Friday, February 02, 2007

എന്റെയല്ലാത്ത അവള്‍, അവളുടെയല്ലാത്ത ഞാന്‍.

ചില്ലു ജാലക വാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍...
മെല്ലെയൊന്നു കിലുങ്ങിയൊ... കൈവളകളറിയാതെ


ഈ പാട്ട് കേള്‍ക്കുകയായിരുന്നു.. ഇന്നു രാവിലെ ഞാന്‍ ട്രെയിനില്‍ വരുമ്പോള്‍.

മനസ്സില്‍ ആകെക്കൂടെ ഒരു വിങ്ങല്‍ തോന്നി.. സാഹചര്യം വ്യത്യസ്തമാണു്. എന്നാലും എനിക്കവളെ ഓര്‍മ്മ വന്നു. കാണുന്ന എല്ലാ പെണ്‍കുട്ടികളേയും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഞാന്‍. വളരേയധികം പെണ്‍കുട്ടികളെ അങ്ങനെ ഇഷ്ടപ്പെട്ടിട്ടും ഉണ്ട്.

എന്നാലും അവളോട് തോന്നിയിട്ടുള്ള പോലെ ആരോടും തോന്നിയിട്ടില്ല. വേണമെന്നു വെച്ചിരുന്നെങ്കില്‍ ഒരുപക്ഷേ...
വേണമെന്നു വെച്ചില്ല! വിഡ്ഡിത്തം ആയെന്നു തോന്നുന്നുമില്ല. എന്നാലും.. ഇനിയവളേപ്പോലൊരുവള്‍ .. വരും. വരാതെവിടെപ്പോവാന്‍...

അതും എന്നേപ്പോലുള്ളൊരു “eligible bachelor"-നു്.

അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണു്. ഞാന്‍ വളരേ സന്തോഷവാനും ആണു് - അവള്‍ happy ആണെന്നതില്‍. (Even otherwise too I am happy)

അവളെ അറിയാവുന്നവര്‍ ഈ ബ്ലോഗ് വായിക്കില്ലെന്നു കരുതുന്നു (മലയാളം അറിയാത്ത എന്റെ friends). വായിക്കുന്നവര്‍ക്ക്, അവളെയും അറിയില്ല. :)

അയ്യൊ!! അവള്‍ക്കു മലയാളം അറിയാം... ഒരു പക്ഷേ ഇതു വായിക്കുകയും ചെയ്യും!! :(
സാരമില്ല... അറിഞ്ഞിരിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ അല്ലേ?

എന്നാല്‍ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തിട്ട് പോവാം... എല്ലാര്‍ക്കും :) - വരികള്‍ ശ്രദ്ധിക്കൂ.

എത്ര കാലം നാം ദൂരെയെന്നാലും....
വാടുമോ നീ സൌഹൃദത്തിന്‍ വാസനപ്പൂവേ..


സന്ദീപ്.

PS: പെട്ടെന്നെന്തൊ... ശാരിക മനസ്സിലേക്കു ഓടിവന്നു.. എന്റെ അവസാനത്തെ ഇഷ്ടം. ഞാനാളു് ശരിയല്ലാട്ടോ. എന്റെ കം‌പ്ലീറ്റ് ഡീറ്റെയിത്സ് പുറത്ത് വിട്ടാല്‍ പിന്നെ പെണ്ണ് കിട്ടില്ല...

11 comments:

Sands | കരിങ്കല്ല് said...

ഞാനാളു് ശരിയല്ലാട്ടോ. എന്റെ കം‌പ്ലീറ്റ് ഡീറ്റെയിത്സ് പുറത്ത് വിട്ടാല്‍ പിന്നെ പെണ്ണ് കിട്ടില്ല...

സന്ദീപ്.

വല്യമ്മായി said...

:)

Kiranz..!! said...

പോട്ടെ സന്ദീപേ ഇനിയെത്ര മലയാളി ചുന്ദരിക്കുട്ടികള്‍ കിടക്കുന്നു,സന്ദീപിന്റെ നമ്പര്‍ വറും,ആകെ 24 വയസല്ലേ ആയുള്ളൂ.ലോ..ലങ്ങോട്ട് നോക്കിക്കേ,കണ്ടാ..ഇനി പാട്ട് ഇങ്ങനെയാക്കാം..
“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമെ..തുംഗജഡാദര” .ബൂലോഗത്തിലേക്ക് സ്വാഗതം..!

