Thursday, July 09, 2009

കഫ്റ്റീരിയയിലെ കടവും വഴിവക്കത്തെ കുശലവും


രണ്ടു ദിവസം മുമ്പ്, ഞാന്‍ ഉച്ചക്കു മാമുണ്ണാന്‍ വേണ്ടി, ഡിപ്പാര്‍ട്ട്മെന്റിലെ കഫ്റ്റീരിയയില്‍ പോയി. അവിടെ ചെന്നു ഭക്ഷണമൊക്കെ എടുത്ത് കൌണ്ടറില്‍ ചെന്നപോള്‍, കയ്യില്‍ കാശില്ല. ഇല്ലെന്നു പറഞ്ഞാല്‍ ഒട്ടുമില്ല.

കടം പറയലൊന്നും ഇവിടുത്തെ രീതികളല്ല. എന്തു ചെയ്യും?

കാശു പിന്നെ തരാം എന്നു ഞാനും, പിന്നീടെപ്പോഴെങ്കിലും കാശു കൊണ്ടു തന്നാല്‍ മതിയെന്നു ആ ചേച്ചിയും പറഞ്ഞത് ഒരുമിച്ചായിരുന്നു.

പണം സംഘടിപ്പിച്ചു കൊടുക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലായിരുന്നു. എന്നാലും പരിചയം വെച്ചു കടം തന്നപ്പോള്‍ എനിക്കെന്തോ ഒരു സന്തോഷം തോന്നി.

എന്നെ ഒരു insider ആയി കണക്കാക്കിയ പോലെ. (അടുത്തെ ദിവസം രാവിലെ ഞാന്‍ കണക്കു തീര്‍ത്തു കൊടുക്കുകയും ചെയ്തു)

അതു പോലെത്തന്നെ, ഒരാഴച മുമ്പാണു്. ഒരു വൈകുന്നേരം 10 മണിക്കു (10 മണിയൊക്കെ ആവുമ്പോഴേ ഇരുട്ടൂ) ഞാന്‍ നടക്കാന്‍ പോയി.

എന്റെ കയ്യിലാണെങ്കില്‍ അന്നയും ഉണ്ട്… – അന്ന കരെനീന.. – നമ്മുടെ ലിയോ ടോള്‍സ്റ്റൊയി മാമന്റെ റഷ്യന്‍ അന്ന. ഞാനതും വായിച്ചിങ്ങനെ നടക്കാണു്. അത്യാവശ്യം ഇരുട്ടി തുടങ്ങിയിട്ടുണ്ട്.

എന്റെ മുന്നില്‍ ഒരു ഭാര്യേം ഭര്‍ത്താവും നടക്കുന്നു. പുസ്തകത്തില്‍ മാത്രം നോക്കിയുള്ള എന്റെ നടത്തം കണ്ടിട്ടാവും നമ്മുടെ ആ അങ്കിള്‍ ഭാര്യയെ ഒരിത്തിരി പിടിച്ചുമാറ്റി. ഞാന്‍ ചെന്നിടിച്ചാലോ.. അല്ലേ?

“ഈ ഇരുട്ടത്തും വായിക്കാന്‍ സാധിക്കുന്നോ” – എന്നു ചോദിച്ചു നമ്മുടെ ആന്റി.

“പിന്നെന്താ… ചെറിയ ബുദ്ധിമുട്ടുണ്ട് എന്നാലും ഒപ്പിക്കാം” എന്നു ഞാനും പറഞ്ഞു.

“നടക്കേം വായിക്കേം അതിനെക്കുറിച്ചു ആലോചിക്കേം ഒക്കെ കൂടി ബുദ്ധിമുട്ടല്ലേ” എന്നു ചോദിച്ചു അങ്കിള്‍.

“ഇതു വെറും അന്ന കരിനീനയാണ്, അത്രക്കധികമൊന്നും ചിന്തിക്കാനില്ല” എന്നും പറഞ്ഞു ഞാന്‍.

പിന്നെ ഞങ്ങള്‍ ഓരോ വഴിക്കു പിരിഞ്ഞു പോയി.

പിറ്റേന്നു, ഉച്ചക്കു ശേഷം, ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ എന്റെ കയ്യില്‍ അന്നയുണ്ട്. എന്നാല്‍ വായിക്കുന്നുണ്ടായിരുന്നില്ല ഞാന്‍.

അങ്ങനെ പാട്ടും പാടി നടന്നു വരുമ്പോള്‍ ഒരു സൈക്കിള്‍ എന്നെ വെട്ടിച്ചു കടന്നു പോയി. സൈക്കിളുകാരി തിരിഞ്ഞു നോക്കി എന്നോടു ചോദിച്ചു - “എന്താ ഇരുട്ടത്തു മാത്രേ വായിക്കൂ എന്നുണ്ടോ? ഇപ്പൊ നല്ല വെയിലും വെളിച്ചവും അല്ലേ? ഇപ്പൊ എന്താ വായിക്കുന്നില്ലേ” - എന്നു.

