Sunday, June 08, 2008

അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്....

ഞാന്‍ ഇന്നു (actually innale) എന്റെ പുസ്തകശേഖരം ഒന്നു ഒതുക്കി. ആദ്യം തന്നെ എല്ലാ പുസ്തകങ്ങളും എടുത്തു്‌ മേശപ്പുറത്ത് പരത്തിവെച്ചു. ദാ ഇങ്ങനെ.... (ആ വാതില്‍ക്കല്‍ മൂലക്കു്‌ കാണുന്ന ചെടി തുളസിയാണു്‌‌ട്ടോ.. )

പുസ്തകശേഖരം

എന്നെ പോലും അത്ഭുതപ്പെടുത്തുന്ന അത്രക്കും പുസ്തകങ്ങള്‍ ഉണ്ട്‌ എന്റെ കയ്യില്‍ ഇവിടെ. നാട്ടിലേക്കു പോവുമ്പോള്‍ ഇതൊക്കെ ഞാന്‍ എങ്ങനെ കൊണ്ടുപോവുമോ എന്തോ!

എന്നിട്ടു എല്ലാം വൃത്തിയായി ഒതുക്കി വെച്ചു. (കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കടം കൊടുത്തതു്‌ തിരിച്ച് കിട്ടുമ്പോള്‍ സ്ഥലം തികയില്ല...)

ദാ താഴെ കാണുന്ന ചിത്രങ്ങള്‍ - അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്. ആദ്യ ചിത്രത്തില്‍ കാണുന്നതെല്ലാം എന്റെ മാത്രം. വലതു വശത്തുള്ള ചിത്രത്തിലെ ഏറ്റവും താഴെയുള്ള നിര, കൂടെ താമസിക്കുന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ആണു്‌. ആ കുട്ടിയുടെ കളക്ഷനില്‍ അധികവും ജര്‍മ്മന്‍ പുസ്തകങ്ങള്‍ ആണു്‌. കുറച്ച് ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌. ആ കുട്ടിക്കും വായനാശീലം ഉള്ളത്‌ നന്നായി. പുസ്തകകൈമാറ്റം നടത്താല്ലോ! :)

എന്റെ മാത്രം ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌

{ക്ലിക്കിയാല്‍ വരുന്ന വലിയ പടത്തില്‍ ടൈറ്റില്‍സ് കാണാം (if you are lucky) ;) }

എന്നാല്‍ ഗുഡ്‌നൈറ്റ്, കരിങ്കല്ല്.

~

15 comments:

Sands | കരിങ്കല്ല് said...

എന്നെ പോലും അത്ഭുതപ്പെടുത്തുന്ന അത്രക്കും പുസ്തകങ്ങള്‍ ഉണ്ട്‌ എന്റെ കയ്യില്‍ ഇവിടെ. നാട്ടിലേക്കു പോവുമ്പോള്‍ ഇതൊക്കെ ഞാന്‍ എങ്ങനെ കൊണ്ടുപോവുമോ എന്തോ!

Unknown said...

ഞാനും പുസ്തകങ്ങള്‍ ഒരുപ്പാട് വായിക്കുമായിരുന്നു
പക്ഷെ ഒരു ശേഖരം ഒന്നും ഉണ്ടായിരുന്നില്ല
ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ തുടങ്ങണം

ശ്രീ said...

കൊള്ളാം സന്ദീപേ... നല്ല കാര്യം.
:)

തോന്ന്യാസി said...

കള്ളാ........

അപ്പോ എഴുത്തും വായനേം ഒക്കെ അറിയാം ല്ലേ.....

Hailstone said...

പുസ്തക ശേഖരം കൊള്ളാല്ലോ. ശേഖരം മാത്രേയുള്ളോ അതോ വായനയുമുണ്ടോ!!!!

ഗീത said...

ഓ, ഇതൊക്കെയാണ് സെറ്റപ്പ് എന്നു കാണിക്കാനാണ് അല്ലേ......

അതിന് എഴുത്തും വായനേം ഒന്നും അറിയണം എന്നില്ല തോന്ന്യാസ്യേ.......

(ഹാവൂ ! എനിക്കെന്തൊരു പക്വത! എന്നെപ്പോലും അല്‍ഭുതപ്പെടുത്തുന്നു....)

Sands | കരിങ്കല്ല് said...

അനൂപേ... : വായന ഒരിക്കലും നിര്‍ത്തരുതു്‌ ... നാട്ടിലെത്താനൊന്നും കാത്തുനില്‍ക്കണ്ട. ശുഭസ്യ ശീഘ്രം!

ശ്രീ: :) നന്ദി..

തോന്ന്യാസീ.. : ഇങ്ങേരെ എനിക്കിഷ്ടായീട്ടോ :) എഴുത്തും വായനേം പഠിച്ചുവരുന്നു... ;)

ആലിപ്പമേ... : വായനയോ?? അങ്ങനെ പറഞ്ഞാലെന്താ..? ;)

ഗീതചേച്ചീ.. : :) ... പൂരപ്പറമ്പിലേക്ക് ആധാരം കൊണ്ടുപോയ നമ്പൂരീടെ കഥ കേട്ടിട്ടില്ലേ? അങ്ങേരു കളിയാക്കണംന്നു കരുതിയ കൂട്ടത്തിലെയാണു്‌ ഞാനും എന്നു്‌ കരുതിക്കോളൂ.. :)

Typist | എഴുത്തുകാരി said...

