Tuesday, February 17, 2009

ചതിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി


എന്നോടെന്തിനൊളിക്കുന്നു നീ സഖീ… എല്ലാം നമുക്കൊരു പോലെയല്ലേ?” .. ദാ ഈ പാട്ട് പിന്നണിയില്‍ പാടുന്നു… ഞാന്‍ ബ്ലോഗ്ഗാനും ഇരിക്കുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യമായി ഞാന്‍ പഴങ്കഥയല്ലേ പറയുന്നതു്? ഇന്നു നല്ല ചൂടുള്ള പുത്തന്‍ കഥ തന്നെ പറയാം.. :)

ഇന്നു ഞാന്‍ ഒരു പരീക്ഷാ നടത്തിപ്പിനു പോയിരുന്നു. എന്റെ പ്രൊഫസര്‍ എടുക്കുന്ന കോഴ്സിന്റെ പരീക്ഷ – അത്രേള്ളൂ. എത്ര കുട്ടികളാന്നറിയോ? 700 പേരു്. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സയന്‍സ് – ഇതാണു് സംഭവം. (എന്റെ പ്രൊഫസര്‍ ഗണിതശാസ്ത്രത്തില് ആശാനാ – അതിന്റെ കുഴപ്പം ഉണ്ട് – ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിനാ ചോംസ്കി ഹൈറാര്‍ക്കി?)

അപ്പൊ പരീക്ഷയെപ്പറ്റി: 8-10 ഹാളുകളിലായായിരുന്നു പരീക്ഷ. അതിലെ ഏറ്റവും വലിയ ഹാളിലെ പ്രധാന പരിശോധകന്‍ ആരായിരുന്നു? ;)  ഞാന്‍ തന്നെ! :) (അഹങ്കാരം തീരെയില്ല അല്ലേ?)

ദാ താഴെ കാണുന്ന ഹാള്‍ ആയിരുന്നു എന്റേതു് (പഴയ ഏതോ ഫോട്ടോ ആണുട്ടോ… ഇന്നു കഷ്ടി 100 കുട്ടികളേ ഉണ്ടായുള്ളൂ – പരീക്ഷയല്ലേ തിരക്ക് പാടില്ലല്ലോ)

ഔഡിമാക്സ്...

എന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു – ഞങ്ങള്‍ കുട്ടികള്‍ക്കു പേപ്പറൊക്കെ കൊടുത്തു്, തെക്കുവടക്കു് നടക്കാന്‍ തുടങ്ങി.. കോപ്പിയടിക്കാരെ പിടിക്കാന്‍!

പൊതുവെ സമാധാനപരമായ അന്തരീക്ഷം.

ഇത്തിരി ബുദ്ധിമുട്ടു കൂടിയ പരീക്ഷയാണു്. എന്നെക്കൊണ്ടാവുന്ന പാര ഞാന്‍ കുട്ടികള്‍ക്കു ആദ്യമേ വെച്ചിരുന്നു – ചോദ്യപേപ്പര്‍ തയ്യാറാക്കി കഴിഞ്ഞു് അതു നല്ല പേപ്പറാണ് എന്നു ഉറപ്പ് വരുത്തിയതു ഞാനും ചേര്‍ന്നാണു്.

രണ്ടു മണിക്കൂര്‍ പരീക്ഷ എന്നു സെറ്റ് ചെയ്യാന്‍ കാരണം ഞാനാണു്. അതിലും കൂടുതല്‍ സമയം വേണ്ടിവരും അധികം പേര്‍ക്കും. (ഇതിന്റെ പേരില്‍ എന്തൊക്കെ ശാപം എനിക്കു കിട്ടുമോ എന്തോ?) :(

ചില സമയത്തെനിക്കു തോന്നിയിട്ടുണ്ട് – മറ്റു പലരേയും അപേക്ഷിച്ച് എന്റെ തലക്കു പുറകിലെ കണ്ണു് നല്ല സ്ട്രോങ്ങാണെന്നു്. സാധാരണ, അമ്മമ്മാര്‍ക്കൊക്കെ പുറകില്‍ കണ്ണുണ്ടെന്നു തോന്നിയിട്ടില്ലേ? ആ കണ്ണാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. ഒരു പക്ഷേ വെറും തൊന്നലായിരിക്കാം… :)

