“
ചില്ലു ജാലക വാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍...
മെല്ലെയൊന്നു കിലുങ്ങിയൊ... കൈവളകളറിയാതെ”
ഈ പാട്ട് കേള്‍ക്കുകയായിരുന്നു.. ഇന്നു രാവിലെ ഞാന്‍ ട്രെയിനില്‍ വരുമ്പോള്‍.
മനസ്സില്‍ ആകെക്കൂടെ ഒരു വിങ്ങല്‍ തോന്നി.. സാഹചര്യം വ്യത്യസ്തമാണു്. എന്നാലും എനിക്കവളെ ഓര്‍മ്മ വന്നു. കാണുന്ന എല്ലാ പെണ്‍കുട്ടികളേയും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഞാന്‍. വളരേയധികം പെണ്‍കുട്ടികളെ അങ്ങനെ ഇഷ്ടപ്പെട്ടിട്ടും ഉണ്ട്.
എന്നാലും അവളോട് തോന്നിയിട്ടുള്ള പോലെ ആരോടും തോന്നിയിട്ടില്ല. വേണമെന്നു വെച്ചിരുന്നെങ്കില്‍ ഒരുപക്ഷേ...
വേണമെന്നു വെച്ചില്ല! വിഡ്ഡിത്തം ആയെന്നു തോന്നുന്നുമില്ല. എന്നാലും.. ഇനിയവളേപ്പോലൊരുവള്‍ .. വരും. വരാതെവിടെപ്പോവാന്‍...
അതും എന്നേപ്പോലുള്ളൊരു “eligible bachelor"-നു്.
അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണു്. ഞാന്‍ വളരേ സന്തോഷവാനും ആണു് - അവള്‍ happy ആണെന്നതില്‍. (Even otherwise too I am happy)
അവളെ അറിയാവുന്നവര്‍ ഈ ബ്ലോഗ് വായിക്കില്ലെന്നു കരുതുന്നു (മലയാളം അറിയാത്ത എന്റെ friends). വായിക്കുന്നവര്‍ക്ക്, അവളെയും അറിയില്ല. :)
അയ്യൊ!! അവള്‍ക്കു മലയാളം അറിയാം... ഒരു പക്ഷേ ഇതു വായിക്കുകയും ചെയ്യും!! :(
സാരമില്ല... അറിഞ്ഞിരിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ അല്ലേ?
എന്നാല്‍ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തിട്ട് പോവാം... എല്ലാര്‍ക്കും :) - വരികള്‍ ശ്രദ്ധിക്കൂ.
“
എത്ര കാലം നാം ദൂരെയെന്നാലും....
വാടുമോ നീ സൌഹൃദത്തിന്‍ വാസനപ്പൂവേ..”
സന്ദീപ്.
PS: പെട്ടെന്നെന്തൊ... ശാരിക മനസ്സിലേക്കു ഓടിവന്നു.. എന്റെ അവസാനത്തെ ഇഷ്ടം. ഞാനാളു് ശരിയല്ലാട്ടോ. എന്റെ കംപ്ലീറ്റ് ഡീറ്റെയിത്സ് പുറത്ത് വിട്ടാല്‍ പിന്നെ പെണ്ണ് കിട്ടില്ല...