Wednesday, August 20, 2008

പനിനീര്‍പ്പഴം ;)

 

കൂട്ടുകാരേ ... എനിക്കു വീണ്ടും ഇത്തിരി തിരക്കു കൂടിയ സമയം വന്നിരിക്കുന്നു.

അതിനിടയില്‍ എനിക്കൊരു പരാതിയും കിട്ടിയിരിക്കുന്നു -- "വളരേ കുറച്ച് പോസ്റ്റുകളില്‍ മാത്രമേ വായനക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കിട്ടുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളൂ" -- എന്നു്‌! :(

അതിനാല്‍ സമയബന്ധിതവും ഇന്‍ഫര്‍മേറ്റീവും ആയ ഒരു കൊച്ചു കാര്യം മാത്രം  -- വീണ്ടും ഒരു ചിത്രപ്പോസ്റ്റ്. :)

എന്റെ പ്രിയപ്പെട്ട കിളിവാതിലിലൂടെ നോക്കിയാല്‍ കാണുന്ന മറ്റൊരു സംഭവം ആണിന്നത്തെ വിഷയം തന്നെ. ഒരു പൂന്തോട്ടം -- അവിടത്തെ ചില പൂക്കള്‍ , അതു തന്നെ! :)

ഒരു ദിവസം ഞാന്‍ തിരക്കു പിടിച്ച് പോകുന്ന വഴിക്കു എടുത്ത ചിത്രങ്ങളാണു്‌. അത്ര വിശേഷപ്പെട്ടതു്‌ എന്നൊന്നും പറയാന്‍ വയ്യ.

എന്തോ ഒരു പൂവു്‌ .. സുന്ദരിയല്ലേ?

 

ഇനിയും പേരറിയാത്ത മറ്റൊരു സുന്ദരിക്കുട്ടി.

സൂര്യകാന്തീ... സൂര്യകാന്തീ സ്വപ്നം കാണുവതാരേ... അന്നു വൈകീട്ടു ഈ പാട്ടു പാടി പാട്ടു പാടി ഞാനും (എന്നെക്കാള്‍ കൂടുതല്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ) തോറ്റു! :)

 

ഇനിയും ദാ കുറച്ചു അജ്ഞാത സുന്ദരികള്‍ ...

   

എന്തോ ഇന്‍ഫര്‍മേറ്റീവ് എന്നോ എന്തോ പറഞ്ഞ പോലെ തോന്നിയില്ലേ... ഇല്ലേ? പൂക്കളുടെ പേരു പോലും പറയാതെ എന്തു ഇന്‍ഫര്‍മേഷന്‍ ആണോ എന്തോ?

എന്നാല്‍ അതാണു അടുത്ത ചിത്രത്തില്‍

ആര്‍ക്കു വേണെങ്കിലും പോയി പൂക്കള്‍ പറിക്കാം -- പൂന്തോട്ടത്തിന്റെ മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ടേ, ഒരു കുഞ്ഞു പെട്ടിയും - പണം നിക്ഷേപിക്കാന്‍

സൂര്യകാന്തിക്കു്‌ 60 പൈസ (മുമ്പ് 50 ആയിരുന്നിരിക്കണം -- മാറ്റിയെഴുതിയതു കണ്ടില്ലേ?) മറ്റു പൂക്കള്‍ക്കും 60 പൈസ തന്നെ. :)

പരസ്പര വിശ്വാസത്തിന്റെ മകുടോദാഹരണം എന്നൊക്കെയല്ലേ ഇതിനെ പറയേണ്ടതു്‌? നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ ആ പൂന്തോട്ടമേ എപ്പൊ അടിച്ചോണ്ടു പോയി എന്നു ചോദിച്ചാല്‍ മതി! അല്ലേ?

ഇവിടെയുള്ള പരസ്പര വിശ്വാസത്തിന്റെ കാര്യം കണ്ടാല്‍ നമ്മള്‍ പൊതുവേ ഞെട്ടും - പത്രമൊക്കെ വഴിയരികില്‍ ഒരു പെട്ടിയിലാക്കി വെച്ചിട്ടു പോവും, കൂടെ ഒരു കുഞ്ഞു പണപ്പെട്ടിയും : ആവശ്യക്കാരനു പത്രം എടുക്കാം, കാശു അവിടെ ഇടാം, പോവാം.

ഇനി മറ്റൊരു സുന്ദരിപ്പൂവും അത്തരം പൂക്കളുടെ പഴവും.

