Wednesday, April 07, 2010

ഉള്ളിന്റെയുള്ളിലെ തീറ്ററപ്പായി..


ഒന്നരവർഷം മുമ്പാണ് എന്റെ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ, വഴിത്തിരിവായ ആ അപകടം നടന്നതു്.

അതിനു ശേഷം സൈക്കിൾ ചവിട്ടിയിട്ടില്ല… ഉണ്ടായിരുന്ന ഒരേയൊരു സൈക്കിളാണെങ്കിൽ തകർന്നും പോയില്ലേ..

ഇക്കൊലം മഞ്ഞു മാറുന്നതിനു മുമ്പേ ഞാൻ സൈക്കിളൊന്നു വാങ്ങി. റെയിൻ കാത്ത് വെയ്റ്റു ചെയ്യുന്ന വേഴാമ്പലിനെപ്പോലെ വസന്തം വരാൻ ഞാൻ കാത്തിരിന്നു…

വസന്തം വന്നു..

ആദ്യ ട്രിപ്പു തന്നെ യൂണിവേഴ്സിറ്റിയിലേക്കു വെച്ചടിച്ചു… ഇപ്പൊ ഞാൻ താമസിക്കുന്നിടത്തു് നിന്നു 15 കിലോമീറ്ററുണ്ടേ..

ആഞ്ഞാഞ്ഞു ചവിട്ടി… ഒരു 10 കി.മി സുന്ദരമായി പോയി, അവസാനപാദം ആയപ്പോഴേക്കും പാദമല്ല, മൊത്തം കാലു തന്നെ വേദനിക്കാൻ തുടങ്ങിയിരുന്നു.

യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ അപാര വിശപ്പു്.

ഉണ്ണാൻ സമയമായപ്പോൾ നേരെ വെച്ചടിച്ചു.. ക്യാന്റീനിലേക്കല്ല… മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭോജനശാലയിലേക്കു്. അവിടെ നല്ല കിടിലൻ ഭക്ഷണമാണേ…

ഒന്നല്ല, രണ്ടുപേർക്കുള്ള ലഞ്ച് തന്നെ എടുത്തു… പാസ്ത ഒരു പ്ലേയ്റ്റിൽ, പിന്നെ ഉരുളക്കിഴങ്ങ്, ചീര, ബീൻസ് മുതല്പേർ മറ്റൊരു തളികയിലും.

ഒന്നു ഒതുക്കാൻ ഒരരലിറ്റർ ജ്യൂസും

26032010293

 

ഒന്നു തൊട്ടുനക്കാൻ ഒരു സ്ട്രോബറി-ക്രീം സംഭവവും ;)

 

26032010294

സാധാരണ 4 യൂറോ പോലും ആവാറില്ല എന്റെ ലഞ്ച്… ഇതിപ്പൊ ഒരു 9-10 യൂറൊ (600 ഇന്ത്യൻ മണീസ്) ആയി. സൈക്കിൾ യാത്ര മുതലാവില്ല.

വൈകീട്ടു, വീട്ടിലേക്കു് തിരിച്ചു യാത്ര മറ്റൊരു 15 കി.മി സൈക്കിൾ ചവിട്ടൽ.

ഒന്നരക്കൊല്ലമായില്ലേ മേലനങ്ങിയിട്ടു്…  പിറ്റേന്നു് ചെറിയൊരു മേലുവേദന. ;‌‌) …. ആസനം ആണു കൂടുതൽ വേദനിക്കുന്നതു്. സീറ്റൊരു സുഖമില്ല.

സാരല്ല്യ, ഒരു 3-4 ദിവസം പോയിവരുമ്പോൾ എനിക്കും ആസനത്തിനും ഒക്കെ ശീലമായിക്കോളും.. അല്ലേ?

അപ്പൊ, എല്ലാം പറഞ്ഞ പോലെ,
ഞാൻ, കല്ല്, കരിങ്കല്ല്.

വാൽക്കഷണം: 45 മിനിട്ടു പോലും വേണ്ടിവരുന്നില്ല 15 കി.മി യാത്രക്കു്. അപ്പൊ എനിക്കു മണിക്കൂറിൽ 20 കി.മി സ്പീഡുണ്ട്‌! :)

മറ്റൊരു വാൽ: കമ്പ്യൂട്ടറിൽ നിന്നു് … ഒരു ഗാനം… ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം! :)

9 comments:

Sands | കരിങ്കല്ല് said...

ഒന്നു തൊട്ടുനക്കാൻ ഒരു സ്ട്രോബറി-ക്രീം സംഭവവും ;)

Rare Rose said...

ഇങ്ങനെയാണെങ്കില്‍ കാല്‍നട തന്നെ ശരണം എന്ന മുദ്രാവാക്യമാവും കൂടുതല്‍ നല്ലത്.:)

ശ്രീ said...

പഴയ സൈക്കിള്‍ ആക്സിഡന്റ് മറന്നിട്ടില്ല (ഒന്നര വര്‍ഷമായല്ലേ?)

പിന്നെ, ഇത്രയും സാധനങ്ങള്‍ തിന്നാന്‍ വേണ്ടി അല്ലേ വെറുതേ സൈക്കിള്‍ യാത്രയെ കുറ്റം പറയുന്നത് എന്നൊരു സംശയം ഇല്ലാതില്ല ;)

Anil cheleri kumaran said...

നിങ്ങടെയൊക്കെ ടൈമാണ് ടൈം.

Sands | കരിങ്കല്ല് said...

റോസ്... :) നടരാജ് തന്നെ ബെറ്റര്‍.

ശ്രീ... അതെ ഒന്നരക്കൊല്ലമായി.. പാവം ഞാന്‍, സൈക്കിളും ചവിട്ടണം, അതൊക്കെ തിന്നേം വേണം.. പിന്നെ കുറ്റോം കേള്‍ക്കണം! :( ;)

കുമാര്‍ജി... :) നന്ദി.

krishnakumar513 said...

പെട്ടെന്ന് തീര്‍ന്നത് പോലെ തോന്നുന്നു.നന്നായിട്ടുണ്ട്..

Umesh Pilicode said...

ആശംസകള്‍

mazhamekhangal said...

thottu nakkan thonni

പിരിക്കുട്ടി said...

ithokke kaanichu kothippikkan pattunnundallo aa cycle yaathra karanam