ക്ലാസ്സിലെ ഒരു മൂലക്കു്, ഒരു പെണ്‍കുട്ടി, പിന്നെ ഒരു പയ്യന്‍, പിന്നെ വേറൊരു പയ്യന്‍ അവരിങ്ങനെ ഒരോരോ സീറ്റ് ഗ്യാപ്പിട്ട് ഇരിക്കുന്നുണ്ട്. ഇടക്കെനിക്കു തോന്നി അവരുടെ പെരുമാറ്റം അത്ര പന്തിയല്ലെന്നു്… അപ്പൊത്തൊട്ടു ഞാനവരെ ഇത്തിരി കാര്യമായി ഗൌനിക്കാന്‍ തുടങ്ങി…

പിന്നെ എനിക്കുറപ്പായി അവര്‍ നല്ല കോപ്പിയടി ആണെന്നു് … ഞാന്‍ ചെന്നു നടുവിലിരുന്ന പയ്യനെ മാറ്റിയിരുത്തി. അവന്‍ അതു തീരെ പിടിച്ചില്ല.. ആ പെണ്‍കുട്ടിക്കും പിടിച്ചില്ല.

പക്ഷേ എന്തായാലും അതോടെ എന്റെ ഫീലിങ്ങ് ആകെ മാറി.. ആ പെണ്‍കുട്ടിയെ എനിക്കങ്ങട് ക്ഷ പിടിച്ചു. അല്ലെങ്കിലും അത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റ്വോ? ;)

മുമ്പൊരിക്കലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് – കഴിഞ്ഞ കൊല്ലം ഇതുപോലെ തന്നെ … കോപ്പിയടിച്ചു കൊണ്ടിരിക്കേ ഒരു പെണ്‍കുട്ടിയെ ഞാന്‍ പിടികൂടി. ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ആ കുട്ടിയെ എനിക്കിഷ്ടായിരുന്നു – കോപ്പിയടിച്ചതോടെ ഭയങ്കര ഇഷ്ടം! ;) പിന്നെ ട്രെയിനില്‍ വെച്ചു കണ്ടാലൊക്കെ നല്ല പഞ്ചാര അടിക്കുമായിരുന്നു.

എന്നാലും പഠിപ്പിക്കുന്ന കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക എന്നതു മോശമല്ലേ? അതോണ്ട് നിര്‍ത്തി! ;)

എന്തായാലും ഇന്നത്തെ കുട്ടികളുടെ മേല്‍ ഞാന്‍ പിന്നെ ഒരു എക്സ്ട്രാ കണ്ണ് വെച്ചു! ;)

(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )

ഇനി.. പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളെ മാത്രം നോക്കിയതു കൊണ്ടാണ് അവരെ മാത്രം കണ്ടതെന്നു പറയണ്ട.. കൂട്ടുപ്രതികള്‍ ആണ്‍കുട്ട്യോള്‍ തന്നെ. മാത്രല്ല കോപ്പിയടിക്കുന്ന ആണ്‍കുട്ട്യോളും കുറവല്ല. എന്നാലും പുറത്തേക്കു പറയുമ്പോ പെണ്‍കുട്ടികള്‍ ചതിക്കുന്നു എന്നൊക്കെ പറഞ്ഞാലല്ലേ വായനക്കാരു വരൂ… :) [ടൈറ്റില്‍ ട്രിക്സ് ;) ]

പിന്നെ ദാ ഇന്നു വൈകീട്ടു എന്റെ രണ്ടു സുഹൃത്തുക്കളുമായി കുറേ നേരം സംസാരിച്ചു – ഒരുത്തന്‍ മിഠായി വില്‍പ്പനക്കാരന്‍ (ഒറീസയില്‍ ക്യാഡ്‌ബറീസിന്റെ മൊത്തവില്പന – ഭയങ്കര മാനേജര്‍).. പിന്നെ ഒരു പോളിഷ് സുഹൃത്ത്. കുറേ കാലമായി ഇവരോട് സംസാരിച്ചിട്ടു്  - ഭയങ്കര സന്തോഷം! :)

ഞാന്‍ പോയി ദോശയും രസവും ഉണ്ടാക്കട്ടെ.

