല്‍ അതു കാണാന് പോവാനാവില്ല. എന്നാലും ബാക്കിയുള്ളവ കാണണം – മതിലുകള്‍, നിഴല്‍ക്കുത്ത് … മുതലായവ.

അപ്പൊ, തിരക്കില്‍ എഴുതിയ കാരണം പോളിഷിങ്ങൊന്നും ഇല്ല. കിട്ടിയ പോല വായിക്കൂ… പരാതി പറയാതെ, തോന്നിയ പോലെ കമന്റൂ.

(താഴെ ഉള്ളതു് 2-3 സംശയാലുക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണു്)

PS. ചോദിച്ചു ബുദ്ധിമുട്ടണ്ട; അതെ സുഹൃത്ത് പെണ്‍കുട്ടിയാണു്. ‍

9 comments:

Sands | കരിങ്കല്ല് said...

ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിരി കമ്മിയായിരുന്നു. അതു മാത്രമല്ലാട്ടോ… ആശയ ദാരിദ്ര്യത്തിന്റെ വിപരീതവും ഉണ്ടായിരുന്നു. എന്തെല്ലാം എഴുതും എന്നൊരു ശങ്ക.

കാളിന്ദി said...

അപ്പൊ ഞാൻ തന്നെ തുടങ്ങാം. കുറെ കാലമായി കാത്തിരിക്കുന്നു, അതുകൊണ്ട് പെട്ടെന്ന് വായിച്ചു.നന്നായിട്ടുണ്ട്. പിന്നെ ഒരു കാര്യം അനിയത്തിപ്രാവിൽ(സിനിമ) അടി വരുന്നതു ശങ്കരാടിയിൽ നിന്നല്ല, മുഴുവൻ പുറത്തുനിന്നാണ്. സുഹൃത്ത് പെണ്‍കുട്ടിയാണു് എന്നു പറയണ്ട ആവശ്യം ഇല്ല, ഞങ്ങൾ ഊഹിച്ചു :)

Rare Rose said...

കരിങ്കല്ലേ..,ആശയസമ്പത്ത് കൂടിയാലും കുഴപ്പാണെന്നിപ്പോള്‍ മനസ്സിലായി...എന്തെല്ലാം എഴുതുമെന്നൊക്കെ കണ്‍ഫ്യൂഷന്‍ അടിച്ചു ആകെ കുഴപ്പാവും അല്ലേ..പിന്നെ അടൂരിന്റെ സിനിമ‍കളില്‍ ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള മതിലുകള്‍ മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂവെന്നാണോര്‍മ്മ..ബഷീറിന്റെ എഴുത്തു പോലെ നല്ലൊരു രസികന്‍ സിനിമ..

കാളിന്ദി ചേച്ചി പറഞ്ഞ പോലെ സുഹൃത്തിന്റെ കാര്യം എടുത്തു പറയേണ്ട ആവശ്യമേയില്ലല്ലോ...;)

ശ്രീ said...

അപ്പോ ഇതിനെടേല്‍ സ്ഥലവും മാറിയോ? നമ്മുടെ പഴയ സ്ഥലം പോലെ പ്രകൃതിരമണീയമായ സ്ഥലം തന്നെ ആണോ ഇതും? (കുറച്ചു പോട്ടംസ് എല്ലാം എടുത്ത് പോസ്റ്റെന്നേ)

അങ്കിള്‍ ആളു കൊള്ളാമല്ലോ :)

അനില്‍@ബ്ലോഗ് // anil said...

ഓഹോ, അങ്ങിനെയോ !
സുഹൃത്ത് പെണ്‍കുട്ടിയാണെന്ന് പോലീസങ്കിള്‍ അറിഞ്ഞു കാണും , അതാ..
:)

കണ്ണനുണ്ണി said...

കഷ്ടകാലം ചിലപ്പോ ഓട്ടോ പിടിച്ചും വരാം...ഹി ഹി ...

Anonymous said...

വളരെ യാദ്രുശ്ചികമായി വന്നതാണ്‌ ഈ ബ്ലോഗിൽ.എഴുത്തിന്റെ style ഇഷ്ടപ്പെട്ടു.ഇനിയുംവരാം.പഴേതൊക്കെ വായിച്ചോണ്ടിരിക്കുന്നു.:D

smitha adharsh said...

കുറേക്കാലമായല്ലോ കണ്ടിട്ട്..തിരക്കിലായിരിക്കും എന്ന് ഊഹിച്ചു..
പുതിയ വിശേഷങ്ങള്‍ അറിയിച്ചതില്‍ സന്തോഷം..
ശ്രീ ചോദിച്ചതുപോലെ പുതിയ പുതിയ താമസ അതലം കാണാന്‍ നല്ല ഭംഗിയാണോ?

K C G said...

ഇപ്പോഴേക്കും പൊലീസങ്കിളിന്റെ വീട്ടില്‍ നിന്നും കെട്ടിപ്പെറുക്കിക്കാണുമല്ലോ അല്ലേ?