Monday, February 05, 2007

തൊമ്മനൊന്നഴഞ്ഞപ്പൊ ചാണ്ടി മുറുകി

ജീവിതം അങ്ങനെ തിരക്കോടു തിരക്കില്‍... തിക്കിതിരക്കി നീങ്ങുകയാണു്. ഇന്നായിരുന്നു ഈ സെമെസ്റ്ററിലെ അവസാനത്തെ ക്ലാസ്സ്.

ഇക്കഴിഞ്ഞ ഒരു സെമെസ്റ്ററില്‍ മുഴുവന്‍ ഞാനെടുത്ത ക്ലാസ്സുകളെക്കുറിച്ച് അഭിപ്രായം ചോദിക്കണം എന്നു നേരത്തേ തന്നെ കരുതിയിരുന്നു. അതു ശരി, ഞാനിതു വരെ ആ കാര്യം നിങ്ങളോടു പറഞ്ഞിട്ടില്ല അല്ലേ?

"Fundamental Algorithms" - അതാണ് ഞാന്‍ എടുക്കുന്ന വിഷയത്തിന്റെ പേരു്. ഞാനൊറ്റക്കല്ലാട്ടോ... ഞാന്‍ വെറും അസിസ്റ്റന്റാണു്.എന്നാലും ആഴ്ചയില്‍ 2 ക്ലാസ്സ് ഞാന്‍ എടുക്കും, 2 എണ്ണം മറ്റേയാള്‍ എടുക്കും. ഈ "Fundamental Algorithms" എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു സംഗതി ആണു. വളരേ പ്രധാനപ്പെട്ട ഒന്നു്. എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാരും Master Students ആണ്.

ഇന്നു എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാരും ഉണ്ടായിരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞ്, ഞാന്‍ അഭിപ്രായം ചോദിച്ചു. അവര്‍ പറഞ്ഞത് കേട്ട് സത്യം പറഞ്ഞാല്‍ ഞാന്‍ കോരിത്തരിച്ചു :) എല്ലാര്‍ക്കും ഇഷ്ടാ‍യീത്രേ എന്റെ പഠിപ്പിക്കല്‍ :)

2 കുറ്റങ്ങളും പറഞ്ഞൂട്ടോ..

1. കുറച്ചു കൂടെ കട്ടിയുള്ള മഷി ഉപയോഗിക്കണം.
2. ബോര്‍ഡിലെ സ്ഥലം കുറച്ച്കൂടെ നന്നായി വിനിയോഗിക്കണം

സാരമില്ല... അടുത്ത കോഴ്സില്‍ ശരിയാക്കാം. അല്ലേ?

അങ്ങനെ ഇന്നത്തോടെ കുറച്ച് എക്സ്ട്രാ സമയം കിട്ടുമെന്ന് കരുതിയിരുന്നപ്പോഴാണു... വേറൊരു കുഴപ്പം വന്നു ചാടിയത്. കുഴപ്പം എന്നു പറയാന്‍ വയ്യ - ഒരു ചെറിയ ടെന്‍ഷന്‍. 2-3 മാസത്തിനുള്ളില്‍ ഒരു ഇവാല്യുവേഷന്‍ ഉണ്ടാവുമത്രേ. ഇനിയിപ്പൊ അതിനായി ഒരുങ്ങണം... ചെറിയ പേടി തോന്നുന്നു. (ഇതാണു തൊമ്മനൊന്നഴഞ്ഞപ്പൊ ചാണ്ടി മുറുകി എന്നു പറഞ്ഞത്)

ഈയാഴ്ച ലേശം തിരക്കു കൂടുതലാ..

1. ഇന്ന് സിനിമ - The departed (പോയാല്‍ പറയാം പോയീന്നു്)
2. ജര്‍മ്മന്‍ പഠനം - ചൊവ്വ, വ്യാഴം
3. Ice Skating പഠനം - ബുധന്‍, വെള്ളി
4. ബുധനാഴ്ചയിലെ ഇന്ത്യന്‍ സംഗമം
5. വെള്ളിയാഴ്ച പ്രൊഫസ്സറുമായുള്ള കൂടിക്കാഴ്ച - അതിനായുള്ള ഒരുക്കങ്ങള്‍ - ഹെര്‍ക്കൂലിയന്‍ Task എന്ന് വേണമെങ്കില്‍ പറയാം...
6. ഇതിലെല്ലാമുപരി, അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കിക്കഴിക്കല്‍
7. എന്റെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച് ഞാന്‍ weekend-ലേക്കു തട്ടി.

5-ആമത്തെ കാര്യത്തിനു വേണ്ടി അതിനു മുകളില്‍ ഉള്ളതെല്ലാം ചിലപ്പൊ മാറ്റി വെക്കേണ്ടി വന്നേക്കും...
6-ആമത്തേതിനു ഒരു തരത്തിലും മാറ്റമില്ല :)

നമ്മുടെ ജയന്‍ പറയുന്ന പോലെ വയിച്ചോളൂ.. “കാവിലമ്മേ..... ശക്തി തരൂ‍...ഊ..ഊ..

