Sunday, August 24, 2008

കേള്‍വിയും കാഴ്ചയും ...

സുജനികയില്‍ വരേണ്ട കഥയാണിതു്‌. എന്നാലും ഇപ്പൊ ഓര്‍മ്മ വന്നപ്പോ എന്തായാലും ഇവിടെ കാച്ചാം എന്നു തോന്നി..

ഒരു പഴയ തറവാട്ടില്‍ ... എന്തോ പതിവിനു വിപരീതമായി, ഒരു പട്ടിയും പൂച്ചയും കൂട്ടുകാരായി. ഒരു ദിവസം അത്താഴമൊക്കെക്കഴിഞ്ഞ്, രണ്ടുപേരും കൂടി അടുത്തിറങ്ങിയ സിനിമകളെ കുറിച്ചു്‌ സംസാരിക്കുകയായിരുന്നു...

സംസാരിച്ച് സംസാരിച്ചിരുന്ന് സമയം പോയതവരറിഞ്ഞില്ല. സമയം പാതിരാത്രിയായി...

പെട്ടെന്നു്‌ നമ്മുടെ കഥാനായകന്‍ പട്ടി ദൂരെ വേലിയിലേക്കു്‌ നോക്കി നമ്മുടെ കഥാനായിക പൂച്ചയോടു പറഞ്ഞു. cat-dog-7

കുറിഞ്ഞീ... അതാ അവിടെ എന്തോ ഒരു ശബ്ദം കേള്‍ക്കുന്നു. നീ ഒരു മിനുട്ട് വെയിറ്റ് ചെയ്യ്.. ഞാന്‍ ഒന്നു നോക്കിയിട്ടു വരാം . ഈ പാതിരാത്രിക്കവിടെ എന്താണെന്നു്‌!

ഇതും പറഞ്ഞു്‌ അവന്‍ എഴുന്നേറ്റു.

അപ്പോഴെക്കും നമ്മുടെ പൂച്ച പറഞ്ഞു - ചേട്ടാ ആ ശബ്ദം കേട്ടു ചേട്ടന്‍ പോവണ്ട, അതു ആ ചുണ്ടനെലിയുടെ ഒരു രോമം കൊഴിഞ്ഞു വീണതാ. ഞാന്‍ കണ്ടു.

അവന്‍ വല്ല സെക്കെന്റ് ഷോക്കും പോയതാവും; എനിക്കും പോവായിരുന്നു; സിനിമേം കാണായിരുന്നു, അവനെയും തിന്നായിരുന്നു. പിന്നീടൊരിക്കലാവട്ടെ - എന്നു്‌.

ഇതു പണ്ടു്‌ അമ്മ പറഞ്ഞ് തന്നിട്ടുള്ള കഥയാ. പൂച്ചയുടെ കാഴ്ചശക്തിയും പട്ടിയുടെ കേള്‍വിശക്തിയും വിശേഷമാണെന്നു മനസ്സിലാക്കിത്തരാന്‍ .

പൊടിപ്പും തൊങ്ങലും മുഴുവന്‍ എന്റെ... എന്റെ മാത്രം -- അതിലെ കുറ്റങ്ങളും കുറവുകളും എല്ലാം എനിക്കു്‌. അഭിനന്ദനങ്ങളും .. ;)

പിന്നെ... നിങ്ങളും സ്വന്തം ഇഷ്ടം പോലെ പൊടിപ്പും തൊങ്ങലും മാറ്റാം .. ചേര്‍ക്കാം ;)

ഇതിപ്പൊ പറയാന്‍ കാരണം?

