Thursday, August 14, 2008

പൂച്ചകളും മുയല്‍ക്കുട്ടിയും... പെണ്‍കുട്ടിയും പിന്നെ ഞാനും

 

മാപ്പാക്കണം കേട്ടോ... ഇത്രയും ഫ്രീക്വന്റ് ആയി പോസ്റ്റുന്നതിന്നു്‌. കഥകളോ കവിതകളോ ഒന്നും എന്റെ കയ്യിലില്ല.. ഉള്ളതാകട്ടേ നിത്യജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രം .. ഇതാ അതിലൊരെണ്ണം ചൂടോടെ... ദാ 30 മിനുട്ടുകള്‍ക്ക് മുമ്പ് സംഭവിച്ചതു്‌. മാത്രമല്ല ... ഇനി മുതല്‍ സീരിയസ് കാര്യങ്ങളേ എഴുതൂ എന്നു പറഞ്ഞിട്ടു ഇതൊക്കെ എഴുതാമോ എന്നും ചോദിക്കരുതു്‌. Agreed? Continue reading if and only if you agree! :)

ഞാന്‍ താമസിക്കുന്നതു്‌ വയലുകളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്താണെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ...

മിനിഞ്ഞാന്നു്‌ മഴവില്ലു്‌ കണ്ടെന്നു പറഞ്ഞില്ലേ ... അതേ സ്ഥലത്തിരുന്നു ബ്രൌസ് ചെയ്യുകയായിരുന്നു ഞാന്‍ .. ഇന്നും ... മുകളില്‍ കാണുന്നതാണു്‌ പുറം ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ .

ഇടക്കെപ്പൊഴോ പുറത്തേക്കു നോക്കിയപ്പോള്‍ അവിടത്തെ പുല്ലില്‍ കളിക്കുന്ന രണ്ട് പൂച്ചകളെ കണ്ടു. ഇവിടെ സ്ഥിരം കാണുന്നതാണവരെ...  അതിലെ കറമ്പന്‍/കറമ്പി ആണിത്.

പെട്ടെന്നാണു്‌ എനിക്കു മനസ്സിലായതു്‌.. അവര്‍ വെറുതെ കളിക്കുകയല്ല.. എന്തിനേയൊ ഓടിപ്പിക്കുകയാണെന്നു്‌. അത്ര ക്ളിയറായിട്ടല്ലെങ്കിലും അതൊരു മുയല്‍ക്കുട്ടിയാണെന്നെനിക്കു തോന്നി.

പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നില്ല. താക്കോലും എടുത്ത് വീടിനു പുറത്തിറങ്ങി. പെട്ടെന്നു്‌ തന്നെ തിരിച്ചു വന്നു്‌ എന്റെ ലൊടുക്കു ക്യാമറ ഒരെണ്ണം എടുത്തു. കാന്താരിച്ചേച്ചീ.. സ്മിതേ.. ശ്രീ... മത്തായിച്ചാ.. പ്രിയേ... ഷാരൂ.. ലക്ഷ്മീ.. ഞാന്‍ ക്യാമറ എടുത്തിട്ടു തന്നെയാ പോയതു്‌ ട്ടോ.. :)

ഒരു 30 സെക്കെന്റിനുള്ളില്‍ അവിടെ എത്തി. അപ്പോഴേക്കും അവിടെ ഒരു പെണ്‍കുട്ടിയും വന്നിരുന്നു - അവള്‍ വഴിയിലൂടെ പോകുമ്പോള്‍ മുയല്‍ക്കുട്ടിയുടെ കരച്ചില്‍ കേട്ടു വന്നതാണു്‌. (ഇതു ഞങ്ങള്‍ പിന്നീടു സംസാരിച്ചതു്‌)

അതിനുള്ളില്‍ ഈ മുയല്‍ക്കുട്ടിയും പൂച്ചകളും വയലോരത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു. ഞങ്ങള്‍ 2 പേരും ആ കുറ്റിക്കാടിനുള്ളില്‍ കയറി [തോളൊപ്പം വരും അവിടത്തെ ചെടികള്‍ -- ഇപ്പൊ മേലൊക്കെ ചോറിയുന്നു :( ]

അതിനിടയില്‍ മുയല്‍ക്കുട്ടിയേയും പൂച്ചകളെയും കാണാതായിരുന്നു. ഇടക്കെപ്പോഴോ അതിന്റെ കരച്ചില്‍ കേട്ടു.. അതിനെ ഞങ്ങള്‍ പിടിച്ചു, കാടിനു പുറത്തു വന്നു.

