Monday, March 16, 2009

വാടകക്കൊലയാളിയാണു് ഞാന്‍ ചക്കരേ


ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു നഗരത്തില്‍ പോയിരുന്നു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍.Mord_ist_mein_Geschft_Liebling_Poster_01

അവിടെ വെച്ചു് ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി – ഒരു ജര്‍മ്മന്‍ സിനിമ. അതിന്റെ പേരാണു് പോസ്റ്റിന്റെ ടൈറ്റില്‍. വലിയ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു തമാശ സിനിമ. 

തമാശ മനസ്സിലാക്കാനാണു് ഭാഷാപാടവം ഏറ്റവും വേണ്ടതു് എന്നു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്റെ ഭാഷ നന്നായിരിക്കുന്നു. (അതോ ഇനി എനിക്കു് തമാശകള്‍ തെറ്റി മനസ്സിലായതോ!)

ഒരു പ്രശസ്തനായ എഴുത്തുകാരന്‍ – പുസ്തകങ്ങള്‍ക്കേ പ്രശസ്തിയുള്ളൂ.. എഴുത്തുകാരന്‍ ഒളിവിലാണ്. (കാരണം, അയാള്‍ എഴുതുന്നതൊക്കെ അധോലോകക്കഥകളാണു്.. അയാളെ കൊല്ലാന്‍ നടക്കുകയാണു് അധോലോകക്കാര്‍)

എഴുത്തുകാരനെ കൊല്ലാനായി പോകുന്ന വാടകക്കൊലയാളിയും, എഴുത്തുകാരനെ പുറം ലോകത്തിനു പരിചയപ്പെടുത്താനായി പ്രയത്നിക്കുന്ന സ്ത്രീയും ഏതാണ്ടൊരേ സമയത്ത് അയാളുടെ ഹോട്ടലില്‍ എത്തുന്നു. എഴുത്തുകാരനെ കൊന്നു പുറത്തേക്കെറിഞ്ഞുകൊണ്ടിരിക്കുന്ന കൊലയാളി വാതിലില്‍ അരോ മുട്ടുന്നതു് കേള്‍ക്കുന്നു.

കടന്നു വരുന്നതു് നായിക… കൊലയാളിയാണെന്നു പറഞ്ഞിട്ടും നായികക്കു് വിശ്വാസമാവുന്നില്ല. എഴുത്തുകാരന്റെ നുണയാണതെന്നു വിശ്വസിക്കുന്നു അവള്‍… 

എഴുത്തുകാരന്‍ മരിച്ചിട്ടില്ല എന്നു വിചാരിച്ചു്, കൊലയാളിയെ എഴുത്തുകാരനെന്നു വിശ്വസിച്ചു് വേട്ടയാടുന്ന അധോലോകം…

ഇതൊക്കെ നല്ല നര്‍മ്മം ചേര്‍ത്തവതരിപ്പിച്ചിരിക്കുന്നു സിനിമയില്‍. മലയാളത്തിലേക്കൊക്കെ മൊഴിമാറ്റം നടത്താവുന്ന സിനിമയാണു്.

ഞാന്‍ 2-3 ജര്‍മ്മന്‍ സിനിമകള്‍ മുമ്പും കണ്ടിട്ടുണ്ട്.. ഇതു വരെ കണ്ട ജര്‍മ്മന്‍ സിനിമകള്‍ ഒക്കെ നല്ലതായിരുന്നു. ചിലതിന്റെ ഒന്നും പേരുകള്‍ പോലും എനിക്കു തര്‍ജ്ജമ ചെയ്യാന്‍ wfsilt സാധിക്കുന്നില്ല. “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” – ഇതായിരുന്നു അതിലെ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ..

പ്രസവത്തോടെ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ കഥ. അമ്മയെ കൊന്നതു് താനാണു് എന്നൊരു തോന്നല്‍ അവനില്‍ മുളക്കുന്നു.. അവന്റെ ചുറ്റും നടക്കുന്ന കുഞ്ഞു കാര്യങ്ങളും, അവന്റെ പേടിയും ഒക്കെത്തന്നെ ഇതിവൃത്തം.

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

കൂടെ പോകാന്‍ മാത്രം അരും ഇല്ല. :( ;)

എന്നാലിനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. രാത്രി യാത്രയില്ല.

സ്നേഹാദരങ്ങളോടെ, ഞാന്‍.

14 comments:

Sands | കരിങ്കല്ല് said...

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെ , പോയിത്തുടങ്ങണം. എത്ര നല്ല ടൈറ്റിലുകള്‍ ...

Bindhu Unny said...

ഇതിന്റെയൊക്കെ ഡിവിഡി കിട്ടിയാല്‍ കാണണം. പേരെഴുതി എടുത്തേക്കാം.
ജര്‍മ്മന്‍ കൂട്ടുകാരാരും ഇല്ലേ സിനിമ കാണാന്‍ കൂട്ടിന്? :-)

Anonymous said...

