Friday, March 21, 2008

പ്രായം.... ആകുന്നേയില്ല..

നാലഞ്ചു്‌ ആഴ്ചകള്‍ക്കു മുന്‍പ് ഞാന്‍ അമ്മയോടു പറഞ്ഞു.. എനിക്കിപ്പോഴും പണ്ടത്തെ 17 വയസ്സുകാരന്റെ പോലെ തോന്നുന്നു എന്നു്‌.

ഓഫീസില്‍ ഞാനിപ്പോഴും ഇടനാഴിയിലൂടെ പാട്ട് പാടി നടക്കും...

ചിലപ്പോള്‍ ഓടും... ഉയരത്തില്‍ ചാടി വായുവില്‍ രണ്ടു കാലുകളും മുട്ടിക്കും... [സിനിമാസ്റ്റയില്‍]

കയ്യിലുള്ള കപ്പു്‌ മുകളിലേക്കു്‌ ഇട്ടു പിടിക്കും (ഇടക്കതു്‌ താഴെ വീഴും.. ഭാഗ്യത്തിനു്‌ പൊട്ടിയിട്ടില്ല ഇതു വരെ... - കാരണം ഞാന്‍ വീഴ്ചയെ കാലുകൊണ്ട് തടയും..)

മുമ്പൊക്കെ മറ്റു മുറികളില്‍ ഇരിക്കുന്നവര്‍ നോക്കുമായിരുന്നു.. ആരെടാ ഇവിടെ ഓടുന്നതു്‌.. ചാടുന്നതു്‌.. പാടുന്നതു്‌? ഇപ്പോ ഒന്നു-രണ്ടു വര്‍ഷങ്ങളായില്ലേ .. അവര്‍ക്കു മനസ്സിലായി... ഈ പയ്യനു ചെറിയ കിറുക്കുണ്ടെന്നു്‌.

പുറത്തു്‌ മഴ പെയ്യുമ്പോള്‍ കൊള്ളാന്‍ പോകും...

കാറ്റു്‌ ആഞ്ഞടിക്കുമ്പോള്‍ കാറ്റിനു നേരേ തിരിഞ്ഞുനിന്നു ടൈറ്റാനികിലേപ്പോലെ നില്‍ക്കും... കാണുന്നവര്‍ കരുതുന്നുണ്ടാവും ഇവനെന്താ കാറ്റും മഴയും ഇതുവരെ കണ്ടിട്ടില്ലേ എന്നു്‌.

അവര്‍ക്കുള്ള മറുപടി ഇതാണു്‌ -- ആയിരം കോടി പ്രാവശ്യം കഴിഞ്ഞാലും എനിക്കു്‌ ആ പുതുമ നഷ്ടപ്പെടില്ല... -- ആ സുഖം പറഞ്ഞറിയിക്കാനും പറ്റില്ല...
നിങ്ങള്‍ക്കു്‌ നഷ്ടപ്പെടുന്നതെന്തെന്നു്‌ നിങ്ങള്‍ അറിയുന്നില്ല കുഞ്ഞാടുകളേ...!

ഇതു തന്നെയാണു്‌ എനിക്കു വേണമായിരുന്നതും... - ഒരിക്കലും എന്റെ പക്വത (അങ്ങനെ ഒന്നുണ്ടെങ്കില്‍..!?) എന്റെ പ്രസരിപ്പിനെ ഇല്ലാതാക്കരുത്. പ്രായം ഒരിക്കലും ഉള്ളിലെ കുട്ടിയെ ഇല്ലാതാക്കരുതു്‌.

എനിക്കറിയാമായിരുന്നു.. 22-25 വരെയുള്ള സമയത്താണു്‌ എല്ലാരും ഒന്നു "ഒതുങ്ങുന്നതു്‌" ..  (mellowing down)
ഞാന്‍ അതിസുന്ദരമായി, യാതൊരു പ്രശ്നങ്ങളും ഇല്ലാതെ, ആ കാലത്തിലൂടെ കടന്നു പോന്നു ...(cake walk)
ഇനിയൊരിക്കലും എന്റെ മനസ്സിനു പ്രായമാകില്ല എന്നുള്ള ഉറപ്പും ആയി...

അതൊക്കെ പോട്ടെ ... ഞാനും പോകുന്നു നാട്ടിലേക്കു്‌ - വിഷുവിനു്‌! .. അഞ്ചു വര്‍ഷങ്ങളായി... വിഷുവിനു്‌ വീട്ടില്‍ ഉണ്ടായിട്ടു്‌.

കരിങ്കല്ലായ ഈ ഞാന്‍ പോലും ദിനങ്ങളെണ്ണാന്‍ തുടങ്ങിയിരിക്കുന്നു...