അതു നമ്മുടെ ഇന്നലത്തെ ആന്റിയായിരുന്നെന്നു പറയേണ്ടല്ലോ അല്ലേ! :)

എന്നെയും അവരുടെ ഗ്രൂപ്പില്‍ പെടുത്തിയ പോലെ.! :)

ഒരു ഗ്രാമത്തില്‍ ജീവിക്കുന്നതിന്റെ, ഭാഷ പഠിച്ചതിന്റെ ഗുണങ്ങള്‍ അനുഭവിക്കുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ട്ട്ടോ! :)

സസ്നേഹം,
കരിങ്കല്ല്.

ഡയലോഗൊക്കെ ജര്‍മ്മനായിരുന്നു.. മൊഴിമാറ്റം എന്റെ ഇഷ്ടത്തിന്നു. :)

16 comments:

Sands | കരിങ്കല്ല് said...

ഡയലോഗൊക്കെ ജര്‍മ്മനായിരുന്നു.. മൊഴിമാറ്റം എന്റെ ഇഷ്ടത്തിന്നു. :)

ശ്രീ said...

അതു സത്യം തന്നെ. എവിടെ പോയാലും അവിടെയുള്ളവരില്‍ ഒരാളായി പരിഗണിയ്ക്കപ്പെടുന്നത് സന്തോഷകരം തന്നെ.

മാണിക്യം said...

merging into the society

:)

Anonymous said...

Aunty yude chodyam enthayalum kalakki... :)

Vivek.

Rejeesh Sanathanan said...

"അടുത്തെ ദിവസം രാവിലെ ഞാന്‍ കണക്കു തീര്‍ത്തു കൊടുക്കുകയും ചെയ്തു"

വിശ്വസിച്ചു............ജര്‍മ്മനിക്കാരിയെ പറ്റിച്ചില്ല എന്ന് ഞാന്‍ വിശ്വസിച്ചു............:)

കണ്ണനുണ്ണി said...

ആഹ ജര്‍മന്‍ ഒക്കെ പഠിച്ചോ... പുലിയാണല്ലോ മാഷേ... ഞാന്‍ മൂന്നു ഇയര്‍ ബന്ഗ്ലൂര്‍ താമസിച്ചിട്ടും കന്നഡ ഒന്നും പടിചിട്ടില്യ

അനില്‍@ബ്ലോഗ് // anil said...

അവിടങ്ങു കൂടുമോ?
പറ്റുപിടിയൊക്കെ ആയി.
:)

Jayasree Lakshmy Kumar said...

അപ്പൊ “റോമാക്കാരനായി” സോറി, ജർമ്മൻ‌കാരനായി :)

smitha adharsh said...

appo,Germanum padichu valye aalaayi alle?
nadakkatte..nadakkatte...
Aunty de chodyam kalakki..

Rare Rose said...

കരിങ്കല്ലിനെ വരെ കൂട്ടത്തില്‍ കൂട്ടാന്‍ മാത്രം വിശാലമനസ്കരാണപ്പോള്‍ ജര്‍മ്മന്‍കാര്‍ അല്ലേ...:)

Sands | കരിങ്കല്ല് said...

@ശ്രീ

ശരിയാ ... ഒരു സന്തോഷം ഒക്കെ ഉണ്ട്.


@മാണിക്യം

നന്ദി ചേച്ചീ...

@വിവേക്.

നന്ദി... എനിക്കും ചിരി വന്നു...

@മാറുന്ന മലയാളി

:)

@കണ്ണനുണ്ണി
ബാംഗ്ളൂര്‍ വേ ജര്‍മ്മനി റെ


@അനില്‍@ബ്ലോഗ്

അതൊന്നും ഇല്ല. ഒരു നാട്ടില്‍ വന്നാല്‍ ലക്ഷ്മി പറയുന്ന പോലെ അവിടുത്തുകാരനാവണ്ടേ?

@ലക്ഷ്മി...

അതന്നെ... :)

കിനാവിന്റെ ചിറകുള്ള സ്മിതേ :)
ഒരു വിധം പഞ്ചാര അടിക്കാവുന്ന അത്രക്കും ജര്‍മ്മന്‍ പരിജ്ഞാനം ഒക്കെ ആയി ;)

@റോസേ .... അധികം ഊതല്ലേ ;) (കരിങ്കല്ലിനെ വരെ?) :)

കാളിന്ദി said...

കടം പറയുന്നത് ഒരു പെൺകുട്ടിയോട് ആകും പോൾ കുറച്ചു കൂടി സുഖം ആണല്ലോ:)

Bindhu Unny said...

അങ്ങനെ ഒരു ജര്‍മ്മന്‍ മലയാളി ആയി മാറി അല്ലേ. നടക്കട്ടെ. :-)

Unknown said...

ഹി ഹി വെയിലുള്ളപ്പോള്‍ വായിക്കില്ലാ.. എന്നിട്ട് ഇരുട്ടത്ത് വല്ലവരെയും അറിയാതെ ചെന്നിടിക്കാനല്ലേ :)

എനിക്കും ജര്‍മന്‍ പഠിക്കണം :(

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Zebu Bull::മാണിക്കൻ said...

ഇനി ഒരു ജര്‍‌മ്മന്‍ വ്യാകരണപുസ്തകം കൂടി എഴുതൂ; അങ്ങനെ ഹെര്‍‌മ്മന്‍ ഗുണ്ഡര്‍ട്ടിനോടു പകരം വീട്ടൂ... :)