ഇനിയല്ലേ രസം ....! അതിനെ എന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ കൊണ്ടുവരാന്‍ പറ്റില്ല -- പാടില്ല (നിയമം ).

കാട്ടില്‍ തന്നെ കളയാനാണെങ്കില്‍ എന്തിനാ പിടിച്ചതു്‌?

വല്ല മുയല്‍കുടുംമ്പത്തിനും കൊടുക്കാം എന്നു വെച്ചാല്‍ ഞങ്ങള്‍ക്കാരെയും പരിചയമില്ല. മുയലുകളെ വളര്‍ത്തുന്നവരെയും പരിചയമില്ല. ഇതൊന്നും ആലോചിക്കാതെയാണോ രക്ഷിക്കാന്‍ പോയതെന്നു ചോദിചാല്‍ എനിക്കുത്തരം ഇല്ല. അങ്ങനെ ആലോചിച്ചിട്ടൊന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അല്ലേ?

അതിനെ വയലിന്റെ മറ്റേ അറ്റത്തു കൊണ്ടു വിടാം എന്നു തീരുമാനിച്ചു. പോകുന്നന്നതിനിടയില്‍ ഞങ്ങള്‍ അതിനെ മാറി മാറി താലോലിച്ചു -- അതിനു പേടിയായിക്കാണണം .. എന്നാലും താലോലിക്കാതെ വിടാന്‍ പറ്റ്വോ? :) ;)

അങ്ങനെ അതിനെ അവിടെ വിട്ടിട്ടു, ഇനി ആ മുയല്‍ക്കുട്ടിക്കു ആപത്തൊന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ തിരിച്ചു നടന്നു.

വാല്‍ക്കഷണം: തിരിച്ചു വരുമ്പോഴാണു ഞങ്ങള്‍ പരിചയപ്പെട്ടതു്‌. നല്ല പെണ്‍കുട്ടി. ഊര്ജ്ജതന്ത്ര വിദ്യാര്‍ത്ഥിനി -- വല്ല സിനിമയും ആയിരുന്നെങ്കില്‍ പ്രണയം എപ്പൊ മൊട്ടിട്ടു എന്നു ചോദിച്ചാല്‍ മതി - സമാനമനസ്കരല്ലേ ഞങ്ങള്‍ ;)

എന്തായാലും ഞാന്‍ പേരും , മറ്റു കാര്യങ്ങളും ചോദിച്ചു വെച്ചിട്ടുണ്ട്. ഡെവലപ്‌മെന്റുണ്ടെങ്കില്‍ അറിയിക്കാം ;)

കരിങ്കല്ലു്‌.

P.S : Already spent lot of time for this rescue-operation and slight-flirting. Also for putting this post. Now let me hurry to do my work!  ... with a complacent state of mind! :) :) :)

28 comments:

Sands | കരിങ്കല്ല് said...

പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നില്ല. താക്കോലും എടുത്ത് വീടിനു പുറത്തിറങ്ങി. പെട്ടെന്നു്‌ തന്നെ തിരിച്ചു വന്നു്‌ എന്റെ ലൊടുക്കു ക്യാമറ ഒരെണ്ണം എടുത്തു. കാന്താരിച്ചേച്ചീ.. സ്മിതേ.. ശ്രീ... മത്തായിച്ചാ.. പ്രിയേ... ഷാരൂ.. ലക്ഷ്മീ.. ഞാന്‍ ക്യാമറ എടുത്തിട്ടു തന്നെയാ പോയതു്‌ ട്ടോ.. :)

സുല്‍ |Sul said...

