Wednesday, November 25, 2009

ഇരുപത്തേഴിന്റെ കുഴപ്പം….

 
നിനച്ചിരിക്കാതെ കഴിഞ്ഞ ബുധനാഴ്ച എനിക്കു തോന്നി… നാട്ടിലേക്കൊന്നു വന്നാലോ എന്നു… കാര്യങ്ങളൊക്കെ ഒന്നൊതുക്കി, ഒരു ടിക്കറ്റുമെടുത്തു, പറന്നു – നാട്ടിലേക്കു്. :)

വെള്ളിയാഴ്ച രാവിലെയാണു പുറപ്പെട്ടതു്… അവിടെ ആകെ അമ്മുഓപ്പോളെയും കുഞ്ഞഞ്ചേട്ടനെയും മാത്രമേ അറിയിച്ചുള്ളൂ… രണ്ടുപേരും ചോദിച്ചു… “സന്ദീപേ.. കല്യാണമോ, പെണ്ണുകാണലോ മറ്റോ ആണോ” എന്നു് … അല്ലെന്നു ഞാനും പറഞ്ഞു..

സുഹൃത്തുക്കളേ… ഒരു വാതിലുണ്ട് നമ്മുടെ മുമ്പിൽ…. അങ്ങോട്ടു കടക്കാൻ മാത്രമേ സാധിക്കൂ… കടന്നാൽ പിന്നെ ഒരു 40 കൊല്ലം അവിടെയാണു് … തിരിച്ചു വരവില്ല…

ഇപ്പോൾ നിൽക്കുന്നിടത്തോ.. പരമസുഖം… അപ്പൊ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നായൊന്നു ആലോചിക്കണ്ടേ ആ വാതിൽ തുറന്നു കടക്കാൻ?

അതാണു് കല്യാണത്തിന്റെ കുഴപ്പം… ബാച്ചിലർക്കു അങ്ങോട്ടു കടക്കാൻ വളരെയെളുപ്പം… പക്ഷേ, പിന്നെയൊരിക്കലും ബാച്ചിലറാവാൻ പറ്റില്ലല്ലോ…

അങ്ങനെ നോക്കുമ്പോൾ ഒരിത്തിരി കഴിഞ്ഞിട്ടു പോരേ അതൊക്കെ? എനിക്കും, തുല്യദുഃഖിതരായ ചില സുഹൃത്തുക്കൾക്കും ഈ കാര്യം മനസ്സിലാവുന്നതല്ലാതെ അമ്മമാർക്കൊന്നും മനസ്സിലാവുന്നില്ല. :(

അമ്മ വളരെ tempting ആയ ഒരു ഓഫർ ഒക്കെ തന്നു…. എന്നാലും ഇതു വരെ ഞാൻ വഴങ്ങിയിട്ടില്ല…

ഉള്ളതു പറയണമല്ലോ, നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. :)

എന്നാലും - “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം” കേൾക്കുന്ന സമയം വരട്ടെ. അല്ലേ? അതു വരെ ചെറിയ പഞ്ചാരയും ചുറ്റിക്കളികളും ഒക്കെ ആയി നടക്കാം…. :)24112009034

(ബ്ലോഗ് വായിക്കുന്ന നാടുകളിൽ നിന്നെനിക്കൊരു ആലോചന വരുമെന്നിനി പ്രതിക്ഷയില്ല… അപ്പൊ ഇനി എന്തും എഴുതാല്ലോ അല്ലേ?)

സ്നേഹാദരങ്ങളോടെ,
ഞാൻ, കരിങ്കല്ല്.

വാൽ: അതിനിടയിൽ, ഇന്നലെ ഇരിങ്ങാലക്കുടയിൽ പോയപ്പോൾ കണ്ടതാണീ പരസ്യം…. ഒരു മാര്യേജ് ബ്യൂറോക്കിതിലും നല്ലൊരു പേരിനി കിട്ടാനുണ്ടോ?

13 comments:

Sands | കരിങ്കല്ല് said...

ഉള്ളതു പറയണമല്ലോ, നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. :)

Rejeesh Sanathanan said...

അത് ശരി ....കല്യാണ പ്രായമൊക്കെ ആയി അല്ലെ.......:)

വീകെ said...

ഇങ്ങനെ കരിങ്കല്ലാണന്നറിഞ്ഞാ...
ഏതു പെണ്ണാ വരിക..!!?
കുറച്ച് സോഫ്റ്റായിട്ടുള്ള വല്ല പേരുമായിരുന്നെങ്കിൽ ആരെങ്കിലുമൊന്നു തലപൊക്കി നോക്കിയേനെ..!!
ഇതു കഠിനഹൃദയനാണെന്നു തെറ്റിദ്ധരിക്കില്ലെ..!?

jayanEvoor said...

കല്ലിനുമുണ്ട് കഥ പറയാന്‍.... അല്ലെ!?

കല്യാണം അല്പം താമസിച്ചു കഴിച്ചാ മതി... ഇരുപത്തോന്പതു വയസ്സില്‍...

അപ്പൊ ഓക്കെയല്ലേ!

