Monday, January 28, 2008

ശ്രീക്കൊരു മറുപടി..

 

ഞാന്‍ ഭയന്ന ഒരു സംഭവവും, പിന്നെ അതിഭയങ്കരമായ ധൈര്യം കാണിച്ച ഒരു സംഭവവും.

ആദ്യം ഭയന്നത്.

ഡിസംബറില്‍ ആയിരുന്നിരിക്കണം (2004). മ്യൂണിക്കില്‍.. ഒരു രാത്രി. നല്ല തണപ്പും (below zero) നല്ല മഞ്ഞും ഉണ്ടായിരുന്നു.

ഞാന്‍ ഒരു സുഹൃത്തിനെ കാണാനായി ഇറങ്ങിയതാണു്‌. അദ്ദേഹം താമസിച്ചിരുന്നത് ഒരു street-ന്റെ അങ്ങേയറ്റത്തും, ബസ് നിറുത്തുന്നത് ഇങ്ങേയറ്റത്തും ആയിരുന്നു. അത്യാവശ്യം ഇരുട്ടും നല്ലപോലെ മൂടല്‍മഞ്ഞും ഉണ്ടായിരുന്നു.

ഞാന്‍ ബസ്സിറങ്ങി നടക്കുകയായിരുന്നു. രണ്ട് വശത്തും പണി തീരാത്ത കുറച്ച് കെട്ടിടങ്ങള്‍ മാത്രം (അതിലൊന്നിലാണ്‌ ഞാന്‍ ഇന്നു താമസിക്കുന്നതു്‌). പെട്ടെന്ന് ഞാന്‍ എന്റെ കുറച്ചു്‌ മുന്നിലായി ഒരു വെളിച്ചം കണ്ടു. ഒരു വെളുത്ത രൂപമായിട്ടാണു എനിക്കതു്‌ തോന്നിയതു്‌.

ഭൂമിയില്‍ നിന്നു ലേശം (1-2 മീറ്റര്‍) ഉയരത്തിലാണു്‌ ഈ രൂപം നിന്നതു്‌. എനിക്കെന്തെങ്കിലും ചിന്തിക്കാന്‍ സാധിക്കുന്നതിനു മുന്‍പു തന്നെ ഈ രൂപം അതിവേഗത്തില്‍ എന്റെ നേരെ വന്നു.

എല്ലാം വളരേ പെട്ടെന്നായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ഈ പറഞ്ഞ രൂപം/വെളിച്ചം എന്നെ വളഞ്ഞു.

എന്റെ ഹൃദയം നിന്നോ അതോ ആഞ്ഞടിച്ചുവോ എന്നൊന്നും അറിയാന്‍ പറ്റിയില്ല... ഞാന്‍ ശരിക്കുമൊന്നു്‌ പേടിച്ചു. അതിനുള്ളില്‍ ആ രൂപം എന്നെ കടന്ന് പോയി.

അപ്പോഴേക്കും ഞാന്‍ രൂപത്തിന്റെ ഉറവിടം കണ്ടു. മുകളില്‍ ഒരു ഹെലികോപ്റ്റര്‍. അതിന്റെ light-beam ആയിരുന്നു കനത്ത മൂടല്‍മഞ്ഞില്‍ എനിക്കു്‌ രൂപം ഒക്കെ ആയി തോന്നിയതു്‌. എന്തുകൊണ്ടൊ ഹെലികോപ്റ്ററിന്റെ ശബ്ദം ഞാന്‍ കേട്ടിരുന്നില്ല. :)

--

അതിഭയങ്കരമായ ധൈര്യം കാണിച്ച ഒരു സംഭവം ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ എഴുതാം... (ഒരു ഫോട്ടോ എടുത്ത് കാണിച്ചാലേ നിങ്ങള്‍ക്കു്‌ സംഭവം എളുപ്പത്തില്‍ മനസ്സിലാവൂ)

- സന്ദീപ്.

11 comments:

Sands | കരിങ്കല്ല് said...

ശ്രീക്കൊരു മറുപടി..

ഞാന്‍ ഭയന്ന ഒരു സംഭവവും, പിന്നെ അതിഭയങ്കരമായ ധൈര്യം കാണിച്ച ഒരു സംഭവവും.

- സന്ദീപ്.

ദിലീപ് വിശ്വനാഥ് said...

