Thursday, November 19, 2009

മരുന്നിനൊരു പെണ്‍കൊടി


റോസിന്റെ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാ…

ഞാന്‍ പി.എച്.ഡി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടെന്നു പറയുന്നതു്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റിലെ തന്നെ, എഫിഷ്യന്റ് അല്‍ഗൊരിതംസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടാണു്.

പ്രൊഫസറും സബ്-പ്രൊഫസറും എല്ലാം അടക്കം ഞങ്ങള്‍ 12-13 പേരുണ്ട്…

എന്നാല്‍ രസം കേള്‍ക്കണോ? എല്ലാം പുരുഷകേസരികള്‍ (കേസരി എന്നൊക്കെ ചുമ്മാ പറഞ്ഞതാ)

ഒന്നു പഞ്ചാരയടിക്കാന്‍ മരുന്നിനൊരു പെണ്‍കുട്ടി പോലുമില്ല.. ആകെയുള്ള സ്ത്രീശക്തി നമ്മുടെ പ്രൊഫസറുടെ സെക്രട്ടറി മാത്രം – നല്ല ഒരു സ്ത്രീ… – പുള്ളിക്കാരിയാണെങ്കില്‍ പഞ്ചാരയടിക്കുന്ന പ്രായമല്ല. (40+).. :(

ഇതെന്താ പെണ്‍കുട്ടികളാരും തന്നെ തിയററ്റിക്കല്‍ സംഭവങ്ങള്‍ പഠിക്കാന്‍ വരാത്തതു്? ഒരിത്തിരി ആള്‍ജിബ്രയും കണക്കും തിയറങ്ങളും ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഡീസന്റായിട്ടുള്ള ഐറ്റംസ് തന്നെയാണു് ഞങ്ങളും പഠിക്കുന്നതു്.

എന്തിനധികം പറയുന്നു, ജീവനില്‍ കൊതിയുള്ള ആരും തന്നെ വരാന്‍ ആഗ്രഹിക്കാത്ത ഒരു ഗ്രൂപ്പാണു് ഞങ്ങളുടേതു്. എന്താണെന്നു വെച്ചാല്‍, വളരെ കുപ്രസിദ്ധനാണ് എന്റെ പ്രൊഫസര്‍. അദ്ദേഹം എടുക്കുന്ന കോഴ്സുകളില്‍ ജയിച്ചു പോകണമെങ്കില്‍ നല്ല പോലെ ബുദ്ധിമുട്ടണം..

ഇദ്ദേഹത്തിന്റെ കീഴിലാണു റിസര്‍ച്ചെന്നു പറയുമ്പോള്‍ താഴെ പറയുന്ന പ്രതികരണങ്ങളിലൊന്നാണെപ്പോഴും കിട്ടുക.

  • - കടിച്ചു കീറും നിന്നെ ഞാന്‍ എന്നൊരു നോട്ടം (ഞങ്ങളുടെ ഗ്രൂപ്പ് ഓഫര്‍ ചെയ്ത ഏതെങ്കിലും കോഴ്സില്‍ തോറ്റ കക്ഷികളുടെ പ്രതികരണം)
  • - പാവം, വേറെ മനുഷ്യപറ്റുള്ള പ്രൊഫസര്‍മാരെയൊന്നും കിട്ടിയില്ലേ എന്നു സിമ്പതിയോടെ ഒരു നോട്ടം (നമ്മുടെ ഗുരുവിനെക്കുറിച്ചു കേട്ടറിഞ്ഞ ആളായിരിക്കും)

ഗുരു ആളൊരു പുലി പുലി പുപ്പുലിയാണുട്ടോ… അമേരിക്കയില്‍ എം.ഐ.ടി-യില്‍ പി.എച്.ഡി തീസിസ് ചെയ്തു, സ്റ്റാന്‍ഫോര്‍ഡില്‍ ഒരു 10 കൊല്ലം പഠിപ്പിച്ച, ഒരു വരയന്‍ പുള്ളിപ്പുലി.