സുന്ദരിമാര്‍ സോറി, സുന്ദരി ഒരെണ്ണം കാത്തു നില്‍പ്പുണ്ട്.... പേടിക്കണ്ട!

Anil cheleri kumaran said...

സുഹൃത്തുക്കളേ… ഒരു വാതിലുണ്ട് നമ്മുടെ മുമ്പിൽ…. അങ്ങോട്ടു കടക്കാൻ മാത്രമേ സാധിക്കൂ… കടന്നാൽ പിന്നെ ഒരു 40 കൊല്ലം അവിടെയാണു് … തിരിച്ചു വരവില്ല…

ഹഹ്ഹ.. അതു കൊള്ളാം.

Anonymous said...

HAHA

ITHU KALAKKITTUNDU.. :)

Vivek.

Rare Rose said...

കല്ലേ.,സുന്ദരികള്‍ ഒന്നല്ല ഒമ്പതായാലും കുഴപ്പമില്ല എന്ന വിശാലമനസ്കത കണ്ടിട്ട് ഞങ്ങള്‍ വായനക്കാര്‍ക്ക് അടുത്തെങ്ങാനും ഒരു സദ്യയുണ്ണാനുള്ള യോഗം ഉണ്ടോന്നൊരു സംശയം.;)
എന്തായാലും വാതില്‍ കടക്കണമെന്നിരിക്കെ അമ്മേടെ ഓഫര്‍ സ്വീകരിച്ച് വാതില്‍ ഒന്നു തുറന്നു നോക്കുന്നതും നല്ലതല്ലേ.:)

ശ്രീ said...

അത് ശരി. ഇപ്പോ നാട്ടിലുണ്ടോ? :)

സത്യം തന്നെയാണ് സന്ദീപേ പറഞ്ഞത്. ഇപ്പോ നാട്ടില്‍ ആരെ കണ്ടാലും അവര്‍ക്ക് ചോദിയ്ക്കാന്‍ ഈയൊരൊറ്റ ചോദ്യമേയുള്ളൂ...

raadha said...

നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു.

ഹി ഹി. അപ്പൊ കല്ലിന്റെ ഉള്ളിലും അലിവുള്ള എന്തോ ഒരു സംഭവം ഉണ്ട് ല്ലേ..
ഇപ്പൊ വേണ്ടാ..കുറച്ചൂടെ കഴിഞ്ഞോട്ടെ..

പിന്നെ, ഏതോ ഒരു മാര്യേജ് ബ്യൂറോക്ക് ഇത് പോലെ ഒരു വമ്പന്‍ പരസ്യം കൊടുക്കണമായിരുന്നോ? അവര് എത്ര കാശ് തന്നു? :)

ഗീത said...

ഷുഗര്‍ കെയ്ന്‍ ജ്യൂസും ഷുഗര്‍ കെയ്ന്‍ അപ്പടിയും ഒക്കെ വിഴുങ്ങീന്നറിഞ്ഞപ്പോഴേ വിചാരിച്ചതാ ഷുഗര്‍ബീറ്റിങ്ങ് കുറേക്കൂടി കൂടിക്കാണുമെന്ന്‌...:)

വി.കെ. പേടിക്കണ്ട. ഈ കരിങ്കല്ലിന്റെ അകം സോഫ്റ്റാ. പെണ്‍‌കുട്ട്യോള്‍ക്ക് അത്തരെക്കാരെയാ ഇഷ്ടം. അകമേയ്ക്ക് സോഫ്റ്റാണേലും പുറമേയ്ക്ക് ഭയങ്കര ഹാര്‍ഡ് ആണെന്നു ഭാവിക്കുന്നവരെ !

Unknown said...

രണ്ടുപേരും ചോദിച്ചു… “സന്ദീപേ.. കല്യാണമോ, പെണ്ണുകാണലോ മറ്റോ ആണോ”
ഉം, രണ്ടല്ല മൂന്നു പേര്‍ ചോദിച്ചിരുന്നു.. അപ്പോ മാര്യേജ് ബ്യൂറോ കാണലായിരുന്നു നാട്ടില്‍ പരിപാടി അല്ലേ.. ചുമ്മാതല്ല ജര്‍മനിയിലേക്കാളും തെരക്കാന്നൊക്കെ കേട്ടത് :P

smitha adharsh said...

അപ്പൊ,വെറുതെയല്ല ഇവിടെ ''കരിങ്കല്ലില്‍'' വരുമ്പൊ വെ ഡ്ഡിംഗ് ബെല്‍സ് മുഴങ്ങുന്ന ശബ്ദം...അമ്പടാ..ഒന്നല്ല ഒമ്പത് കെട്ടാന്‍ തോന്നുന്നു എന്ന് പറഞ്ഞത് ഇത്തിരി കൂടിപ്പോയില്ലേ? ഒന്നിനെത്തന്നെ ഓരോരുത്തര്‍ നോക്കാന്‍ പെടുന്ന പാട്..!!

poor-me/പാവം-ഞാന്‍ said...

yyo..nokki..nokki..mumbil kuzhi