മാപ്പാക്കണം കേട്ടോ... ഇത്രയും ഫ്രീക്വന്റ് ആയി പോസ്റ്റുന്നതിന്നു്. കഥകളോ കവിതകളോ ഒന്നും എന്റെ കയ്യിലില്ല.. ഉള്ളതാകട്ടേ നിത്യജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രം .. ഇതാ അതിലൊരെണ്ണം ചൂടോടെ... ദാ 30 മിനുട്ടുകള്‍ക്ക് മുമ്പ് സംഭവിച്ചതു്. മാത്രമല്ല ... ഇനി മുതല്‍ സീരിയസ് കാര്യങ്ങളേ എഴുതൂ എന്നു പറഞ്ഞിട്ടു ഇതൊക്കെ എഴുതാമോ എന്നും ചോദിക്കരുതു്. Agreed? Continue reading if and only if you agree! :)
ഞാന്‍ താമസിക്കുന്നതു് വയലുകളാല് ചുറ്റപ്പെട്ട ഒരു സ്ഥലത്താണെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ...
മിനിഞ്ഞാന്നു് മഴവില്ലു് കണ്ടെന്നു പറഞ്ഞില്ലേ ... അതേ സ്ഥലത്തിരുന്നു ബ്രൌസ് ചെയ്യുകയായിരുന്നു ഞാന്‍ .. ഇന്നും ... മുകളില്‍ കാണുന്നതാണു് പുറം ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ .
ഇടക്കെപ്പൊഴോ പുറത്തേക്കു നോക്കിയപ്പോള്‍ അവിടത്തെ പുല്ലില്‍ കളിക്കുന്ന രണ്ട് പൂച്ചകളെ കണ്ടു. ഇവിടെ സ്ഥിരം കാണുന്നതാണവരെ... അതിലെ കറമ്പന്/കറമ്പി ആണിത്.
പെട്ടെന്നാണു് എനിക്കു മനസ്സിലായതു്.. അവര്‍ വെറുതെ കളിക്കുകയല്ല.. എന്തിനേയൊ ഓടിപ്പിക്കുകയാണെന്നു്. അത്ര ക്ളിയറായിട്ടല്ലെങ്കിലും അതൊരു മുയല്‍ക്കുട്ടിയാണെന്നെനിക്കു തോന്നി.
പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നില്ല. താക്കോലും എടുത്ത് വീടിനു പുറത്തിറങ്ങി. പെട്ടെന്നു് തന്നെ തിരിച്ചു വന്നു് എന്റെ ലൊടുക്കു ക്യാമറ ഒരെണ്ണം എടുത്തു. കാന്താരിച്ചേച്ചീ.. സ്മിതേ.. ശ്രീ... മത്തായിച്ചാ.. പ്രിയേ... ഷാരൂ.. ലക്ഷ്മീ.. ഞാന്‍ ക്യാമറ എടുത്തിട്ടു തന്നെയാ പോയതു് ട്ടോ.. :)
ഒരു 30 സെക്കെന്റിനുള്ളില്‍ അവിടെ എത്തി. അപ്പോഴേക്കും അവിടെ ഒരു പെണ്‍കുട്ടിയും വന്നിരുന്നു - അവള് വഴിയിലൂടെ പോകുമ്പോള്‍ മുയല്‍ക്കുട്ടിയുടെ കരച്ചില് കേട്ടു വന്നതാണു്. (ഇതു ഞങ്ങള്‍ പിന്നീടു സംസാരിച്ചതു്)
അതിനുള്ളില്‍ ഈ മുയല്‍ക്കുട്ടിയും പൂച്ചകളും വയലോരത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു. ഞങ്ങള്‍ 2 പേരും ആ കുറ്റിക്കാടിനുള്ളില്‍ കയറി [തോളൊപ്പം വരും അവിടത്തെ ചെടികള്‍ -- ഇപ്പൊ മേലൊക്കെ ചോറിയുന്നു :( ]
അതിനിടയില്‍ മുയല്‍ക്കുട്ടിയേയും പൂച്ചകളെയും കാണാതായിരുന്നു. ഇടക്കെപ്പോഴോ അതിന്റെ കരച്ചില് കേട്ടു.. അതിനെ ഞങ്ങള്‍ പിടിച്ചു, കാടിനു പുറത്തു വന്നു.
ഇനിയല്ലേ രസം ....! അതിനെ എന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ കൊണ്ടുവരാന്‍ പറ്റില്ല -- പാടില്ല (നിയമം ).
കാട്ടില്‍ തന്നെ കളയാനാണെങ്കില്‍ എന്തിനാ പിടിച്ചതു്?
വല്ല മുയല്‍കുടുംമ്പത്തിനും കൊടുക്കാം എന്നു വെച്ചാല്‍ ഞങ്ങള്‍ക്കാരെയും പരിചയമില്ല. മുയലുകളെ വളര്‍ത്തുന്നവരെയും പരിചയമില്ല. ഇതൊന്നും ആലോചിക്കാതെയാണോ രക്ഷിക്കാന്‍ പോയതെന്നു ചോദിചാല്‍ എനിക്കുത്തരം ഇല്ല. അങ്ങനെ ആലോചിച്ചിട്ടൊന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അല്ലേ?
അതിനെ വയലിന്റെ മറ്റേ അറ്റത്തു കൊണ്ടു വിടാം എന്നു തീരുമാനിച്ചു. പോകുന്നന്നതിനിടയില്‍ ഞങ്ങള്‍ അതിനെ മാറി മാറി താലോലിച്ചു -- അതിനു പേടിയായിക്കാണണം .. എന്നാലും താലോലിക്കാതെ വിടാന്‍ പറ്റ്വോ? :) ;)
അങ്ങനെ അതിനെ അവിടെ വിട്ടിട്ടു, ഇനി ആ മുയല്‍ക്കുട്ടിക്കു ആപത്തൊന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ തിരിച്ചു നടന്നു.
വാല്‍ക്കഷണം: തിരിച്ചു വരുമ്പോഴാണു ഞങ്ങള്‍ പരിചയപ്പെട്ടതു്. നല്ല പെണ്‍കുട്ടി. ഊര്ജ്ജതന്ത്ര വിദ്യാര്‍ത്ഥിനി -- വല്ല സിനിമയും ആയിരുന്നെങ്കില്‍ പ്രണയം എപ്പൊ മൊട്ടിട്ടു എന്നു ചോദിച്ചാല്‍ മതി - സമാനമനസ്കരല്ലേ ഞങ്ങള്‍ ;)
എന്തായാലും ഞാന്‍ പേരും , മറ്റു കാര്യങ്ങളും ചോദിച്ചു വെച്ചിട്ടുണ്ട്. ഡെവലപ്മെന്റുണ്ടെങ്കില്‍ അറിയിക്കാം ;)
കരിങ്കല്ലു്.
P.S : Already spent lot of time for this rescue-operation and slight-flirting. Also for putting this post. Now let me hurry to do my work! ... with a complacent state of mind! :) :) :)

