Thursday, August 07, 2008

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇന്നു്‌ അവള്‍ പോവും. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരാളെ മിസ്സ് ചെയ്യും എന്നു്‌ എനിക്കു്‌ തോന്നുന്നു. ചുരുങ്ങിയതു്‌, ഞാനീ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം.

കൃത്യമായി പറഞ്ഞാല്‍ 3 മാസവും, 17 ദിവസവും.. ഇത്രയും കാലം - അത്ര മാത്രമേ ഞങ്ങള്‍ ഇവിടെ ഒരു കൂരക്കു്‌ കീഴില്‍ ഒരുമിച്ചു്‌ താമസിച്ചിട്ടുള്ളൂ. എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...


എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...

എന്നാലോ 18-ന്റെ അല്ല... ഒരു 24-ന്റെ പക്വത... ഉയര്‍ന്ന ചിന്താഗതി. ഭയങ്കര ബുദ്ധി - ശരിക്കും കിടിലന്‍ ബുദ്ധി. 

ജീവിതത്തില്‍, പ്രതീക്ഷിച്ചിരിക്കാത്ത ഒരു ചീത്ത കാര്യം നടന്നു, ചില കണക്കു്‌ കൂട്ടലുകള്‍ തെറ്റി... അതൊക്കെ തിരുത്താനാണു്‌ അവള്‍ പോകുന്നതു്‌ - പക്ഷേ മ്യൂണിക്കിനോടു്‌ എന്നെന്നേക്കുമായി വിടപറഞ്ഞു്‌. 

ഞങ്ങള്‍ കണ്ടമാനം സംസാരിക്കാറുണ്ട് - ഇന്നതിനെപ്പറ്റി എന്നില്ല... എന്തിനെക്കുറിച്ചും.

അവളുടെ അനിയത്തിയുടെ കുഞ്ഞുപ്രശ്നങ്ങളേപ്പറ്റി പറഞ്ഞിട്ട് അവള്‍ പറയും - "സില്ലി ടീനേജേഴ്സ്‌" എന്നു്‌. അപ്പോള്‍ മാത്രം ഞാന്‍ ഓര്‍മ്മിപ്പിക്കും - "നീയും ടീനേജര്‍ ആണെന്നു മറക്കല്ലേന്നു്‌"

ഒരു ബോയ്ഫ്രണ്ട് ഇല്ലാ എന്നുള്ള ചെറിയ ഒരു വിഷമം അവള്‍ക്കുണ്ടായിരുന്നു. എനിക്കു മനസ്സിലാവുമായിരുന്നു ആ വിഷമം -- 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്കു്‌ ബോയ്ഫ്രണ്ട്‌ ഇല്ലാതിരിക്കുക എന്നാല്‍ ഇവിടെ ഇത്തിരി ബുദ്ധിമുട്ടാണു്‌. അതൊഴിച്ചാല്‍ അവള്‍ ഭയങ്കര ഹാപ്പിയായിരുന്നു -- എപ്പോഴും. 

സി. പ്രോഗ്രാമ്മിങ്ങിലും എഞ്ചിനിയറിങ്ങ് ഡ്രോയിങ്ങിലുമുമൊക്കെ അവള്‍ക്കു്‌ കട്ട ഹോംവര്‍ക്കു്‌ കിട്ടുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണു്‌ ചെയ്യാറു്‌. 8 വര്‍ഷം മുമ്പ് പഠിച്ച ഗ്രാഫിക്സ് ഒക്കെ അങ്ങനെ വീണ്ടും എനിക്കു്‌ ഉപയോഗിക്കേണ്ടതായി വന്നു - അവള്‍ക്കു പറഞ്ഞു കൊടുക്കാനായിട്ടു്‌.

ഞാന്‍ അവളെ മാത്രമല്ല, അവള്‍ എന്നെയും ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട്‌ -- റോളര്‍ സ്കേറ്റിംഗില്‍ എന്റെ ഗുരു അവള്‍ തന്നെ. പിന്നെ ചില പാചകരീതികള്‍ ... അങ്ങനെ ചില അല്ലറ ചില്ലറ കാര്യങ്ങള്‍ ...!! 