അപ്പൊ ശരി.. എല്ലാം പറഞ്ഞ പോലെ,
സന്ദീപ്.

PS: ഇന്നതേ എഴുതാവൂ എന്നൊന്നും ഇല്ല ബ്ലോഗില്‍ എന്നറിയാം. എന്നാലും മലയാളം ബ്ലോഗുകളില്‍ സാഹിത്യം (കഥ, നര്‍മ്മം, പുരാണം, കവിത, പിന്നെ വിമര്‍ശനം) മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ‍. ഞാനിങ്ങനെ ജീവിതത്തില്‍ നിന്നൊരേട് പച്ചക്കെടുത്തെഴുതിയാല്‍... എന്റെ എഴുത്തിന് വായനക്കാരില്ലാതാകുമോ?

11 comments:

Sands | കരിങ്കല്ല് said...

PS: ഇന്നതേ എഴുതാവൂ എന്നൊന്നും ഇല്ല ബ്ലോഗില്‍ എന്നറിയാം. എന്നാലും മലയാളം ബ്ലോഗുകളില്‍ സാഹിത്യം (കഥ, നര്‍മ്മം, പുരാണം, കവിത, പിന്നെ വിമര്‍ശനം) മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ‍. ഞാനിങ്ങനെ ജീവിതത്തില്‍ നിന്നൊരേട് എടുത്തെഴുതിയാല്‍... എന്റെ എഴുത്തിന് വായനക്കാരില്ലാതാകുമോ?

Anonymous said...

ഇല്ല സന്ദീപ്, പച്ചയായ ജീവിതത്തേപ്പറ്റി അറിയാനാണിഷ്ടം. ബ്ലോഗുകളില്‍ പലപ്പോഴും
കാണാത്തതും അതുതന്നെയാണ്‍്.

Anonymous.

Sands | കരിങ്കല്ല് said...

അപ്പൊ ഞാന്‍ വിചാരിച്ചത് ശരി തന്നെ. ആള്‍ക്കാര്‍ക്ക് സാഹിത്യമേ പിടിക്കൂ!!

അനോണിയേ ഞാന്‍ അജ്ഞാതന്‍ചേട്ടാ എന്ന് വിളിക്കട്ടെ. അജ്ഞാതന്‍ചേട്ടാ... വന്നതിലും, വായിച്ചതിലും, മറുമൊഴി തന്നതിലും സന്തോഷം...

(അയ്യൊ... ഇനി ഇപ്പൊ ചേച്ചിയായിരിക്കുമോ?)

സന്ദീപ്.

Peelikkutty!!!!! said...

പല്ലു തേക്കണം,കുളിക്കണം ഒക്കെ എഴുതായിരുന്നൂട്ടാ!
(തമാശയാണേ,വിത് സ്മൈലി!)

മറുപടി കണ്ടിരുന്നല്ലൊ?
qw_er_ty

Sands | കരിങ്കല്ല് said...

ചെയ്യാന്‍ ഉദ്ദേശിക്കുന്നവ മാത്രമേ രേഖപ്പെടുത്തിയുള്ളൂ.. :)

പീലിക്കുട്ടി പറഞ്ഞ സ്ഥിതിക്ക് കുളി, പല്ലുതേപ്പ് എന്നിവ കൂടെ ചെയ്തുകളയാം... "Just for a horror"

മറുപടി കണ്ടു... അതേതാ language? COBOL ആണോ?

സന്ദീപ്.

Sands | കരിങ്കല്ല് said...

പിന്നെ.. താങ്ക്സ് ഫോര്‍ qw_er_ty
അതു ശരിക്കറിയാത്തതുകൊണ്ടാ എല്ലാ permutations and combinations ഇട്ടത്! :)

qw_er_ty

സന്ദീപ്.

Peelikkutty!!!!! said...

‘കൊരട്ടി‘ക്കു നന്ദി പറഞ്ഞതിനു നന്ദി.
....അത് തന്നെ language!..'പുരാതന'മായ mainframes ലല്ലേ നമ്മുടെ കളി:-)



qw_er_ty

രാജ് said...

ജീവിതത്തില്‍ നിന്നു കുറച്ചധികം ഏടുകള്‍ ബ്ലോഗിലുണ്ടെന്നാ തോന്നുന്നതു്. ബ്ലോഗുകളിലെ ‘വൈയക്തികം’ റ്റാഗ് ഒന്നു ശ്രദ്ധിക്കൂ.

വേണു venu said...

സന്ദീപെ നല്ല കുറിപ്പുകള്‍.

Sunitha Vijayanarayan said...

ithenganeya vayikkunnathu? malyalam lipi ithra alosramakumennu vicharichilla...

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം..കേട്ടൊ സന്ദീപെ