Tuesday, June 17, 2008

എനിക്കൊരിത്തിരി മടി


എത്ര തണുപ്പാണെങ്കിലും എന്നും രണ്ടുനേരം കുളിക്കുന്നവനാണീ ഞാന്‍...

എന്നാല്‍ ഇന്നു രാവിലെ എനിക്കൊരിത്തിരി മടി - കുളിക്കാന്‍... എന്നാല്‍ പിന്നെ കുളിക്കണ്ട എന്നു തീരുമാനിച്ചു.

ഈ തീരുമാനം ഒരാഴ്ചയോളമാക്കി നീട്ടിയാലോ എന്നൊരാലോചന!!

എന്തായാലും അപ്പുറത്തെ മുറിയിലെ കുട്ടി ആഴ്ചയില്‍ കഷ്ടി 2 പ്രാവശ്യമേ കുളിക്കുന്നുള്ളൂ. അപ്പോള്‍ 14 പ്രാവശ്യം കുളിക്കുക എന്നാല്‍ അതൊരു ആര്‍ഭാടമല്ലേ? കുളി

ഇതു പറഞ്ഞപ്പോഴാണു്‌ പണ്ടു ഐ.ഐ.ടി-യില്‍ വെച്ചുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നതു്‌. മദ്രാസിലെ ഒരു വേനല്‍ ദിനം. എത്ര ചൂടായിരിക്കും എന്നു ഊഹിക്കാമല്ലോ അല്ലെ?

ഞാന്‍ മദ്രാസിലെ വേനല്‍ക്കാലത്തു ദിവസത്തില്‍ 3-4 തവണയൊക്കെ കുളിച്ചിരുന്നു. എങ്ങനെയെങ്കിലും ശരീരത്തെ ഒന്നു തണുപ്പിക്കണ്ടേ?

ഒരു ദിവസം ഉച്ചക്കു്‌ അങ്ങനെ കുളികഴിഞ്ഞു ഹോസ്റ്റല്‍ മുറിയിലേക്കു നടക്കുമ്പോള്‍ .. ഝാര്‍ഖണ്ഡില്‍ നിന്നുള്ളൊരു പയ്യന്‍ (പേരു്‌: കപില്‍ ദാസ് സാഹു - ശരിക്കുള്ള പേരു തന്നെയാണു്‌) എന്നെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു ചോദിച്ചു: നിനക്കു മദ്രാസിലെ ജലക്ഷാമത്തെക്കുറിച്ചു അറിയാമല്ലോ, അല്ലേ?

ഉവ്വെന്നു ഞാന്‍ മറുപടി കൊടുത്തു. 

എന്നിട്ടു്‌ നീ എന്താ ഈ ഉച്ചക്കൊക്കെ കുളിച്ചു വെള്ളം വേസ്റ്റ്‌ ചെയ്യുന്നതു? അതും നീ രാവിലെ കുളിച്ചതാണു്‌!!

ഞാന്‍ പറഞ്ഞു: ഭയങ്കര ചൂടല്ലേ. ഒരു ആശ്വാസത്തിനു വേണ്ടിയാണു്‌.

ഇനി ഇങ്ങനെ വെള്ളം വേസ്റ്റു്‌ ചെയ്യരുത്‌ - അവന്‍ എന്നെ ഉപദേശിച്ചു (താക്കീതു്‌ നല്കി എന്നും പറയാം.)

ഞാന്‍ എന്റെ മുറിയിലേക്കു പോയി...

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു്‌ ഞാന്‍ ഒരു ദിവസം ഉച്ചക്കു്‌ അവനെ കണ്ടു - കുളി കഴിഞ്ഞു്‌ വരുന്നു.. ഇതു തന്നെ ഞാന്‍ കാത്തിരുന്ന അവസരം.!!

