Sunday, June 08, 2008

അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്....

ഞാന്‍ ഇന്നു (actually innale) എന്റെ പുസ്തകശേഖരം ഒന്നു ഒതുക്കി. ആദ്യം തന്നെ എല്ലാ പുസ്തകങ്ങളും എടുത്തു്‌ മേശപ്പുറത്ത് പരത്തിവെച്ചു. ദാ ഇങ്ങനെ.... (ആ വാതില്‍ക്കല്‍ മൂലക്കു്‌ കാണുന്ന ചെടി തുളസിയാണു്‌‌ട്ടോ.. )

പുസ്തകശേഖരം

എന്നെ പോലും അത്ഭുതപ്പെടുത്തുന്ന അത്രക്കും പുസ്തകങ്ങള്‍ ഉണ്ട്‌ എന്റെ കയ്യില്‍ ഇവിടെ. നാട്ടിലേക്കു പോവുമ്പോള്‍ ഇതൊക്കെ ഞാന്‍ എങ്ങനെ കൊണ്ടുപോവുമോ എന്തോ!

എന്നിട്ടു എല്ലാം വൃത്തിയായി ഒതുക്കി വെച്ചു. (കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കടം കൊടുത്തതു്‌ തിരിച്ച് കിട്ടുമ്പോള്‍ സ്ഥലം തികയില്ല...)

ദാ താഴെ കാണുന്ന ചിത്രങ്ങള്‍ - അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്. ആദ്യ ചിത്രത്തില്‍ കാണുന്നതെല്ലാം എന്റെ മാത്രം. വലതു വശത്തുള്ള ചിത്രത്തിലെ ഏറ്റവും താഴെയുള്ള നിര, കൂടെ താമസിക്കുന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ആണു്‌. ആ കുട്ടിയുടെ കളക്ഷനില്‍ അധികവും ജര്‍മ്മന്‍ പുസ്തകങ്ങള്‍ ആണു്‌. കുറച്ച് ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌. ആ കുട്ടിക്കും വായനാശീലം ഉള്ളത്‌ നന്നായി. പുസ്തകകൈമാറ്റം നടത്താല്ലോ! :)

എന്റെ മാത്രം ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌

{ക്ലിക്കിയാല്‍ വരുന്ന വലിയ പടത്തില്‍ ടൈറ്റില്‍സ് കാണാം (if you are lucky) ;) }

എന്നാല്‍ ഗുഡ്‌നൈറ്റ്, കരിങ്കല്ല്.

~

Saturday, May 31, 2008

പ്രിയപ്പെട്ടവനോ... ഞാനോ?

ഒരു കത്തു കിട്ടുമ്പോള്‍ "പ്രിയപ്പെട്ട സന്ദീപേ" എന്ന് കാണുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ടാവും. എന്നാല്‍ "പ്രിയപ്പെട്ട സന്ദീപ് "-നു പകരം "പ്രിയപ്പെട്ടവനേ" എന്നായാലോ...  ഒരു ചെറിയ അക്ഷരത്തെറ്റുള്ള പോലെ തോന്നും.

എഴുതിയ ആള്‍ പെണ്‍കുട്ടിയാണെങ്കില്‍ തന്നെ അവള്‍ ആ അര്‍ത്ഥത്തിലുള്ള "പ്രിയപ്പെട്ടവള്‍" അല്ലെങ്കില്‍ ആ അഭിസംബോധന ശരിയല്ല..

എന്നാല്‍ ആണൊരുത്തന്‍ തന്നെ എഴുതിയാലോ!! 

കഴിഞ്ഞ ആഴ്ച് കിട്ടിയ 2 എഴുത്തുകളില്‍ (ഒരാണ്, ഒരു  പെണ്ണു്‌) ഞാന്‍ പ്രിയപ്പെട്ടവന്‍ ആയിരുന്നു.. :)
അല്ല വെറുതേ പറഞ്ഞെന്നു മാത്രം... :) [Don't misunderstand me ;) ]

ഇന്ന് വായനശാലയില്‍ എന്റെ ഡ്യൂട്ടിയാണു്‌... തിരക്കിലാണു്‌ സുഹൃത്തുക്കളേ...  പോട്ടെ..

