Friday, August 01, 2008

ഊര്‍ജ്ജതന്ത്രവും ശുനകനും ... പിന്നെ ഞാനും ...

 

"ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റെഴുന്നേറ്റു വേതിട്ടു കുളിച്ചൊരു പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു"

-- കേട്ടിട്ടില്ലേ? .. ഒ.എന്‍.വി-യുടെ ആണെന്നാണു ഓര്‍മ്മ. സ്കൂളില്‍ പഠിച്ചതാണു്‌... കുറേയൊക്കെ മറന്നു പോയി.

ഇതിപ്പൊ ഓര്‍ക്കാനെന്താ കാരണം? എന്റെ വീടിന്റെയടുത്തുള്ള പാടത്ത് കൊയ്ത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഞാന്‍ ആ വഴിക്കു സൈക്കിളില്‍ പോയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ ചുണ്ടില്‍ വന്നതാണീ വരികള്‍ .. സത്യം പറഞ്ഞാല്‍ എന്നെപ്പോലും അല്‍ഭുതപ്പെടുത്തിക്കളഞ്ഞു എന്റെ മനസ്സു്‌...

കൊയ്ത്തു കഴിഞ്ഞ പാടം കണ്ടതും, ഉള്ളിന്റെയുള്ളില്‍ നിന്നീ വരികള്‍  തപ്പിയെടുത്തില്ലേ? :)

ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു

അപ്പൊ, പറഞ്ഞു വന്നതു അതല്ല...!!

അതിന്റെയടുത്ത ദിവസം ഞാന്‍ സൈക്കിള്‍ എടുത്തില്ല .. നടന്നാണു്‌ പോയതു്‌. എന്തായാലും പാടം കൊയ്ത്തൊക്കെ കഴിഞ്ഞിങ്ങനെ കിടക്കല്ലേ.. റോഡില്‍ക്കൂടി നടക്കണം എന്നു നിര്‍ബന്ധമൊന്നും ഇല്ലല്ലോ?

ഞാന്‍ പാടത്തൂടെ ... യന്ത്രത്തിനു മുറിച്ചെടുക്കാന്‍ കഴിയാത്ത, ഗോതമ്പുചെടിയുടെ കടക്കുറ്റികളെ ചവിട്ടി മെതിച്ചു്‌ അലക്ഷ്യമായി നടന്നു...

എന്തോ ആലോചിച്ചിങ്ങനെ നടക്കുമ്പോള്‍ പുറകില്‍ നിന്നെ "സ്റ്റോപ്പ്" എന്നു ആരോ വിളിച്ചു പറയുന്നതു്‌ കേട്ടു.

തിരിഞ്ഞു്‌ നോക്കിയപ്പോള്‍ .. ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ് നിന്നുപോയി...

ഏകദേശം ഒരു 25 മീറ്റര്‍ ദൂരെയായി ഒരു ഭീകരന്‍ നായ.... എന്റെ നേരെ ഓടി/ചാടി വരുന്നു...!
ഇവിടത്തെ ഭീകരന്‍ നായ എന്നൊക്കെ പറഞ്ഞാല്‍ ശരിക്കും ഭീകരന്‍ തന്നെയാണു്‌ കേട്ടോ. ഒരു ഒന്നൊന്നര സാധനം.

ആ നായയുടെ ഉടമസ്ഥയാണ്‌ അതിനോട്‌ സ്റ്റോപ്പ് എന്നു പറയുന്നതു്‌.

നായ ഓടിപ്പിച്ചാല്‍ ഓടരുതു്‌ എന്നാണല്ലോ പ്രമാണം... ഞാന്‍ ഓടിയില്ല... എന്തു ചെയ്യണം എന്നു ആലോചിക്കാന്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പു്‌ തന്നെ അവനിങ്ങെത്തിക്കഴിഞ്ഞു.