മര്യാദക്കു മറുപടി പറഞ്ഞില്ലെങ്കില്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്ന ഭാവത്തില്‍ ഞാന്‍ അവനെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു പരുക്കനായി ചോദിച്ചു: എടാ നീയല്ലേ എന്നോടു പറഞ്ഞതു്‌ നട്ടുച്ചക്കു പോയി കുളിച്ചു്‌ വെള്ളം വേസ്റ്റു്‌ ചെയ്യരുതെന്നു്‌? എന്നിട്ടു നീയിപ്പൊ എന്താ ചെയ്യുന്നതു്‌?

അവന്‍ അതേ കട്ട ഭാവത്തില്‍ എന്നോടു പറഞ്ഞു: അതൊന്നും എനിക്കു ബാധകമല്ല. ഞാന്‍ കുളിച്ചിട്ടു്‌ ഒരാഴ്ചയോളമായി. ആഴ്ചയില്‍ ഒരിക്കലാണു്‌ ഞാന്‍ കുളിക്കുന്നതു്‌. എനിക്കെപ്പൊ വേണമെങ്കിലും കുളിക്കാം. നീയൊക്കെ കുളിച്ചു കുളിച്ചാണു്‌ ഇവിടെ വെള്ളം ഇല്ലാത്തതു്‌.

മദ്രസിലെ ആ എരിപൊരി ചൂടില്‍ ഒരാഴ്ക്ച കുളിക്കാതിരിക്കുന്ന സാഹസത്തെക്കുറിച്ചു്‌ ഞാന്‍ വാ പൊളിച്ചു്‌ നിന്നാലോചിക്കുന്ന നേരം കൊണ്ടു അവന്‍ അവന്റെ മുറിയിലേക്കു്‌ പോയി... :)

ഇവിടെ ഭയങ്കര തണുപ്പാണെങ്കിലും അങ്ങനെ ഒരു സാഹസത്തെ കുറിച്ചു ആലോചിക്കാന്‍ ബുദ്ധിമുട്ടുണ്ടു്‌ .. എന്നാലും ഞാനും എന്റെ ഒരു അരക്കൈ നോക്കട്ടെ. {വെറും മടി - അതാണു്‌ കാരണം :) }

എന്നാപ്പിന്നെ പിന്നെക്കാണാം..., കരിങ്കല്ല്

PS: ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം ഞാനും ഒരു മദ്ധ്യപ്രദേശുകാരന്‍ ഓം‌പ്രകാശും ആണെന്നു അസൂയാലുക്കള്‍ പറഞ്ഞു്‌ പരത്തിയിരുന്നു. കുറ്റം പറയാന്‍ വയ്യ! നല്ല തട്ടായിരുന്നു ഹോസ്റ്റല്‍ മെസ്സില്‍ നിന്നു്.‌ ;)

14 comments:

Sands | കരിങ്കല്ല് said...

ഈ തീരുമാനം ഒരാഴ്ചയോളമാക്കി നീട്ടിയാലോ എന്നൊരാലോചന!!

ശ്രീ said...

“അതൊന്നും എനിക്കു ബാധകമല്ല. ഞാന്‍ കുളിച്ചിട്ടു്‌ ഒരാഴ്ചയോളമായി. ആഴ്ചയില്‍ ഒരിക്കലാണു്‌ ഞാന്‍ കുളിക്കുന്നതു്‌. എനിക്കെപ്പൊ വേണമെങ്കിലും കുളിക്കാം. നീയൊക്കെ കുളിച്ചു കുളിച്ചാണു്‌ ഇവിടെ വെള്ളം ഇല്ലാത്തതു്‌.”
അതു കലക്കി. :)

സന്ദീപേ... അതുമിതും പറഞ്ഞ് മടി പിടിച്ചിരിയ്ക്കാതെ വേഗം പോയി കുളിച്ചേ...
ഉം... ഉം. മതി, സിസ്റ്റം എല്ലാം ഓഫ് ചെയ്ത് എണീറ്റേ... ശ്ശൊ! ഒരാളെ കുളിപ്പിയ്ക്കാന്‍ പെടുന്ന ഒരു പാടേയ്...
;)

കാന്താരിക്കുട്ടി said...