അവള്‍ ഹാപ്പിയായിട്ടാണു്‌ പോകുന്നതെങ്കില്‍ എനിക്കു്‌ ഒന്നും തോന്നില്ലായിരുന്നിരിക്കാം ... അവളുടെ എല്ലാ പ്രശ്നങ്ങളും ഒരു ചേട്ടനോടെന്ന പോലെ എന്നോട്‌ പറഞ്ഞു അവള്‍ . എനിക്കാണെങ്കില്‍ സഹായിക്കാനൊട്ടു പറ്റുന്നും/പറ്റുകയും ഇല്ല. അതു കൊണ്ടായിരിക്കാം എനിക്കൊരിത്തിരി വിഷമം. അല്ല, അവള്‍ എന്നോടു ചോദിച്ചതു്‌ സഹായമല്ല - ഉപദേശിക്കാനും, സാധിക്കുമെങ്കില്‍ കുറച്ചു്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനും. അതു ഞാന്‍ എന്നേക്കൊണ്ടാവുന്ന പോലെ ചെയ്തു.

സംഭവം നിസ്സാര കേസ്സാണു്‌. എന്നാലും ഒരു 18 വയസ്സുകാരിയുടെ കണ്ണില്‍ അതൊരു വലിയ വലിയ കാര്യവും.

ഇത്രയും നല്ലൊരു റൂംമേറ്റ് ഒരിക്കലും ഉണ്ടായിട്ടില്ല. അതാണു്‌ ഈ കുഞ്ഞു വിഷമത്തിന്നു്‌ ഒരു കാരണം. അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി.

പിന്നെ, ആരും ഒരിക്കലും എന്നെ വിട്ടു പോയിട്ടില്ല ... ഞാനാണു്‌ എപ്പോഴും ആദ്യം പോകുന്ന ആളു്‌ - എന്നും എവിടെയും അങ്ങനെത്തന്നെ ആയിരുന്നു. അതാണു്‌ വേറൊരു കാരണം. ആരെങ്കിലും അകലെ പോകുന്ന ഫീലിംഗ് ... അതിപ്പോഴല്ലേ പിടികിട്ടുന്നതു്‌.  :)

എന്തായാലും  ഇതൊരു കിടിലന്‍ കിക്കിടിലന്‍ സുഹൃത്തിനെ ആണെനിക്കു കിട്ടിയതു്‌. സത്യം പറഞ്ഞാല്‍ ചില നേരത്തു എനിക്കു ഒരു ഫ്രണ്ടിനോടെന്ന പോലെയല്ല... ഒരു കുട്ടിയോടെന്ന പോലെയുള്ള തോന്നലായിരുന്നു ഈ കുട്ടിയോടു്‌ (വാത്സല്യം എന്നാണോ അതിന്റെ പേരെന്നെനിക്കറിയില്ല). ഇടക്കൊക്കെ ചെറിയ അടികളും ഉണ്ടായിരുന്നു -- അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി. 

അപ്പൊ അത്രേ ഉള്ളൂ.

കല്ലു്‌, കരിങ്കല്ലു്‌.

വാല്‍ക്കഷണം:എന്തായാലും ഞാനും വീടു മാറുന്നു -- ഇതു കാരണമല്ല. ഞാന്‍ വീടു മാറുന്നു എന്നതൊക്കെ തീരുമാനിച്ചതിന്നു്‌ ശേഷമാണു്‌.. ഈ സംഭവവികാസങ്ങളോക്കെ നടന്നതു്‌. അതിന്റെ ഡീറ്റെയില്‍സ് ഒക്കെ ഇനിയൊരിക്കല്‍ -- 5 വര്‍ഷത്തിനുള്ളീലെ 11-ആം തവണ!!

16 comments:

Sands | കരിങ്കല്ല് said...

ഇപ്പൊ ആള്‍ക്കാരു്‌ പറയും എന്റെ പേരു കരിങ്കല്ലെന്നുള്ളതു്‌ മാറ്റണം എന്നുള്ളതു്‌ മാറ്റണം എന്നു്‌. അതിന്റെ ആവശ്യം ഒന്നുമിലാട്ടോ.. :)

smitha adharsh said...

അപ്പൊ,ഞാന്‍ തേങ്ങ ഉടച്ചു...ട്ടോ..ട്ടോ..ട്ടോ...
എന്നും നല്ല അനിയത്തിയായി,സുഹൃത്തായി..അവള്‍ ആ ഓര്‍മകളില്‍ തങ്ങി നില്‍ക്കട്ടെ...നല്ല ബന്ധങ്ങള്‍ക്ക് എന്നും 916 തിളക്കം ഉണ്ടാകും.ഓര്മകളിലെന്കിലും.
പിന്നെ,ഞങള്‍ പെണ്ണുങ്ങള്‍ ഇങ്ങനെയാ..ചെറിയ കാര്യം പോലും വല്ലാതെ ഫീലടിച്ചു പോകും..ആ കുട്ടിക്ക് വെറും 18 yrs അല്ലെ ആയിട്ടുള്ളൂ..കാലം കഴിയുമ്പോള്‍ ശരിയായിക്കോളും.