പുറം ലോകത്തേക്കു കര്‍ക്കശക്കാരന്‍ എന്ന പേരാണെങ്കിലും സ്വന്തം ശിഷ്യഗണത്തിനോട് നല്ല സൌഹൃദം പുലര്‍ത്തുന്ന സ്വഭാവക്കാരന്‍.

ഒരിക്കല്‍ ഞാനെഴുതാം ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി സെറ്റപ്പുകളെക്കുറിച്ചു്. അന്നാവാം കൂടുതല്‍ വാര്‍ത്തകള്‍.

ഈ സെമെസ്റ്ററില്‍ ഞാന്‍ ഒരിത്തിരി ജാവ പഠിപ്പിക്കുന്നുണ്ട്… ബാച്ചിലര്‍ വിദ്യാര്‍ത്ഥികളെ.. അവിടെ സംഭവം രസാട്ടോ… പത്തോളം പെണ്‍കുട്ടികളും 2-3 ആണ്‍കുട്ടികളും. പുതിയൊരു 15 അംഗ സംഘം കൂടി എന്റെ ക്ലാസ്സില്‍ വരാന്‍ പോകുന്നു - ഡിസംബര്‍ മുതല്‍. പഠിപ്പിക്കാന്‍ എനിക്കിഷ്ടാട്ടോ… അതൊരു രസം തന്നെയാണേ…

സ്വന്തം ഗ്രൂപ്പിലില്ലെങ്കിലും അവിടെയുണ്ടല്ലോ ആവശ്യത്തിലധികം പെണ്‍കൊടികള്‍ ;) അങ്ങനെ ആശ്വസിക്കാം അല്ലേ?

എന്നു്, കരിങ്കല്ല്.

വാല്‍: എന്റെ ഗ്രൂപ്പിലെ ആകെയുള്ള നോണ്‍-ജര്‍മ്മന്‍ ഞാനാണു്… ഇവിടെ എഴുതിയതൊന്നും അവരാരും ഒരിക്കലും അറിയില്ല എന്ന വിശ്വാസത്തോടെ…

15 comments:

Sands | കരിങ്കല്ല് said...

വാല്‍: എന്റെ ഗ്രൂപ്പിലെ ആകെയുള്ള നോണ്‍-ജര്‍മ്മന്‍ ഞാനാണു്… ഇവിടെ എഴുതിയതൊന്നും അവരാരും ഒരിക്കലും അറിയില്ല എന്ന വിശ്വാസത്തോടെ…

കണ്ണനുണ്ണി said...

എന്ത് കഷ്ട്ടപെട്ടും, ഇത് ജര്‍മന്‍ ഭാഷയില്‍ മാറി എഴുതി ആ ജാവ ക്ലാസിന്റെ മുന്നില്‍ ഒട്ടിക്കുന്നുണ്ട്...
ഒരു ലേബലും കൊടുക്കും..
BEWARE OF SANDS

ശ്രീ said...

ഹൊ! കണ്ണനുണ്ണീ... നമ്മുടെ ഒക്കെ ഒരു കഷ്ടപ്പാടേയ്... ഇനി ഇത് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ജര്‍മ്മന്‍ ഭാഷയും പഠിയ്ക്കണം

"PASS AUF SANDS"

ഞാന്‍ പഠിച്ചു തുടങ്ങി ;)

Rare Rose said...

അപ്പോള്‍ പെണ്‍കുട്ടികള്‍ ആ ഭാഗത്തേക്ക് അടുക്കാത്തത് കര്‍ക്കശക്കാരന്‍ ഗുരു കാരണമാണെന്നാണു വിവക്ഷ അല്ലേ.എന്നാലും വല്ലാതലിയുന്ന കല്ലവിടെ ഹാജരുണ്ടെന്നതാണോ ഇനി ശരിക്കുമുള്ള കാരണം.;)
സാരമില്ലെന്നേ.ജാവ പഠിക്കാന്‍ ഒരു പെണ്‍കൊടിഭൂരിപക്ഷ സഖ്യം തന്നെ അവിടെയെത്തട്ടെയെന്നെന്റെ ആശംസകള്‍..

