Saturday, August 08, 2009

വഷളായ കുട്ടികള്‍


വേറൊരു വിഷയം ബ്ലോഗ്ഗണം എന്നു കരുതിയിരുന്നതാണു്… എന്നാലും ഇതു പറയാതെ വയ്യ…

ദാ ഞാനിപ്പൊത്തന്നെ സിറ്റിയിലൊന്നു പോയി വന്നേയുള്ളൂ… ഒന്നു രണ്ടു കുഞ്ഞു സാധനങ്ങളോക്കെ വാങ്ങാനുണ്ടായിരുന്നു.

28126275_921592e37b_bതീവണ്ടിയിറങ്ങി ഒരു 5-8 മിനുട്ട് നടക്കണം എന്റെ വീട്ടിലേക്കു്. നടന്നങ്ങനെ വരുമ്പോള്‍, എന്റെ മുമ്പില്‍ രണ്ടു ടീനേജേഴ്സ്.. അവരെന്തൊക്കെയോ പറയുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും.

പെട്ടെന്നതാ അതിലൊരുത്തന്‍ മറ്റവനെ എന്തോ ഒരു കുഞ്ഞു സാധനം കൊണ്ടെറിയുന്നു. വല്ല പുളിങ്കുരുവിന്റെ വലിപ്പമേയുള്ളൂ…  

നോക്കിയപ്പോഴെന്താ? നാണയത്തുട്ടു കൊണ്ടാണെറിയുന്നതു്! ഒന്നല്ല രണ്ടല്ല മൂന്നോ നാലോ പ്രാവശ്യം പല പല നാണയത്തുട്ടുകളെടുത്തു സുഹൃത്തിന്റെ ist2_3820618-glittering-euro-cent-coinsനേരെ എറിഞ്ഞു പഹയന്‍. താഴെ വീണ നാണയത്തുട്ടുകള്‍ എടുക്കുന്നൊന്നുമില്ല… എറിഞ്ഞതും വീണതും അവനു വേണ്ട.

മക്കളേ.. അച്ഛനും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശല്ലേ എന്നു ചോദിക്കാന്‍ തോന്നി. പിന്നെ ഓര്‍ത്തപ്പോള്‍ എന്തിനാ?

എനിക്കെന്തോ ഒരു സുഖം തോന്നിയില്ല അതു കണ്ടപ്പോള്‍. പൊതുമുതല്‍ നശിപ്പിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്.. എന്നാലും പണം ഇങ്ങനെ എറിഞ്ഞ് കളിക്കുമ്പോള്‍….!!

ഒരുപാടൊരുപാടു നല്ല കുട്ടികള്‍ ഉണ്ട്… എന്നാലും ഇങ്ങനത്തെ കുട്ടികള്‍! …
നഞ്ഞെന്തിനു നാനാഴി. അല്ലേ?

എന്നാല്‍ ഇനി പിന്നെയാവാം കഥ പറച്ചില്‍…

സ്വന്തം,
കരിങ്കല്ല്.

15 comments:

Sands | കരിങ്കല്ല് said...

ഒരുപാടൊരുപാടു നല്ല കുട്ടികള്‍ ഉണ്ട്… എന്നാലും ഇങ്ങനത്തെ കുട്ടികള്‍! …
നഞ്ഞെന്തിനു നാനാഴി. അല്ലേ?

അനിൽ@ബ്ലൊഗ് said...

((( ഠേ )))
കിടക്കട്ടെ ഏറ് അല്ല തേങ്ങ ഒരെണ്ണം.
എല്ലാം പെറുക്കി എടുത്തില്ലെ?
:)

ചാണക്യന്‍ said...

:):)ഭാവി വാഗ്ദാനങ്ങള്‍.....

മാണിക്യം said...

ധനം ലക്ഷ്മി എന്നും
ദിവസത്തില്‍ ആദ്യമായി കിട്ടുന്ന നാണയം
കണ്ണില്‍ തൊട്ടു വന്ദിച്ചു വാങ്ങണം
വലതു കൈ കൊണ്ട് നാണയം വാങ്ങുകയും കൊടുക്കുകയും ചെയ്യണം എന്നൊക്കെ
പറഞ്ഞു തന്നത് മനസ്സില്‍ ഉള്ളതു കൊണ്ടാവും
വായിച്ചപ്പോള്‍ ചെറിയ വൈക്ലബ്യം....

നാട്ടുകാരന്‍ said...

സ്വന്തം കുഞ്ഞുങ്ങളാണോ ഇവറ്റകള്‍?

കണ്ണനുണ്ണി said...

വളര്‍ന്നു കഴിയുമ്പോള്‍ ഇതില്‍ ഒരാള്‍ ജോര്‍ജ് ബുഷ്‌ ആവും.. മറ്റേ ആള്‍ ബിന്‍ ലാദനും .. പിന്നെ അവര്‍ എറിഞ്ഞു കളിക്കുന്ന സാധനങ്ങളും മാറും... അല്ലെ ?

Rare Rose said...

ഇതു പോലെ പൈസയെടുത്തെറിയുന്ന കുട്ടികളോട്,അതിന്റെ മൂല്യം മനസിലാക്കി കൊടുക്കുന്ന ഒരച്ഛന്റെ ഗുണപാഠകഥ കുട്ടിക്കാലത്ത് വായിച്ചതോര്‍ത്തു പോയി.കഥയിങ്ങനെ യാഥാര്‍ത്ഥ്യമായി മുന്നില്‍ കാട്ടിത്തന്നപ്പോള്‍ എന്തോ പോലെ..

smitha adharsh said...
This comment has been removed by the author.
smitha adharsh said...