ഞാന്‍ വീണ്ടും വീടു മാറുന്നു... (കൂടുതല്‍ പിന്നെ പറയാം ) .. ആ വീട്ടില്‍ ഒരു കുഞ്ഞു നായയുണ്ട്. അതുമാത്രല്ല 3-4 ദിവസം മുമ്പ് ഞാനൊരു എലിയ കാണുകയും ചെയ്തു. :) [ഓര്‍മ്മകള്‍ വരുന്ന വഴികളേ!! :) ]

ഈ ബ്ലോഗ് വായിക്കുന്ന എല്ല അച്ഛനമ്മമാരും സ്വന്തം കുട്ടികള്‍ക്കു്‌ ഈ കുട്ടിക്കഥ പറഞ്ഞു കൊടുക്കണം എന്നു ഞാന്‍ ഇതിനാല്‍ ഉത്തരവിടുന്നു. :)

ഇനി വേറൊരു സംഭവം - കുറച്ചു നാളായി തമിഴ് സിനിമാ ഗാനങ്ങള്‍ / നൃത്തരംഗങ്ങള്‍ യൂട്യൂബില്‍ കാണുന്ന അസുഖം ഉണ്ടു്‌.

എന്തു ഭംഗിയായിട്ടാ വിജയും സിമ്രാനും ഡാന്‍സ് കളിക്കുന്നതു എന്നറിയോ? ചില തമിഴ്‌ പാട്ടുകളുടെ വരികളും അസ്സല്‍ .വിശേഷപ്പെട്ടതു എന്നു്‌ പറയാന്‍ വയ്യ... എന്നാലും ഇത്തിരി രസം തോന്നിയ ഒന്നു-രണ്ടു വരികളിതാ താഴെ.

ഉന്‍മേല്‍ നാന്‍ കൊണ്ട കാതല്‍
എന്മേല്‍ നീ കൊണ്ട കാതല്‍
ഏതൈ നീ ഉയര്‍വാഗ സൊല്‍വായോ?

പോടാ പൊള്ളാത പയ്യാ
നംമേല്‍ നാം കൊണ്ട കാതല്‍
അതൈ നീ രണ്ടാഗ പാര്‍പ്പായാ?

എന്തൂട്ടാ അലക്കു്‌ അല്ലേ? (ജ്യോതിക + സൂര്യ)

- കരിങ്കല്ലു്‌.

18 comments:

Sands | കരിങ്കല്ല് said...

ഈ ബ്ലോഗ് വായിക്കുന്ന എല്ല അച്ഛനമ്മമാരും സ്വന്തം കുട്ടികള്‍ക്കു്‌ ഈ കുട്ടിക്കഥ പറഞ്ഞു കൊടുക്കണം എന്നു ഞാന്‍ ഇതിനാല്‍ ഉത്തരവിടുന്നു. :)

ഫസല്‍ ബിനാലി.. said...

ഉത്തരവോ......?
അളിയന്‍.. സോറി.. അടിയന്‍.

Anonymous said...

കഥേല് പൊടിപ്പും തൊങ്ങലും ഇത്തിരി കൂട്ണില്ലേന്നൊരു സംശയം.

‘കാതല്‍‘ എന്തായാലും വിടാന്‍ ഭാവമില്ലല്ലേ?

അനോണി (സ്ഥിരം)‍

ജിജ സുബ്രഹ്മണ്യൻ said...

ആജ്ഞ പോലെ ചെയ്യാമേ .
അല്ലാ ഈ പാട്ട് കുട്ടികള്‍ക്കു പാടിക്കൊടുക്കണം എന്നെങ്ങാന്‍ ഉത്തരവിടുമോ..

Anonymous said...

Podippum thongalum koodiyaalentha.. kadha nalla rasamaayittundu..

Vivek.

Sands | കരിങ്കല്ല് said...

ഫസല്‍ : അനുസരിച്ചാല്‍ കൊള്ളാം ;)

സ്ഥിരം അനോണീ:  പൊടിപ്പിത്തിരി കൂടിയാലും തൊങ്ങള്‍ ഒട്ടും കുറക്കണ്ടാ എന്നു വെച്ചു ;) പിന്നെ ജീവിതത്തിന്റെ കാതലായ സംഗതി തന്നെ കാതലല്ലേ! :)

കാന്താരിച്ചേച്ചീ: കാമുകീകാമുകന്മാരും ഭാര്യാഭര്‍ത്താക്കന്മാരും ചേര്‍ന്നാലപിക്കനുള്ള യുഗ്മഗാനമല്ലേ ചേച്ചീ ഇതു്‌.

