ഒരു കത്തു കിട്ടുമ്പോള്‍ "പ്രിയപ്പെട്ട സന്ദീപേ" എന്ന് കാണുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ടാവും. എന്നാല്‍ "പ്രിയപ്പെട്ട സന്ദീപ് "-നു പകരം "പ്രിയപ്പെട്ടവനേ" എന്നായാലോ... ഒരു ചെറിയ അക്ഷരത്തെറ്റുള്ള പോലെ തോന്നും.
എഴുതിയ ആള് പെണ്‍കുട്ടിയാണെങ്കില്‍ തന്നെ അവള് ആ അര്‍ത്ഥത്തിലുള്ള "പ്രിയപ്പെട്ടവള്‍" അല്ലെങ്കില്‍ ആ അഭിസംബോധന ശരിയല്ല..
എന്നാല്‍ ആണൊരുത്തന് തന്നെ എഴുതിയാലോ!!
കഴിഞ്ഞ ആഴ്ച് കിട്ടിയ 2 എഴുത്തുകളില്‍ (ഒരാണ്, ഒരു പെണ്ണു്) ഞാന്‍ പ്രിയപ്പെട്ടവന് ആയിരുന്നു.. :)
അല്ല വെറുതേ പറഞ്ഞെന്നു മാത്രം... :) [Don't misunderstand me ;) ]
ഇന്ന് വായനശാലയില്‍ എന്റെ ഡ്യൂട്ടിയാണു്... തിരക്കിലാണു് സുഹൃത്തുക്കളേ... പോട്ടെ..
എന്റെ അലസതയുടെ ഉദാഹരണം: എന്റെ കയ്യിലുള്ള 8 പ്ളേറ്റുകളും കഴുകാനിരിക്കുന്ന കാരണം.. ഞാന്‍ ഇപ്പോള്‍ മുട്ട (അപ്പം) ചട്ടുകത്തിന്റെ അറ്റത്തു് മടക്കിവെച്ചിട്ടു പതുക്കെ പതുക്കെ കടിച്ചെടുത്താണു് കഴിക്കുന്നതു്!
:(
മടി അല്ല ശരിയായ കാരണം .... എന്റെ കൂടെ താമസിക്കുന്ന ആ പെണ്‍കുട്ടി അവളുടെ എല്ലാ പാത്രങ്ങളും സിങ്കില്‍ വെച്ചു പൂജ തുടങ്ങിയിട്ടു 3-4 ദിവസങ്ങളായി... ഞാന്‍ എന്തു ചെയ്യും?
അവളെക്കുറിച്ചു ഞാന്‍ പിന്നെ ഒരിക്കല്‍ എഴുതാം - ഇപ്പൊ എളുപ്പത്തില്‍ തീരുന്നതല്ല... :)
എന്നാല്‍ ശരി കൂട്ടുകാരേ.... ഞാന്‍ പോട്ടെ.. അല്ലെങ്കില്‍ ട്രെയിന്‍ അതിന്റെ പാട്ടിനു പോകും.. :)
പിന്നെ... ചിത്രങ്ങള്‍ ... എന്റെ ബാല്‍ക്കണിയില്‍ നിന്നു ഞാന്‍ എടുത്ത ചിത്രങ്ങള്‍ ... അടുത്തുള്ള വയലില്‍ കളിവീടുണ്ടാക്കിക്കളിക്കുന്ന കുട്ടികള്‍, അവരുടെ സൈക്കിളുകളും.
![]() | ![]() |
സസ്നേഹം... കരിങ്കല്ല്.
~