കരിങ്കല്ല് അല്പം അലിഞ്ഞു തുടങ്ങിയോ?
-സുല്‍

Sands | കരിങ്കല്ല് said...

ഇതിപ്പൊ ബല്ല്യ എടങ്ങേറായല്ലോ...

മനുഷ്യത്വം ഉള്ള എന്തെങ്കിലും ചെയ്താല്‍ അപ്പൊ അലിയും അല്ലേ?
ഒരു ദിവസം ഞാന്‍ എക്സ്പ്ളെയിന്‍ ചെയ്യുന്നുണ്ട് - എന്താ കരിങ്കല്ലെന്നു പറയാന്‍ കാരണം എന്നു്‌
:)

എന്തായാലും സുല്ലേ .. വന്നതിനു നന്ദിയുണ്ട് കേട്ടോ :)

Rare Rose said...

കരിങ്കല്ലേ.,.കൊച്ചു സംഭവാണെങ്കിലും നല്ല രസണ്ടായിരുന്നു വായിക്കാന്‍...പാവം മുയല്‍ക്കുഞ്ഞിന്റെ പേടിച്ചരണ്ട കിടപ്പ് കണ്ടിട്ട് കഷ്ടം തോന്നണു...വീട്ടില്‍ മുയലിനെ വളര്‍ത്തുന്നത് അവിടെ കുറ്റകരമാണൊ..??..പിന്നെ വിശാലമായ ലോകത്തേക്കുള്ള ആ കിളിവാതില്‍ അസ്സലായി തോന്നി...എന്താ ഒരു വ്യൂ ...അവിടെയിരുന്നാല്‍ പുറത്തോട്ട് നോക്കിയിരിക്കല്‍ അല്ലാതെ പണിയെടുപ്പ് നടക്കുമോ..:)

പിന്നെ മുന്‍പത്തെ പ്രണയമയമായ പോസ്റ്റും ,സമാന ചിന്താഗതിക്കാരിയായ , ഊര്‍ജ്ജതന്ത്ര വിദ്യാര്‍ത്ഥിനി ആയ ആ മിടുക്കിക്കുട്ടിയേം ചേര്‍ത്തു വെക്കുമ്പോള്‍ കരിങ്കല്ല് അലിയുമോ എന്നൊരു സംശ്യം എനിക്കും ഇല്ലാതില്ല...:)

smitha adharsh said...

എന്തായാലും ഞാന്‍ പേരും , മറ്റു കാര്യങ്ങളും ചോദിച്ചു വെച്ചിട്ടുണ്ട്. ഡെവലപ്‌മെന്റുണ്ടെങ്കില്‍ അറിയിക്കാം

എടൊ,മനുഷ്യാ....അങ്ങേനെ എങ്ങാനും ഡെവലപ്പ് ചെയ്‌താല്‍ good...but, അത് ഒരു പോസ്റ്റ് ആക്കി നാലാളെ അറിയിച്ചാല്‍ കരിങ്കല്ലിന്റെ തലമണ്ട ഞാന്‍ തല്ലിപ്പൊളിക്കും.അല്ല,പിന്നെ...അതൊക്കെ സ്വകാര്യം അല്ലെ മാഷേ..വിളിച്ചു കൂവാന്‍ നിക്കണ്ട.

മുയല്‍ക്കുട്ടിക്കു സ്വാതന്ത്ര്യം വാങ്ങി കൊടുത്തതിനു....ലൊടുക്കു ക്യാമറ എടുത്തു കൊണ്ടുപോയി ഫോട്ടോ എടുത്തതിനു....എല്ലാം ചേര്ത്തു ഒരു "മുട്ടന്‍ അഭിനന്ദനം"

Anonymous said...

പാവം പൂച്ച(കല്)... നഷ്ടം അവര്ക്കുമാത്രം... ;-)

അപ്പു ആദ്യാക്ഷരി said...

ആദ്യമായിട്ടാണു ഈ കരിങ്കല്ലിന്റെ ബ്ലോഗിൽ എത്തുന്നത്. ഇങ്ങനെയൊന്ന് അദ്യമായി കാണുകയാണ്. നന്നായി.