ശ്രീക്കൊരു മറുപടി എന്നുള്ളത് മാറ്റിയിട്ടു ഒരു പിന്‍‌കുറിപ്പ് എന്നോ മറ്റോ കൊടുക്കു. ഇത് ശ്രീയുടെ കുറിപ്പിനുള്ള മറുപടി അല്ലല്ലോ. അതുപോലെ വേറെ ഒരു ഓര്‍മ്മക്കുറിപ്പല്ലേ?

മന്‍സുര്‍ said...

സന്ദീപ്‌...

എന്തായാലും തല കൊള്ളാം ...എങ്ങിനെ കൊള്ളാതിരിക്കും
കൊടകരയല്ലേ.....
ഞാനുദേശിചത്‌ ഓര്‍മ്മകുറിപ്പിന്‍റെ തലകെട്ടാണ്‌....നോകികോ
എല്ലാരും എത്തും

വാല്‍മീകി പറഞ്ഞതാണ്‌ ശരി...

അല്ലെങ്കില്‍ ശ്രീയുടെ പേടി..ഇപ്പൊ ഇവിടെയും


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തലക്കെട്ടു കൊള്ളാം, തലേവര മാറാതെ നൊക്കണേ...

ശ്രീ said...

ഹ ഹ...

അതു കലക്കി, സന്ദീപേ... വായിച്ചു വന്നപ്പോ എന്തായിരിയ്ക്കും എന്ന ആകാംക്ഷ ആയിരുന്നു.

കുഞ്ഞായിരുന്നപ്പോ ഇതു പോലെ ഒരു രൂപത്തെ ഞാനും കണ്ടിട്ടുണ്ട്. അതു പിന്നെ ഒരിയ്ക്കല്‍‌ പോസ്റ്റാക്കാം.
;)

ബാജി ഓടംവേലി said...

ഏതു സ്‌ത്രീ / ഏതു ശ്രീ ?
എന്നാലും ഓര്‍മ്മകുറിപ്പ് കലക്കീട്ടുണ്ട്...
:).....

നവരുചിയന്‍ said...

പോസ്ടിന്റെ തലകെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി അടുത്ത അങ്കം വല്ലോം അരിക്കും എന്ന് . പറ്റിച്ചു , ഓര്‍മ കുറിപ് കൊള്ളാം കേട്ടോ

siva // ശിവ said...

Hey, At first I feared a lot... Great one...

ശ്രീവല്ലഭന്‍. said...

അടി ആണെന്ന് വിചാരിച്ചു വന്നതാ..പോട്ടെ.

"പെട്ടെന്ന് ഞാന്‍ എന്റെ കുറച്ചു്‌ മുന്നിലായി ഒരു വെളിച്ചം കണ്ടു. ഒരു വെളുത്ത രൂപമായിട്ടാണു എനിക്കതു്‌ തോന്നിയതു്‌. "

അതിന് പകരം..."പെട്ടെന്ന് ഞാന്‍ എന്റെ കുറച്ചു്‌ മുന്നിലായി ഒരു വെളുത്ത രൂപം കണ്ടു" എന്നാക്കിയാല്‍ കുറച്ചു കൂടി suspense ഉണ്ടാകും.

Anonymous said...

രണ്ടുപേരും (ശ്രീയും സന്ദീപും) ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണോന്നാ എന്റെ സംശയം. അയലക്കക്കാരല്ലേ. ആയിക്കൂടെന്നില്ല.

Sands | കരിങ്കല്ല് said...

എന്റെ ഒരു ധൈര്യക്കഥ എഴതാന്‍ തുടങ്ങിയതു്‌. അതാണു്‌ "ശ്രീക്കൊരു മറുപടി" എന്നൊക്കെ എഴുതിയതു്‌. പിന്നീടാണു്‌ ടോപിക് മാറ്റിയതു്‌... തലക്കെട്ട് മാറ്റാന്‍ മറന്നു!

വാല്‍മീകി, മന്‍സുര്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ബാജി ഓടംവേലി, നവരുചിയന്‍, ശിവകുമാര്‍ --
എല്ലാവര്‍ക്കും നന്ദി.

Anonymous -- ഇവിടെയും കുത്തിത്തിരിപ്പുണ്ടാക്കാനാണു്‌ നോട്ടം അല്ലേ?

ശ്രീ - വഴികാട്ടിയായതിന്നു്‌ നന്ദി.

ശ്രീവല്ലഭന്‍ - അതു്‌ ശരിയാണല്ലോ... അങ്ങനെ എഴുതായിരുന്നു. Really thanks for the suggestion.

- സന്ദീപ്.