പനിനീര്‍പ്പൂവും പനിനീര്‍പ്പഴവും :)

ഇന്നത്തെ എല്ലാ ചിത്രങ്ങളും, പ്രത്യേകിച്ചു താഴേന്നു രണ്ടാമത്തെ ചിത്രം -- മുകളില്‍ പറഞ്ഞ പരാതി ഉന്നയിച്ച ആള്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. :)

ഒരു തരത്തിലുള്ള നന്ദി പ്രകടനമായും അതിനെ കണക്കാക്കാം .. ;)

സ്നേഹാദരങ്ങളോടെ,
-- കരിങ്കല്ല്.

PS1: The last picture was taken with Mobile phone. Not so good resolution.

PS2: All pictures (C) Sandeep Sadanandan, 2008. Anyone could use the pictures for anything but financial benefits.

PS3: എന്താ ജാട! :)

~

28 comments:

Sands | കരിങ്കല്ല് said...

എനിക്കൊരു പരാതിയും കിട്ടിയിരിക്കുന്നു -- "വളരേ കുറച്ച് പോസ്റ്റുകളില്‍ മാത്രമേ വായനക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കിട്ടുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളൂ" -- എന്നു്‌!

പ്രയാസി said...

മനോഹരമീ പൂക്കള്‍..

ഓഫ്: അവിടുന്നു ആരും അടിക്കാനില്ലാത്തോണ്ട് ഞാനിവിടുന്ന് അടിച്ചോണ്ട് പോകുന്നു..;)

അനില്‍@ബ്ലോഗ് // anil said...

ഈ പനിനീര്‍പ്പഴം എന്താ സാധനം?
റോസിന്റെ കായാണൊ?
പറങ്കിമാങ്ങ പോലെയുണ്ടല്ലൊ.

Anonymous said...

അത് കൊള്ളാം..

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു പണപ്പെട്ടി വന്നാല്‍ എപ്പോ അത് അടിച്ചോണ്ട് പോയി എന്ന് ചോദിച്ചാല്‍ മതി!!

Anonymous said...

വിടര്‍ന്ന പനിനീര്‍ പൂവ്... നന്നായിട്ടുണ്ട്...
ഇന്ദു...

ജിജ സുബ്രഹ്മണ്യൻ said...

എന്തു നല്ല പടങ്ങളാ കല്ലെ..പനിനീര്‍പ്പഴം നന്നായിട്ടുണ്ട്.. അതു തിന്നു നോക്കിയിട്ടുണ്ടോ കല്ലേ..

അല്ഫോന്‍സക്കുട്ടി said...

നല്ല ഉഗ്രന്‍ ഫോട്ടോസ്.

Sands | കരിങ്കല്ല് said...

പ്രയാസീ : അതു ശരി.. അടി കിട്ടിയാലേ അടിച്ചോണ്ടുപോക്കു നിര്‍ത്തൂ എന്നാണല്ലേ! :)

അനില്‍@ബ്ലോഗ്
: റോസിന്റെ കായ തന്നെ. എല്ലാ റോസിനും ഉണ്ടാവോ എന്നറിയില്ല.. ചില തരം റോസിനു മാത്രമേ കണ്ടിട്ടുള്ളൂ ..  നമ്മുടെ ഒജ്രൊഇജ്രെ-നോടു ചോദിച്ചാല്‍ വിവരം അറിയാം

ആശ
:  ഇവിടെ വന്നതില്‍ സന്തോഷം ... സ്വാഗതം .. വീണ്ടും വരിക! :) പിന്നെ ആശ പറഞ്ഞതു അക്ഷരം പ്രതി ശരി!


അനോണി ഇന്ദു : :) ഞാനും ഇത്തിരി നേരം അതിനെ നോക്കി നിന്നു പോയി.


കാന്താരിച്ചേച്ചീ : പനിനീര്‍പ്പഴം മാത്രമല്ല, അതു കൊണ്ടുണ്ടാക്കിയ ജാമും കഴിച്ചിട്ടുണ്ട്. പണ്ടൊരിക്കലാണുട്ടോ... നാട്ടില്‍ ചക്കജാം വാങ്ങാന്‍ കിട്ടാത്ത പോലെ, ഇവിടെ റോസ്‌ജാം വീടുകളില്‍ ഉണ്ടാക്കുന്നതേ കിട്ടൂ എന്നാണെന്റെ അറിവു്‌. കടകളില്‍ എന്തായാലും കണ്ടിട്ടില്ല...

അല്ഫോന്‍സക്കുട്ടീ
: ആശയോടു പറഞ്ഞ പോലെ.. വന്നതില്‍ സന്തോഷം , സ്വാഗതം , വീണ്ടും തീര്‍ച്ചയായും വരിക. :)

മലമൂട്ടില്‍ മത്തായി said...