പ്രായമാകില്ല!!

ചിത്രം: കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്തതു്‌. മനക്കലെ പറമ്പിലേക്കു്‌ മതില്‍ ചാടിക്കടന്നു്‌ എടുത്തതു്‌.  :)

കരിങ്കല്ല്‌.

~

9 comments:

Sands | കരിങ്കല്ല് said...

ഇടക്കതു്‌ താഴെ വീഴും.. ഭാഗ്യത്തിനു്‌ പൊട്ടിയിട്ടില്ല ഇതു വരെ...

ദിലീപ് വിശ്വനാഥ് said...

വെറുതെ നടക്കുമ്പോള്‍ പാടാനും, ചുമ്മാ ഓടാനും ചാടാനും കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍!

അപ്പൊ വിഷു വിശേഷം പറയണേ...

ശ്രീലാല്‍ said...

ഹായ്.. കൂമ്പ്..

Anonymous said...

20 - 25 വയസ്സിനെപ്പറ്റി പറഞ്ഞത്‌ വളരെ വളരെ സത്യം. അപ്പോഴാണ് എല്ലാവരും ഒതുങ്ങുന്നത്. എന്‍റെ ഭാഷയില്‍ ബോറന്മാരാവുന്നത്! എനിക്കും അല്പസ്വല്പം കിറുക്കുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്! അതിനിത്തിരി ഭാഗ്യം ചെയ്യണം എന്നാണ് എന്‍റെ വിശ്വാസം :) ഇനിയിപ്പോ ഇങ്ങനെ ഒക്കെ അങ്ങ് പോവാം അല്ലെ?

ശ്രീ said...

അപ്പോ നാട്ടില്‍ വിഷു ആഘോഷിയ്ക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരിയ്ക്കുമല്ലേ??

കൊള്ളാം. ആശംസകള്‍...
ചിത്രം നന്നായി.
:)

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും നന്ദി...

ശ്രീ നാട്ടിലുണ്ടാവോ?

smitha adharsh said...

ഈശ്വരാ...വിഷുവിന്റെ അന്ന് നെല്ലായിയില്‍ ഹര്‍ത്താല്‍ ആവണേ....ആരും,ഈ സന്ദീപിനു വിഷു കൈനീട്ടം കൊടുക്കല്ലേ.....നാട്ടിലെ ഒരു ചക്കയും, മാങ്ങയും പഴുക്കല്ലേ...!!!!!!
എന്നെ കൊണ്ടു ഇത്രയൊക്കെയേ പറ്റു...മാഷേ...
ഞാനും നാട്ടിലെ വിഷു കണ്ടിട്ട് മൂന്നു കൊല്ലമാകുന്നു ....അതിന്റെ ചില്ലറ അസൂയ മറ നീക്കി പുറത്തു വന്നതാണ്...

Sands | കരിങ്കല്ല് said...

@സ്മിത

ഞാനെന്തു തെറ്റാ ചെയ്തതു്‌?
പാവം ഞാന്‍

smitha adharsh said...

അതേയ്.. അത് ഒരു ചതി പറ്റിയതാ..എന്റെ ലേറ്റസ്റ്റ് ബ്ലോഗ് കാണാതെ പോയതേ.. അത് ഇന്നലെ പോസ്ടിയതിന്റെ ഒപ്പം തന്നെ ഡിലീറ്റ്ഉം ചെയ്തതാണ്..ഉദ്ദേശിച്ച ഫോട്ടോ അല്ലായിരുന്നു മാഷേ വന്നത്.. പക്ഷെ, അത് ,എങ്ങനെയോ പോസ്റ്റ് ആയിപ്പോയി..ഈ ബ്ലോഗെഴുത്തിന്റെ "തറ..പറ.." പഠിച്ചു വരുന്നേയുള്ളൂ.അതിന്റെ കുഴപ്പമാ....സാറിന്റെ കമന്റ് വായിച്ചു... അത് ഞാന്‍ സേവ് ചെയ്തിട്ടുണ്ട്....അതും,പുതിയ പോസ്റ്റ് ന്റെ ഒപ്പം വരും....പേടിക്കണ്ട..എന്നാലും അതിത്തിരി കടന്നു പോയി കേട്ടോ..എതാണ്ട് വേറെ വല്ലതില്‍നിന്നും അടിച്ച് മാറ്റി എഴുതി വച്ചു എന്ന ഒരു ദുസ്സൂചന അതില്‍ ഉണ്ടോ...എന്നൊരു സംശയം..സത്യമായിട്ടും സാറേ,ഞാന്‍ ഈ പറഞ്ഞ "ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്" വായിച്ചിട്ടില്ല....