ഞാന്‍ നായക്കു നേരെ തിരിഞ്ഞു. "പോടാ പട്ടീ" എന്നു പറഞ്ഞു.. വളരേ ഉറക്കെ - മലയാളം മനസ്സിലാവാത്ത ജര്‍മ്മന്‍ നായ ആയതിനാല്‍ ആയിരിക്കണം... അതങ്ങനെ പോവാന്‍ കൂട്ടാക്കിയില്ല. എന്തായാലും ഞാന്‍ അതിനു നേരെ തിരിഞ്ഞതോടെ നായ ഒന്നു പതുക്കെ ആയി... എന്റെ ചുറ്റി ഓടാന്‍ തുടങ്ങി...  കുരക്കുന്നും ഉണ്ട്.

ഇതായിരുന്നൂ ആ പുസ്തകം

കല്ലെടുക്കാന്‍ കുനിഞ്ഞാല്‍ eye-contact നഷ്ടപ്പെടും ... ഞാന്‍ എന്തു ചെയ്യും?

എന്റെ കയ്യില്‍ ആകെയുള്ളതു ഒരു പുസ്തകം മാത്രം - ഊര്‍ജ്ജതന്ത്രം. (മലയാളത്തില്‍ ഫിസിക്സ് എന്നു പറയും)

മലയാളം മനസ്സിലാവാത്ത നായയോട്‌, ഞാന്‍ അതിന്റെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ശക്തമായി മുരളാനും, പുസ്തകം കൊണ്ടെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

അതിനു മനസ്സിലായിക്കാണണം ഞാന്‍ ഒരങ്കത്തിനു തയ്യാറാണെന്നു്‌. രണ്ടുമൂന്നു വട്ടം കൂടി എന്നെ ചുറ്റിയ നായ ... പിന്നെ തിരിച്ചോടിപ്പോയി.

ഇതൊക്കെ വളരേപ്പെട്ടെന്നായിരുന്നു.. ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ നടന്നു... (എന്റെ നല്ല-ജീവന്‍ പോയിരുന്നെന്നു മാത്രം)

എന്തായിരുന്നു ആ ഒരു അഡ്രിനാലിന്‍ ഒഴുക്കു്‌. Awesome!

വീണ്ടും ഞാന്‍ മനസ്സിനെക്കുറിച്ചോര്‍ത്ത് അല്‍ഭുതപ്പെട്ടു. അലക്ഷ്യമായി എവിടെയോ അലയുകയായിരുന്ന എന്റെ മനസ്സ്‌ എത്രപെട്ടെന്നാണ്‌ ആ മനസ്സാന്നിധ്യം കണ്ടെത്തിയതു്‌?

Good that it managed to. അല്ലെങ്കില്‍ ഞാനിപ്പൊ പട്ടിയുടെ കടിയും കൊണ്ട് വല്ല് ആസ്പത്രിയിലും കിടന്നേനേ!!

സമാധാനത്തിന്റെ നിറമായ വെളുപ്പായിരുന്നു നായയുടെ നിറം... എന്നെ ഒരു നായ സമാധാനപരമായി ആക്രമിച്ചു എന്നു പറയാമല്ലോ എന്നു മാത്രം ഒരാശ്വാസം!

കരിങ്കല്ല്.

22 comments:

Sands | കരിങ്കല്ല് said...

എന്റെ കയ്യില്‍ ആകെയുള്ളതു ഒരു പുസ്തകം മാത്രം - ഊര്‍ജ്ജതന്ത്രം. (മലയാളത്തില്‍ ഫിസിക്സ് എന്നു പറയും)

ശ്രീ said...

വളരെപ്പെട്ടെന്ന് മന:സ്സാന്നിദ്ധ്യം വീണ്ടെടുക്കാന്‍ കഴിയുക എന്നുള്ള കഴിവാണ് യാദൃശ്ചികമായി അപകടങ്ങളില്‍ പെടുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടത്.