ഫോട്ടോകള്‍ കൊള്ളാം. ഫാവിയുണ്ട്. നേരത്തെ ക്യാമറയോന്നു പൊടി തട്ടി വെക്കാന്‍ പറഞ്ഞപ്പോള്‍, പിന്നെ ഫോടോകളുടെ ഐയര്‍ കളി. എന്തായാലും പോരട്ടെ. പൂവൊക്കെ പൊട്ടിച്ചു വല്ല കാശും പെട്ടിയില്‍ ഇട്ടോ? മലയാളി സ്വഭാവം ആയതു കൊണ്ടു ഇടാന്‍ ചാന്‍സ് ഇല്ല ;-)

Sharu (Ansha Muneer) said...

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍, എല്ലാ പടങ്ങളും ഞാന്‍ അടിച്ചു മാറ്റിയിട്ടുണ്ട് :)

നവരുചിയന്‍ said...

മനോഹരം അയ ചിത്രങ്ങള്‍ .....

ആ ഐഡിയ കേട്ടപ്പോള്‍ പണ്ടു ഞങ്ങള്‍ നടത്തിയ ഒരു സിനിമ കാണിക്കല്‍ പരുപാടി ആണ് ഓര്‍മ വന്നത് ....... ആര്‍ക് വേണേലും വന്നു കാണാം ...തിരിച്ചു പോകുമ്പോള്‍ പുറത്തു ഇരിക്കുന്ന പെട്ടിയില്‍ എന്തെങ്കിലും ഇടുക ..... കേരളത്തില്‍ ആയതു കൊണ്ടു പരുപാടി വന്‍ വിജയം ആയിരുന്നു ..... ചെലവ് - രണ്ടായിരം രൂപ ,വരവ് - അഞ്ഞൂറ് രൂപ ... കേരളത്തില്‍ അമ്പത് പൈസക്ക് ഷാമം ഇല്ലെന്നു അന്ന് എനിക്ക് മനസിലായി

Sarija NS said...

നല്ല ചിത്രങ്ങള്‍!!!

ശ്രീ said...

പൂക്കളുടെ ചിത്രങ്ങളെല്ലാം തന്നെ ഇഷ്ടപ്പെട്ടു. പേരറിയില്ലെങ്കിലെന്താ... നല്ല പൂക്കള്‍!

പരസ്പര വിശ്വാസത്തിന്റെ ഉദാഹരണങ്ങള്‍ കൂടി കേട്ടപ്പോള്‍ കൊതിയാകുന്നു.... ഒപ്പം നമ്മുടെ നാടും ഒരിയ്ക്കല്‍ അങ്ങനെ ആയെങ്കില്‍ എന്നൊരു അത്യാഗ്രഹവും... :)

Rare Rose said...

ഹായ്...കാമറ എടുക്കാന്‍ വിവരമുള്ളവര്‍ പറഞ്ഞതെത്ര നന്നായി..അല്ലെങ്കില്‍ ഈ സുന്ദരിപ്പൂവുകളൊക്കെ കാണാനാവില്ലല്ലോ...പരസ്പര വിശ്വാസം കണ്ടപ്പോള്‍ വേറൊരു വാര്‍ത്ത ഓര്‍മ്മ വന്നു...ഇന്നാളു കേരളത്തിലെയൊരു സ്കൂളില്‍ ഇതു പോലെ ഒരു സ്റ്റോര്‍ നടത്തുന്ന കാര്യം കണ്ടിരുന്നു...സ്കെയില്‍..,പെന്‍സില്‍..,നോട്ട് ബുക്ക് ആവശ്യമുള്ളത് എടുക്കുക..പണം അവിടെ അടുത്തായി വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുക..നല്ല നിലയില്‍ പോകുന്നുവെന്നാണു അറിഞ്ഞതു ..കുഞ്ഞുമനസ്സിലെ നന്മ വളര്‍ത്തുവാന്‍ അതു സഹായകമവട്ടെ...ഈ സ്ഥലത്തു അധികം മലയാളികളില്ലാത്തോണ്ടു പരസ്പര വിശ്വാസം നല്ല നിലയില്‍ പോകുന്നുണ്ടാവും ല്ലേ...;)

പിന്നെ സൂര്യകാന്തിപ്പൂവു കണ്ടിട്ടു റഫ്ലേഷ്യ പൂവിന്റത്രേം ഭീമാകാരം...ശരിക്കും അത്രേം വലുതാണൊ ആ പൂവു...ആ‍ാദ്യത്തെ പൂവും ഈറനുടുത്തു നില്‍ക്കുന്ന പനിനീര്‍പ്പൂവും ഞാന്‍ അടിച്ചു മാറ്റീ ട്ടൊ..

smitha adharsh said...

