Monday, September 01, 2008

ആഘോഷിക്കണോ??? ചെറിയ തോതില്‍ ആവാം അല്ലേ!

 

കൂട്ടുകാരേ... അങ്ങനെ മലയാള ബൂലോകത്ത് ഞാന്‍ 50 പോസ്റ്റുകള്‍ തികക്കുന്നു... ഇതാണു് അമ്പതാമത്തേതു്‌. ജീരകമിട്ടായി (മിഠായി)

2006 ഒക്ടോബറിലാണു്‌ എന്റെ രംഗപ്രവേശം .... ആദ്യം ഒരു പോസ്റ്റ് ഞാന്‍ ജീരകമിട്ടായി (മിഠായി)എന്ന പേരില്‍ ജീരകമിട്ടായി എന്നു പേരുള്ള ബ്ലോഗ്ഗില്‍ തന്നെ എഴുതി.. അതായിരുന്നു തുടക്കം ... 

2 ദിവസത്തിനുള്ളില്‍ .. ഞന്‍ കരിങ്കല്ലായി രൂപം മാറി. നമ്മുടെ വെറ്റരന്‍ ബ്ലോഗ്ഗര്‍ കണ്ണൂസ് മാത്രമേ അതു കണ്ടുള്ളൂ എന്നാണെന്റെ ഓര്‍മ്മ.

അന്നൊന്നും ബൂലോകം ഇതു പോലെ അല്ല.. ഇത്രയധികം ആള്‍ക്കാരൊന്നും ഇല്ല. കുറച്ചു പേരേ ഉള്ളൂ.. "മൊത്തം ചില്ലറ", "കൊടകരപുരാണം" "ഇടിവാള്‍" ഇതൊക്കെ തന്നെ ഫേയ്മസ് ആള്‍ക്കാര്‍ ...

കുറച്ചു കാലം (ഒരു മാസം) തരക്കേടില്ലാതെ ബ്ലോഗ്ഗി... ആയിടക്കായി ബൂലോകത്ത് ആള്‍ക്കാര്‍ തല്ലു കൂടാന്‍ തുടങ്ങി, അമേരിക്കന്‍ ബ്ളോഗ്ഗേഴ്സ് ... ഗള്‍ഫ് ബ്ളോഗ്ഗേഴ്സ് എന്നൊക്കെ ചേരി തിരിവും.

നമ്മള്‍ ഇതിലൊന്നും പെടാത്ത ടീം ... മാത്രമല്ല.. അടിക്കും ഇടിക്കും എന്നൊക്കെ ഭീഷണികള്‍‌.., പാര്‍ലമെന്റില്‍ പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഒക്കെ വിളിക്കുക (ഒന്നും എന്നെയല്ലാട്ടോ ) മുതലായ കാര്യങ്ങളാല്‍ എനിക്കെന്തോ ഒരു സുഖം തോന്നിയില്ല...

ഞാന്‍ സുന്ദരമായ ആംഗലേയ ബ്ളോഗിലേക്കു തന്നെ തിരിച്ചു പോയി. (അവിടെ ഇപ്പൊ ഏകദേശം ഇത്രയും കാലം കൊണ്ട് 188 പോസ്റ്റുകള്‍ ഉണ്ട്‌‌)

പിന്നെ വല്ലപ്പോഴും വരാറുണ്ടെന്നു മാത്രം ... കൃത്യമായി വായിച്ചിരുന്നെങ്കിലും കമന്റാറില്ലായിരുന്നു... എന്നാലും വല്ലപ്പോഴും എഴുതുകയും ചെയ്തിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ മലയാളം ബൂലോകത്ത് ഒരു പുതിയ തലമുറ വളരാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഇത്തിരി കൂടുതല്‍ എഴുതാനും തുടങ്ങി.

പല പ്രമുഖരേയും പോലെ കഥ/കവിത എഴുതുക എന്നതിനുള്ള ത്രാണി/കഴിവു്‌ എനിക്കില്ല. വേറേ ചില പ്രമുഖരേ പോലെ വലിയ കാര്യങ്ങള്‍ ... അതും  വയ്യ...!

രാഷ്ട്രീയം (വ്യക്തിഗത കാഴ്ചപ്പാട് / അഭിപ്രായം) പോലുള്ള  സം‌ഭവങ്ങള്‍ ആണെങ്കില്‍ 99% അടിയിലേ കലാശിക്കൂ ... വസ്തുതകളെ അടിസ്ഥാനമാക്കി അല്ലാതെ ഉള്ള ഒരു സംവാദത്തിനും ശരിക്കു പറ്റിയതല്ല ഇന്റര്‍നെറ്റ്. (Flame War)

വസ്തുതകളെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കില്‍ അതൊക്കെ വിവരമുള്ളവര്‍ ആദ്യമേ എഴുതിക്കാണും ... And I don't like my blog to be a pointer to the articles I liked/read.  അങ്ങനെ ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളും ഒക്കെ ആയി ഒതുങ്ങിക്കൂടി.