ഒരു ഇലഞ്ഞിച്ചുവട്ടില്‍ വെച്ചാണെങ്കില്‍ അതിവിശേഷം ;)

ഉത്തരവിട്ടാലേ ചെയ്യൂ എന്നാണെങ്കില്‍ വേണെങ്കില്‍ ഉത്തരവിറക്കിയേക്കാം ;)

വിവേക് : പുരാണ സീരിയലുകളില്‍ പറയുന്ന പോലെ ... മേം ധന്യ ഹൂം / ഹൈ / ഹോ! ;) താങ്ക്യൂ!

smitha adharsh said...

ഉത്തരവ് അനുസരിക്കാം പ്രഭോ !!
ഈ കഥ കുറച്ചുകൂടി ഭംഗിയായി "പൂപ്പി" സി.ഡി.യില്‍ ഉണ്ട് കരിങ്കല്ലേ....കണ്ടിട്ടുണ്ടോ?നന്ദൂസിനു നാട്ടില്‍ നിന്നു അമ്മ കൊടുത്തയച്ചതാ...

ശ്രീ said...

സന്ദീപേ...
ഇതേ പോലെ തന്നെ ഞാനും കുഞ്ഞായിരിയ്ക്കുമ്പോള്‍ എനിയ്ക്കും എന്റെ അമ്മ ഈ കഥ പറഞ്ഞു തന്നിട്ടുണ്ട്...
:)

മലമൂട്ടില്‍ മത്തായി said...

പിള്ളര്‍ ഉണ്ടാകട്ടെ എന്നിട്ട് പറഞ്ഞു കൊടുക്കാം. കഥ പോകട്ടെ, എന്താണ് ഈ കാതലിന്റെ കഥ? പുതിയ വീട്ടിനടുത്ത് വല്ല കക്ഷിയെയും കണ്ടു വെച്ചിടുണ്ടോ?

Rare Rose said...

കരിങ്കല്ലേ..,ഈ കുഞ്ഞിക്കഥ ഞാനും കേട്ടിട്ടുണ്ടല്ലോ..അതിനെ ആധുനികവല്‍ക്കരിച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഒന്നൂടെ പറഞ്ഞു തന്നേനു അഭിനന്ദന്‍സ് ട്ടാ..:)..
പിന്നെ ഈ പാട്ടു പൂവെല്ലാം കേട്ടുപാര്‍ എന്ന സില്‍മേലെ പാട്ടല്ലേ...അതുമെന്റെ പ്രിയപ്പെട്ട ജോയും സൂര്യയും ചേര്‍ന്നു തകര്‍ത്തു പാടി അഭിനയിച്ച ആദ്യ സില്‍മാപ്പാട്ട്...അങ്ങനെ രാവിലെ തന്നെ ഒറ്റയടിക്ക് ഒരു കഥയും സില്‍മാപ്പാട്ടും തന്നേനു താങ്കൂ..:)

സ്മിജ said...

ങ്ങള് കരിങ്കല്ലൊടക്കണ ആളാ?എവ്ടോ ഒടച്ചൂന്ന് കണ്ടേയ്. ഓര്‍മ്മവന്നേയ്.. ടീച്ച്രേച്ചീടെ പോസ്റ്റില്‍.
ഇക്കീ കഥ ആരും പറഞ്ഞ് തന്നില്യാ, കുട്ടിക്കാലത്ത്.
ന്നാ എനിക്കും കുറേ തൊങ്ങലും കൂട്ടി പോസ്റ്റാര്ന്നൂ.

K C G said...

കഥയും പടവും പാട്ടും എല്ലാം ഇഷ്ടമായി കരിങ്കല്ലേ...

