ഈ ചായക്കു് മണമില്ല...
മണമുണ്ടെങ്കില്‍ സ്വാദില്ല...
സ്വാദുണ്ടെങ്കില്‍ കടുപ്പമില്ല...
ഏതു ചായയ്ക്കുണ്ട് ഈ മൂന്നു ഗുണവും????
മൂന്നു ഗുണവുമുള്ള ത്രീ റോസസ്!!!
ഓര്‍മ്മയില്ലേ ഈ പരസ്യം...?????
എന്നാലിനി എന്റെ ഒരു അനുകരണക്കവിതയാവാം.. അതേ ഈണത്തില്‍ തന്നെ പാടണേ! :)
ഈ നാട്ടിലോ കറണ്ടില്ല...
കറണ്ടുള്ളപ്പോള്‍ ഫോണില്ല...
ഫോണുള്ളപ്പോള്‍ നെറ്റില്ല...
ഏതു നാട്ടിലുണ്ട് ഈ മൂന്നും കൂടി....???
എന്തായാലും എന്റെ നാട്ടിലല്ല... (നെല്ലായി)
അപ്പൊ, ബി. എസ്. എന്‍. എല്‍ എന്ന അതികായന്റെ സഹിക്കാനാവാത്ത സേവനമനസ്ഥിതി കാരണം എനിക്കു് ബ്ലോഗ്ഗാന് സാധിക്കുന്നില്ല.
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും... പിന്നെ എഴുതാനുള്ള മൂഡും ചേര്‍ന്നു വന്നാല്‍, ഞാന്‍ ഒരു കഥയെഴുതാം അടുത്ത പോസ്റ്റില്‍... ഓ കേ?
സ്നേഹാദരങ്ങളോടെ, ഞാന്‍.
PS: എന്റെ ഒരു സ്ഥിരം വായനക്കാരിയുടെ പേരു് എടുത്തു ഞാനിവിടെ പന്താടുന്നതായി തോന്നിയെങ്കില്‍, അതു തികച്ചും യാദൃച്ഛികം മാത്രം... :)
~
11 comments:
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും... പിന്നെ എഴുതാനുള്ള മൂഡും ചേര്‍ന്നു വന്നാല്‍, ഞാന്‍ ഒരു കഥയെഴുതാം അടുത്ത പോസ്റ്റില്‍... ഓകേ?
സാരല്യ..നമ്മുടെ നാടല്ലെ?
എന്ത് പോരായ ഉണ്ടെങ്കിലും നമുക്കതങ്ങ് സഹിക്കാം.
കറന്റ്,ഫോണ്‍,നെറ്റ് ഒക്കെ ഉള്ളപ്പോള്‍..ബ്ലോഗൂ..
ഇവിടെ എന്നെക്കണ്ട് പഠിക്ക്യൂ..നല്ല പനി....ഒന്നാന്തരം തൊണ്ട വേദന...കൂടെ ചട്ടമ്പി മോളും...എന്നിട്ടും,ഞാന്‍ ലീവെടുത്ത്(salary cut) കമ്പ്യൂട്ടറിന് മുന്നില്‍.
Happy blogging
sands....
appol nattil visramithilaano?
സ്മിത... .
പെട്ടെന്നു തന്നെ സുഖമാവാന്‍ ആശംസിക്കുന്നു.
നല്ല ചുക്കുകാപ്പി തന്നെ ശരണം ...
പിരിക്കുട്ടീ...
അതെ, നാട്ടില്‍ വിശ്രമത്തില്‍ തന്നെ..
നാട്ടിലാണെങ്കില്‍... എനിക്കുള്ള ആപ്പിളോ, മുന്തിരിയോ.. ഓറഞ്ചോ ഒക്കെ കൊണ്ടു വരൂ...
;)
ഹ ഹ ഹ ഇവിടുത്തെ അവസ്ഥ ഇതു തന്നെ കല്ലേ.ഒരു കാറ്റടിച്ചാല്‍ അപ്പോള്‍ കറന്റ് പോകും.അതിന്റെ പുറകേ നെറ്റ് പോകും.എനിക്ക് ഇന്നലെ നെറ്റ് ഇല്ലാരുന്നു
പിന്നെ കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നു
നെറ്റ് മാത്രമല്ലെ പോയുള്ളൂ. ഇവിടെ ബി എസ് എന്‍ എല്ലിന്റെ വിദഗ്ദന്മമാരുടെ പില്ലറിലുള്ള അതി വൈദഗ്ദ്യം മൂലവും ഇടി വെട്ടിയ സമയത്തു സിസ്റ്റവുമായുള്ള എല്ലാ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിട്ടും ബി എസ് എന്‍ ലൈന്‍ വഴി മോഡം, മദര്‍ബോഡ് ആദിയായവ( എന്റെ മാത്രമല്ല, വീടിനടുത്ത് പലരുടെയും) പോയ ഒരു ഹതഭാഗ്യനാണ് ഈയുള്ളവന്..രൂപാ അഞ്ചായിരം വെടി പുകയായി..:( അതോണ്ട് ഇതൊക്കെ എന്തു നിസാരം...
തൂടരൂ...കാത്തിരിക്കുന്നു..
നന്മകള് നേരുന്നു
അയ്യോ ആ പരസ്യം ഓര്‍ക്കുമ്പോ നൊസ്റ്റാള്‍ജിയ വന്നു ഞാന്‍ ചത്തു പോവുന്നു..
ഇനിയിപ്പോ കുറച്ച് ദിവസത്തേക്ക് ആ പാട്ടു പാടിയാവും എന്റെ ചുറ്റുമുള്ളവരെ ഞാന്‍ ശല്യപ്പെടുത്തുക..ഇന്നുച്ചക്ക് ഞാനിത് ഉറക്കെ പാടിയപ്പോള്‍ മലയാളം അറിയാത്ത എന്റെ സുഹൃത്തുക്കള്‍ എന്നെ തുറിച്ച് നോക്കി ചിരിക്ക്യായിരിന്നു.. അടുത്ത് തന്നെ ചെലപ്പോ അടിയും കിട്ടുമായിരിക്കും.. അത് പാര്‍സല്‍ ആയി നെല്ലായിലെക്ക് അയക്കുന്നുണ്ട്.. :)
ഈ നാട്ടിലോ കറണ്ടില്ല...
കറണ്ടുള്ളപ്പോള്‍ ഫോണില്ല...
ഫോണുള്ളപ്പോള്‍ നെറ്റില്ല...
ഏതു നാട്ടിലുണ്ട് ഈ മൂന്നും കൂടി....???
ദുബായിലുണ്ട് ഈ പറഞ്ഞതെല്ലാം
ഏതു ചായയിലുണ്ട് ഈ മൂന്ന് ഗുണവും?
ഏതായാലും മൂന്നു ഗുണവും കൂടി ഒത്തു വരുമ്പോൾ കഥ പോസ്റ്റൂ
You have more fans for ur malayalam blog...Well sorry for not commenting.. but I do read all ur posts...
Post a Comment