വരാന്‍ വൈകിപോയി..എല്ലാവരും എല്ലാ പൂവും അടിച്ചോണ്ട് പോയോ?
നല്ല പോസ്റ്റ്..നല്ല ചിത്രങ്ങള്‍..പുതിയ ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു..പനിനീര്‍ പഴം ഒടുക്കത്തെ ടേസ്റ്റ് ആണോ കരിങ്കല്ലേ?

Anonymous said...

Nice pics..

"പത്രമൊക്കെ വഴിയരികില്‍ ഒരു പെട്ടിയിലാക്കി വെച്ചിട്ടു പോവും, കൂടെ ഒരു കുഞ്ഞു പണപ്പെട്ടിയും : ആവശ്യക്കാരനു പത്രം എടുക്കാം, കാശു അവിടെ ഇടാം, പോവാം."

:O !!!

Ennitanu europil cost of living kooduthalaanennu parayunnathu.. :P

Vivek.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിടു പടംസ്

Sands | കരിങ്കല്ല് said...

മലമൂട്ടില്‍ മത്തായിച്ചോ: ഇതു വരെ പൂക്കള്‍ പൊട്ടിച്ചിട്ടില്ല... അവസരം വന്നിട്ടില്ല... മിക്കവാറും അധികം താമസിയാതെ ഉണ്ടാവും ;) പണമൊക്കെ നിക്ഷേപിക്കും :)

ഷാരു.... : അടിച്ചു മാറ്റുന്നതൊക്കെ കൊള്ളാം .. എന്നാല്‍ ആരെങ്കിലും ചോദിച്കാല്‍ അതിന്റെ ക്രെഡിറ്റ് എനിക്കു ആണു തരേണ്ടതു ട്ടോ .. :) :)

നവരുചിയന്‍ : പെട്ടിയെങ്കിലും അവസാനം ഉണ്ടായിരുന്നല്ലോ!! അതു തന്നെ വലിയ ഭാഗ്യം ! :)

സരിജ : നന്ദിയുണ്ട് ട്ടോ :)

ശ്രീ :നമ്മളൊക്കെ വിചാരിച്ചാല്‍ നമ്മുടെ നാടും ഇങ്ങനെ ആവും ശ്രീ.

പനിനീര്‍പ്പൂവേ : സംഭവം കൊള്ളല്ലോ ... കുട്ട്യോളു നന്നായാല്‍ നല്ലതല്ലേ ..
പിന്നെ സൂര്യ്‌കാന്തി .. ശരിക്കും ഭയങ്കര വലുതു തന്നെ ആണു..

കിനാവിന്റെ ചിറകുള്ള സ്മിത : കുറേക്കൂടി പൂക്കള്‍ ഉണ്ടായിരുന്നതാണു. സ്മിത വരും എന്നറിയുന്ന കാരണം ഞാന്‍ ഇത്രക്കും ഇവിടെ എടുത്തു വെച്ചു.. നന്ദുമോള്ക്കു കൊടുക്കണേ പൂക്കള്‍ .. :)[മാത്രല്ല ... ഇനി മുതല്‍ സമയത്തു വരുകയും വേണം ]
ജാം കഴിച്ചതു ഒരു 4 വര്‍ഷങ്ങള്ക്ക് മുമ്പാണു .. ടേസ്റ്റുണ്ടായിരുന്നിരിക്കണം ... അതല്ലേ ഓര്‍മ്മ. ജാം കഴിച്ച ആ രാത്രി എനിക്കിപ്പോഴും ഓര്മ്മ ഉണ്ട് ... അതു തന്നെ ഒരു പോസ്റ്റിനുള്ള കഥ ഉണ്ട്. അന്നു ജീവനും കൊണ്ട് വീട്ടിലെത്താന്‍ പെട്ട പാട്. ഹോ!! ;)
[ റോസ് ജാമും ഓപിയം ചേര്ത്ത കേയ്ക്കും ... പിന്നെ വേറെ ഒരു കുഞ്ഞു പ്രശ്നവും ;) ... പിന്നീടൊരിക്കല്‍ പോസ്റ്റാം ]

വിവേകേ.. : അതെന്നെ ഒന്നു ഊതിയതാണോ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ : കിടു നന്ദി :)

പാമരന്‍ said...

കല്ലേ പനിനീര്‍പ്പഴം തിന്നാന്‍ കൊള്ളുമോ.. ഇവിടെ ഇഷ്ടംപോലെയുണ്ട്‌.. ആരും തിന്നണ കാണാത്തെകൊണ്ടു ഇതുവരെ ട്രൈ ചെയ്തില്ലാ..