എന്റെ അലസതയുടെ ഉദാഹരണം: എന്റെ കയ്യിലുള്ള 8 പ്ളേറ്റുകളും കഴുകാനിരിക്കുന്ന കാരണം.. ഞാന്‍ ഇപ്പോള്‍ മുട്ട (അപ്പം) ചട്ടുകത്തിന്റെ അറ്റത്തു്‌ മടക്കിവെച്ചിട്ടു പതുക്കെ പതുക്കെ കടിച്ചെടുത്താണു്‌ കഴിക്കുന്നതു്‌!

:(

മടി അല്ല ശരിയായ കാരണം .... എന്റെ കൂടെ താമസിക്കുന്ന ആ പെണ്‍കുട്ടി അവളുടെ എല്ലാ പാത്രങ്ങളും സിങ്കില്‍ വെച്ചു പൂജ തുടങ്ങിയിട്ടു 3-4 ദിവസങ്ങളായി... ഞാന്‍ എന്തു ചെയ്യും?

അവളെക്കുറിച്ചു ഞാന്‍ പിന്നെ ഒരിക്കല്‍ എഴുതാം  - ഇപ്പൊ എളുപ്പത്തില്‍ തീരുന്നതല്ല... :)

എന്നാല്‍ ശരി കൂട്ടുകാരേ.... ഞാന്‍ പോട്ടെ.. അല്ലെങ്കില്‍ ട്രെയിന്‍ അതിന്റെ പാട്ടിനു പോകും.. :)

പിന്നെ... ചിത്രങ്ങള്‍ ... എന്റെ ബാല്ക്കണിയില്‍ നിന്നു ഞാന്‍ എടുത്ത ചിത്രങ്ങള്‍ ... അടുത്തുള്ള വയലില്‍ കളിവീടുണ്ടാക്കിക്കളിക്കുന്ന കുട്ടികള്‍, അവരുടെ സൈക്കിളുകളും.

P1000315 P1000317

 

സസ്നേഹം... കരിങ്കല്ല്.

~

Monday, May 26, 2008

അന്യഗ്രഹ ജീവിയെ കാണുന്ന പോലെ..

കൂട്ടുകാരേ.. ഇന്ന് അധികം എഴുതാന്‍ സമയമില്ല...  അതുകൊണ്ടു തന്നെ, ഞാന്‍ 3-4 ചിത്രങ്ങള്‍ മാത്രം ഇവിടെ ഇട്ടിട്ടു പോട്ടേട്ടോ..

എല്ലാം ഇവിടെ എന്റെ വീടിന്റെ അടുത്തുന്നു്‌ എടുത്തതാ....  ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള തടാകത്തില്‍ കുളിക്കാന്‍ പോയിരുന്നു... അവിടേക്കു്‌ പോകുന്ന വഴിയില്‍ വെച്ചു്‌ എടുത്ത ചിത്രങ്ങള്‍ ആണു്‌ എല്ലാം.

എന്നിട്ടു്‌ അവിടെ ചെന്നപ്പോഴാണെങ്കിലോ... വെള്ളത്തിനു അപാര തണുപ്പ്. അത്ര ഭയങ്കരം എന്നു പറയാന്‍ വയ്യ... നല്ല മഴക്കാലത്തു്‌ നമ്മുടെ പുഴയില്‍ (കുറുമാലിപ്പുഴ) കലങ്ങിയൊഴുകുന്ന തണുതണുത്ത വെള്ളമില്ലേ? അതുപോലെ ഉള്ള തണുപ്പു്‌...

ആ വലിയ തടാകത്തില്‍ ഞാന്‍ മാത്രമേ കുളിക്കുന്നുണ്ടായിരുന്നുള്ളൂ...

കരയില്‍ കൂടി കുറേ ആളുകള്‍ നടക്കുന്നുണ്ടായിരുന്നു ... എല്ലാരും എന്നെ ഒരു അന്യഗ്രഹ ജീവിയെ കാണുന്ന പോലെ നോക്കി നിന്നു...

ഇനി ചിത്രങ്ങള്‍ താഴെ...

Sky is the limit

 Aren't they beautiful?

Pooppaadam

Njangal Sundarikal

 

Finally, the lake too....

 

Anyagraha jeevi...

 

അപ്പൊ എല്ലം പറഞ്ഞ പോലെ... , കരിങ്കല്ല്.

 

~