Sunday, April 06, 2008

പണിപ്പുരയും ചിത്രങ്ങളും

കൂട്ടുകാരേ...

ഇന്നു ഒരു ചിത്രപ്പോസ്റ്റു്‌ തന്നെ ആയിക്കോട്ടെ എന്നു കരുതി...

എന്റെ പണിപ്പുരയാണു്‌ ഈ കാണുന്നതു്‌ .. പണിപ്പുരയും കിടപ്പുമുറിയും ഒന്നു തന്നെയാണു്‌ ട്ടോ

പണിപ്പുര

മെഴുകുതിരി, ഞാന്‍ ആദ്യം ഒരു ശ്രമം നടത്തി പരാജയപ്പെട്ടതാണു്‌ കിടക്കമേല്‍ വിശ്രമിക്കുന്നതു്‌.
പിന്നീടു്‌ ഇന്നാണു്‌ മെഴുകുതിരി വരക്കാനൊരു ശ്രമം വീണ്ടും നടത്തിയതു്‌ - ഒരു മണിക്കൂറില്‍ കാണിച്ച അഭ്യാസം ആണു്‌ ആ സ്റ്റാന്‍ഡിലെ ക്യാന്‍‌വാസില്‍ കാണുന്നതു്‌.

പിന്നെ ആ പച്ചചിത്രം - അതും കുറേ നാളായി പണിപ്പുരയില്‍ ഇരിക്കുന്നു... ഇന്നാണു്‌ അവനെ ഞാന്‍ ഒന്നു രക്ഷപ്പെടുത്തിയെടുത്തതു്‌ - വിചാരിച്ച അത്രക്കും നന്നായില്ല...

എന്നാലും പേടിച്ച അത്രക്കും ചീത്തയായില്ലല്ലോ എന്നൊരു ആശ്വാസം :)

മുന്തിരിക്കുലയില്‍ ഒരിത്തിരി പണികൂടിയുണ്ടു്‌ - അതിനി നാട്ടില്‍ നിന്നു്‌ വന്നിട്ടേ ഉള്ളൂ.

സാധിക്കുമെങ്കില്‍ പച്ചചിത്രവും മെഴുകുതിരിയും നാട്ടിലേക്കു്‌ എടുക്കണം എന്നുണ്ടു്‌. പെയിന്റു്‌ ഉണങ്ങിക്കിട്ടുമോ എന്തോ!! നോക്കാം...

ചിത്രങ്ങള്‍

ചിത്രങ്ങളുടെ ഒരു കോള്‍ഗേയ്റ്റ് (sorry... close-up) ഇതാ..

അടുത്ത പോസ്റ്റു്‌ നാട്ടില്‍ എത്തിയിട്ടു്‌ :)

സസ്നേഹം.. കരിങ്കല്ലു്‌

~

5 comments:

Sands | കരിങ്കല്ല് said...

എന്നാലും പേടിച്ച അത്രക്കും ചീത്തയായില്ലല്ലോ എന്നൊരു ആശ്വാസം :)

Unknown said...

നന്നായിട്ടുണ്ട്

Anonymous said...

വിചാരിച്ചതിനെക്കാളും പുലിയാണല്ലോ? ആളൊരു കൊച്ചു ചിത്രകാരന്‍ കൂടിയാണല്ലേ? നന്നായിട്ടുണ്ട് ട്ടോ!

Jayasree Lakshmy Kumar said...

കൊള്ളാല്ലൊ ചിത്രങ്ങള്‍. ഇഷ്ടായി

smitha adharsh said...

ഇതാണോ,മാഷേ...ഒരു ദിവസം രാവിലെ എണീറ്റു ഒരു കാര്യം ചെയ്തു,ഇപ്പോള്‍ പറയില്ല...പിന്നെ,പറയാം.. എന്ന് പറഞ്ഞത്....
ശരിക്കും...നന്നയി കേട്ടോ..