ബൈ ദ വേ, ലോകത്തിലെ ഏറ്റവും നല്ല രസം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയോ? ദാ താഴെ നോക്കൂ… പണ്ടൊരിക്കല്‍ അമ്മ എഴുതിതന്നതാ.. ഞാന്‍ സ്കാന്‍ ചെയ്തു സെറ്റപ്പാക്കി… എന്റെ വെബ്ബില്‍ ഇട്ടു – എപ്പൊ വേണെങ്കിലും ഒന്നു നോക്കാന്‍ ;) [രസം ഡോട്ട് പി ഡി എഫ്]

 rasam

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

~

22 comments:

Sands | കരിങ്കല്ല് said...

(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )

- കരിങ്കല്ല്

ആഗ്നേയ said...

ക്ലൂവില്ലാതെങ്ങനെ ഉത്തരം തരും?:(

ആ രസം എടുത്തുവച്ചതു കാണാന്‍ നല്ല രസം..:-)

the man to walk with said...

:)

മലമൂട്ടില്‍ മത്തായി said...

Apologies for the comments in English.

This post made me remember the times I had when I was in graduate school. I too had a German professor, rather sadistic in setting the exams. He will give us as much as time we need - but the problems were still too tough. There were a couple of us who used to sit for three hours trying to finish the test he had set for an hour and half. In the end, he used to tell us - "Do'nt waste your time, it is time for you to leave."

ശ്രീ said...

ആ പിള്ളേരുടെ പ്രാക്ക് കിട്ടും ട്ടാ... ;)

അമ്മയുടെ രസക്കൂട്ട് ഇഷ്ടപ്പെട്ടു. ഞാന്‍ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. പക്ഷേ ശര്‍ക്കര ചേര്‍ക്കാറില്ല. (വീട്ടില്‍ അമ്മ ഉണ്ടാക്കുമ്പോള്‍ ഇടയ്ക്ക് ചേര്‍ക്കുന്നത് കാണാറുണ്ട്. അല്ലെങ്കിലും ഞാന്‍ ഉണ്ടാക്കുമ്പോള്‍ അത്ര നന്നാകാറുമില്ല)

ശ്രീലാല്‍ said...

കല്ലേ കലക്കൻ !

Anonymous said...

അങ്ങനെ അമ്മയുടെ രസം ബ്ലോഗിലും വന്നു അല്ലേ?

അമ്മ.

Anonymous said...

rasam kalakki..recipe njan ezhuthi eduthittund..ini ippo undaakki nokkiyaal mathi..we are fed up of making rasam with rasampowder.. nandi undu tto..ammaykku.. :)

Aa hall kalakki..koode aa sambhavam vivarichathum kidilam..
ee pillerde saapamokke ethu gangayil kulichaaalum theerilla :)

P.S : No way to comment in pakka malayalam.. :(

പകല്‍കിനാവന്‍ | daYdreaMer said...

കരിങ്കല്ലിന്റെ ആത്മാവ് തന്നെ.... പിന്നെ അമ്മക്കൊരു ദാങ്ക്സ്...
:)

Rare Rose said...

കരിങ്കല്ലേ..,ധീരയായ ആ പെണ്‍കുട്ട്യോട് പാടാന്‍ പറ്റിയ പാട്ട് തന്നെ...;).....