ജിജ സുബ്രഹ്മണ്യൻ said...

ഇതു നന്നായല്ലോ കല്ലേ.. പാവം മുയല്‍ക്കുഞ്ഞ്.. അതിന്റെ ഇരുപ്പു കണ്ടിട്ട് പാവം തോന്നുന്നു..
പിന്നെ ആ പെണ്‍കൊച്ചിനെ വെറുതേ വിട്ടേരെ ട്ടൊ..മോന്‍ പ്രണയ ചിന്തകള്‍ ഒക്കെ മാറ്റി പഠിക്കാന്‍ നൊക്കൂ ട്ടോ
ആ പറയാന്‍ മറന്നു.. ആ ജനാലയിലൂടെ നോക്കാന്‍ എന്തു രസമാ.. തന്നെയുമല്ല ആ ഫോട്ടോയില്‍ നിന്നും താഴെക്കു പോരുമ്പോള്‍ ആ ജനല്‍ തനിയെ അടയുന്നതു പോലെ എനിക്കു തോന്നുന്നു. ലൊട്ടു ലൊടുക്കു ക്യാമറയുടെ ട്രിക്കാണോ ആതോ എന്റെ വട്ടാണോ ? ആ ആര്‍ക്കറിയാം !!

Sharu (Ansha Muneer) said...

കരിങ്കല്ല്ലേ....മുയല്‍ക്കുട്ടിയും പെണ്‍കുട്ടിയും രക്ഷാപ്രവര്‍ത്തനവുമൊക്കെ ഇഷ്ടമായി. പക്ഷെ അതിനേക്കാളൊക്കെ ഇഷ്ടമായത് ജനലിലൂടെ കാണുന്ന ആ സുന്ദരമായ വയലും അതിന്റെ പച്ചപ്പുമാണ്.. ഇതൊക്കെ കണ്ട് ജീവിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്. അസൂയ തോന്നുന്നു എനിയ്ക്ക്....

പിന്നെ പെണ്‍കുട്ടിയുമായുള്ള പരിചയം വളര്‍ന്ന് പ്രണയമായാല്‍ അറിയിക്കുമല്ലോ അല്ലേ?

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ല്ലേ....മുയല്‍ക്കുട്ടിയും പെണ്‍കുട്ടിയും രക്ഷാപ്രവര്‍ത്തനവുമൊക്കെ ഇഷ്ടമായി. പക്ഷെ അതിനേക്കാളൊക്കെ ഇഷ്ടമായത് ജനലിലൂടെ കാണുന്ന ആ സുന്ദരമായ വയലും അതിന്റെ പച്ചപ്പുമാണ്.. ഇതൊക്കെ കണ്ട് ജീവിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്. അസൂയ തോന്നുന്നു എനിയ്ക്ക്....

പിന്നെ പെണ്‍കുട്ടിയുമായുള്ള പരിചയം വളര്‍ന്ന് പ്രണയമായാല്‍ അറിയിക്കുമല്ലോ അല്ലേ?

(കടപ്പാട്: ഷാരു)

nandakumar said...

കരിങ്കല്ലേ.. ഫോട്ടോസ് നന്നായി എന്നു പ്രെത്യേകം പറയേണ്ടല്ലോ. ആ കിളിവാതില്‍ ദൃശ്യം മനോഹരം.(ഫോട്ടോഷോപ്പ് വിദ്യയാണോ മാഷെ?)

പിന്നെ ആ പെണ്‍കൊച്ചിന്റെ വീട്ടുകാരോ വേണ്ടപ്പെട്ടവരോ കരിങ്കല്ലിനെ അടിച്ചു നിരത്തി ബേബി മെറ്റലാക്കുമ്പോള്‍ ഒന്നു അറിയിക്കണേ!! :)

ഫസല്‍ ബിനാലി.. said...

ഇതൊരു ലൈവ് പ്രക്ഷേപണം പോലെ തോന്നി, ഫോളോ അപ്പ് വേണം, അതല്ലെ അതിന്‍റെ ഒരു ഇത്...
ആശംസകള്‍..