ആ പട്ടി കടിയ്ക്കാന്‍ വന്നപ്പോള്‍ ഭയന്ന് ഓടിയിരുന്നെങ്കില്‍ കടി ഉറപ്പായിരുന്നു. ഭാഗ്യമായി.

ഓ.ടോ.
[പട്ടിയുടെ കടി കൊള്ളാന്‍ അവിടം വരെ പോണോ? നല്ല ഒന്നാന്തരം പട്ടികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടല്ലോ അല്ലേ? ;) ]

keralainside.net said...

deYour blog is being listed by www.keralainside.net. When you
write your next new blog, please submit your blog details to us. Thank You..

Jithan said...

ഈ കഥയില്‍ നിന്നും മന്‍സ്സിലാക്കേണ്ട കാര്യങ്ങള്‍


1) പട്ടിക്ക് ഫിസിക്സ് അറിഞ്ഞുകൂട
2) മനസ്സും ഫിസിക്സ്സും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് ( മനസാന്നിധ്യം വീണ്ടെടുത്തല്ലൊ )
3) പട്ടി കടിക്കാന്‍ വരുമ്പോള്‍ ഫിസിക്സ് ബുക്ക് കാണീച്ചാല്‍ മതി

ചേട്ടാ ആ ബുക്ക് കളയണ്ട കേട്ടോ!!

Rare Rose said...

പട്ടിയെ ഓടിക്കാനുള്ള ഊര്‍ജ്ജം തന്നത് ആ ഫിസിക്സ് ബുക്ക് ആണല്ലേ......ഫിസിക്സ് ബുക്ക് കൊണ്ട് അങ്ങനെയും ഉപകാരമുണ്ടായല്ലോ...:)
എന്നാലും തക്ക സമയത്ത് നല്ല ബുദ്ധി തോന്നിയത് ഭാഗ്യം...ഞാനാരുന്നെങ്കില്‍ പേടിച്ചോടി പട്ടീടെ കൈയ്യില്‍ നിന്നും ഒരു കടി മേടിച്ചു കൂട്ടിയേനെ...:)

ശ്രീലാല്‍ said...

പട്ടി വെറുതേ ആശിപ്പിച്ചു. ;) പടം കിടു കല്ലേ !!

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, ഊര്‍ജ്ജതന്ത്രത്തിനെ ഒരു ശക്തിയെ !!
“കുറച്ചുകൂടീ തടിച്ച പുസ്തകം എടുത്തിരുന്നെങ്കില്‍ ശരിക്കും തലപൊക്കിവെക്കാമായിരുന്നു” എന്നെ ആതഗതം ചെയ്ത ഇടയബാലന്റെ കഥ ഓര്‍മ വരുന്നു.

N.J Joju said...

പട്ടിയെ ഓടിയ്ക്കാന്‍ ഉപയോഗിച്ച ഭാഷയുടെ ഒരു ഓണ്‍ ലൈന്‍ ടൂടോറിയല്‍ തുടങ്ങിയാല്‍ പലര്‍ക്കും ഉപകാരമാകുമായിരുന്നു.

Mr. K# said...

നായേടെ ഉടമസ്ഥന്റെയും ശ്വാസം നേരെ വീണുകാണും. അവിടെയെങ്ങാനും വച്ച് നായ കടിച്ചാല്‍ പിന്നെ ചുമ്മാ നഷ്ടപരിഹാരം വാങ്ങിച്ച് ബാന്കിലിട്ട് ശിഷ്ടകാലം (ഉണ്ടെന്കില്) സുഖമായി ജീവിക്കാം :-)

Sands | കരിങ്കല്ല് said...