അധികം ഓടി നടന്ന് കമന്റാറില്ല.., ആളെക്കൂട്ടാന്‍ ശ്രമിക്കാറില്ല, അഗ്രിഗേറ്ററുകളെ ഗൌനിക്കാറില്ല ...

പിന്മൊഴി മാറി മറുമൊഴി ആയി.. -- അതിന്റെ പിന്നിലും ഉണ്ടായിരുന്നു ആരോപണങ്ങള്‍..

അതിനിടയില്‍ ‍യാഹൂ കോപ്പിയടി നടന്നു..

ഈയടുത്തായി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു... ബൂലോകം കുറച്ചു പക്വത  കൈവരിച്ച പോലെ.

എന്നാലും കോപ്പിയടിയൊക്കെ മുറയ്ക്കു നടക്കുന്നുണ്ട് ഒരു വശത്തായി... ആക്ടീവ്‌ ആയിരുന്ന സമയത്തെ കാര്യങ്ങളിലൊക്കെ ആവുന്ന പോലെ, ശരിയെന്നു തോന്നിയ പോലെ പ്രതികരിച്ചു..

യാതൊരു തല്ലുകൊള്ളിത്തരവും കാണിക്കാതെ ആരെയും ചീത്ത വിളിക്കാതെ, ആരുടെയും ചീത്തവിളി കേള്‍ക്കാതെ, കടിപിടി കൂടാതെ ... ഞാന്‍ അങ്ങനെ 50 തികക്കുന്നു.

ഇതിനിടയില്‍ കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടി ബൂലോകത്ത് നിന്നു..

ഈ അമ്പതാം പോസ്റ്റ് ഞാന്‍ എനിക്കും .. ഇപ്പറഞ്ഞ സുഹൃത്തുക്കള്‍ക്കും ... പിന്നെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും ആയി സമര്‍പ്പിക്കുന്നു.

സ്നേഹാദരങ്ങളോടെ...
നിങ്ങളുടെ പ്രിയപ്പെട്ട (ആണോ?) കരിങ്കല്ലു്‌.

ഇനി ഒരു കുഞ്ഞു തിരുത്ത് : കരിങ്കല്ലെന്ന പേരു ഞാന്‍ പരുക്കന്‍ സ്വഭാവക്കരനാണെന്നു്‌ പറയാനല്ല .. ഇത്തിരി കരളുറപ്പ് കൂടുതല്‍ ആണെന്നു കാണിക്കാനാണു -- അഹങ്കാരമായിട്ടല്ല.. പലരും സമ്മതിച്ചിട്ടുള്ളതാണു്‌. ഒന്നു ക്ളാരിഫൈ ചെയ്യണം എന്നു തോന്നി. ഒരു മുയല്ക്കുട്ടിയെ രക്ഷിച്ചപ്പൊഴോ... ഒരിത്തിരി പൈങ്കിളി ആയപ്പോഴോ ഒക്കെ .. പേരുമാറ്റണം എന്നു ചിലരൊക്കെ പറഞ്ഞു ... അതു കൊണ്ട്.. അത്രേ ഉള്ളൂ...!! :)

21 comments:

Sands | കരിങ്കല്ല് said...

ഈയടുത്തായി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു... ബൂലോകം കുറച്ചു പക്വത കൈവരിച്ച പോലെ.

അനില്‍@ബ്ലോഗ് // anil said...

"ഈയടുത്തായി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു... ബൂലോകം കുറച്ചു പക്വത കൈവരിച്ച പോലെ"

അഗ്രിഗേറ്ററുകളെ ഗൌനിക്കാത്തതിന്റെ പ്രശ്നമാണ്.:)

അഗ്രികളെ പിന്തുടരുന്ന എന്റെ ആശംസകള്‍.

ജഗ്ഗുദാദ said...

അമ്പത് തികച്ച കരിങ്കല്ലിനു അമ്പതിനായിരം ആശംസകള്‍ പിന്നെ ഞാന്‍ ഈ ബ്ലോഗ്ഗിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ്.. എഴുത്ത് വളരെ നന്നായിട്ടുണ്ട്.. രണ്ടു തവണ ഒക്കെ പല പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്.. അപ്പോള്‍ ആദ്യമായി ഈ അമ്പതു ആഗോഷിക്കാന്‍ നമക്ക് പട്ടച്ചാരായം അടിച്ച് തുടങ്ങാം..

സുലാന്‍..

ഇനി അഞ്ഞൂറ് തികക്കുമ്പോ നമ്മള് ഷാംപൈന്‍ പൊട്ടിക്കും...