Sands | കരിങ്കല്ല് said...

പനിനീര്‍പ്പൂവേ :

മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ എന്തൊക്കെയോ പെര്‍മിഷന്‍ വേണം എന്നാണെന്റെ അറിവു്‌.

കിളിവാതിലിന്റെ ഗുണമോ... എന്റെ ദോഷമോ ..? പണി ഒന്നും അല്ലെങ്കിലും നടക്കാറില്ല.

പ്രണയം ഒക്കെ എപ്പോഴും മനസ്സിലുള്ളതാ... ധാരാളം സമയമുള്ളവര്‍ക്കേ അതൊക്കെ പറ്റൂ.. എനിക്കു വേറെ കുറേ കാര്യങ്ങള്‍ ഉണ്ട്... എന്തായാലും ഇത്തിരി നേരത്തേക്കു ഒന്നലിഞ്ഞു ;)

---------

കിനാവിന്റെ ചിറകുള്ള സ്മിതേ... :

ടീച്ചറുടെ സ്വഭാവം കാണിക്കുന്നുണ്ടല്ലോ ;)

ചുമ്മാ ഒരു ഹൊററിനു വേണ്ടി കാച്ചുന്നതല്ലേ ... ഇനിയിപ്പോ എന്തെങ്കിലും ഡെവലപ്മെന്റുണ്ടെങ്കില്‍ ഞാന്‍ വേണ്ട രീതിയില്‍ ആലോചിച്ചിട്ടല്ലേ പ്രസിദ്ധീകരിക്കൂ..

അഭിനന്ദനത്തിന്ന് നന്ദിട്ടോ :)

പറഞ്ഞ് പറഞ്ഞിപ്പോ എന്റെ ക്യാമറ ഒഫീഷ്യലി ലൊടുക്ക് ആക്കി അല്ലേ?

---------

അനോണീ.. :

അതെ.. ഒരു മിണ്ടാപ്രാണിയുടെ ജീവന്‍ വെച്ചല്ലേ രാവിലെ കളിക്കുന്നതു്‌. ആ നഷ്ടം അവരങ്ങട് സഹിക്കട്ടെ.

---------

അപ്പു .. :

ആദ്യം ... സ്വാഗതം.

പിന്നെ നന്ദി...

പിന്നെ ... നന്ദി വീണ്ടും വരിക ;)

---------

കാന്താരിചേച്ചീ :

കുറച്ച് നേരം മുമ്പ് ഞാന്‍ ആ മുയലിനെ വിട്ട സ്ഥലത്ത് പോയി നോക്കി.. ആ ചുറ്റുവട്ടത്തൊന്നും അതില്ല... രക്ഷപ്പെട്ടു പോയിരിക്കും എന്നു കരുതുന്നു.

കാന്താരിചേച്ചീ... ഇലഞ്ഞിയും, പ്രണയവും ഒക്കെ എഴുതിയ ചേച്ചിയാണോ എന്നോട് പ്രണയിക്കാന്‍ പാടില്ല എന്നു പറയുന്നതു്‌? അതൊക്കെയല്ലേ ചേച്ചീ ജീവിതത്തിലെ ഓരോരോ കുട്ടി സുഖങ്ങള്‍ ;)

ക്യാമറട്രിക്കൊന്നുമല്ല.. അതു ജനല്‍ തുറന്നു വെച്ചിരിക്കുന്ന രീതിയുടേതാ.. വശങ്ങളിലേക്കു്‌ തുറക്കുന്ന പോലെ മുകളില്‍ നിന്നു താഴേക്കും, തുറക്കാവുന്ന ടെക്‌നിക്കും ഉണ്ടതില്‍ ..