ശ്രീ:
അതു ശരി തന്നെ. എന്തായാലും ഭാഗ്യായി..
[ഓ. ടോ: വേണ്ട മോനെ വേണ്ട മോനെ.. ;) ]

കേരള ഇന്‍സൈഡ്: :)

ജിത്തുമോന്‍ :
ചുട്ട കാശു കൊടുത്തു വാങ്ങിയ ബുക്കു്‌ കളയ്വേ? എന്തായാലും ഉപകാരം ഉണ്ടായല്ലോ! :)

പനിനീര്‍പ്പൂവേ:
പണ്ടൊരിക്കല്‍ എന്റെ കസിനെ പട്ടി ഓടിച്ചു കടിക്കുന്നതു കണ്ടിട്ടുണ്ട്... അന്നേ മനസ്സിലാക്കിയതാണു്‌ ഓടരുതെന്നു്‌. :)

ശ്രീലാല്‍ :
അവനവനു പറ്റുമ്പോഴേ അറിയുള്ളൂ ശ്രീലാലേ..
പിന്നെ നന്ദിട്ടോ :)

അനില്‍@ബ്ലോഗ് :
കുറച്ചുകൂടീ തടിച്ച പുസ്തകം എന്റെ കയ്യിലുണ്ടു്‌ :) [അതു ഫിസിക്സ് അല്ല.. ചാരപ്പണിയെക്കുറിച്ചുള്ളതാണു്‌ ]

ജോജൂ :
അത്രക്കും വേണോ???

കുതിരവട്ടന്‍ :
അതു ശരിയാട്ടോ... പത്തിരുപത്തയ്യായിരം യൂറോ വരെയൊക്കെ കിട്ടും എന്നാ കേട്ടിട്ടുള്ളതു്‌... [പക്ഷേ അതിന്റെ കടി കിട്ടിയിരുന്നെങ്കില്‍ ... ആ കാശു വാങ്ങാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നോ എന്നു മാത്രം അറിയില്ല]

Anonymous said...

ആ പാവം നായക്കറിയില്ലല്ലോ, ഇതു വെറും കല്ലല്ലാ, കരിങ്കല്ലാണെന്നു്.

തോന്ന്യാസി said...

ശ്ശൊ, ഇങ്ങനേം ഒരു ഉപയോഗമുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ ഫിസിക്സ് ബുക്ക് ആക്രിക്കാരന് കൊടുക്കില്ലായിരുന്നു...

smitha adharsh said...

പൊക്കിളിനു ചുറ്റും പതിന്നാലു ഇഞ്ചക്ഷന്‍ എടുത്തു ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ കൊണ്ടു വരേണ്ട ആപ്പിളും,ഓറഞ്ച് ഉം ഒക്കെ വാങ്ങി വച്ചത് വെറുതെയായി...ആ ഒന്നൊന്നര നായയുടെ മുതലാളി ഒന്നും പറഞ്ഞില്ലേ...?
തോന്ന്യാസിടെ കമന്‍റ് ഇഷ്ടപ്പെട്ടു

siva // ശിവ said...

എനിക്ക് ആ ചിത്രമാ ഏറെ ഇഷ്ടമായത്...എത്ര സുന്ദരം...

ജിജ സുബ്രഹ്മണ്യൻ said...

ആ പടം കാണാന്‍ എന്തു ഭംഗിയാ..
മലയാളം മനസ്സിലാവാത്ത നായയോട്‌, ഞാന്‍ അതിന്റെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ശക്തമായി മുരളാനും, പുസ്തകം കൊണ്ടെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.
അപ്പോള്‍ നായയുടെ ഭാഷ നന്നായി അറിയാ‍ാം അല്ലേ...

Sands | കരിങ്കല്ല് said...

സ്മിതേ... പണ്ടൊരിക്കല്‍ എന്നെ കളിയാക്കിയതിന്റെ ഓര്‍മ്മ ഉണ്ടല്ലോ ... കൂടോത്രം ... ;)

ശിവ : നന്ദീണ്ട്‌ട്ടോ..