അപ്പോ ഞങ്ങളെയൊക്കെ കാണിക്കാമെന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നോ, ഈ പുസ്തകം ഒതുക്കലിന്? എന്തായാലും അവിടെ തുളസിചെടി വളര്‍ത്താനുള്ള മനസ്സുണ്ടായതു് നല്ല കാര്യം തന്നെ. എവിടന്നു് കിട്ടീ, തുളസി, നാട്ടീന്നു് കൊണ്ടുപോയതാണോ?

ഗീത said...

സത്യമായിട്ടും ആ കഥ അറിയില്ല. ഒന്നു പറഞ്ഞു തരൂ. ഇല്ലേ മെയില്‍ അയച്ചാലും മതി......

Sands | കരിങ്കല്ല് said...

ഒരിക്കല്‍ ഒരുത്സവസമയത്തു്‌ നമ്മുടെ നമ്പൂരി തന്റെ ഇല്ലത്തിന്റെയും എല്ലാ വസ്തുവകകളുടെയും പ്രമാണങ്ങളും, ആധാരങ്ങളും ഒക്കെ ഒരു പെട്ടിയിലാക്കി, കാര്യസ്ഥന്‍ കുഞ്ഞിരാമനെക്കൊണ്ട് ചുമപ്പിച്ച് ഉത്സവപ്പറമ്പിലെത്തി.

എന്നിട്ടു് ആല്‍ത്തറയിലിരുന്നു്‌ എല്ലാം അങ്ങ്ട് പരത്തി വെച്ചു.

ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ ആള്‍ക്കാരൊക്കെ നമ്പൂര്യോടു്‌ ചോദിക്കാന്‍ തൊടങ്ങി.. എന്താ നമ്പൂര്യേ ഇതൊക്കെ വെച്ച് ഇവടെ ചെയ്യണേന്നു്‌?

അപ്പൊ നമ്പൂരി പറയും "എല്ലാര്‍ക്കും പുതിയ ആഭരണോം വസ്ത്രങ്ങളും ഒക്കെണ്ട്. അതൊക്കെ മറ്റൊള്ളോരെ കാണിക്കാനായിട്ട് ഇങ്ങ്ടു്‌ ധരിച്ചോണ്ടു്‌ പോരേം ചെയ്യ്‌ണു.. നോം നമുക്കൊള്ളതും മറ്റുള്ളോരെക്കാണിക്കാനായിട്ടു്‌ കൊണ്ടന്നിരിക്ക്യേ! ഇതൊക്കെത്തന്ന്യാ നമുക്കൊള്ളതു്‌" ... എന്നു്‌.

എന്നെ ഏതു കൂട്ടത്തിലും പെടുത്താം... കാണിക്കുന്നവരുടെ കൂട്ടത്തിലോ.. അല്ലെങ്കില്‍ നമ്പൂരീടെ കൂട്ടത്തിലോ.

നമ്പൂരീടെ ടീമിലാവായിരിക്കും കൂടുതല്‍ ശരി...

എല്ലാരും അവരവരുടെ എഴ്‌താനുള്ള കഴിവു്‌ കാണിക്കുമ്പോള്‍.. ഞാന്‍ എന്റെ കയ്യിലുള്ളതു്‌ കാണിക്കുന്നു.. അത്രേള്ളൂ.. :)

Sands | കരിങ്കല്ല് said...

@എഴുത്തുകാരി

തുളസിച്ചെടി ഇവിടെ വാങ്ങീതാ... :)

@Geethaa chechi..

see the above comment. That is the story.

ഗീത said...

ഫീലു ചെയ്തു അല്ലേ?

ഇനി വരില്ലാട്ടോ, ഇങ്ങനെ തമാശിച്ച് സങ്കടപ്പെടുത്താന്‍....

(കരിങ്കല്ല് എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു (ആക്ച്വലി പേടിച്ചു) ഇങ്ങോട്ടൂം ചുട്ട മറുപടി കിട്ടുമെന്ന്‌.....ഇങ്ങനെ സങ്കടപ്പെടുത്തണമെന്ന്‌ ഒട്ടും വിചാരിച്ചിട്ടില്ല കേട്ടോ. മുത്തശ്ശി ചത്തില്ല. അതാ ഇങ്ങോട്ടൊക്കെ വീണ്ടും വീണ്ടും വരണമെന്നു തോന്നുന്നത്.)

deepdowne said...

എന്റെ പുസ്തകഷെല്‍ഫ്‌ ദേ ഇവിടെയാണ്‌ :p

Anonymous said...

ഈ പോസ്റ്റ് ഇടയ്ക്കൊന്നു അപ്രത്യക്ഷമായൊ??

എന്തായാലും ഉഗ്രന്‍ ശേഖരം.. :)

വിവേക്.

smitha adharsh said...

ഇതിന് ഞാന്‍ പകരം വീട്ടും..അടുത്ത തവണ,കറന്റ് ബുക്സ്,ഡി.സി.ബുക്സ് മേള ഒന്നു വന്നോട്ടെ..ഞാനും ഫോട്ടോസ് ഒക്കെ എടുത്തു കൊണ്ടു വന്നു പോസ്റ്റ് ആയി ഇടുന്നുണ്ട്..
ചുമ്മാ,അസൂയക്ക്‌ മരുന്നില്ലല്ലോ കരിങ്കല്ലേ....