യ്യോ !!!!! ചതിക്കല്ലേ...!!!!!!!!!!! വേഗം പോയി കുളിക്കൂ..മലയാളിയുടെ മാനം കാക്കൂ...

തോന്ന്യാസി said...

പോയി കുളിയെടാ ശവമേ...നാറീട്ട് നിക്കാന്‍ പാടില്ല........

ഇത് മച്ചാന്‍ വര്‍ഗ്ഗീസ് ദിലീപിനോട് പറഞ്ഞത്

ഇനി എന്റെ വായീന്നിതിലും മുഴുത്തത് കേട്ടാലേ കുളിക്കൂന്ന് വല്ല നിര്‍ബന്ധോമുണ്ടോ?

കുഞ്ഞന്‍ said...

തോന്ന്യവാസം പറയരുത്..!

OAB said...

നൊ:...കുളിക്കരുത്..മലയാളിയുടെ മണം കാക്കൂ....

Sherikutty said...

നീ ഒരാഴ്ചത്തേക്കു കുളിക്കുകയൊന്നും വേണ്ടന്നെ....കുളിച്ചില്ലന്നു വെച്ച് ആകാശം ഇടിഞ് വീഴുമൊ?അല്ലാ പിന്നെ,

Typist | എഴുത്തുകാരി said...

ഒരാഴ്ചയൊന്നും ഒരു പ്രശ്നമുള്ള കേസല്ലന്നേ. പക്ഷേ മലയാളി ആണെന്നു് ആരോടും പറയണ്ടാ, ട്ടോ.

Sands | കരിങ്കല്ല് said...

എന്റെ തോല്‍‌വി ഞാന്‍ സമ്മതിക്കുന്നു...
ഇന്നു രാവിലെ ആദ്യം തന്നെ ഒരു കുളി പാസ്സാക്കി... :(

കുളിക്കാതിരിക്കുന്നതിനെ സപ്പോര്‍‌ട്ട് ചെയ്തവരേ... എന്നോടു്‌ ക്ഷമിക്കൂ...

ഒരു ദിവസത്തില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാനായില്ലാ...

ഗീതാഗീതികള്‍ said...

ശ്ശെ, ഒരാഴ്ച തീരെ കുറഞ്ഞു പോയീന്നേ.....

അനൂപ്‌ കോതനല്ലൂര്‍ said...

ഞാനും പണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു
ഒരിക്കല്‍ സാറ് അടുത്തു വന്ന് ഒന്നു മണത്തു നോക്കി
ഛോ എന്നാ നാറ്റമാടാ നീ കുളിക്കാറൊന്നുമില്ലെ
ഇന്ന് കുളിച്ചോടാ
ഇല്ല
ഇന്നലെയോ
ഇല്ല
മിനിങ്ങാന്നോ
ഇല്ല
ഹാ ആരാ ലീഡറ്
ഒരുത്തന്‍ എഴുന്നേറ്റു
ഇന്റ്ര്വെല്ലിനു വിടുമ്പോള്‍ നീ ഒരു ബക്കറ്റു വെള്ളവുമായിട്ട് വരണം ഇവനെ നമ്മുക്ക് കുളിപ്പിക്കാം
അതില്‍ പിന്നെ എന്തായാലും ഞാന്‍ രണ്ടു നേരം കുളിക്കാന്‍ പഠിച്ചു.

resmi said...

athanu sandsinde blog thurannappol thanne oru naattam.onnu poyi kulikkente ishta

smitha adharsh said...

കുളിച്ചല്ലോ...സമാധാനം !!

ഗൗരിനാഥന്‍ said...

ഹഹഹ...ഇതു വായിചു എനിക്കും മടി വരുന്നുണ്ടോ എന്നൊരു സംശയം...