ജര്‍മ്മനിയിലെ കുട്ടികള്‍,ഒരാള്‍ സ്കൂളില്‍ കൂട്ടക്കൊല നടത്തി, മറ്റൊരാള്‍ ബോംബ് വക്കാന്‍ ശ്രമിച്ചു, എന്നൊക്കെ പത്രത്തില്‍ കണ്ടു. അധോലോക സിനിമകള്‍ കണ്ടിട്ടാവുമോ!

അനില്‍@ബ്ലോഗ് // anil said...

:)

Sands | കരിങ്കല്ല് said...

@പ്രിയ...
സംഭവം ശരിയാണു... ഞാ‍ന്‍ എഴുതിയ ടൈറ്റിലുകള്‍ ഇവിടെ അത്ര നല്ലതൊന്നും അല്ല.. കേട്ടാല്‍ ഒരു സുഖമില്ലാത്തവ. എന്നാലും സിനിമകള്‍ നല്ലതാട്ടോ...

@ബിന്ദുചേച്ചി..
നാട്ടില്‍ കിട്ടുമോ എന്നറിയില്ല.. സാദ്ധ്യത കുറവാ ഇല്ലേ?

@അനോണി
ഹേയ് അതൊന്നുമല്ല... ഞാനീപ്പറഞ്ഞ സിനിമകളില്‍ മണ്ടന്മാരായ അധോലോകമാണു് ... തമാശ അധോലോകം... അതൊക്കെ ആള്‍ക്കരെ നന്നാക്കുകയേ ഉള്ളൂ...

@അനില്‍
നന്ദി.

smitha adharsh said...

അപ്പൊ,ജര്‍മ്മന്‍ നന്നായി പഠിച്ചു അല്ലെ?
നല്ല കുട്ടി..
ഇനീം,ഇനീം സിനിമകള്‍ കാണൂ..
വിശേഷങ്ങള്‍ എഴുതൂ..
പറഞ്ഞപോലെ,നല്ല ടൈറ്റിലുകള്‍ ട്ടോ....
നമ്മുടെ മലയാളം സിനിമയ്ക്കും ഇങ്ങനെ പെരിട്ടാലെന്താ?
അല്ല...എപ്പോഴും,എപ്പോഴും....തൂവാനത്തുമ്പികള്‍,മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നൊക്കെ പേരിടാന്‍ പറ്റ്വോ? ല്ലേ?ഒരു സിനിമേടെ പേര് വേറെ സിനിമയ്ക്ക് ഇടാന്‍ പറ്റില്ലല്ലോ..അല്ലെ?

Rare Rose said...

കരിങ്കല്ലേ..,എന്തെന്തു വിചിത്രമായ പേരുകള്‍..!!..എന്നിട്ടാ വാടകക്കൊലയാളി സിനിമേടെ അവസാനം എന്തായി...അ‍ത്രേം പറഞ്ഞിട്ട് സസ്പെന്‍സില്‍ വെച്ചു നിര്‍ത്തിക്കളഞ്ഞല്ലേ...:)

പിന്നെ “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” എന്ന തലക്കെട്ട് കേട്ട് എന്തോ ഒരു കുഴപ്പം തോന്നി..എന്തായാലും സിനിമേടെ ഇതിവൃത്തവും പോസ്റ്ററും ഇഷ്ടായി..

ശ്രീ said...

ഹമ്മേ... അസാമാന്യ പേരുകള്‍ തന്നെ

Unknown said...

നല്ല ടൈറ്റിൽ തന്നെ ചക്കരെ

Jayasree Lakshmy Kumar said...

കൊള്ളാല്ലോ വിഡിയോൺ! സിനിമാക്കഥ ഇഷ്ടപ്പെട്ടു

അപ്പൊ ജർമൻ ഭാഷ നന്നായി പഠിച്ചു എന്ന്!!

പിരിക്കുട്ടി said...

കരിന്കല്ല് പോയി കാണ് ഞങ്ങള്‍
പാവങ്ങള്‍ ജര്‍മന്‍ ഒന്നും അറിയാതെ എങ്ങനാ കാണുന്നെ
ഞങള്‍ പാവങ്ങള്‍ തല്ക്കാലം തമിഴും ഹിന്ദീം കാണട്ടെ
എല്ലാം മനസ്സിലായിട്ടല്ല
എന്നാലും എന്തെങ്കിലും ഒക്കെ മനസ്സിലാകുമല്ലോ ?
അല്ലെ
ജര്‍മന്‍ സിനിമ ഒക്കെ കണ്ടു
കഥയൊക്കെ പോസ്റ്റ് ആക്കി ഇടൂട്ടോ
ഞാന്‍ വായിക്കാം ....

ജിജ സുബ്രഹ്മണ്യൻ said...

ഹെന്റമ്മേ ! നന്നായി ഇംഗ്ലീഷ് പോലും മനസ്സിലാവില്ല.പിന്നെയാ ജർമ്മൻ !
ആ സിനിമ കണ്ടിട്ട് അതിന്റെ കഥ ഓരോ പോസ്റ്റ് ആക്കൂ കല്ലേ.എന്നെപ്പോലെയുള്ള മന്ദബുദ്ധികൾക്കും ജർമ്മൻ സിനിമ കണ്ടൂ ന്ന് പറയാല്ലോ !

ചാണക്യന്‍ said...

:)