Tuesday, August 12, 2008

മഴവില്ലു്‌.

 

ഞാനിങ്ങനെ പാട്ടും കേട്ട്, ബ്ലോഗ്ഗും വായിച്ചിരിക്കുമ്പോ... ജനലിലൂടെ പുറത്തേക്കൊന്നു നോക്കി... അതാ ഒരു മഴവില്ലു്‌. അടിപൊളി...

കേട്ടിരുന്ന പാട്ടു്‌              : എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു...
വായിച്ചിരുന്ന ബ്ളോഗ്ഗ്  : കൊച്ചൂസിന്റെ മലബാര്‍ എക്സ്പ്രസ്സില്‍ പ്രണയ-റിലേറ്റഡ് എന്‍ട്രി.

പ്രണയമൂഡില്‍ ഇരിക്കുമ്പോള്‍ ഒരു മഴവില്ലു്‌ ... അടിപൊളി...

ഞാന്‍ പോവാട്ടോ... തിരക്കുണ്ടേ.. :)

എന്തായാലും അതു മാഞ്ഞു പോയിത്തുടങ്ങി - അതിനും തിരക്കു കാണുമായിരിക്കും അല്ലേ?

-- കരിങ്കല്ലു്‌.

16 comments:

Sands | കരിങ്കല്ല് said...

എന്തായാലും അതു മാഞ്ഞു പോയിത്തുടങ്ങി - അതിനും തിരക്കു കാണുമായിരിക്കും അല്ലേ?

Areekkodan | അരീക്കോടന്‍ said...

ഹ ഹ...പിന്നെ പ്രണയമൂഡില്‍ ഇരിക്കുന്ന താങ്കളെ കാത്തിരിക്കാന്‍ പറ്റോ?

Rare Rose said...

മൊത്തം പ്രണയമയം ആണല്ലോ...:)

ശ്രീ said...

എന്നിട്ട് അതിന്റെ ഒരു പോട്ടം പിടിയ്ക്കാന്‍ തോന്നീല്ലല്ലോ...
:(

smitha adharsh said...

അത് തന്നെ...ശ്രീ ചോദിച്ചത് തന്നെ...അപ്പൊ,ഇയാള്‍ടെ ആ "ലൊടുക്കു ക്യാമറ" പണയം വച്ചിരിക്കുവായിരുന്നോ...???

ഫസല്‍ ബിനാലി.. said...

മാരിവില്ലിന്‍ തേന്‍ മലരേ..
മാഞ്ഞു പോകയോ...മാഞ്ഞു പോകയോ..?

Sands | കരിങ്കല്ല് said...

അരീക്കോടന്‍ : അതും ഒരു പോയിന്റ് തന്നെ.

പനിനീര്‍പുഷ്പം : പ്രണയം എന്നാല്‍ ഒരു കിടിലന്‍ സംഭവം തന്നെയല്ലേ? :)

ശ്രീ : തോന്നാഞ്ഞിട്ടല്ല.. ഇരിക്കുന്നേടത്ത്‌ന്നു്‌ എണീക്കണ്ടേ.. (എനിക്കൊരിത്തിരി മടി ഉണ്ടേ...)

സ്മിതേ : മറുപടി ശ്രീക്ക് കൊടുത്തതു്‌ തന്നെ. പിന്നെ എന്റെ ക്യാമറകളെ "ലൊടുക്കു ക്യാമറ" എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ... അവിടെ വന്നു ഇടി തരും. പിന്നെ.. പണയം .. അതു അധികം താമസിക്കതെ ഉണ്ടാവും :(

ഫസല്‍ : മാഞ്ഞു പോയില്ലേ ഫസലേ... :(

മലമൂട്ടില്‍ മത്തായി said...

മാഷേ ആ ക്യാമറ ഒക്കെ ഒന്നു പൊടി തട്ടി എടുത്തു വെച്ചു, ഓരോ ഫോട്ടോ പിടിക്ക്. എന്തായാലും സംഗതി നിങ്ങള്‍ ആസ്വദിച്ചല്ലോ, അത് തന്നെ നല്ലത്.

Anonymous said...