മനുഷ്യരുടെ കാര്യത്തില്‍ Familiarity breeds contempt.
എന്നാല്‍ മൃഗങ്ങളുടെ കാര്യത്തില്‍ നേരേ തിരിച്ച് അല്ലേ? സന്തത സാമീപ്യത്താല്‍ വര്‍ഗ്ഗശത്രുക്കള്‍ പോലും സ്നേഹിക്കുന്നു. മനുഷ്യന്‍ കണ്ടു പഠിക്കേണ്ട ഒരു പാഠം.

സുജനിക said...

good one.congrats sands..nalla kathakal OrttheTukkuu...ezhuthuu..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പോസ്റ്റ് ഇഷ്ടപ്പെട്ടു.

Anonymous said...

:???:

പെണ്‍കൊടി said...

ഒറ്റയിരിപ്പിന്‌ ഞാന്‍ 10 പോസ്റ്റുകള്‍ വായിച്ചു തീര്‍ത്തു. ബാക്കി ചെയ്തു കൊണ്ടിരിക്കുന്ന ജോലി കഴിഞ്ഞ്‌ വായിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്‌. വളരെ നന്നായിരിക്കുന്നു. വീണ്ടും കാണാം.
- പെണ്‍കൊടി

Sands | കരിങ്കല്ല് said...

സ്മിത: അതാരാ എന്നെക്കാളും നന്നായി കഥ പറയുന്നതു്‌? ആരുല്ല്യ! ഗ്‌ര്‍ര്‍


ശ്രീ: :) ഒരു വിധം എല്ലാ അമ്മമാരും കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണ കഥയല്ലേ ഇതു്‌?


മലമൂട്ടില്‍ മത്തായിച്ചന്‍ : മതി... കുട്ടികള്‍ ഉണ്ടായിട്ടു മതി.

പിന്നെ കാതല്‍ ... അതിങ്ങനെ ഇടക്കിടെ വരുന്ന അസുഖം അല്ലേ??


റോസ് റോസ് നിമാറോസ് ..:  ആദ്യം അഭിനന്ദനത്തിനു താങ്ക്സ്.

സൂര്യയെ വേണെങ്കില്‍ പ്രിയപ്പെട്ടതാക്കിക്കോ..  ജോ പാവല്ലേ .. ഞാന്‍ നോക്കിക്കോളാം


സ്മിജ : അതു ഭാഗ്യായി കുട്ടിക്കിതു ആരും പറഞ്ഞു തരാഞ്ഞതു... ബൂലോകര്‍ രക്ഷപ്പെട്ടൂല്ലോ ല്ലേ ;) [വെറുതേ ട്ടോ .. ദേഷ്യപ്പെടല്ലേ]


ഗീതാഗീതികള്‍ : നന്ദി ചേച്ചീ... ഇവിടെ മറുപടി എഴുതാന്‍ വരാന്‍ വൈകി!!


രാമനുണ്ണി മാഷും വന്നോ ഇവിടെ .. എനിക്കു സന്തോഷായി.. ശരിക്കും !!! ... മാഷ്‌ടെ എല്ലാ പോസ്റ്റും ഞാന്‍ വായിക്കറുണ്ട് .. സത്യം പറഞ്ഞാല്‍ കൊതിയോടെ! :)


രാമചന്ദ്രന്‍സ് : നന്ദി .. :) വീണ്ടും വരിക! :)


അനോണീ ... ഈ ഭാഷ അത്ര വശം പോരാട്ടോ അതോണ്ട് അത്രക്കു മനസ്സിലായില്ല...


പെണ്‍കൊടി : അത്രക്കൊക്കെ ഉണ്ടോ ഞാന്‍ ? എന്തെങ്കിലും ആവട്ടെ... ഒരുപാടൊരുപാടു സന്തോഷം ! :)

വിജയലക്ഷ്മി said...

kathaum,patum nannayirikunnu.kuttikalude manassanennu thonnunu.nanmakalnerunnu.