Tuesday, April 01, 2008

ഒരു മ്യൂണിക് വീരഗാഥ..!

ഉണ്ണീയാര്‍ച്ച...മിനിഞ്ഞാന്നു്, ഞായറാഴ്ചയായിരുന്നു കേരളസമാജം വക വിഷു/ഈസ്റ്റര്‍ ആഘോഷങ്ങള്‍. വലിയ രീതിയിലൊന്നും അല്ലെങ്കിലും ഞാനും ഒന്നു രണ്ടു കൊച്ചു പരിപാടികള്‍ അവതരിപ്പിച്ചു.

ഗാനാലാ‍പനം മാത്രമേ എന്റെ ലിസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നുള്ളൂ... പിന്നീടു് അവരൊക്കെച്ചേര്‍ന്നു്, എന്നെ സ്കിറ്റിലും ഉള്‍പെടുത്തി.

എന്റെ ജീവിതത്തില്‍ ആദ്യായിട്ടാണു് ഞാന്‍ സ്കിറ്റിലൊക്കെ പങ്കെടുക്കുന്നതു്. പാട്ടു പാടി പാട്ടു പാടിത്തന്നെ അത്യാവശ്യം ബോറടിപ്പിക്കാനുള്ള കഴിവു് എനിക്ക് ആദ്യമേ ഉണ്ട്.

ആദ്യമായിക്കിട്ടിയ വേഷമോ - ഉണ്ണിയാര്‍ച്ച! നാണം പണ്ടേ ഇല്ലാത്ത കാരണം ഞാന്‍ എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞില്ല.

നല്ല കസവുള്ള മുണ്ടൊന്നു് സംഘടിപ്പിച്ചു, മാറു മറക്കുമാറുടുത്തു. പിന്നീടാണു് പ്രവീണ്‍ പറഞ്ഞതു് - മാറു മറക്കുമ്പോള്‍ ഉള്ളിലെന്തെങ്കിലും വേണം എന്നു്. :(

അങ്ങനെ രണ്ടു് സോക്സു് എടുത്തു് തിരുകിവെച്ചു് ഉണ്ണിയാര്‍ച്ചയെ സെക്സിയാക്കി... അപ്പോള്‍ മുതല്‍ ഞാന്‍ വ്രീളാവതിയായി മാറുകയും ചെയ്തു...! [നാണമാകുന്നൂ... മേനി നോവുന്നൂ‍]

ഏകാങ്കനാടകം കലക്കി എന്നാണറിയുന്നതു്. അവസാനത്തോടടുത്തു് ഉണ്ണിയാര്‍ച്ചാവസ്ത്രാക്ഷേപം തടയാന്‍ ഞാന്‍ കാണിച്ച പങ്കപ്പാടൊക്കെ പൊട്ടിച്ചിരികളുയര്‍ത്തി.

കേരളസമാജം ആര്‍ട്ട്സ് സെക്രട്ടറിയുടെ അഭിപ്രായം ഇതാ...

The sexy unniyaarcha... the great villians.. and the poor IT profi.. all were excellent.
Some special points to note was Sandeeps sexy strong looks and Eldhos choriyal

ഇത്രക്കൊക്കെയേ എന്നെക്കൊണ്ടു പറ്റൂ.

പിന്നെ പാട്ടായിരുന്നു...  ആദ്യം ചെട്ടിക്കുളങ്ങര ഭരണി നാളില്‍ - പ്രേം നസീറിന്റെ അത്രക്കൊന്നും വരില്ലെങ്കിലും അത്യാവശ്യത്തിനു് ഭാവാഭിനയവും പിന്നെ ഒഴിച്ചുകൂടാനാവത്ത ബ്രേയ്ക്ക് ഡാന്‍സും .. കാ‍ണികളില്‍ നിന്നു് ബ്രദര്‍ ഡൊമിനിക്കു് കൂടെ കയറി വന്നു - ഡാന്‍സു് കളിക്കാന്‍.