---------

ഷാരൂ :

ഈ ജനലിലൂടെയല്ല.. വാതിലിന്നരികിലോ.. ബാല്‍ക്കണിയിലോ ഇരുന്നാല്‍ ഇതിലും സുന്ദരമാണു്‌ ... ഇഷ്ടം പോലെ സമയം വേണംന്ന് മാത്രം! :(

പരിചയം വളര്‍ന്ന് പ്രണയമായാല്‍ -- തീര്‍ച്ചയായും അറിയിക്കാം :)

ആശംസകളും അനുഗ്രഹാശിസ്സുകളും വേണം..

{എന്റെ മനസ്സില്‍ പ്രണയം വളരേ പെട്ടെന്ന് തന്നെ മൊട്ടിടും (പടര്‍ന്നു പിടിക്കും) എന്നു ഒരു പക്ഷേ മറ്റാരെക്കാളും നന്നായി ഷാരുവിനറിയാം... ആളെ കാണണം എന്നു തന്നെയില്ല.. -- ഓര്‍മ്മയില്ലേ ;) }

---------

അനില്‍@ബ്ലോഗ് :

അതു കലകലക്കി... ഈ കോപ്പിയടിക്കെതിരേ ഷാരു ഒരു കരിവാരം ആചരിക്കാവുന്നതാണു്‌ ;)

നന്ദിട്ടോ

(കടപ്പാട്: ഷാരു) -- ഇതു അതിലേറെ കലക്കി -- ആകെക്കൂടി ടൈപ്പ് ചെയ്തത് ഇതാണു ഇല്ലേ? :)

---------

നന്ദകുമാര്‍ജി:

അയ്യോ ഫോട്ടോഷോപ്പ് ഒന്നും അല്ലാട്ടോ...

പിക്കാസയാണു്‌ എന്റെ കയ്യിലുള്ള ഒരേയൊരു ഫോട്ടൊ അഡ്ജസ്റ്റ്മെന്റ് സംഗതി. ഇതിലെ ഇവിടത്തെ ഫോട്ടോസിന്‌ അതു പോലും ഉപയോഗിച്ചിട്ടില്ല..

Windows-Live-Writer -- അതിലെ എന്തോ ഒരു Color-Pop എന്ന ഒരു ഓപ്ഷന്‍ മാത്രം ക്ലിക്കിയിരുന്നു.

ബേബിമെറ്റല്‍ ഡയലോഗ് കലക്കി. :)

---------

ഫസല്‍ : ഫോളോ അപ് ചെയ്യാം.. ഇനി ആ മുയല്‍‌ക്കുട്ടിയെ കാണട്ടെ ;)

---------

എല്ലരോടും ഒരുപാടു നന്ദിയുണ്ടേ... :)

മലമൂട്ടില്‍ മത്തായി said...

പോസ്റ്റ് കാണാന്‍ വൈകി. ഇന്നലെ രാത്രി മുഴുവനും കിടന്നുറങ്ങി, അതിനാല്‍ ബ്ലോഗു വായന നടന്നില്ല. എന്തായാലും ഇത്തവണ കരുതി കൂട്ടി തന്നെ ഇറങ്ങിയത്‌ നന്നായി, കൊറേ ഫോട്ടോ പിടിക്കാനും പിന്നെ ഒരു പെണ്‍കുട്ടിയുമായി സോളാന്നും കഴിഞ്ഞല്ലോ. പിന്നെ ഇടകിടക്ക് ഒരു പ്രേമം ഒക്കെ ആവാം :-)

അജ്ഞാതന്‍ said...

മാഷെ പോസ്റ്റും ഫോട്ടോസും കൊള്ളാം...ആ പെണ്‍കുട്ടിയുടെ മുഖം കൂടി കൊടുക്കാമായിരുന്നു ;)

ഡെവലപ്പുമെന്റ് ഉണ്ടായാല്‍ പറയണേ :)

വീണ്ടും കാണാം..ആശംസകളോടെ

അജ്ഞാതന്‍

Jayasree Lakshmy Kumar said...

എത്ര മനോഹരമായ സ്ഥലത്താണ് സാൻഡ്സ്. അസൂയ തോന്നുന്നു

പിന്നെ ബാക്കി പറഞ്ഞു വച്ച കാര്യങ്ങൾ........all the best

ഗീത said...