കാന്താരിച്ചേച്ചീ... : ജീവിച്ചുപോണ്ടേ ചേച്ചീ... അങ്ങനെ കുറച്ച് ടെക്നോളജി ഒക്കെ പഠിച്ചുവെച്ചിട്ടുണ്ട് ;)

smitha adharsh said...

aggregate il വരുന്ന latest malayalam blogs വായിക്കാനുള്ള link ഒന്നു പറഞ്ഞു തരാമോ...?ഞാന്‍ ഈ link ആണ് Malayalam Blog Aggregator @ chintha.com ഉപയോഗിക്കാറ്.
I'm afraid it is not working now...

ജിജ സുബ്രഹ്മണ്യൻ said...

സ്മിത : ശരിയാണ്.ചിന്ത തുറക്കുന്നില്ല..ഈ ലിങ്കില്‍ ഒന്നു പോയി നോക്കൂ.. തനിമലയാളം..

http://www.thanimalayalam.org/index.jsp

ഗീത said...

ഹായ് ഹായ്, എന്റെ വിഷയമായ ഫിസിക്സിന് ഇങ്ങനേയുമൊരുപയോഗമുണ്ടല്ലേ.....
ഫിസിക്സ് പുസ്തകം എടുത്തു നായയേയും ഓടിക്കാം...

ഇവിടെ ഡിഗ്രി ഫസ്റ്റ് ഈയര്‍ ക്ലാസ്സുകള്‍ ആഗസ്റ്റ് 11 ന് ആരംഭിക്കും. അന്നേരം introductory classല്‍ ഫിസിക്സിന്റെ ഈയൊരു ഉപയോഗവും കൂടി പറയുന്നതായിരിക്കും. ഉപയോഗക്രമം കൂടി വിശദമായി ഈ പോസ്റ്റില്‍ പ്രതിപാദിച്ചതില്‍ വളരെ നന്ദി കരിങ്കല്ലേ...
---------------------

അല്ലെങ്കിലും നമ്മുടെ മനസ്സ് അങ്ങനെയാണ് സാന്‍ഡ്സ്. അങ്ങനെ ഒരവസരം വന്നാല്‍ എങ്ങനെ നേരിടും എങ്ങനെ നേരിടും എന്നിങ്ങനെ വെറുതേ വേവലാതിപ്പെട്ടുകൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ അവസരം വരുമ്പോള്‍ അതിനൊത്തുയര്‍ന്നു കൊള്ളുകയും ചെയ്യും. മനസ്സിന്റെ ഒരോ കളികളേ...

Sands | കരിങ്കല്ല് said...

സ്മിത : മറുപടി ഞാന്‍ അവിടെ വന്നു തന്നൂട്ടോ.. :)

കാന്താരിച്ചേച്ചീ : താങ്ക്സ് :)... ഞാന്‍ വന്നു സ്മിതയുടെ കമന്റു്‌ കണ്ടപ്പോഴേക്കും വൈകിപ്പോയി.

ഗീതച്ചേച്ചീ : ശരിക്കും ക്ലാസ്സില്‍ കുട്ട്യോളോടങ്ങനെ പറയാമോ? ഞാനാണ്‌ പഠിപ്പിക്കുന്നതെങ്കില്‍ പറയും .. :)

പിന്നെ മനസ്സിന്റെ കാര്യം .. അറിയാഞ്ഞിട്ടല്ല.., എന്നാലും ഒരോ പ്രാവശ്യവും എന്തെങ്കിലും നടക്കുമ്പോള്‍ അല്ഭുതപ്പെടും :)

Anonymous said...

"എന്റെ ചുറ്റി ഓടാന്‍ തുടങ്ങി... കുരക്കുന്നും ഉണ്ട്.....പിന്നെ തിരിച്ചോടിപ്പോയി"

:))
ee kurrakkum patti kadikilla ennu parayunnathithavaum alle?

Vivek.

Anoop Technologist (അനൂപ് തിരുവല്ല) said...

:)