അതിനിടക്ക് ഈ ശ്രീയെങ്ങനെ ജര്‍മ്മന്‍ ഭാഷയെ മുട്ടു കുത്തിച്ചു.:)

Anil cheleri kumaran said...

hahaha.. good post...!

Rejeesh Sanathanan said...

:):)

കാളിന്ദി said...

കരിങ്കല്ലേ 40 കഴിഞ്ഞ ചേച്ചി ഓടിച്ചു വിട്ടു അല്ലെ :) കണ്ണനുണ്ണീ ഞാൻ കൂടി വരാം മൊഴിമാറ്റത്തിനു,സംഘടിക്കുവിൻ കൂട്ടുകാരേ നഷ്ടപ്പെടാൻ വെറും.............:)

അനില്‍@ബ്ലോഗ് // anil said...

പഞ്ചാര ഏറണ്ടാ മാഷെ.
:)
പിന്നെ, നാല്‍പ്പതൊന്നും ഒരു പ്രായമല്ലാ‍ട്ടോ..

Unknown said...

രണ്ടു പെണ് പിള്ളേരെ പഠിപ്പിക്കാന്‍ (പഞ്ചാര അടിക്കാന്‍) കിട്ടിയതിന്റെ സന്തോഷം :)

നോക്കിക്കോ അടുത്ത തവണ വരുമ്പോ
Achtung! Schwarzstein!! എന്ന് ഒരു ബോര്‍ഡില്‍ വലുതായി എഴുതി നിന്റെ ലാബിന്റെ പുറത്തു ഒട്ടിച്ചിട്ട്‌ പോവും..
[ പഞ്ചാരയ്ക്ക് zucker എന്ന് പറഞ്ഞാല്‍ മതിയാ ]

ശ്രീ said...

കുഞ്ഞന്‍ ചേട്ടാ... അത് കലക്കി. പഞ്ചാര എന്നെഴുതണ്ടാട്ടോ :)

Schwarzstein(Black Stone) കിടിലന്‍... ഏതാണ്ട് Schwarzenegger എന്നൊക്കെ പറയുന്ന ഒരു... ഒരിത് :)

ഏറനാടന്‍ said...

ആഹാ, കരിങ്കല്ലേ, അങ്ങനെ ആശ്വസിക്കുകയൊന്നും വേണ്ട, മലയാളം തര്‍ജമ ചെയ്ത് ജര്‍മ്മന്‍ ഭാഷയിലാക്കാവുന്ന സോഫ്റ്റ്‌വേയറൊക്കെ അവിയലബിളാണ്. ജാഗ്രതൈ!

Midhin Mohan said...

മാഷിന് ഭാവിയില്‍ ഒരു വനിതാ കോളേജില്‍ പഠിപ്പിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ..........
ആശംസകള്‍........

ഗീത said...

ഞാന്‍ ഈ പോസ്റ്റ് ജര്‍മ്മനിലേക്ക് ട്രാന്‍സിലേറ്റ് ചെയ്തു അവര്‍ക്ക് കൊടുത്തിട്ടുണ്ട്. പണ്ടേ ഞാന്‍ ജര്‍മ്മന്‍ എഴുതുമായിരുന്നു. ഓര്‍മ്മയില്ലേ?

raadha said...

അല്ലാ.. മാഷ്‌ അപ്പൊ എന്തുവാ പറഞ്ഞു വന്നത്?

Sands | കരിങ്കല്ല് said...

തിരക്കിലാട്ടോ കൂട്ടുകാരേ.. പേരെടുത്തു നന്ദി പറയാൻ സമയമില്ല...

എല്ലാർക്കും നന്ദി... :)