Unknown said...

ഒരാള് വിട്ട് പോകുന്നത് എപ്പോഴും വിഷമിപ്പിക്കുന്ന ഒന്നാണു്‌. ഇ-മെയിലും ചാറ്റും ഒക്കെ ഉണ്ടെങ്കിലും ഒരു ദൂരം ഇടയ്ക്ക് നിലനില്ക്കുന്നു. ആ കുട്ടി ജര്മനിയില് തന്നെ ആണോ? എങ്കില് ഇനിയും വല്ലപ്പോഴും പോയി കാണാമല്ലോ?

ഗോപക്‌ യു ആര്‍ said...

kocchu kllaa!!!

മലമൂട്ടില്‍ മത്തായി said...

അങ്ങിനെ ഉള്ളില്‍ തട്ടുന്ന ഒരുപാടു വേര്പിരിയലുകള്‍ ഇനിയും ഉണ്ടാകട്ടെ. കാരണം, നന്നായി അടുത്ത് ഇടപഴകിയവര്‍ പോകുമ്പോലെ വേര്‍പിരിയല്‍ വേദനനിപ്പിക്കു. ഇനിയും നല്ല കൂട്ടുകാര്‍ ഉണ്ടാവട്ടെ.

അനില്‍@ബ്ലോഗ് // anil said...

"ഞാനൊന്നു തൊട്ടപ്പോള്‍ നീലക്കരിമ്പിന്റെ തുണ്ടാണു കണ്ടതയ്യ"

മുന്‍പു വന്നപ്പോള്‍ പറയണം എന്നു കരുതിയതാന്ണ്

കുഞ്ഞന്‍ said...

ഞാനൊന്നേ പറയുന്നൊള്ളൂ..അച്ഛനുമമ്മയും അവര്‍ എത്ര വേദനിക്കുന്നുണ്ട്, കരിങ്കല്ലിനെയോര്‍ത്ത് കുഞ്ഞനെയോര്‍ത്ത് അങ്ങിനെ അങ്ങിനെ..!

ജിജ സുബ്രഹ്മണ്യൻ said...

ഒരു കുഞ്ഞനിയത്തിയായി അവള്‍ എന്നും കരിങ്കല്ലിന്റെ സ്മരണകളില്‍ ഉണ്ടാകട്ടെ....

Anonymous said...

എവിടെ പോയാലും ആ കുട്ടിക്കു നല്ലതു വരട്ടേ.

ശ്രീ said...

എല്ലാ ബന്ധങ്ങളും അങ്ങനെയാണ്, അല്ലേ? വേര്‍പിരിയുമ്പോഴാണ് ബന്ധങ്ങളുടെ ആഴം ശരിയ്ക്കും മനസ്സിലാകുക.

എന്തായാലും ആ അനുജത്തിക്കുട്ടിയുടെ ഓര്‍മ്മകള്‍ എന്നെന്നും സന്ദീപിനൊപ്പം ഉണ്ടായിരിയ്ക്കട്ടേ. ഒപ്പം ഇങ്ങനൊരു മലയാളി ചേട്ടനെ പറ്റിയുള്ള ഓര്‍മ്മകള്‍ ആ കുട്ടിയുടെ മനസ്സിലും...
:)

മിർച്ചി said...

“ എന്തായാലും ഇതൊരു കിടിലന്‍ കിക്കിടിലന്‍ സുഹൃത്തിനെ ആണെനിക്കു കിട്ടിയതു്‌. സത്യം പറഞ്ഞാല്‍ ചില നേരത്തു എനിക്കു ഒരു ഫ്രണ്ടിനോടെന്ന പോലെയല്ല... ഒരു കുട്ടിയോടെന്ന പോലെയുള്ള തോന്നലായിരുന്നു ഈ കുട്ടിയോടു്‌ (വാത്സല്യം എന്നാണോ അതിന്റെ പേരെന്നെനിക്കറിയില്ല).“

കരിങ്കല്ലേ?. സൌഹൃദങ്ങളുടേ വേലികൾ പൊളിയാതിരിക്കട്ടെ. എല്ലാത്തിനും ഒരു അതിർ വരമ്പ് നിശ്ചയിക്കണം ഇല്ലെങ്കിൽ പിന്നെ ദുൾഖിക്കേണ്ടി വരും :)

Sands | കരിങ്കല്ല് said...