ശ്രീ said...

അമ്പതാം പോസ്റ്റിനു ആശംസകള്‍ സന്ദീപേ...

:)

Anonymous said...

അമ്പതു് തികക്കുന്ന കരിങ്കല്ലിന് (ഓ കരിങ്കല്ലിനല്ലാ, ബ്ലോഗിനാണല്ലേ) കൃത്യം 50 ആശംസകള്‍.

രണ്ടു പടം ഉണ്ടെന്നു മനസ്സിലായി, പക്ഷേ എന്തു കൊണ്ടോ കാണാന്‍ പറ്റുന്നില്ല.

പിന്നെ, പൈങ്കിളി നിര്‍ത്ത്വൊന്നും വേണ്ടാട്ടോ, ഒരല്പസ്വല്പമൊക്കെ വല്ലപ്പോഴും ആവാം. അതും ഒരു രസമല്ലേ?

പിന്നെ ആഘോഷിക്കാന്‍ എവിടെയാ കൂടേണ്ടതു്?

സ്ഥിരം അനോണി.

The Common Man | പ്രാരബ്ധം said...

ആശംസകള്‍..!!!

[ ജിഷയുടെ സഹോദരന്‍ അല്ലേ?][Jisha Somasundaram]

Anonymous said...

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍് !!

അല്ഫോന്‍സക്കുട്ടി said...

അമ്പതാം പോസ്റ്റാശംസകള്‍

ഹരീഷ് തൊടുപുഴ said...

എന്റെയും ആശംസകള്‍...

കൊച്ചുത്രേസ്യ said...

അങ്ങനെ അമ്പതടിച്ചു അല്ലേ.. മിടുക്കൻ.. ഒരു കേക്ക്‌ മേടിച്ച്‌- മേലെ അമ്പത്‌ എന്നെഴുതിയത്‌-,മുറിച്ച്‌ അതിന്റെ ഒരു കുഞ്ഞു പീസ്‌ എനിക്ക്‌ കൊറിയർ ചെയ്തേക്കൂ..

smitha adharsh said...

ആശംസകള്‍ കരിങ്കല്ലേ..അമ്പതു,നൂറാവട്ടെ..നൂറു പിന്നെ ആയിരമാവട്ടെ...ആയിരം ആയിട്ട് ബാക്കി പറയാം...

എന്‍റെ സ്വന്തം പേരില്‍ ഒരു ചാക്ക് നിറയെ "അല്ഭുതമുട്ട" !!!
ജഗ്ഗുന് ചാരായത്തിന്‍റെ കൂടെ ഒരു "ടച്ചിങ്ങ്സ്" ആയി എടുക്കാം.

ഒരു ഓഫ് : ബ്ലോഗിന്‍റെ പേരു അങ്ങനെ ഇഷ്ടത്തിന് മാറ്റാന്‍ പറ്റുമോ?

K C G said...

ഹോ ആ കരളുറപ്പു കണ്ടു ഞാന്‍ ഞെട്ടീ‍ീ‍ീ‍ീ‍ീ‍ീ...


50ആം പോസ്റ്റിനു അഭിനന്ദനങ്ങള്‍.

ശ്രീലാല്‍ said...

അമ്പതടിച്ച കരിങ്കല്ലേ നൂറും ഇരുന്നൂറും ഉടന്‍ അടിക്കുക. ആശംസാസ്. :)

PIN said...

ആശംസകൾ....
ഇനിയും ആനേകം പോസ്റ്റുകൾ ഉണ്ടാകട്ടെ....

Sharu (Ansha Muneer) said...

കരിങ്കല്ലേ.....അമ്പതാം പോസ്റ്റിന് ആശംസകള്‍

സാജന്‍| SAJAN said...

ഒരമ്പത് ആശംസകള്‍ പാഴ്സലായി അയച്ചിട്ടുണ്ട്:)
വാങ്ങിവച്ചിട്ട് കേക്കിന്റെ ഒരു കഷ്ണം എനിക്കൂടെ കൊടുത്തേക്ക്:)

മലമൂട്ടില്‍ മത്തായി said...

അമ്പതു തികച്ചതിനു ആശംസകള്‍. പിന്നെ ഏതാണു ഗള്‍ഫ് ഗ്രൂപ്പ്? അതുപോലെ തന്നെ അമേരിക്കന്‍ ഗ്രൂപ്പ്? കേരളത്തില്‍ നിന്നും ഗ്രൂപ്പുകള്‍ ഒന്നും ഇല്ലേ? ഒരു പുതുമുഖത്തിന്റെ സംശയങ്ങള്‍ മാത്രമായി എടുത്താല്‍ മതി. എന്നെ തല്ലാന്‍ വരല്ലേ.

Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍

കുഞ്ഞന്‍ said...

അമ്പതാം പോസ്റ്റിന് ആശംസകള്‍..!

കൂട്ടുകാര്‍ നൂറടിക്കാനും ഇരുന്നൂറടിക്കാനും പറയും അതൊന്നു ഗൌനിക്കേണ്ടാ, കാരണം ഞാനൊരു സോഡയടിച്ചാല്‍ത്തന്നെ കിറുങ്ങും ആയതിനാല്‍ ഈ കഠിനഹൃദയം അലിഞ്ഞു പോകരുത്.

തോന്ന്യാസി said...

ബ്ലാക്ക് കല്ലേ...അഭിനന്ദങ്ങള്‍....

ആഘോഷം തുടങ്ങുമ്പോ വിളിയ്ക്കാന്‍ മറക്കല്ലേ........

ഓ.ടോ. ആ കുഞ്ഞേട്ടനൊരു സോഡ കൊടുത്ത് ഒതുക്കിയേ..ഇല്ലേല്‍ ആഘോഷം കൊളാവും...

Sands | കരിങ്കല്ല് said...

ആദ്യം തന്നെ എല്ലാര്‍ക്കും ഒരുമിച്ചു നന്ദി... ഇനി ഓരോരുത്തര്‍ക്കായി.. :)

അനില്‍ഭായീ... : അപ്പൊ അഗ്രികളെ പിന്തുടരാത്തതു നന്നായി എന്നു തോന്നുന്നു.


ജഗ്ഗുദാദ: പേടിയാവുന്നൂ പേരു കണ്ടിട്ടു്‌. സ്ഥിരം വരുന്നതിന്നു നന്ദിയുണ്ട്ട്ടോ...  ചാരായം ഒക്കെ വേണോ?? ഒരു ചായയില്‍ ഒതുക്കാം ;)


ശ്രീ: നന്ദി സഖാവേ നന്ദി... :)


സ്ഥിരം അനോണീ: മൂഖം മൂടി വലിച്ചു കീറിക്കൂടേ? ;) ആഘോഷിക്കാന്‍ എവിടെ വേണെങ്കിലും കൂടാം


പ്രാരബ്ധം : കിടിലന്‍ പേരു്‌. ഉദ്ദേശിച്ച ആളു തന്നെ! :) വന്നതില്‍ സന്തോഷം ട്ടോ... [പിന്നേ .. കൂട്ടുകാരന്റെ പേരു എഴുതുന്നതു ഞാന്‍ എഴുതിയിട്ടുള്ള പോലെയല്ലേ?? അതോ ഞാന്‍ തെറ്റിച്ചോ?)


സുന്ദരിക്കുട്ടീ: നന്ദിയുണ്ട്! പിന്നേ... പേരു കണ്ടിട്ടൊരാശ... ഒരു ഫോട്ടോ... :)


അല്‍ഫോന്‍സക്കുട്ടീ : ഒരുപാടു നന്ദി.


ഹരീഷ് ... താങ്ക്സ്! :)


കൊച്ചൂസ് : വല്ല്യ വല്ല്യ ആള്‍ക്കാരൊക്കെ ഇവിടെ! :)


സ്മിത: ചാരായം ഒഴിവാക്കിയെങ്കിലും ടച്ചിങ്ങ്സ് ഇരുന്നോട്ടെ... (ഓഫിനുള്ള മറുപടി ഞാന്‍ അടുത്ത പോസ്റ്റില്‍ പറയാം ട്ടോ... ഒരിത്തിരി ടെക്നിക്കല്‍ സംഭവങ്ങള്‍ അവിടെ എഴുതുന്നുണ്ടു്‌)


ഗീതചേച്ചീ: കളിയാക്കാണല്ലേ.. ഹ്‌മ്മ്.. വെച്ചിട്ടുണ്ട്.


ശ്രീലാല്‍ , PIN, ഷാരൂ -- നന്ദി! :)


സാജന്‍ : കേക്കിന്റെ കഷ്ണം തീര്‍ച്ചായായും തരാം


മത്തായിച്ചാ : അതൊക്കെ പഴയകഥ. പറയാന്‍ കൊള്ളാത്ത കഥകള്‍ (ആരും കേള്‍ക്കാതെ പിന്നെ പറയാം ;) )


അനൂപേ... : സന്തോഷം  :) നന്ദി.


കുഞ്ഞന്‍ ചേട്ടാ : ചാരായം മാറ്റി ചായ ആക്കിയിട്ടുണ്ട്. അപ്പൊ പ്രശ്നല്ല്യാല്ലോ! :)


തോന്ന്യാസീ : തീര്‍ച്ചയായും വിളിക്കാം ... അതെന്റെ ഒരു സന്തോഷമല്ലേ :)