ആദ്യം സുല്ലിനുള്ള മറുപടിയാ.
സുല്ലേ, ഈ കരിങ്കല്ലിന്റെ മനസ്സിന് ഒരു കരിങ്കല്ലാവരണമുണ്ട്. പക്ഷേ അതിന് ഒരു മുട്ടത്തോടിന്റെ കനമേയുള്ളൂ. ആ ആവരണത്തിനുള്ളില്‍ സ്നേഹച്ചൂടില്‍ അലിഞ്ഞുരുകുന്ന നറുവെണ്ണയാ നിറച്ചു വച്ചിരിക്കുന്നത്.

കരിങ്കല്ലേ, കള്ളി വെളിച്ചത്താക്കിയതിന് കൊല്ലല്ലേ...

(പിന്നേയും സുല്ലിനോടു തന്നെ ഒരു ഓ.ടോ. ഇന്നലെ സുല്ലിനേയും, സുല്ലിയേയും, സുല്‍കുഞ്ഞുങ്ങളേയും കണ്ടു അഭിലാഷ് ത്രില്ല് അടിച്ചെന്നു കേട്ടു ഞാനും ത്രില്ലടിച്ചു കേട്ടോ).

കരിങ്കല്ലു മോനേ, ആ ജന്തുസ്നേഹം ഞാനും പങ്കു വയ്ക്കുന്നു. മുയലിനേയും പൂച്ചകളേയും എനിക്കിഷ്ടമാ...

പിന്നെയാ ഉത്തരവാദിത്തബോധം - flirting കഴിഞ്ഞു അടുത്തസ്റ്റേജായ dreaming ലേക്കു പോകാതെ ചെയ്തുതീര്‍ക്കേണ്ട ജോലി ചെയ്യണമെന്ന ആ ഉത്തവാദിത്തബോധം - അതിനു മുന്നില്‍ നമിക്കുന്നു.

Hailstone said...

ഗീത ചേച്ചീ, എന്റെ ചേട്ടന്‍ വല്ല treat ഉം തരാമെന്നു ഏറ്റിട്ടുണ്ടോ??

-- പ്രിയക്കുട്ടി(കരിങ്കല്ലിന്റെ അനിയത്തി)

ഗീത said...

പ്രിയക്കുട്ടീ, കരിങ്കല്ല് എനിക്കു ട്രീറ്റ് തന്നു കഴിഞ്ഞു. ജര്‍മനിയില്‍ നിന്നൊരു കാര്‍ഡ് എനിക്കയച്ചു തന്നു. ഇതില്‍ കൂടുതല്‍ ട്രീറ്റ് ഇനിയെന്തിന്? ആ കാര്‍ഡ് ഒരു അമൂല്യവസ്തുവായി, ഒരു പ്ലാസ്റ്റിക് കവറില്‍ ഇട്ടു പൊതിഞ്ഞുസൂക്ഷിച്ചു ഞാനെപ്പോഴും കൊണ്ടു നടക്കുന്ന ബാഗില്‍ വച്ചിട്ടുണ്ട് - എപ്പോഴും അത് എന്നോടൊപ്പം തന്നെ ഉണ്ടാകാനായി...


പിന്നെ,അങ്ങനെ ട്രീറ്റ് തന്നതുകൊണ്ടാണ് ഇങ്ങനെ എഴുതിയതെന്നൊന്നും പ്രിയക്കുട്ടി വിചാരിക്കല്ലേ. ട്രീറ്റ് തരുന്നതിനും മുന്‍പേ പ്രിയയുടെ ഏട്ടനെക്കുറിച്ചു തോന്നിയതാ എഴുതിയത്..

Sands | കരിങ്കല്ല് said...

മലമൂട്ടില്‍ മത്തായിച്ചോ... : വന്നതിലും കണ്ടതിലും സന്തോഷം!! ആ പ്രേമ റിലേറ്റഡ് സജഷന്‍ ഇല്ലെ... അതിന്റെ പേരില്‍ കൂടുതല്‍ സന്തോഷം  !! :)


അജ്ഞാതാ : അത്രക്കൊക്കെ വേണോ? ;)


ലക്ഷ്മീ.. : ശരിക്കും ... അത്ര നല്ലതാണീ സ്ഥലം  .. ആള്‍ക്കാരും വളരേ നല്ലതാണു്‌.