പടംസ് സൂപ്പര്‍..

പിരിക്കുട്ടി said...

aa aadyathe photo superb too

nalla rasam njaan eduthotte

Sands | കരിങ്കല്ല് said...

@പാമരന്‍ ..
തീര്ച്ചയായും തിന്നാം ... (ഞാനാ പറഞ്ഞതെന്നു മാത്രം ആരോടും പറയരുത് )

@പിരിക്കുട്ടി
എടുത്തോളൂ ... അതിനെന്താ.. :)

Anonymous said...

hehe.. allalla...

athoru aathmagadham aayirunnu!! :)

Vivek.

K C G said...

ഇതില്‍ ചിലതിന്റെയൊക്കെ പേരു ഞാന്‍ പറയട്ടേ? ഡാലിയ, സിനിയ(?), ഗ്ലാഡിയോലസ് ? ഏതെങ്കിലും ശരിയാണോ? (അതിനു കരിങ്കല്ലിന് അറിയാമെങ്കിലല്ലേ...)

തുഷാരഹാരമണിഞ്ഞു നില്‍ക്കുന്ന ആ ചെമ്പനീര്‍പ്പൂവ് അതിമനോഹരം....

പിന്നേയ്, കല്ലേ, ആ പൂക്കളെല്ലാം തന്നെ ഞാനെടുത്തു. ആശംസാകാര്‍ഡുകളാക്കി പ്രിന്റ് ചെയ്തു. എന്നിട്ടു കടയില്‍ കൊടുത്തു. എനിക്കു ധാരാളം കാശു കിട്ടുന്നുണ്ട്....
നന്ദി, കാശു വാരാന്‍ ഒരു മാര്‍ഗ്ഗം കാട്ടിത്തന്നതിന്....

nandakumar said...

ന്റെമ്മാ എന്തൂട്ടാ പടം..ന്തൂട്ടാ പൂക്കള്... നിങ്ങളൊരു ഭാഗ്യവാന്‍ തന്നേ...
ആദ്യചിത്രം ചെമ്പ്!!!

നന്ദപര്‍വ്വം-

Anonymous said...

അത്യുഗ്രന്‍ പടങ്ങള്‍.ഇപ്പഴാ കാണാന്‍ പറ്റിയതു്.
പുതിയ അനോണികള്‍ ആരൊക്കെയോ വരുന്നുണ്ട്‌ട്ടോ. പക്ഷേ ഇതു ഞാനാ സ്ഥിരം അനോണി.

ബയാന്‍ said...

:)

കരിങ്കല്ലേ; നിന്റെ മനം ഇത്ര ലോലമാണെന്നറിഞ്ഞില്ല, പേരിനെ തെറ്റിദ്ധരിച്ചതിന് ക്ഷമി.

ആ നെയിംബോര്‍ഡ് നന്നായി, പൈപ് പോലെയുള്ള ഒറ്റക്കാലില്‍ തറപ്പിച്ചു ബാഗ് തൂക്കിയിടാന്‍ രണ്ട് ഹൂക്കും.

VIPIN said...

hiiii..got the informationt that u r a godd photographer...sometimes even with a not so good resolution mobile camera..:)

Sands | കരിങ്കല്ല് said...

വിവേകേ ... :  ഉവ്വ് ഉവ്വ് ;) മനസ്സിലായി..


ഗീതാഗീതികള്‍ :  ചിലതിന്റെയൊക്കെ പേരുകള്‍ എനിക്കറിയായിരുന്നു.ഉറപ്പില്ലാതിരുന്ന കാരണം പറഞ്ഞില്ല ചേച്ചീ...


കാശു കിട്ടുന്നതിന്റെ ഒരിത്തിരി എനിക്കു്‌ തര്വോ? :)


നന്ദുമാഷേ.. :  സന്തോഷമായി.. (ചെമ്പ് എന്നൊക്കെ കേട്ടിട്ടു്‌ എത്ര കാലമായി!)


സ്ഥിരം അനോണീ : അനോണികളിലും ഐഡന്റിറ്റ് തെഫ്റ്റോ? ;)


ബയാന്‍ :  അതു ബാഗ് തൂക്കാനല്ല, പൂക്കള്‍ അറുത്തെടുക്കാനുള്ള കത്തി തൂക്കിയിടാനുള്ളതാ .. ഒരു കത്തി അവിടെ കാണാല്ലോ! ഇല്ല്ലേ?


വിപിന്‍ : വന്നതിലും പൊക്കിപ്പറഞ്ഞതിലും സന്തോഷം നന്ദി. :)