സ്മിതേ.. :
ഉടച്ച തേങ്ങ എടുത്തു ഞാന്‍ ചമ്മന്തി അരച്ചു.. ട്ടോ.. :)
കുട്ടിയല്ലേ.., എല്ലം പെട്ടെന്നു തന്നെ ശരിയായിക്കോളും .. :)

കുഞ്ഞന്‍സ്‌ :
അതേ ജര്‍മ്മനിയില്‍ തന്നെയാണാ കുട്ടി... അല്ലെങ്കിലും ഈ ലോകം വളരേ ചെറുതല്ലേ? :)
ലോകത്തിന്റെ ഏതു കോണും ഇപ്പോള്‍ തൊട്ടടുത്തല്ലേ??

ഗോപക്‌ യു ആര്‍ :
മനസ്സിലായില്ലാട്ടോ.. എന്താ മുഴുവന്‍ വായിച്ചില്ലാല്ലേ??!

മലമൂട്ടില്‍ മത്തായി :
നല്ല ആശംസകള്‍ !! :) [എനിക്കിഷ്ടായി]

അനില്‍@ബ്ലോഗ് :
എന്നെ ചിരിപ്പിച്ചൂട്ടോ.. :)

കുഞ്ഞന്‍ :
ശരി തന്നെ...

കാന്താരിക്കുട്ടി :
ഉണ്ടാവുമല്ലോ ചേച്ചീ.. :)

അനോണീ.. :
നല്ലതേ വരൂ... എനിക്കു്‌ ഉറപ്പാ..

ശ്രീ :
ശ്രീ അപ്പറഞ്ഞതു്‌ പോയിന്റ്.

മിര്‍ച്ചീ:
ഉപദേശത്തിനു നന്ദി! (ഞാന്‍ വിയോജിക്കുന്നെങ്കിലും) ബന്ധങ്ങളെ നിര്‍‌വചനങ്ങളുടെ ചട്ടക്കൂടില്‍ അടച്ചിടുന്നതില്‍ താല്പര്യം ഇല്ലത്തോണ്ടാട്ടോ.. :)


എല്ലാര്‍ക്കും: തിരക്കിലായതു കൊണ്ട്, വിശദമായ മറുപടി തരാന്‍ സാധിച്ചില്ലാട്ടോ.. പൊറുക്കണേ... :)
വന്നതിലും വായിച്ചതിലും സന്തോഷം.

Rare Rose said...

വിഷമിക്കണ്ടന്നേ...ആ അനിയത്തിക്കുട്ടിയെ ഇനിയും എവിടെയെങ്കിലും വെച്ച് കാണാതിരിക്കില്ല....ഇങ്ങനെയുള്ള വേര്‍പിരിയലുകള്‍ ജീവിതമാവുമ്പോള്‍ ഉണ്ടായല്ലേ പറ്റൂ....ഒരു മിടുക്കിക്കുട്ടിയായിട്ട് ആ കുട്ടി വളരട്ടെ....:)

ഗീത said...

ആ ജര്‍മ്മന്‍ അനിയത്തിക്ക് നല്ലൊരു ഏട്ടന്‍ ആയി ജീവിക്കാന്‍ പറ്റിയല്ലോ. തീര്‍ച്ചയായും ആ കുട്ടി കരിങ്കല്ലിനേക്കാള്‍ വേദനിച്ചിട്ടുണ്ടാവും, ഈ ഏട്ടനെ പിരിയേണ്ടിവന്നപ്പോള്‍.

Sarija NS said...

ഇനി കരിങ്കല്ല് എന്നു പറയാന്‍ എന്നെക്കൊണ്ടാവില്ല . ചിലര്‍ അങ്ങനെയാണ് , വന്ന് കയറി ഇരുന്ന് ഇറങ്ങിപ്പോകും.

Sands | കരിങ്കല്ല് said...

റോസ്: :).. അങ്ങനെ വിഷമം ഒന്നുമില്ല.. ആ കുട്ടി പോയപ്പോള്‍ ഇത്തിരി അത്രേ ഉള്ളൂ..

ഗീതചേച്ചീ : ഉണ്ടായിരുന്നിരിക്കാം ...

സരിജ : മുമ്പു പൈങ്കിളി എഴുത്തു്‌ നിര്‍ത്തിയ പോലെ ... ഞാന്‍ ഇനി ഇങ്ങനത്തെ സോഫ്റ്റ് ഐറ്റംസും നിര്‍ത്താം .. എന്നാലല്ലേ എന്റെ പേരു കാത്തു സൂക്ഷിക്കാന്‍ പറ്റുള്ളൂ... :)