ഇവിടെ എന്‍റെ കുട്ടികളും ഉണ്ട് ട്ടോ ഇങ്ങനത്തെ..എന്‍റെ കുട്ടികള്‍ എന്ന് പറഞ്ഞാല്‍ സ്റ്റുഡന്റ്സ് ആണേ..പൈസയ്ക്കൊന്നും ഒരു വിലയും കാണിക്കാത്ത മക്കള്‍! കാന്റീനില്‍ നിന്ന് അഞ്ചും, ആറും ടെട്രാ പാക്ക് ജ്യൂസ്‌ വാങ്ങുന്നു.കുടിച്ചു മതിയായി ബാക്കി (പൊട്ടിക്കാത്തത് പോലും) വേസ്റ്റ് ബിന്നില്‍ ഇടുന്നു.
ക്ലാസ്സില്‍ എറിഞ്ഞു കളിക്കുന്ന പെന്സിലിന്റെയും,പേനയുടെയും കഥകള്‍ വേറെ.. കുട്ടികള്‍ക്ക് കാശിന്‍റെ മൂല്യം പറഞ്ഞു കൊടുക്കാത്ത മാതാപിതാക്കള്‍ അല്ലെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു തലമുറയെ സൃഷ്ടിക്കുന്നത്‌?ഈ കാര്യങ്ങളൊക്കെ എനിക്ക് ഒരുപാട് പുതുമകള്‍ ആയിരുന്നു..ഇപ്പൊ,ശീലമായി.
ചിന്തിപ്പിച്ച പോസ്റ്റ്‌ കല്ലേ..!

വയനാടന്‍ said...

കാലം മാറുന്നതിന്റെ ലക്ഷണങ്ങളാവാം ഇതും

ലതി said...

കുട്ടിക്കാലത്ത് ഒരു അഞ്ചുരൂപാ നോട്ട് ഞാൻ കൈയിൽ വച്ച് ചുരുട്ടുന്നതുകണ്ട് ഒരു അധ്യാപിക (റോസമ്മ ടീച്ചർ) എന്നെ വഴക്കു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഈ നോട്ട് ഒത്തിരി ആളുകൾ കൈമാറി കൈമാറിയാണ് എന്റെ അച്ഛന്റെ കൈയിലെത്തിയതെന്നും എന്റെ കൈയിലെത്തിയ ഈ അഞ്ചുരൂപ ടീച്ചർ വശം സ്കൂളിൽ എത്തിയാലും ഒത്തിരിക്കാലം ഇങ്ങനെ കൈമാറനുള്ളതാണെന്നും എനിയ്ക്കു ‘ബോധ’മുണ്ടായ നിമിഷങ്ങൾ!!!
ചെറുതെങ്കിലും പ്രസക്തമായ കുറിപ്പ്.

ലതി said...

കുട്ടിക്കാലത്ത് ഒരു അഞ്ചുരൂപാ നോട്ട് ഞാൻ കൈയിൽ വച്ച് ചുരുട്ടുന്നതുകണ്ട് ഒരു അധ്യാപിക (റോസമ്മ ടീച്ചർ) എന്നെ വഴക്കു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഈ നോട്ട് ഒത്തിരി ആളുകൾ കൈമാറി കൈമാറിയാണ് എന്റെ അച്ഛന്റെ കൈയിലെത്തിയതെന്നും എന്റെ കൈയിലെത്തിയ ഈ അഞ്ചുരൂപ ടീച്ചർ വശം സ്കൂളിൽ എത്തിയാലും ഒത്തിരിക്കാലം ഇങ്ങനെ കൈമാറനുള്ളതാണെന്നും എനിയ്ക്കു ‘ബോധ’മുണ്ടായ നിമിഷങ്ങൾ!!!
ചെറുതെങ്കിലും പ്രസക്തമായ കുറിപ്പ്.

ടോട്ടോചാന്‍ (edukeralam) said...

കുട്ടികള്‍ വഷളാണോ? ആരാണ് കുറ്റക്കാര്‍?
കുട്ടികള്‍ ഒരിക്കലും ചീത്തയല്ല. അവര്‍ നല്ലവര്‍ തന്നെയാണ്..
പക്ഷേ കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ മറ്റുള്ളവരോട് കൈക്കൂലി വാങ്ങരുത് എന്നു പറയുന്ന അവസ്ഥയാണ് ഇതിന് കാരണം. സിഗരറ്റ് വലിക്കുന്നയാള്‍ മറ്റുള്ളവരെ അത് പാടില്ല എന്നുപദേശിച്ചിട്ട് എന്തു കാര്യം..

ശ്രീ said...

അതിന്റെ വില അവര്‍ക്കറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിയ്ക്കുന്നത്... ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടികളും ഉണ്ട്. ഒരു നേരത്തെ ആഹാരം പോലും സ്വപ്നമായി കൊണ്ടു നടക്കുന്നവര്‍ ലോകത്ത് വിരളമല്ലല്ലൊ.

മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കേണ്ടതാണ് ഇക്കാര്യങ്ങളൊക്കെ.

Zebu Bull::മാണിക്കന്‍ said...

വിയോജനം: ആവശ്യത്തില്‍ കൂടുതലായി കൈയിലുള്ള പണം റോഡില്‍ എറിഞ്ഞുകളയുന്നവരോട് എനിക്കു ബഹുമാനമേയുള്ളൂ. അവര്‍ ചെയ്യുന്ന ഏകതെറ്റ് littering മാത്രമാണെന്ന് എന്റെ അഭിപ്രായം.

എല്ലാവരും നല്ല കുട്ടികളായാല്‍ പിന്നെ ആരാണു നല്ല കുട്ടി?