കുറേ കഴിഞ്ഞു്, രണ്ടു പരിപാടികള്‍ക്കിടയില്‍ ഒരിത്തിരി വലിയ ഇടവേള വന്നപ്പോള്‍, ഞാന്‍ തന്നെ എന്റെ ഒരു പാട്ടു അനൌണ്‍സു് ചെയ്തു് (ഞാനായിരുന്നു കുറേ നേരം ഒഫീഷ്യല്‍ അനൌണ്‍സര്‍) പാടി.

ഒരാള്‍ക്കു്  ഡെഡിക്കേറ്റു് ചെയ്യുകയും ഉണ്ടായി .. ആള്‍ ദൂരത്തായിരുന്നെങ്കിലും..., ഉള്‍ക്കണ്ണുകൊണ്ടു് കണ്ടു് പാടി.. :)നിക്കിയും ഞാനും...

ഇതായിരുന്നു ആ‍ ഗാനം...

[മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ.... നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ....
..
..
..
നിലക്കാത്ത ധനമെന്തിന്നോമനേ.... നിന്റെ
............................................  ഇല്ലയോ..!]

എല്ലാം കഴിഞ്ഞു് രാത്രി എത്തിയപ്പോള്‍ വൈകിയിരുന്നു... പിന്നെ ഇത്തിരി ഒഴിവു കിട്ടിയതിപ്പോഴാ‍ണു്. ഇപ്പോള്‍ത്തന്നെ പോസ്റ്റുന്നു.

എല്‍ദോസ്-പ്രിയ ദമ്പതികളുടെ കുട്ടി കുറേ നേരം എന്റെ കൂടെ ആയിരുന്നു.. ഞങ്ങളുടെ ഒരു ചിത്രം കൂടി കിടന്നോട്ടെ. അല്ലേ? (മുന്നില്‍ നിന്നുള്ള ചിത്രമൊന്നും ഇല്ല! :( )

തല്‍ക്കാലം വിട, സന്ദീപ്  alias കരിങ്കല്ല്.

PS: അക്ഷരങ്ങളുടെ വലിപ്പം കുറച്ചു് കൂട്ടുന്നു. ഇനി കണ്ണട വെക്കാതെയും വായിക്കാം :)

 

~

5 comments:

Sandeep Sadanandan said...

അപ്പോള്‍ മുതല്‍ ഞാന്‍ വ്രീളാവതിയായി മാറുകയും ചെയ്തു...! [നാണമാകുന്നൂ... മേനി നോവുന്നൂ‍]

കരിങ്കല്ല്

ശ്രീ said...

അപ്പോള്‍ ആളു മിടുക്കനാണല്ലോ...
:)

എനിയ്ക്കും ഇഷ്ടമാണ് ആ ഗാനം...

കടവന്‍ said...

നിലക്കാത്ത ധനമെന്തിന്നോമനേ.... നിന്റെ
............................................ ഇല്ലയോ..!]ഡാഷിന്റെ സ്ഥാനത്തും സോക്സാണോ? ആ ഗാനം പണ്ട് കേള്ക്കാഞ്ഞതിന്നാലാണെയ്...............

Sandeep Sadanandan said...

@ശ്രീ...

Thanks :)

@കടവന്‍..

നിലക്കാത്ത ധനമെന്തിന്നോമനേ.... നിന്റെ
മടിയിലെന്‍ കണ്മണികള്‍ ഇല്ലയോ..!]

ഇപ്പോള്‍ കണ്‍ഫ്യൂഷന്‍സ് മാറിയോ?

smitha adharsh said...

അതേയ് മാഷേ..."മ്യുണിക് വീരഗാഥ "യിലൂടെ സന്ദീപ്‌ ന്റെ ഉണ്ണിയാര്‍ച്ച യെ നേരിട്ടു കണ്ടു.സന്തോഷം.നമ്മള്‍ പ്രവാസികള്‍ അല്ലെങ്കിലും ,നാട്ടില്‍ ചെയ്യതതൊക്കെ കടല്‍ കടന്നാല്‍ ചെയ്യാന്‍ മിടുക്ക് ഉള്ളവരാണ് എന്ന് തെളിയിച്ത്തിനു പ്രത്യേകം നന്ദി....എഴുതിയ ശൈലി നന്നായി കേട്ടോ..ഫോട്ടോ കലക്കി എന്ന് പറയേണ്ടതില്ലല്ലോ...അല്ലെ?