Saturday, April 24, 2010

ഞാനെന്തു പറയാന്‍? ഒരു ഒരു.. ഇതു്.. ;)


ദാ.. ഇന്നു കേരളകൌമുദിയില്‍ കണ്ടതാ..

image

എനിക്കു് ഇംഗ്ലീഷിനോടൊരു വിരോധവും ഇല്ല… ഇംഗ്ലീഷ് നല്ലൊരു സുന്ദരക്കുട്ടപ്പന്‍ ഭാഷയും ആണു്. ചില നേരങ്ങളില്‍ എന്റെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ പുളകമണിയാറും ഉണ്ട്. (ഇവിടത്തുകാരുടെ ഭാഷ മോശമാണേ.. നമ്മുടെ അടുത്തല്ലേ സംശയം തീര്‍ക്കാന്‍ വരുന്നതു്… അപ്പൊ ഞാന്‍ ചുമ്മാ ഒരു “ഹൊററിനു” ഒരിത്തിരി പുളകം എടുത്തങ്ങട് അണിയും.. അത്രന്നെ)

എന്നാലും പത്രത്തില്‍, “നളിനി നെറ്റോയുടെ അങ്കിള്‍” എന്നു കാണുമ്പോള്‍ ഒരു ഒരു… ഒരു ഇതു്. അമ്മാവന്‍ എന്നോ ചെറിയച്ചന്‍ എന്നോ മറ്റോ ആവാമായിരുന്നു എന്നൊരു തോന്നല്‍.

അല്ല എന്തായാലെന്താ! അല്ലേ?

പിന്നെ, വസന്തം വന്നു കഴിഞ്ഞു…., പ്രണയിക്കാന്‍ തുടങ്ങുന്ന സമയം. ആറ്റിലേക്കങ്ങട് ചാടിയാലോ? ആറു കണ്ടുവെച്ചിട്ടുണ്ട്, ഇപ്രാവശ്യം അമ്മയുടെ അനുഗ്രഹവും ഉണ്ട്… എനിക്കൊരു ഒരു ഒരു ഇതു്. പ്രായം ആയിവരുന്നല്ലേയുള്ളൂ എനിക്കു്. കുറച്ചുകൂടി കഴിയണ്ടേ? നീന്തല്‍ പഠിച്ചിട്ടു് ചാടിയാല്‍ പോരേ? ;)

അപ്പൊ വിവരങ്ങള്‍ വഴിയേ അറിയിക്കാം.

സ്നേഹാദരങ്ങളോടെ, ഞാന്‍.

വാല്‍: പെണ്‍കുട്ടികളെ വളക്കുക എന്ന കലയില്‍, മുകേഷിനെ (സിനിമാനടന്‍) ധ്യാനിച്ചു് ഹരിശ്രീകുറിച്ചാലോ എന്നൊരാലോചന! ;)

19 comments:

Sands | കരിങ്കല്ല് said...

അല്ല എന്തായാലെന്താ! അല്ലേ?

Sakeeb said...

ആറ്‌ ഞാനും കുറേ കണ്ടതാ, പക്ഷെ നീന്താന്‍ തുടങ്ങുമ്പോള്‍ വെള്ളതിന്തേ സ്വഭാവം മാറും. നിന്റെ കേസില്‍ വെള്ളം വലിയ പിശകല്ലെന്നു തോന്നുന്നു. എന്തായാലും, നന്നായി വാ. നീ പണ്ടേ വീഴുമ്പോള്‍ നാല് കളില്‍ ആണല്ലോ വീഴാറ്

ശ്രീ said...

അമ്മയുടെ അനുഗ്രഹത്തോടെയല്ലേ... ആയിക്കോട്ടെ... :)

Rare Rose said...

അങ്കിള്‍ പ്രയോഗം ഇപ്പോള്‍ സര്‍വ്വസാധാരണമെങ്കിലും ആ അങ്കിള്‍ പ്രയോഗം അവിടെ കണ്ടപ്പോള്‍ വാര്‍ത്തയുടെ ഗൌരവത്തിനെന്തോ ഒരു കൊച്ചു കുറവ് വന്ന പോലെ..
അപ്പോള്‍ വസന്തകാല-ആറ്റില്‍ ചാടലിനും ആശംസകള്‍.:)

കുമാരന്‍ | kumaran said...

ചാടാന്‍ തോന്നിയാല്‍ ചാടണം. എല്ലാം പഠിച്ചിട്ടാണോ ചെയ്യുന്നത്..!

ഒഴാക്കന്‍. said...

തീര്‍ച്ചയായും ചാടണം!... ആഴങ്ങളില്‍ ചിലപ്പോ നമുള്‍ക്ക് നേരില്‍ കാണാം :)

INDULEKHA said...

അപ്പോള്‍ ഇങ്ങനെയൊക്കെയാനല്ലേ germanyil റിസര്‍ച്ച് നടക്കുന്നത് ??
വസന്ത കാല ആശംസകള്‍ :)

raadha said...

ജര്‍മ്മനിയില്‍ ചെറി പൂക്കള്‍ പൂത്ത്‌ തുടങ്ങി അല്ലെ?...ആറ്റില്‍ ചാടുമ്പോള്‍ അല്പം നീന്തല്‍ അറിഞ്ഞിരിക്കുന്നത് നല്ലതാ ട്ടോ. :) ആശംസകള്‍.

മാണിക്യം said...

വിവരക്കേട് ഒന്നും കാണിക്കല്ലേ
ആം ഗാര്‍ഡ് എങ്കിലും ഇട്ടോണേ!
"ജര്‍മ്മനിയാണ് രാജ്യം സുരക്ഷയാണ് പ്രശ്നം" !

jayanEvoor said...

ആറ്റിലേക്കച്യുതാ ചാടൊല്ലേ.... ചാടൊല്ലേ!!!

ഹേയ്!

ഗോ എഹെഡ് മാൻ!

jayarajmurukkumpuzha said...

ellaamalochichu mathi ketto........

smitha adharsh said...

അവിടേം,ഇവിടേം ഒക്കെ എടുത്തു ചാടി ഒന്നും വരുത്തണ്ട.വിഷു ആഘോഷത്തിന് പോയിട്ട് ഒന്നിനേം കിട്ടിയില്ലേ?
നടക്കട്ടെ,നടക്കട്ടെ..സുഖമാണോ മാഷേ? എന്നാ നാട്ടിലേയ്ക്ക്?

ശ്രീ said...

ചാടീന്നാ തോന്നണെ... കാണാനില്ലല്ലൊ രണ്ടു മാസമായിട്ട്!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

:)

noolan said...

മാഷേ എവിടാ കാന്‍ണാനില്ലല്ലോ .........ഒന്നു വേഗ0 വരുന്നുണ്ടോ..................

smitha adharsh said...

Evideppoyi?

Pranavam Ravikumar a.k.a. Kochuravi said...

:-)

Anonymous said...

Genial dispatch and this enter helped me alot in my college assignement. Thanks you as your information.

raadha said...

ഇനിയെങ്കിലും പുറത്തു വരൂ...സ്വന്തം പുറം തൊണ്ടില്‍ ഒതുങ്ങി കൂടാന്‍ എത്ര നാള്‍ പറ്റും? life will change n time will heal everything..