കൂട്ടുകാരേ... അങ്ങനെ മലയാള ബൂലോകത്ത് ഞാന്‍ 50 പോസ്റ്റുകള്‍ തികക്കുന്നു... ഇതാണു് അമ്പതാമത്തേതു്. 
2006 ഒക്ടോബറിലാണു് എന്റെ രംഗപ്രവേശം .... ആദ്യം ഒരു പോസ്റ്റ് ഞാന്‍ ജീരകമിട്ടായി (മിഠായി)എന്ന പേരില്‍ ജീരകമിട്ടായി എന്നു പേരുള്ള ബ്ലോഗ്ഗില്‍ തന്നെ എഴുതി.. അതായിരുന്നു തുടക്കം ...
2 ദിവസത്തിനുള്ളില്‍ .. ഞന്‍ കരിങ്കല്ലായി രൂപം മാറി. നമ്മുടെ വെറ്റരന്‍ ബ്ലോഗ്ഗര്‍ കണ്ണൂസ് മാത്രമേ അതു കണ്ടുള്ളൂ എന്നാണെന്റെ ഓര്‍മ്മ.
അന്നൊന്നും ബൂലോകം ഇതു പോലെ അല്ല.. ഇത്രയധികം ആള്‍ക്കാരൊന്നും ഇല്ല. കുറച്ചു പേരേ ഉള്ളൂ.. "മൊത്തം ചില്ലറ", "കൊടകരപുരാണം" "ഇടിവാള്‍" ഇതൊക്കെ തന്നെ ഫേയ്മസ് ആള്‍ക്കാര്‍ ...
കുറച്ചു കാലം (ഒരു മാസം) തരക്കേടില്ലാതെ ബ്ലോഗ്ഗി... ആയിടക്കായി ബൂലോകത്ത് ആള്‍ക്കാര്‍ തല്ലു കൂടാന്‍ തുടങ്ങി, അമേരിക്കന്‍ ബ്ളോഗ്ഗേഴ്സ് ... ഗള്‍ഫ് ബ്ളോഗ്ഗേഴ്സ് എന്നൊക്കെ ചേരി തിരിവും.
നമ്മള്‍ ഇതിലൊന്നും പെടാത്ത ടീം ... മാത്രമല്ല.. അടിക്കും ഇടിക്കും എന്നൊക്കെ ഭീഷണികള്‍.., പാര്‍ലമെന്റില്‍ പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഒക്കെ വിളിക്കുക (ഒന്നും എന്നെയല്ലാട്ടോ ) മുതലായ കാര്യങ്ങളാല്‍ എനിക്കെന്തോ ഒരു സുഖം തോന്നിയില്ല...
ഞാന്‍ സുന്ദരമായ ആംഗലേയ ബ്ളോഗിലേക്കു തന്നെ തിരിച്ചു പോയി. (അവിടെ ഇപ്പൊ ഏകദേശം ഇത്രയും കാലം കൊണ്ട് 188 പോസ്റ്റുകള്‍ ഉണ്ട്)
പിന്നെ വല്ലപ്പോഴും വരാറുണ്ടെന്നു മാത്രം ... കൃത്യമായി വായിച്ചിരുന്നെങ്കിലും കമന്റാറില്ലായിരുന്നു... എന്നാലും വല്ലപ്പോഴും എഴുതുകയും ചെയ്തിരുന്നു.
കുറെ കഴിഞ്ഞപ്പോള്‍ മലയാളം ബൂലോകത്ത് ഒരു പുതിയ തലമുറ വളരാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഇത്തിരി കൂടുതല്‍ എഴുതാനും തുടങ്ങി.
പല പ്രമുഖരേയും പോലെ കഥ/കവിത എഴുതുക എന്നതിനുള്ള ത്രാണി/കഴിവു് എനിക്കില്ല. വേറേ ചില പ്രമുഖരേ പോലെ വലിയ കാര്യങ്ങള്‍ ... അതും വയ്യ...!