ഗീതചേച്ചീ : ഈ കമന്റ് എനിക്കിഷ്ടായീ :) ഡാങ്ക്സ്! :)


പ്രിയക്കുട്ടീ : രണ്ടെണ്ണത്തില്‍ ഒരെണ്ണത്തിനുള്ള മരുന്നു്‌ കാളന്മാര്‍ കണ്ടുപിടിച്ചു (കഷണ്ടിക്കു്‌). മറ്റതിനുള്ള മരുന്നു്‌ ഇനിയും ആയിട്ടില്ലാട്ടോ ;)


ഗീതചേച്ചീ : അപ്പൊ അങ്ങനെയാണല്ലേ ... :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ദൈവമേ ആ പെങ്കൊച്ച് ഈ ഫോട്ടോ കാണാതിരിക്കട്ടെ!!! :)

Sands | കരിങ്കല്ല് said...

ആ പെങ്കൊച്ച് കണ്ടാലെന്താ?

കാണുകയും ചെയ്തു. ഞാന്‍ ആ കുട്ടിക്ക് ചിത്രങ്ങള്‍ അയച്ചു. എനിക്കൊരു പ്രശ്നോം തോന്നിയില്ല/തോന്നുന്നില്ല...

വന്നതിനു നന്ദിയുണ്ട് കേട്ടോ :)

ശ്രീ said...

സന്ദീപേ.... വളരെ നന്നായീട്ടോ. കീപ് ഇറ്റ് അപ്.
:)

ക്യാമറ ഇത്തവണ ഓര്‍ത്ത് എടുത്തതും നന്നായി. [ഹോ! എല്ലാം ഞങ്ങല്‍ ഇങ്ങനെ ഓര്‍മ്മിപ്പിയ്ക്കണമല്ലേ? ;)]

d said...

അമ്പട. അപ്പോ ഡിവലപ്മെന്റിന്റെ പടം ആണോ അടുത്തത്?

ഓണ്‍: പടംസ് നന്നായി. മുറി ഒക്കെ നല്ല വൃത്തിയില്‍ സൂക്ഷിക്കുന്നു അല്ലേ (ജനലിന്റെ പടം കണ്ടതു വെച്ച്)? :)

d said...

എന്നാലും ആ കട്ട് കൊള്ളാം കേട്ടോ ;) പാവം (പെന്കൊച്ച്ച്ച്) നേരത്തെ വന്നിട്ട്ട് ഇതെപ്പറ്റി കമന്ടടിക്കാത്തത്തില് ഒരു മനസ്താപം. അതാ പിന്നേം :)

qw_er_ty

Sands | കരിങ്കല്ല് said...

ശ്രീ സ്ഥലത്തില്ലായിരുന്നോ? :)
നിങ്ങളൊക്കെപ്പറഞ്ഞാല്‍ പിന്നെ അനുസരിക്കാതെ പറ്റ്വോ? :)

വീണ: അങ്ങനെ ആലോചിച്ചെടുത്തതല്ല പടംസ്. എന്നാലും .... ;)

റൂമിന്റെ വൃത്തി... ഒരു ഫോട്ടോ എടുക്കുമ്പോള്‍ അതൊക്കെ ശ്രദ്ധിക്കണമല്ലേ.. വീണയേപ്പോലുള്ള ഡിറ്റക്റ്റീവ്‌സ് ഉള്ള ബൂലോകത്ത്‌ :)

രണ്ടാമത്തെ കമന്റിനും നന്ദി. :)

പിരിക്കുട്ടി said...

ayyo..
ethra sundaramaaya stalathaa ...

karinkallu thamasikkunne....

muyal kunjum kollam...
penkuttyude kaiyum kollam

Sands | കരിങ്കല്ല് said...

പിരിക്കുട്ടി....

:)