നമസ്കാരം സുഹൃത്തുക്കളേ...
കുറേക്കാലമായി ഈ വഴിക്കൊന്നും വരാറില്ല... നാട്ടിലായിരുന്നു. എന്റെ കഥ ഇതു വരെ.
ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി ഒരു ഭൂഖണ്ഡത്തില്‍ നിന്നു് മറ്റൊന്നിലേക്കു... ഒരു 5000 മൈലുകള്‍ സഞ്ചരിച്ചു.
എന്നെ ഒരുപാടു സ്നേഹിക്കുന്നെങ്കിലും മറ്റു പലതും അവളെ ചങ്ങലക്കിട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ പറഞ്ഞു - "സമയം തെറ്റി വന്ന സുവര്‍ണ്ണാവസരം ആണു് ഞാന്‍ എന്നൊരിക്കല്‍ നീ പറഞ്ഞു, ചിലപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ പല ചങ്ങലക്കണ്ണികളും പൊട്ടിച്ചെറിയേണ്ടി വരും.... എന്നാലാവുന്ന തരത്തിലൊക്കെ ഞാന്‍ നിന്നെ സഹായിക്കാം..."
10 ദിവസം കഴിഞ്ഞാല്‍ 5000 മൈലുകള്‍ക്കകലെ പോകുന്നവന് എങ്ങനെ സഹായിക്കാന്‍.. അല്ലേ???
വഞ്ചി പിന്നെയും തിരുനക്കരെ തന്നെ നിന്നു.
പിന്നെ ഞാന്‍ കരുതി... എന്റെ കൂടെയല്ലെങ്കിലും അവള് സന്തോഷവതിയായിരിക്കും... എന്റെ കൂടെ ആണെങ്കില്‍ ഏറ്റവും സന്തോഷവതിയായിരിക്കും എന്നു മാത്രം.... സാരമില്ല...
ഒരു വര്‍ഷത്തെ കഷ്ടപ്പാടു് ഒരു ജീവിതകാലത്തെ മുഴുവന്‍ സന്തോഷത്തിനു് വേണ്ടിയാണെന്നു ഉള്‍ക്കൊള്ളാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ലല്ലോ... അല്ലേ?
വിഷുവിനു രണ്ട് ദിവസം മുമ്പ് അവളോടു് പറഞ്ഞു - "മോളൂ.... തീ തിന്നാന്‍ ഒരു സുഖവും ഉണ്ടാവില്ല... നീ വീട്ടുകാരുടെയും എല്ലാരുടെയും ഇഷ്ടം പോലെ യാതൊരു ബന്ധനങ്ങളെയും പൊട്ടിച്ചെറിയാതെ ജീവിക്കൂ..."
തിരിച്ചു വരുന്നതിന്നു് മുന്‍പ് അവളെയും അവളുടെ ഭാവിവരനേയും കണ്ടു്, ആശംസകള്‍ നേര്‍ന്നു. നല്ല തങ്കം പോലൊരു മനുഷ്യന്. എന്റെ അത്ര ക്രൂരനൊന്നുമല്ല... ഒരു പാവം. ഞാന്‍ അവളോടു് പറയാറുള്ള പോലെ അയാള്‍ അവളെ "പൊന്നു പോലെ നോക്കിക്കോളും" എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...., ആഗ്രഹിക്കുന്നു... [അയാളോടു മാപ്പു് ചോദിക്കണം എന്നുണ്ടായിരുന്നു എനിക്കു് - കുറച്ചു കാലത്തേക്കു് ഡെമോക്ലസിന്റെ വാള് അയാളുടെ തലക്കു് മുകളില്‍ കെട്ടിത്തൂക്കിയതിനു് - പിന്നെ മാപ്പു് ചോദിക്കലൊക്കെ ആര്‍ഭാടമാവില്ലേ..., ഒഴിവാക്കി]
സന്തോഷം അര്‍ഹിക്കുന്ന ഒരു പെണ്കുട്ടിയാണവള്... അവള്‍ക്കതു് കിട്ടണം - എന്നില്‍ നിന്നല്ലെങ്കില്‍ പോലും.
കരിങ്കല്ലിന്റെ ഉറപ്പു് പരീക്ഷിച്ച ഒരുവള്‍ ആയിരുന്നു അവള്. ഒരു നിമിഷത്തില്‍ ഒന്നു് ഇടറിയില്ല എന്നു പറയുന്നില്ല... എന്നാലും ഞാന്‍ കരുതിയതിലും ഉറച്ച കരിങ്കല്ലാണു് എന്റെ ഹൃദയം...
ഇതു വായിക്കുന്നവരേ.... ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവനാണു് ഞാന്‍ എന്നു എനിക്കു് തന്നെ മനസ്സിലാക്കിത്തന്ന, കുറേ കാലങ്ങളായി ചിന്തിക്കാത്ത കാര്യങ്ങള്‍ ചിന്തിപ്പിച്ച, എനിക്കായി ജനിച്ചതെന്നു് തോന്നിയ ആ പെണ്‍കുട്ടിക്കാവട്ടെ ഇന്നത്തെ ഈ പോസ്റ്റു്. അല്ലേ?
മറ്റു സുന്ദരിക്കുട്ടികളേ, I am again available, ക്യൂ പാലിക്കുക. ;) [എന്തൊരു അഹങ്കാരം]
-- കരിങ്കല്ല്.