എന്നാലും പരീക്ഷക്കു ആവശ്യത്തിനു സമയം കൊടുക്കാഞ്ഞത് ഇത്തിരി കടുപ്പായി പോയീട്ടോ..എഴുതിത്തകര്‍ക്കുന്നതിനിടയില്‍ ബെല്ലൊന്നടിച്ച വഴി ചില ടീച്ചേര്‍സ് പേപ്പറൊക്കെ തട്ടിപ്പറിച്ചു കൊണ്ടു പോകുമ്പോള്‍ തന്നെ വരുന്നൊരു സങ്കടം..അപ്പോള്‍ ഇതു പോലൊരു ഭീകരന്‍ പേപ്പറിനു സമയം കൂടി കൊടുത്തില്ലേല്‍ എന്തായിരിക്കും കുട്ടികളുടെ ഒരവസ്ഥ...:(

പിന്നെ അമ്മേടേ രസം വായിക്കാന്‍ തന്നെ രസാരുന്നു ട്ടോ..:)

A Liberated Soul said...

Good writing. It's fun reading ur malayalam blog :)

|santhosh|സന്തോഷ്| said...

ഹൊ വെറൂതെ കൊതിപ്പിച്ചു.

പോസ്റ്ററ് കണ്ട് ഷക്കീലപ്പടത്തിനു പോയപോലെയായി... ഇങ്ങിനെ പറ്റിക്കരുത്.. ;)

കൊള്ളാം

മുസാഫിര്‍ said...

നല്ല അടിപോളി സെറ്റപ്പ്(ഹാള്‍).വിവരണം എവിടെ നിന്നോ തുടങ്ങി എവിടെയോ എത്തി.എന്തായാലും റെസിപ്പിക്കു നന്ദി.കാലൊക്കെ ശരിയായല്ലോ അല്ലെ ?

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കരിങ്കല്ലിനെ ആരാ ചതിക്കാന്‍ ശ്രമിച്ചതെന്നറിയാന്‍ വന്നതാ.
:)

Anonymous said...

Athu Kalakki...

Entha Hall!!!! :)

Athu pole. Aavashyathinu samayam kodukathathu oru thallipoli aerpadalle??

Vivek.

കാളിന്ദി said...

രസം അടിപൊളി.. ചതിച്ചതു കരിങ്കല്ലാണു
എന്തൊക്കെയോ പ്രതീക്ഷിച്ചു.:)പിന്നിൽ മാത്രമല്ല
തലയ്ക്കു ചുറ്റും കണ്ണ് ഉണ്ട് എന്നാണു തോന്നുന്നതു
ചിലപ്പോൾ :)

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും ആദ്യം തന്നെ നന്ദി.. :)

ഇനി ഓരോരുത്തര്‍ക്കായി പ്രത്യേകം നന്ദിയും മറുപടിയും

ആഗ്നേയ...
:) ... ക്ലൂവോ... അതൊന്നും പറ്റില്ല. ;)
രസം രസമായി എന്നു കേള്‍ക്കാനും രസം :)

കൂടെ നടക്കേണ്ട മനുഷ്യാ ;)

മത്തായിച്ചോ.. നമസ്കാരം .. ഇത്തിരിനാളായില്ലോ കണ്ടിട്ടു് :)

പിന്നെ.. ഈ പ്രൊഫസര്‍മ്മാരൊക്കെ ഒരേ ടൈപ്പാന്നേ... ;) (ആരോടും പറയല്ലേ )

ശ്രീ... :)
ശര്‍ക്കര നമ്മള്‍ ചേര്‍ത്താല്‍ നന്നാവില്ല.. അമ്മമാര്‍ ചേര്‍ത്താല്‍ മാത്രമേ ശരിയാവൂ...

നമുക്കു് പറ്റിയതു പഞ്ചാരയാ ;)

ശ്രീലാല്‍...
:) :) നന്ദി...

അമ്മേ... ബ്ലോഗ്ഗാണു് -- കോപിറൈറ്റു കണ്ടുപിടിച്ച സ്ഥലം ... പ്രശ്നാ‍ക്കല്ലേ.. :)

ആശ..
നന്ദി... ഉണ്ടാക്കിയിട്ടു അറിയിക്കൂ...
നല്ല ആള്‍ക്കാര്‍ക്ക് ചീത്തയൊന്നും വരില്ല.. അതുകൊണ്ട് ശാപമൊന്നും എനിക്കേശില്ല..