നല്ല അടിപൊളി കോമ്പിനേഷന്‍ .പ്രണയഗാനം, ബ്ലോഗില്‍ പ്രണയം, മഴവില്ല്‌, ആരും പ്രണയിച്ചുപോകും. പക്ഷേ പ്രണയിക്കാന്‍ ഒരാളെ കിട്ടണ്ടേ. ആരാ ഈ ജര്‍മ്മനീലൊക്കെ പോവാന്‍ പറഞ്ഞേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായുംനൊക്കിയിരിക്കണ സമയത്ത് പോട്ടമ്പിടിക്കാത്തത് കഷ്ടംതന്നെ

Sharu (Ansha Muneer) said...

മഴവില്ല് കാണാന്‍ ഓടി വന്നതാ, വെറുതെ ആയി. എങ്കിലും ആകെ മൊത്തം പ്രണയമയമായതുകൊണ്ട് ആ മൂഡില്‍ തന്നെ ഞാനങ്ങ് പോട്ടെ :)
അടുത്തപ്രാവശ്യം പടമില്ലാതെ ഇതുപോലെ വല്ലതും പോസ്റ്റ് ചെയ്താല്‍ അടി മേടിയ്ക്കും. പറഞ്ഞേക്കാം

ജിജ സുബ്രഹ്മണ്യൻ said...

മഴവില്ലു കാണണം മഴവില്ലു കാണണം എന്നും പറഞ്ഞ് എന്റെ മോള്‍ വാശി പിടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി..കരിങ്കല്ല് ആഫോട്ടോ പോസ്റ്റ് ചെയ്തിരുന്നേല്‍ എനിക്കവളോടു പറയാരുന്നു കുഞ്ഞെ ഇതാണ്‍ മഴവില്ലു എന്നു

മഴവില്ലു കാണിക്കാന്‍ മാനം നോക്കി ഇരിക്കാന്‍ സമയം കിട്ടിയില്ല..അല്ലെങ്കില്‍ ഇരിക്കുന്ന നേരത്ത് മഴവില്ലു ഉണ്ടാവുന്നില്ല..എന്തു ചെയ്യാന്‍ !!

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

Jayasree Lakshmy Kumar said...

പ്രതീക്ഷയോടെ കാത്തിരിക്കൂ സാൻഡ്സ്..ഇനിയും വരുമൊരു മഴക്കാലവും മഴയും മഴവില്ലുമൊക്കെ [അന്നേരം ‘ഞാൻ ക്യാമറയെടുക്ക്കാൻ മറന്നു പോയി എന്നു പറയരുത്]

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

bUlOkatthaake mazhayaNallO!!

Sands | കരിങ്കല്ല് said...

മലമൂട്ടില്‍ മത്തായിച്ചാ:

അടുത്ത പോസ്റ്റില്‍ അങ്ങനെ ചെയ്തിട്ടുണ്ട്‌.



അനോണീസ്
അതിപ്പോഴല്ലേ പിടികിട്ടിയതു്‌ .. :(



പ്രിയ :

മത്തായിച്ചനോടു പറഞ്ഞതു തന്നെ പറയുന്നു. :)



ഷാരു.... : 
:)

ഉത്തരവു പോലെ ചെയ്തോളാമേ.. :) ... അടുത്തതില്‍ ചെയ്തിട്ടും ഉണ്ട്. :)



കാന്താരിചേച്ചീ..:

അടുത്ത പ്രാവശ്യമാവട്ടെ ചേച്ചീ.. ശരിയാക്കാം :)



യൂനുസ് വെളളികുളങ്ങര :

യൂനുസേ സഹോദരാ.. സംഭവം ഒക്കെ കൊള്ളാം .... സ്വാതന്ത്ര്യം എന്നു ആദ്യം നേരേ ചൊവ്വേ എഴുതാന്‍ പഠിക്കു്‌ .. എന്നിട്ടാവം കോപീ-പേയ്സ്റ്റിങ്ങ്.



ലക്ഷ്മീ ... :

എത്ര നാളായീ ഈ വഴിയൊക്കെ വന്നിട്ടു്‌ .. ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നൂന്നാ ഞാന്‍ കരുതിയതു്‌.

ഇനി മുതല്‍ മുടക്കമില്ലാതെ ഫോട്ടോ എടുത്തോളാമേ.. :)



ജിതേന്ദ്രകുമര്‍ :

കൂട്ടുകാരാ മംഗ്ളീഷില്‍ എഴുതിക്കോളൂ .. വിരോധമില്ല.. എന്നാലും എന്നേക്കൊണ്ടു ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ പണി ചെയ്യിപ്പിക്കല്ലേ.. പ്ളീസ്‌. :) വന്നതില്‍ സന്തോഷം ഉണ്ട്-ട്ടോ :)