രാഷ്ട്രീയം (വ്യക്തിഗത കാഴ്ചപ്പാട് / അഭിപ്രായം) പോലുള്ള സംഭവങ്ങള്‍ ആണെങ്കില്‍ 99% അടിയിലേ കലാശിക്കൂ ... വസ്തുതകളെ അടിസ്ഥാനമാക്കി അല്ലാതെ ഉള്ള ഒരു സംവാദത്തിനും ശരിക്കു പറ്റിയതല്ല ഇന്റര്‍നെറ്റ്. (Flame War)
വസ്തുതകളെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കില്‍ അതൊക്കെ വിവരമുള്ളവര്‍ ആദ്യമേ എഴുതിക്കാണും ... And I don't like my blog to be a pointer to the articles I liked/read. അങ്ങനെ ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളും ഒക്കെ ആയി ഒതുങ്ങിക്കൂടി.
അധികം ഓടി നടന്ന് കമന്റാറില്ല.., ആളെക്കൂട്ടാന്‍ ശ്രമിക്കാറില്ല, അഗ്രിഗേറ്ററുകളെ ഗൌനിക്കാറില്ല ...
പിന്മൊഴി മാറി മറുമൊഴി ആയി.. -- അതിന്റെ പിന്നിലും ഉണ്ടായിരുന്നു ആരോപണങ്ങള്‍..
അതിനിടയില്‍ യാഹൂ കോപ്പിയടി നടന്നു..
ഈയടുത്തായി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു... ബൂലോകം കുറച്ചു പക്വത കൈവരിച്ച പോലെ.
എന്നാലും കോപ്പിയടിയൊക്കെ മുറയ്ക്കു നടക്കുന്നുണ്ട് ഒരു വശത്തായി... ആക്ടീവ് ആയിരുന്ന സമയത്തെ കാര്യങ്ങളിലൊക്കെ ആവുന്ന പോലെ, ശരിയെന്നു തോന്നിയ പോലെ പ്രതികരിച്ചു..
യാതൊരു തല്ലുകൊള്ളിത്തരവും കാണിക്കാതെ ആരെയും ചീത്ത വിളിക്കാതെ, ആരുടെയും ചീത്തവിളി കേള്‍ക്കാതെ, കടിപിടി കൂടാതെ ... ഞാന്‍ അങ്ങനെ 50 തികക്കുന്നു.
ഇതിനിടയില്‍ കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടി ബൂലോകത്ത് നിന്നു..
ഈ അമ്പതാം പോസ്റ്റ് ഞാന്‍ എനിക്കും .. ഇപ്പറഞ്ഞ സുഹൃത്തുക്കള്‍ക്കും ... പിന്നെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും ആയി സമര്‍പ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ...
നിങ്ങളുടെ പ്രിയപ്പെട്ട (ആണോ?) കരിങ്കല്ലു്.
ഇനി ഒരു കുഞ്ഞു തിരുത്ത് : കരിങ്കല്ലെന്ന പേരു ഞാന്‍ പരുക്കന്‍ സ്വഭാവക്കരനാണെന്നു് പറയാനല്ല .. ഇത്തിരി കരളുറപ്പ് കൂടുതല്‍ ആണെന്നു കാണിക്കാനാണു -- അഹങ്കാരമായിട്ടല്ല.. പലരും സമ്മതിച്ചിട്ടുള്ളതാണു്. ഒന്നു ക്ളാരിഫൈ ചെയ്യണം എന്നു തോന്നി. ഒരു മുയല്ക്കുട്ടിയെ രക്ഷിച്ചപ്പൊഴോ... ഒരിത്തിരി പൈങ്കിളി ആയപ്പോഴോ ഒക്കെ .. പേരുമാറ്റണം എന്നു ചിലരൊക്കെ പറഞ്ഞു ... അതു കൊണ്ട്.. അത്രേ ഉള്ളൂ...!! :)