കിനാവന്‍ (പകല്‍)
:) അതൊരു കുത്താണല്ലോ!

റോസേ... :)
അതെന്റെ തെറ്റല്ലല്ലോ... സമയം കുറവാണെന്നറിഞ്ഞിട്ടും ഞാന്‍ പ്രതികരിച്ചില്ല എന്നല്ലേ ഉള്ളൂ‍... ;)

സ്വതന്ത്രയായ ആത്മാവേ..
താങ്ക്സ്... :)

സന്തോഷേ...
അത്രക്കു കടുപ്പം വേണ്ടീരുന്നില്ല്യാ‍ട്ടോ.. കമന്റിനു....

മുസാഫിര്‍...
നന്ദി..
ചിന്തകള്‍ എന്നാലേ അങ്ങനെ കാടു കയറാനുള്ളതല്ലേ?

അനില്‍... പറ്റിക്ക്യേ എന്ന്യേ.. നല്ല കഥയായി... :)

വിവേകു്.. :)
സമയം കൊടുത്തൂന്നേ... (ഇവാല്യുവേഷന്‍ കഴിഞ്ഞു.. വല്യ കുഴപ്പം ഇല്ല...)

കാളിന്ദിച്ചേച്ചീ... :)
ഊതണ്ടാട്ടോ... ഞാനൊരു പാവല്ലേ! :)

ഹന്‍ല്ലലത്ത് Hanllalath said...

ഛെ..!!!
പറ്റിച്ചു കളഞ്ഞു...!
ഞാന്‍ കരുതി വല്ല പെണ്‍കുട്ടിയും ചതിച്ചുവെന്നു...!
ആവേശത്തോടെ വായിക്കാന്‍ വന്നതാ...
ഇനി ഇങ്ങു വാ ഇങ്ങനത്തെ തലക്കെട്ടും കൊണ്ട്...!!


വിവരണം കൊള്ളാം...ആശംസകള്‍...

smitha adharsh said...

ഇപ്പൊ,മനസ്സിലായി,,ഞാനും,ലോകത്തിലെ ഏറ്റവും നല്ല രസം ആണ് ഉണ്ടാക്കുന്നത്‌ എന്ന്..കള്ളിന്റെ അമ്മേടെ രസം രെസിപ്പീം,എന്റെ രെസിപ്പീം സെയിം സെയിം...ഞാന്‍ പക്ഷെ,കടുക് പൊട്ടിയ്ക്കും കേട്ടോ..കൂടെ കുറച്ചു ഉലുവയും.
പോസ്റ്റ് നന്നായി

പിരിക്കുട്ടി said...

ഞാന്‍ കരുതി അവസ്സാനം ഒരു പ്രണയ കഥ വായിക്കാമെന്ന്
ഇതിപ്പോള്‍ പോയി പോയി
രസം ഉണ്ടാക്കുനത്തില്‍ നിര്‍ത്തിയല്ലോ ?
നല്ല പാട്ട് ആണല്ലോ കേട്ട് കൊണ്ടിരിക്കുന്നത്
എനിക്ക് നല്ല ഇഷ്ടമാ ആ പാട്ട്
ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് ...
രസത്തിന്റെ ഫോട്ടോം കൂടി ഇട്ടൂടരുന്നോ ?

Anonymous said...

karinkallinu,
innanu njan adyamayi ee blogger ne kanunnathum vayikkunnathum. prashamsikkukayanennu vicharikkanda, athyavashyam, alle potte dharalam (irikkatteenne:)) sense of humour undu. vayichirikkan nalla rasam undu. pakshe aa rasathinte kurippu kandappol adiyanu oru samshayam.. vivarakkedanenkil angu khamikkuka. enganeyanu oru 'kashanam' kayam idunnathu? ee kayam ennu parayunna sadhanam oru podi alle? samshayadooreekaranathinayi kathirikkunnu.

Anonymous said...

entschuldugung, njan peru ezhuthan vittu poyi, alle venda peru ethuthiyittu enthu cheyyan alle? malayalam ingane oru vrithiketta reethiyil ezhuthendi varunnathil khamikkuka.