PS: മാനസമൈനേ പാടുക, താടി വളര്‍ത്തുക -- ഈ വകയൊന്നും എനിക്ക് വയ്യ. അവളുടെ കൈത്തണ്ടയില്‍ ഞാനുണ്ടാക്കിയ നഖക്ഷതങ്ങളുടെ അത്രക്കൊന്നും വേഗം മായില്ലെങ്കിലും... പതുക്കെ പതുക്കെ എല്ലാം മാഞ്ഞു പോകും...
PS: ഇവിടെ പരസ്യം ചെയ്യാമോ എന്നറിയില്ല... എന്നാലും സമയം കിട്ടുമ്പോള്‍ സ്മിതയുടെ കിനാവുകള്‍ വായിച്ചു നോക്കൂ...
PS: Was it a mere coincidence that the book I read in the flight was "Oru Sankeerthanam Pole" and the movie was "Jab we met"? -- :)
~~
8 comments:
സന്തോഷം അര്‍ഹിക്കുന്ന ഒരു പെണ്കുട്ടിയാണവള്... അവള്‍ക്കതു് കിട്ടണം - എന്നില്‍ നിന്നല്ലെങ്കില്‍ പോലും.
ഈ പോസ്റ്റ് ഇഷ്ടപെട്ടില്ലെങ്കില്‍... നിങ്ങള്‍ക്കു് യാഥാര്‍ത്ഥ്യത്തെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല എന്നര്‍ത്ഥം.
-- കരിങ്കല്ല്.
ആദ്യത്തെ തേങ്ങ എന്റെ വകയാണല്ലോ സന്ദീപേ...ഭഗവത്ഗീത വായിച്ചിട്ടുണ്ടോ? അതില്‍,ഭഗവാന് ശ്രീകൃഷ്ണന് അര്ജുനനോട് പറയുന്നുണ്ട്...."സംഭവിച്ചതെല്ലാം നല്ലതിനു,സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിനു...സംഭവിക്കാന്‍ പോകുന്നതും നല്ലതിനു..." അപ്പോള്‍,സാരമില്ല സന്ദീപേ ... എല്ലാം നല്ലതിനെന്നു ആശ്വസിക്കാം അല്ലെ...? കരിങ്കല്ലിനു,എന്തായാലും,മുല്ലപ്പൂ പോലെ ഒരു പെണ്‍കുട്ടി എവിടെയോ കാത്തിരിപ്പുണ്ട് ...സൊ,ടെസ്പ് ആവണ്ട....
എന്തൊക്കെ പറഞ്ഞാലും,പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍,എവിടെയോ വേദനിച്ചു.. ഉള്ളില്‍ തട്ടി.. കരിങ്കല്ലും മൃദുലം ആണെന്ന് തോന്നിപ്പോയി... ശരിക്കും ഹൃദയസ്പര്‍ശിയായി തോന്നി...നല്ല പോസ്റ്റ്.. കുറച്ചു പൊങ്ങിക്കൊള്ളൂ..... അത് അര്‍ഹിക്കുന്നുണ്ട്...
P.S :പരസ്യത്തിനു നന്ദി...പരസ്യം ഇടാന്‍ മാത്രമൊക്കെ ഉണ്ടോ അത്?
എല്ലാം നല്ലതിനു വേണ്ടിയാണെന്നു ഞാന്‍ പറഞ്ഞാല്‍ അതു ഭംഗിവാക്കു പറയുന്നതായി തോന്നാം, എവിടെയായാലും അവള് സന്തോഷത്തോടെ ജീവിക്കട്ടെ, താങ്കള്‍ക്കും മനസ്സമാധാനം കിട്ടട്ടെ..!
ഇപ്പോളാണു പഴയ Heart Breaking incident എന്താണു എന്നു മനസ്സിലായതു.
സന്ദീപേട്ടന് ഒരു കിടിലം തന്നെയാണു!!!
-വിവേക്!
സ്മിത - എല്ലാം നല്ലതിനു് :) എനിക്കും അതറിയാം .. എന്നാലും... ഒരു കുഞ്ഞു ഉറുമ്പു കടിച്ച പോലെ...
കുഞ്ഞന്‍ - :)
വിവേകു് - ഞാന്‍ പൊങ്ങിപ്പോയി!! :)
സ്മിത - പരസ്യം ഇടാന്‍ എനിക്കു് തോന്നി.. അത്രന്നെ.
ശ്ശോ. അതപ്പൊ അങ്ങിനെയായോ. സാരമില്ല കരിങ്കല്ലെന്ന് ഭാവിക്കുന്ന പാവം കുട്ടി.
നല്ല ചിത്രങ്ങളും കൊച്ചു വിവരണങ്ങളും കാണാന്‍ ഈയും ഇവിടെ വരുന്നുണ്ട്
ലക്ഷ്മീ, നന്ദി.
ഞാന്‍ കഷ്ടപ്പെട്ടു ഒരു പരുക്കന്‍ ഇമേജ് ഉണ്ടാക്കുമ്പോള്‍ ആരും സമ്മതിക്കില്ലാ.. അല്ലേ?
പിന്നെ... കമന്റിലെ അവസാന വരി ഇഷ്ടായി :)... എന്നെ പൊക്കിപ്പറയുന്നതു് കേള്‍ക്കാനും രസല്ലേ!! :)
മംഗലം നേരുന്നു ഞാന്‍...എന്ന പാട്ടാണു ഓര്‍മ്മ വന്നതു.സന്ദീപിനും മംഗളം വരട്ടെ...ആ നല്ല മനസ്സിനു...
ആ...പരസ്യത്തിനു ഫലമുണ്ടു...സ്മിതയുടെ ബ്ലൊഗും കണ്ടിരുന്നു...
എന്റെ ബ്ലോഗും വിസിറ്റ് ചെയ്യാം...
Post a Comment