ഞാന്‍ ഇന്നു (actually innale) എന്റെ പുസ്തകശേഖരം ഒന്നു ഒതുക്കി. ആദ്യം തന്നെ എല്ലാ പുസ്തകങ്ങളും എടുത്തു് മേശപ്പുറത്ത് പരത്തിവെച്ചു. ദാ ഇങ്ങനെ.... (ആ വാതില്ക്കല് മൂലക്കു് കാണുന്ന ചെടി തുളസിയാണു്ട്ടോ.. )
എന്നെ പോലും അത്ഭുതപ്പെടുത്തുന്ന അത്രക്കും പുസ്തകങ്ങള്‍ ഉണ്ട് എന്റെ കയ്യില്‍ ഇവിടെ. നാട്ടിലേക്കു പോവുമ്പോള്‍ ഇതൊക്കെ ഞാന്‍ എങ്ങനെ കൊണ്ടുപോവുമോ എന്തോ!
എന്നിട്ടു എല്ലാം വൃത്തിയായി ഒതുക്കി വെച്ചു. (കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കടം കൊടുത്തതു് തിരിച്ച് കിട്ടുമ്പോള്‍ സ്ഥലം തികയില്ല...)
ദാ താഴെ കാണുന്ന ചിത്രങ്ങള്‍ - അതാണു് എന്റെ പുസ്തകഷെല്ഫ്. ആദ്യ ചിത്രത്തില്‍ കാണുന്നതെല്ലാം എന്റെ മാത്രം. വലതു വശത്തുള്ള ചിത്രത്തിലെ ഏറ്റവും താഴെയുള്ള നിര, കൂടെ താമസിക്കുന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ആണു്. ആ കുട്ടിയുടെ കളക്ഷനില്‍ അധികവും ജര്‍മ്മന്‍ പുസ്തകങ്ങള്‍ ആണു്. കുറച്ച് ഇംഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്. ആ കുട്ടിക്കും വായനാശീലം ഉള്ളത് നന്നായി. പുസ്തകകൈമാറ്റം നടത്താല്ലോ! :)
എന്നാല്‍ ഗുഡ്നൈറ്റ്, കരിങ്കല്ല്.
~