Kaithamullu said...

സന്ദീപേ നെല്ലായിക്കാരാ,
24 വയസ്സില് ഞങ്ങളാരും അത്ര ശരിയായിരുന്നില്ലാ.
കല്യാ‍ണിച്ച് ഇത്ര നാളായിട്ടും ഭാര്യക്ക് കംബ്ലീറ്റ് ഡിറ്റെയിത്സ് കൊടുത്തീട്ടും‌ല്യാ‍..അതോണ്ട് പേടിക്കണ്ടാ..ധൈര്യായിട്ടങ്ട് എഴുതിക്കോ...(ഞാനൊരു ഇരിഞ്ഞാലക്കുടക്കാരനാ,ട്ടോ)

Unknown said...

സന്ദീപേ,
പോട്ടെ മാഷേ. ഡീറ്റെയിത്സ് പുറത്ത് വിട്ടോണ്ടൊന്നും ഒന്നും സംഭവിക്കില്ലെന്നേ. യൂ ക്യാരി ഓണ്‍ മൈ ബോയ്... (തന്നെ തന്നെ മറ്റൊരു ബാച്ചിലര്‍ തന്നെ) :-)

Typist | എഴുത്തുകാരി said...

സന്ദീപേ, നെല്ലായിക്കാരാ, ഞാനും ഒരു
നെല്ലായിക്കാരിയാട്ടോ. പക്ഷേ ഞാന്‍ ആരോടും പറയുന്നില്ല. വേണെങ്കില്‍, ഒരു
സുന്ദരിക്കുട്ടിയെ തപ്പിത്തരുകയും ചെയ്യാം.

എഴുത്തുകാരി.

sandoz said...

സന്ദീപേ.....കൂള്‍ ഡൗണ്‍.....

[കൂള്‍ ഡൗണേ..ആരു..ആരോടു പറഞ്ഞു.....കര്‍ത്താവേ]

അജൊ;ടൈപിസ്റ്റ്‌..ഇവിടെ ശ്രദ്ധിക്കൂ...നമ്മക്കും കൂടി ഒരെണ്ണം
[റാംജി റാവു...സ്റ്റൈയില്‍]

Peelikkutty!!!!! said...

മറന്നിരുന്നാലും മനസ്സിന്റെ ഉള്ളില്‍
മലരായ് വിടരുന്നു നീ..

(ഞാനോടി!)

Peelikkutty!!!!! said...

കണ്ണില്‍
qw_er_ty

Sands | കരിങ്കല്ല് said...

എല്ലാവര്‍ക്കും നന്ദി...

കിരണ്‍സേ... നമ്മളൊക്കെ ഒരു വഞ്ചിയിലാ അല്ലേ?

എഴുത്തുകാരീ... വരട്ടെ, സമയമാകുമ്പോള്‍ പറയാം.. ഞാനിപ്പോഴും കൊച്ച് പയ്യനല്ലേ... വെറും 24... മാത്രമല്ല... വിദ്യാഭ്യാസം കഴിഞ്ഞിട്ടുമില്ല.. 2010 ആവട്ടെ :)

പീലിക്കുട്ടീ... ഡാങ്ക്‍സ് - കുറേക്കാലമായി മറന്നിരുന്ന ആ പാട്ട് ഓര്‍മ്മിപ്പിച്ചതിന്ന്.

ദില്‍ബ്സ്... “ബാച്ചി” എന്നു കേള്‍ക്കുന്നതേ ഇപ്പൊ പേടിയാ... വിവാഹിതര്‍/ബാച്ചി എന്നൊക്കെ കേള്‍ക്കാനിരിക്കാ ആള്‍ക്കാരു.. അടിപിടി കൂടാന്‍... ഞാനൊന്നിനുമില്ലേ!! :(
(പേടിയായിട്ടൊന്നുമല്ല... ധൈര്യമില്ലാത്തോണ്ടാ)

അപ്പൊ ശരി... വീണ്ടും നന്ദി.

സന്ദീപ്.

Sands | കരിങ്കല്ല് said...

സന്ദീപിന്റെ നമ്പര്‍ വറും,ആകെ 24